ഗുജറാത്ത് വംശഹത്യക്കേസില്‍ മോഡിക്ക് സമന്‍സ് .
വിജേഷ് ചൂടല്‍..
ഗുജറാത്ത് വംശഹത്യക്കേസില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്ക് സമന്‍സ്. കേസന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യംചെയ്യലിന് 21ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഡിക്ക് സമന്‍സ് അയച്ചത്. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ട മുന്‍ കോഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോഡിയെ ചോദ്യംചെയ്യുന്നത് ആദ്യമായാണ്. നരേന്ദ്ര മോഡിക്കെതിരെ 100 പേജുള്ള പരാതിയാണ് സാകിയ ജഫ്രി സമര്‍പ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡി ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മോഡിക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്ത 62 പേരെയും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരില്‍ മോഡിയുടെ മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടും. സാകിയയുടെ പരാതിയെത്തുടര്‍ന്ന് കേസില്‍ സാക്ഷികളായ നിരവധി പേരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. മോഡിക്കെതിരെ സുപ്രധാനമായ പല തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇഹ്സാന്‍ ജഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് മോഡിക്ക് സമന്‍സ് അയച്ചതെന്ന് അന്വേഷണസംഘം തലവന്‍ ആര്‍ കെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോഡിയെ തങ്ങള്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യംചെയ്യുമെന്നും രാഘവന്‍ പറഞ്ഞു. എന്നാല്‍, ഗുജറാത്ത് വംശഹത്യയില്‍ ഉള്‍പ്പെട്ട മറ്റ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ കൂട്ടക്കൊലയില്‍ ജഫ്രിയടക്കം 69 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2002 ഫെബ്രുവരി 28ന് രാവിലെ ഒമ്പതോടെയാണ് സംഘപരിവാര്‍ അക്രമികള്‍ സൊസൈറ്റിക്ക് പുറത്ത് തടിച്ചുകൂടിയത്. ഭയന്നോടിയ ജനം മുന്‍ എംപിയായ ഇഹ്സാന്‍ ജഫ്രിയുടെ വീട്ടില്‍ അഭയംതേടി. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സഹായം അഭ്യര്‍ഥിച്ച് ജഫ്രി പലവട്ടം വിളിച്ചു. എന്നാല്‍, ജഫ്രിയെ ശകാരിക്കുകയാണ് മോഡി ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെയടക്കം സഹായത്തിനായി ഫോ ചെയ്തെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീട്ടിലേക്ക് അതിക്രമിച്ചു കടന്ന അക്രമികള്‍ ജഫ്രിയെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ കണക്ക്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മെയില്‍ അഹമ്മദാബാദ് മെട്രോപൊളിറ്റ കോടതിയില്‍ ഫയല്‍ചെയ്ത അഡീഷണല്‍ ചാര്‍ജ്ഷീറ്റിലാണ് കാണാതായ 30 പേരും കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പത്ത് പ്രധാന കേസ് അന്വഷിക്കാന്‍ 2008 മാര്‍ച്ചിലാണ് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. ഗോധ്ര പട്ടണം, ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്ട്യ, വഡോദരയിലെ ബെസ്റ് ബേക്കറി തുടങ്ങിയ പത്ത് സ്ഥലത്ത് നടന്ന കൂട്ടക്കൊലയും ബലാത്സംഗങ്ങളും കലാപവുമാണ് സംഘം അന്വേഷിക്കുന്നത്. ഗുല്‍ബര്‍ഗിലടക്കം പല കേസിലും സംഘപരിവാര്‍ നേതാക്കളുടെ പങ്ക് നേരത്തെ പുറത്തുവന്നിരുന്നു. ഏപ്രില്‍ മുപ്പതിനകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം.
1 comment:
ഗുജറാത്ത് വംശഹത്യക്കേസില്‍ മോഡിക്ക് സമന്‍സ് . [Photo]

Post a Comment