Monday, March 15, 2010

ദല പുരസ്ക്കാരം പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ക്ക്..

ദല പുരസ്ക്കാരം പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ക്ക്.



കലാ സാംസ്കാരിക രം‌ഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ദല ( ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ ) ഏര്‍പ്പെടുത്തിയിട്ടുള്ള ' ദല' പുരസ്ക്കാരത്തിന്ന് പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി.സംഗീത രംഗത്തുള്ള സമഗ്ര സംഭാവന പരിഗണിച്ചാണൂ ദല അവാര്‍ഡ് കെ. രാഘവന്‍ മാസ്റ്റര്‍ക്ക് നല്‍കുന്നത്. 50,൦൦൦ രൂപയും ശില്പവും അടങുന്നതാണ്‍ അവാര്‍ഡ്

ഐ. വി ദാസ് കണ്‍‌‌വീനറും പി ഗോവിന്ദന്‍ പിള്ള ,കവി എസ് രമേശന്‍ എന്നിവര്‍ അംഗങളായിട്ടുള്ള ജഡ്ജിങ് കമ്മറ്റിയാണു അവാര്‍ഡ് ജേതാവിനെ തിരെഞ്ഞെടുത്തത്.

അറുപതോളം സിനിമകളിലും നിരവധി നാടകങളിലുമായി രാഘവന്‍ മാസ്റ്റര്‍ നൂറുകണക്കിന്ന് ഗാനങള്‍ക്ക് ഈണം പകരുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1939ല്‍ തംബുരു ആര്‍ട്ടിസ്റ്റായി ആകാശവാണിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കെ രാഘവന്‍ മാസ്റ്റര്‍ 1950 ല്‍ കേഴിക്കോട് ആകാശവാണിയില്‍ എത്തിയതോടെയാണു സിനിമാ മേഖലയുമായി അടുത്ത് ബന്ധപ്പെടുന്നത്.നിര്‍മ്മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നി ചിത്രങളിലെ സംഗിത സംവിധാനത്തിന്ന് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1981 ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998 ല്‍ ജെ സി ഡാനിയേല്‍ അവാര്‍ഡും , 2008 ല്‍ കൈരളി -സ്വരലയ അവാര്‍ഡും മയില്‍ പീലി പുരസ്ക്കാരവും, പത്മശ്രി അവാര്‍ഡും രാഘവന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്...ഏപ്രില്‍ ആദ്യവാരത്തില്‍ രാഘവന്‍ മാസ്റ്ററുടെ ജന്മദേശമായ തലശ്ശേരിയില്‍ വെച്ച് ദല പുരസ്ക്കാരം സമര്‍പ്പിക്കും.

1 comment:

Balu puduppadi said...

മറക്കാനാവില്ല രാഘവന്‍ മാസ്റ്ററെ. അത്രമേല്‍ മധുരതരമായി നാടന്‍ ശീലുകളെ ലളിത സുഭഗമായി പരാവര്‍ത്തനം ചെയ്ത മഹാനുഭാവന്‍....