Tuesday, March 9, 2010

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം.
പാര്‍ലമെന്റ് അവലോകം പി കരുണാകരന്‍.m.p
ഫെബ്രുവരി 22ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. അന്തരിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആദ്യദിവസം സമ്മേളനം പിരിയുകയാണുണ്ടായത്. സഖാവ് ജ്യോതിബസുവിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച അനുശോചനപ്രമേയം സ്പീക്കര്‍ സഭയില്‍ അവതരിപ്പിച്ചത്് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജനകീയ ആവശ്യങ്ങള്‍ അലയടിച്ചുയര്‍ന്ന സമരവേദിയായി ആദ്യദിവസംതന്നെ പാര്‍ലമെന്റ്് സമ്മേളനം മാറുകയായിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് ഇടതുപക്ഷപാര്‍ടികളും ബിജെപിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറായെങ്കിലും പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സഭാ നടപടി നിര്‍ത്തിവച്ച് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമെന്ന നിലയില്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷമാകെ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ ആദ്യദിവസം പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. 24ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ഇതേവിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത് പ്രതിഷേധം ശക്തിപ്പെടുത്തി. കക്ഷിനേതാക്കളെല്ലാം സംസാരിച്ചതിനുശേഷം സ്പീക്കര്‍ ഇത് സംബന്ധിച്ച് നല്‍കിയ റൂളിങ് റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാനായിരുന്നു. തീര്‍ത്തും തെറ്റായ സമീപനത്തിനെതിരെ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നീട് കക്ഷിനേതാക്കളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷകക്ഷികള്‍ തയ്യാറായി. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഡിഎംകെയും ടിഎംസിയും വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലത്തില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ കടന്നാക്രമണമായി മാറി. വിലക്കയറ്റം ഉണ്ടെന്നു സമ്മതിക്കുന്ന സന്ദര്‍ഭത്തിലും സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കുക എന്ന ആവശ്യത്തെ പ്രായോഗികമല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ധനമന്ത്രി ചെയ്തത്. ഭക്ഷ്യനയത്തിലെ പരാജയം, അവശ്യവസ്തു നിയന്ത്രണ നിയമം നടപ്പാക്കാത്തത്, പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തത്, എണ്ണ വില തുടങ്ങിയ കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിലെ പ്രമുഖ നേതാക്കളായ സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, മുലായം സിങ്, ലാലുപ്രസാദ് യാദവ്, ശരത് യാദവ്, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവന്നു. സര്‍ക്കാരിനുവേണ്ടി കോഗ്രസ് നേതാക്കള്‍ തീര്‍ത്ത പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇടപെട്ട് ധനമന്ത്രിയും, മറുപടി പറഞ്ഞുകൊണ്ട് കൃഷിമന്ത്രിയും നല്‍കിയ വിശദീകരണങ്ങള്‍ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയതോടെ ചര്‍ച്ച സമാപിക്കുകയായിരുന്നു. ഫെബ്രുവരി 25ന് റെയില്‍മന്ത്രി മമത ബാനര്‍ജി പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 114 ലൈനുകളുടെ സാധ്യതാ പഠനവും 55 പുതിയ ലൈനുകളുടെ സര്‍വേയും ഏഴ് പാത ഇരട്ടിപ്പിക്കല്‍ സര്‍വേയും രണ്ടു ഗേജുമാറ്റ സര്‍വേയും അഞ്ച് മറ്റ് സര്‍വേ ലൈനുകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സര്‍വേകളെ സബന്ധിച്ച വിശദീകരണം. 13 പുതിയ ലൈനുകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. 1021 കിലോമീറ്റര്‍ ദൂരം പുതിയ ലൈനുകളുടെ പ്രവര്‍ത്തനം 2010-11ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവകാശപ്പെടുന്നു. 11 പുതിയ പ്രോജക്ട് നിര്‍ദേശിക്കപ്പെടുന്നുണ്ട്. 19 ലൈനുകളുടെ ഗേജ് മാറ്റം പൂര്‍ത്തീകരിക്കുമെന്നു പറയുന്നു. 2010-11ല്‍ 700 കിലോ മീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ടൂറിസ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന 16 വണ്ടിയും ആറ് ദീര്‍ഘദൂര വണ്ടി (തുരന്തോ ട്രെയിനും) നാല് പകല്‍ സമയ തുരന്തോ ട്രെയിനും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത്തൊന്നോളം ട്രയിന്‍ സര്‍വീസ്. ഇതില്‍ മിക്കതും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഓടുന്നവയാണ്. 26 പാസഞ്ചര്‍ സര്‍വീസ്. ഇവയില്‍ പലതിന്റെയും ഫ്രീക്വന്‍സി കൂട്ടുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഒമ്പത് മള്‍ട്ടിപ്പിള്‍ ഇലക്ടിക്കല്‍ ട്രെയിനും എട്ട് ഡീസല്‍ ഇലക്ട്രിക്കല്‍ ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്. 12 ട്രെയിനിന്റെ സര്‍വീസ് വര്‍ധിപ്പിക്കുകയും 21 ട്രെയിന്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. ലിസ്റ് വായിക്കുമ്പോള്‍ വലിയ പ്രതീക്ഷ തോന്നാമെങ്കിലും 30 സംസ്ഥാനങ്ങളിലായിട്ടാണ് ഇത്രയും പദ്ധതി എന്നു കാണുമ്പോള്‍ ആവശ്യകതയുമായി തട്ടിച്ചുനോക്കിയാല്‍ ഇപ്പോഴും വളരെ അകലത്തിലാണ് നാം. ചാര്‍ജ് പുതുതായി വര്‍ധിപ്പിച്ചിട്ടില്ലെന്നുള്ളത് വിലക്കയറ്റം പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ആശ്വാസമാണ്. എന്നാല്‍, ബജറ്റ് പരിശോധിക്കുമ്പോള്‍ വലിയ ദിശാമാറ്റം റെയില്‍ബജറ്റില്‍ വന്നതായി കാണം. ഇന്ത്യയില്‍ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ മുമ്പ് പതിനേഴര ലക്ഷത്തോളം ജീവനക്കാരുണ്ടായിരുന്നത് ഇന്ന് 14 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. ഇപ്പോഴും ഒരുലക്ഷത്തി എണ്ണായിരത്തോളം പോസ്റ് ഒഴിഞ്ഞുകിടക്കുന്നു. ശക്തമായി സ്വകാര്യവല്‍ക്കരണം കടന്നുവരുന്ന മേഖലയായി റെയില്‍വേ മാറുകയാണ്. റെയില്‍വേ വികസനത്തിന് പണം കണ്ടെത്താന്‍ സ്വകാര്യകമ്പനികളുമായും വ്യക്തികളുമായും ബന്ധപ്പെടുമെന്ന് മന്ത്രിതന്നെ ബജറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച പല പദ്ധതിയും സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുമെന്നാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേ കാത്തുസൂക്ഷിച്ച പൊതുമേഖലയുടെ വ്യക്തിത്വം വലിയ തോതില്‍ തകരുകയാണ്. ബജറ്റിനുമുമ്പുതന്നെ കേരളത്തെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ റെയില്‍വേമന്ത്രാലയത്തിനും മന്ത്രിമാര്‍ക്കും കേരളസര്‍ക്കാരും എംപിമാരും നല്‍കിയിരുന്നു. ചില തീവണ്ടികള്‍ അനുവദിച്ചത്, ഷൊര്‍ണൂര്‍ മംഗലാപുരം പാത വൈദ്യുതീകരിക്കാനുള്ള തീരുമാനം എന്നിവ സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേരളം ഉന്നയിച്ച പ്രത്യേക സോ, പാലക്കാട് കോച്ച് ഫാക്ടറിക്ക് പണം വകയിരുത്താത്തത്, വാഗ ഫാക്ടറി ഒഴിവാക്കിയത്, ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ അനുവദിക്കാത്തത്, വിവിധ പ്രോജക്ടുകള്‍ക്കുള്ള അപര്യാപ്തമായ തുക ഇതെല്ലാംതന്നെ കേരളത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലെന്നതിന് ഉദാഹരണങ്ങളാണ്. രണ്ടു ലൈനിന്റെ സാധ്യതാ പഠനവും രണ്ടു ലൈനിന്റെ പുതിയ സര്‍വേയുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബംഗാളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഇതെന്ന വിമര്‍ശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഫെബ്രുവരി 26നാണ് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. വിലക്കയറ്റ ചര്‍ച്ച നടത്തി പിറ്റേദിവസം അവതരിപ്പിച്ച ബജറ്റില്‍ ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചത് ഭരണകക്ഷികളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. 5.5 ശതമാനം ധനകമ്മി പ്രതീക്ഷിക്കുന്ന ബജറ്റില്‍ വന്‍കിടകാര്‍ക്ക് കഴിഞ്ഞതവണ നല്‍കിയ സൌജന്യം തുടരുന്നു എന്നു മാത്രമല്ല ആദായനികുതിയിനത്തില്‍ വരുത്തിയ കുറവിന്റെ ഭാഗമായി 26,000 കോടി രൂപ സര്‍ക്കാരിന് നഷ്ടമാണെന്ന് ധനമന്ത്രിതന്നെ പറയുന്നു. കഴിഞ്ഞതവണ 80,000 കോടിരൂപയോളമാണ് വന്‍കിടക്കാര്‍ക്ക് നികുതിയിനത്തില്‍ കുറവു വരുത്തിയത്. ഈ പ്രാവശ്യം പ്രത്യക്ഷ/പരോക്ഷ നികുതികള്‍ വഴി വന്‍കിടക്കാര്‍ക്ക് ലഭിച്ച ആനുകൂല്യം 50,000 കോടിയോളം വരും. അതായത്, ഒരു മണിക്കൂറില്‍ ശരാശരി 57 കോടി രൂപ. ഒരു മിനിറ്റില്‍ ശരാശരി ഒരു കോടി രൂപ വന്‍കിടക്കാര്‍ക്കുള്ള സമ്മാനം. കഴിഞ്ഞ പ്രാവശ്യം ഒരു മണിക്കൂറിന് 30 കോടി രൂപയാണ് നല്‍കിയതെങ്കില്‍ അതിന്റെ 70 ശതമാനമാണ് ഈ തവണ. പെട്രോളിയം ഇതര ഉല്‍പ്പന്നങ്ങളുടെ നികുതി എട്ടു ശതമാനത്തില്‍നിന്ന് 10 ശതമാനം ആക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി 7.5 ശതമാനമാക്കുകയും ചെയ്തതോടെ സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി ഈ ബജറ്റ് മാറുന്നു. പരോക്ഷനികുതി ഇനത്തില്‍ അറുപത്തി അയ്യായിരത്തോളം കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ധനകമ്മി കുറച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് പരോക്ഷനികുതി വര്‍ധിപ്പിക്കലാണ്. ഇത് അനിയന്ത്രിതമായ വിലക്കയറ്റത്തിന് ഇടവരുത്തും. ഭക്ഷ്യധാന്യങ്ങളുടെ വില മറ്റേതു കാലഘട്ടത്തേക്കാളും വര്‍ധിച്ചത് ഈ കാലഘട്ടത്തിലാണ്. 20 ശതമാനംവരെ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുകയാണ്. കാര്‍ഷികരംഗത്തെ വളര്‍ച്ചനിരക്ക് 0.2 ശതമാനം ആണെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. മൈനിങ,് ക്വാറിങ്, കസ്ട്രക്ഷന്‍ തുടങ്ങിയ രംഗങ്ങളൊഴികെ മിക്ക രംഗങ്ങളിലും വളര്‍ച്ചനിരക്കില്‍ മുരടിപ്പോ പിന്നോട്ടടിയോ ആണ് കാണുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് ബജറ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉദാരവല്‍ക്കരണനയം പൂര്‍വാധികം ശക്തിയോടെ തുടരാനുള്ള താല്‍പ്പര്യംതന്നെയാണ് ഗവ. പ്രകടിപ്പിക്കുന്നത്. കാര്‍ഷികമേഖലയ്ക്കുള്ള സഹായം പാവപ്പെട്ട കൃഷിക്കാര്‍ക്കല്ല കോര്‍പറേറ്റ് മാനേജ്മെന്റ് കൃഷിയിടങ്ങള്‍ക്കാണ് ലഭിക്കുക. പല മേഖലയ്ക്കും നീക്കിവച്ച തുക പരിമിതമാണ്. ചുരുക്കത്തില്‍ വന്‍കിടക്കാര്‍ക്ക് സൌജന്യം നല്‍കുകയും പരോക്ഷനികുതി വര്‍ധിപ്പിക്കുകവഴി പാവപ്പെട്ടവരുടെമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ബജറ്റാണിത്. ഇത് രാജ്യത്ത് വിലക്കയറ്റം വര്‍ധിപ്പിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യും. ഭരണകക്ഷിയെ അനുകൂലിക്കുന്നവര്‍തന്നെ ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. റെയില്‍വേ, ധന ബജറ്റുകളെ സംബന്ധിച്ചുള്ള ചര്‍ച്ച വരുംനാളുകളില്‍ പാര്‍ലമെന്റില്‍ നടക്കും. ഇവരുടെ പ്രതിഷേധങ്ങള്‍ക്ക് എത്രത്തോളം ആത്മാര്‍ഥതയുണ്ടെന്ന് ചര്‍ച്ചാവേളകളില്‍ വ്യക്തമാകും. രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനകീയവികാരത്തിന് എന്തെങ്കിലും വില ഈ സര്‍ക്കാര്‍ നല്‍കുമോ എന്ന് കണ്ടറിയാം.

1 comment:

ജനശബ്ദം said...

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം
പാര്‍ലമെന്റ് അവലോകം പി കരുണാകരന്‍
ഫെബ്രുവരി 22ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. അന്തരിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആദ്യദിവസം സമ്മേളനം പിരിയുകയാണുണ്ടായത്. സഖാവ് ജ്യോതിബസുവിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച അനുശോചനപ്രമേയം സ്പീക്കര്‍ സഭയില്‍ അവതരിപ്പിച്ചത്് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജനകീയ ആവശ്യങ്ങള്‍ അലയടിച്ചുയര്‍ന്ന സമരവേദിയായി ആദ്യദിവസംതന്നെ പാര്‍ലമെന്റ്് സമ്മേളനം മാറുകയായിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് ഇടതുപക്ഷപാര്‍ടികളും ബിജെപിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറായെങ്കിലും പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സഭാ നടപടി നിര്‍ത്തിവച്ച് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമെന്ന നിലയില്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷമാകെ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ ആദ്യദിവസം പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. 24ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ഇതേവിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത് പ്രതിഷേധം ശക്തിപ്പെടുത്തി. കക്ഷിനേതാക്കളെല്ലാം സംസാരിച്ചതിനുശേഷം സ്പീക്കര്‍ ഇത് സംബന്ധിച്ച് നല്‍കിയ റൂളിങ് റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാനായിരുന്നു. തീര്‍ത്തും തെറ്റായ സമീപനത്തിനെതിരെ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നീട് കക്ഷിനേതാക്കളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷകക്ഷികള്‍ തയ്യാറായി. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഡിഎംകെയും ടിഎംസിയും വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലത്തില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ കടന്നാക്രമണമായി മാറി. വിലക്കയറ്റം ഉണ്ടെന്നു സമ്മതിക്കുന്ന സന്ദര്‍ഭത്തിലും സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കുക എന്ന ആവശ്യത്തെ പ്രായോഗികമല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ധനമന്ത്രി ചെയ്തത്. ഭക്ഷ്യനയത്തിലെ പരാജയം, അവശ്യവസ്തു നിയന്ത്രണ നിയമം നടപ്പാക്കാത്തത്, പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തത്, എണ്ണ വില തുടങ്ങിയ കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിലെ പ്രമുഖ നേതാക്കളായ സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, മുലായം സിങ്, ലാലുപ്രസാദ് യാദവ്, ശരത് യാദവ്, ടി ആര്‍ ബാലു തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവന്നു. സര്‍ക്കാരിനുവേണ്ടി കോഗ്രസ് നേതാക്കള്‍ തീര്‍ത്ത പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇടപെട്ട് ധനമന്ത്രിയും, മറുപടി പറഞ്ഞുകൊണ്ട് കൃഷിമന്ത്രിയും നല്‍കിയ വിശദീകരണങ്ങള്‍ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയതോടെ ചര്‍ച്ച സമാപിക്കുകയായിരുന്നു. ഫെബ്രുവരി 25ന് റെയില്‍മന്ത്രി മമത ബാനര്‍ജി പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 114 ലൈനുകളുടെ സാധ്യതാ പഠനവും 55 പുതിയ ലൈനുകളുടെ സര്‍വേയും ഏഴ് പാത ഇരട്ടിപ്പിക്കല്‍ സര്‍വേയും രണ്ടു ഗേജുമാറ്റ സര്‍വേയും അഞ്ച് മറ്റ് സര്‍വേ ലൈനുകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സര്‍വേകളെ സബന്ധിച്ച വിശദീകരണം. 13 പുതിയ ലൈനുകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. 1021 കിലോമീറ്റര്‍ ദൂരം പുതിയ ലൈനുകളുടെ പ്രവര്‍ത്തനം 2010-11ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവകാശപ്പെടുന്നു. 11 പുതിയ പ്രോജക്ട് നിര്‍ദേശിക്കപ്പെടുന്നുണ്ട്. 19 ലൈനുകളുടെ ഗേജ് മാറ്റം പൂര്‍ത്തീകരിക്കുമെന്നു പറയുന്നു. 2010-11ല്‍ 700 കിലോ മീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.