സമരാഗ്നി ആളിപ്പടരട്ടെ.
രാജ്യം വിലക്കയറ്റത്തിന്റെ കൊടുമുടിയിലാണ്. ദാരിദ്യ്രവും പട്ടിണിയും ദുരിതങ്ങളുമാണ് നൂറ്റിപ്പതിനഞ്ചുകോടി ഇന്ത്യക്കാരില്‍ മഹാ ഭൂരിപക്ഷത്തെയും അടക്കിവാഴുന്നത്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും അതിനു പരിഹാരം കാണാന്‍ തങ്ങളാലാവില്ലെന്നുമുള്ള കുറ്റകരമായ സമീപനമാണ് ഭരണം കൈയാളുന്ന യുപിഎ നേതൃത്വത്തില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും അടിക്കടി വരുന്നത്. സാമ്പത്തിക ഉദാരവല്‍ക്കരണനയംകൊണ്ട് ഒരുപിടി കുത്തകകളെ ശതകോടീശ്വരന്മാരാക്കി. രാജ്യത്തെ എപതുശതമാനത്തോളം ആളുകള്‍ ദിവസത്തില്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനംകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണ് ഇന്ന്. ഒരു ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തു; രണ്ടുകോടി പേര്‍ക്കുകൂടി തൊഴിലില്ലാതായി; കാര്‍ഷിക മേഖലയാകെ തകര്‍ന്നു. ഇതൊന്നും കാണാതെ ഉപഭോക്താവിന് വാങ്ങാന്‍ കഴിവുള്ളതുകൊണ്ടാണ് വിലക്കയറ്റമുണ്ടാകുന്നതെന്ന് കോഗ്രസ് പറയുന്നു. യുപിഎ സഖ്യത്തിന്റെ ഉള്ളിലും പുറത്തും പ്രതിഷേധം ശക്തമാണ്. യുപിഎ ഘടക കക്ഷികള്‍ക്കുപോലും വിലക്കയറ്റത്തിന്റെ ദുരിതം കണ്ടില്ലെന്നു വയ്ക്കാനാകുന്നില്ല. എന്നിട്ടും കോഗ്രസ് ധിക്കാരം തുടരുകയാണ്. യുപിഎ സര്‍ക്കാര്‍ അവശ്യ ഭക്ഷ്യധാന്യങ്ങളുടെ അവധി വ്യാപാരത്തിനും മുന്‍കൂര്‍ വ്യാപാരത്തിനും കുത്തകകള്‍ക്ക് തുടര്‍ന്നുംഅവസരംനല്‍കി പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും ഇനിയും വര്‍ധിച്ച വിലക്കയറ്റത്തിനും കളമൊരുക്കുന്നു. ഭക്ഷ്യധാന്യസബ്സിഡിക്രമേണ കുറയ്ക്കുന്നു. പൊതുവിതരണസംവിധാനം ബിപിഎല്‍ വിഭാഗത്തിനു മാത്രമാക്കി പരിമിതമാക്കിക്കൊണ്ട് ലക്ഷ്യാധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തുകവഴി, റേഷന്‍ ലഭിക്കുന്നതില്‍നിന്ന് മഹാഭൂരിപക്ഷം ജനങ്ങളെയും ഒഴിവാക്കി. പുതിയ വിചിത്ര മാനദണ്ഡങ്ങളുണ്ടാക്കി ബിപിഎല്‍ വിഭാഗത്തിന്റെ എണ്ണം അടിക്കടി കുറയ്ക്കുകയാണ്. ഭക്ഷ്യധാന്യ ശേഖരം പൊതുവിപണിയിലേക്ക് കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ തുറന്നുകൊടുക്കുകയാണ്. ഇതിനൊക്കെ പുറമെയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും രാസവളങ്ങളുടെയും വില വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍വേണ്ടി സമരരംഗത്തേക്കിറങ്ങേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. കൃഷിക്കാരെയും സാധാരണക്കാരെയും ദ്രോഹിച്ച് നശിപ്പിക്കുന്ന യുപിഎ ഗവമെന്റിന്റെ ജനവിരുദ്ധ നയത്തിനെതിരായി രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. മാര്‍ച്ച് 12ന് ഇടതുപക്ഷ കക്ഷികളുടെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും അതിന് മുന്നോടിയായി മാര്‍ച്ച് 8 മുതല്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ഉപരോധവും ആ പ്രതിഷേധത്തിന്റെ സര്‍വ ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ്. രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിന്റെ ഭാഗമായി ദുസ്സഹ വിലക്കയറ്റത്തിനു കാരണമായ കേന്ദ്രനയങ്ങള്‍ക്കെതിരെ കേരളത്തിലും ജനലക്ഷങ്ങള്‍ സമരമുഖത്തേക്ക് നീങ്ങുന്നു. മാര്‍ച്ച് എട്ടുമുതല്‍ അഞ്ചുദിവസം താലൂക്കുകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന് താക്കീത് നല്‍കുന്ന സമരപരിപാടിയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുക; കേരളത്തിലെ സാര്‍വത്രിക റേഷനിങ് സംവിധാനം പുനഃസ്ഥാപിക്കുക; എപിഎല്‍ വിഭാഗത്തിന് കിലോയ്ക്ക് 8.90 രൂപയ്ക്കു തന്നെ അരി നല്‍കുക; എപിഎല്‍ വിഭാഗത്തിന് റേഷന്‍ നിഷേധിക്കുന്ന കരട് ഭക്ഷ്യസുരക്ഷാ നിയമം പിന്‍വലിക്കുക; പലവ്യഞ്ജനങ്ങളും പയറും ന്യായവിലയ്ക്ക് റേഷന്‍ഷോപ് വഴി ലഭ്യമാക്കുക; വൈദ്യുതി കണക്ഷനുള്ളവര്‍ക്ക് മണ്ണെണ്ണ ക്വോട്ട നിഷേധിക്കുന്ന നയം പിന്‍വലിക്കുക; ഭക്ഷ്യവസ്തുക്കളുടെമേലുള്ള അവധിവ്യാപാരം നിരോധിക്കുക; കേരളത്തിലെ നാണ്യവിളകളെ വിലത്തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ പാക്കേജിന് രൂപംനല്‍കുക; കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പ്രത്യേക ധനസഹായം അനുവദിക്കുക; തൃശൂര്‍, ആലപ്പുഴ ജില്ലകള്‍കൂടി കേന്ദ്രത്തിന്റെ പ്രത്യേക ധാന്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്നത്. ഉപരോധ സമരം വിജയിപ്പിക്കാന്‍ സംസ്ഥാന വ്യാപകമായ വിപുലമായ പ്രചാരണ പരിപാടികളാണ് നടന്നത്. ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഗാന്ധിജയന്തി നാളില്‍ കേരളത്തില്‍ സൃഷ്ടിച്ച മനുഷ്യച്ചങ്ങലയ്ക്കുശേഷം സംസ്ഥാന വ്യാപകമായി നടക്കുന്ന ഏറ്റവും വിപുലമായ പ്രചാരണ പ്രവര്‍ത്തനമാണ് പൂര്‍ത്തിയായത്. പ്രചാരണ ജാഥകളിലെയും വിശദീകരണ യോഗങ്ങളിലെയും വര്‍ധിച്ച ബഹുജനപങ്കാളിത്തം ഉപരോധ സമരത്തില്‍ സിപിഐ എം ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും തെളിയിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ വിലക്കയറ്റ വിരുദ്ധ പോരാട്ടത്തില്‍ അണിചേരുകയാണ്; ഐക്യപ്പെടുകയാണ്. താലൂക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര ഗവമെന്റ് ഓഫീസുകള്‍ രാവിലെമുതല്‍ ബഹുജനങ്ങള്‍ വളയുക; വൈകിട്ടുവരെ ഉപരോധിക്കുക എന്നതാണ് സമര രൂപം. അഞ്ചുദിവസം ഇങ്ങനെ നടക്കുന്ന സമരം ബഹുജന പങ്കാളിത്തം കൊണ്ട് കേരളചരിത്രത്തിലെ ഉജ്വലമായ അധ്യായമാകുമെന്നതില്‍ സംശയമില്ല. നാടിന്റെ രക്ഷയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരം കൂടിയാണിത്. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നമുയര്‍ത്തി നടക്കുന്ന സമരത്തില്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള എല്ലാവര്‍ക്കും അണിചേരാന്‍ ബാധ്യതയുണ്ട്. കേരളത്തിന്റെ യോജിച്ച ബഹുജന മുന്നേറ്റമായി ഈ സമരത്തെ മാറ്റാന്‍ എല്ലാ മേഖലയിലുമുള്ളവര്‍ രംഗത്തിറങ്ങേണ്ടതുണ്ട്. ജനരോഷത്തിന്റെ ഈ അഗ്നി യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ചാമ്പലാക്കുംവിധം ആളിപ്പടരേണ്ടതുണ്ട്.
deshabhimani editorial
1 comment:
സമരാഗ്നി ആളിപ്പടരട്ടെ
രാജ്യം വിലക്കയറ്റത്തിന്റെ കൊടുമുടിയിലാണ്. ദാരിദ്യ്രവും പട്ടിണിയും ദുരിതങ്ങളുമാണ് നൂറ്റിപ്പതിനഞ്ചുകോടി ഇന്ത്യക്കാരില്‍ മഹാ ഭൂരിപക്ഷത്തെയും അടക്കിവാഴുന്നത്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും അതിനു പരിഹാരം കാണാന്‍ തങ്ങളാലാവില്ലെന്നുമുള്ള കുറ്റകരമായ സമീപനമാണ് ഭരണം കൈയാളുന്ന യുപിഎ നേതൃത്വത്തില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും അടിക്കടി വരുന്നത്. സാമ്പത്തിക ഉദാരവല്‍ക്കരണനയംകൊണ്ട് ഒരുപിടി കുത്തകകളെ ശതകോടീശ്വരന്മാരാക്കി. രാജ്യത്തെ എപതുശതമാനത്തോളം ആളുകള്‍ ദിവസത്തില്‍ 20 രൂപയില്‍ കുറഞ്ഞ വരുമാനംകൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാണ് ഇന്ന്. ഒരു ലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തു; രണ്ടുകോടി പേര്‍ക്കുകൂടി തൊഴിലില്ലാതായി; കാര്‍ഷിക മേഖലയാകെ തകര്‍ന്നു. ഇതൊന്നും കാണാതെ ഉപഭോക്താവിന് വാങ്ങാന്‍ കഴിവുള്ളതുകൊണ്ടാണ് വിലക്കയറ്റമുണ്ടാകുന്നതെന്ന് കോഗ്രസ് പറയുന്നു. യുപിഎ സഖ്യത്തിന്റെ ഉള്ളിലും പുറത്തും പ്രതിഷേധം ശക്തമാണ്. യുപിഎ ഘടക കക്ഷികള്‍ക്കുപോലും വിലക്കയറ്റത്തിന്റെ ദുരിതം കണ്ടില്ലെന്നു വയ്ക്കാനാകുന്നില്ല. എന്നിട്ടും കോഗ്രസ് ധിക്കാരം തുടരുകയാണ്. യുപിഎ സര്‍ക്കാര്‍ അവശ്യ ഭക്ഷ്യധാന്യങ്ങളുടെ അവധി വ്യാപാരത്തിനും മുന്‍കൂര്‍ വ്യാപാരത്തിനും കുത്തകകള്‍ക്ക് തുടര്‍ന്നുംഅവസരംനല്‍കി പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും ഇനിയും വര്‍ധിച്ച വിലക്കയറ്റത്തിനും കളമൊരുക്കുന്നു. ഭക്ഷ്യധാന്യസബ്സിഡിക്രമേണ കുറയ്ക്കുന്നു. പൊതുവിതരണസംവിധാനം ബിപിഎല്‍ വിഭാഗത്തിനു മാത്രമാക്കി പരിമിതമാക്കിക്കൊണ്ട് ലക്ഷ്യാധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തുകവഴി, റേഷന്‍ ലഭിക്കുന്നതില്‍നിന്ന് മഹാഭൂരിപക്ഷം ജനങ്ങളെയും ഒഴിവാക്കി. പുതിയ വിചിത്ര മാനദണ്ഡങ്ങളുണ്ടാക്കി ബിപിഎല്‍ വിഭാഗത്തിന്റെ എണ്ണം അടിക്കടി കുറയ്ക്കുകയാണ്. ഭക്ഷ്യധാന്യ ശേഖരം പൊതുവിപണിയിലേക്ക് കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ തുറന്നുകൊടുക്കുകയാണ്. ഇതിനൊക്കെ പുറമെയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും രാസവളങ്ങളുടെയും വില വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍വേണ്ടി സമരരംഗത്തേക്കിറങ്ങേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. കൃഷിക്കാരെയും സാധാരണക്കാരെയും ദ്രോഹിച്ച് നശിപ്പിക്കുന്ന യുപിഎ ഗവമെന്റിന്റെ ജനവിരുദ്ധ നയത്തിനെതിരായി രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. മാര്‍ച്ച് 12ന് ഇടതുപക്ഷ കക്ഷികളുടെ ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും അതിന് മുന്നോടിയായി മാര്‍ച്ച് 8 മുതല്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ഉപരോധവും ആ പ്രതിഷേധത്തിന്റെ സര്‍വ ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ്.
Post a Comment