മസ്ജിദ് തകര്‍ത്തവരോട് കാലം കണക്കുചോദിക്കുന്നു
അനീതിയോട് കാലം, ചരിത്രം കണക്കുചോദിക്കുക തന്നെ ചെയ്യുമെന്നതിന് ഇതാ രണ്ടു തെളിവുകൂടി. 16-ാം നൂറ്റാണ്ടിന്റെ ചരിത്ര പൈതൃകം, ഇന്ത്യന്‍ മുസ്ളിങ്ങളുടെ അഭിമാന സ്തംഭം, ബാബറി മസ്ജിദ് തകര്‍ത്ത എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ മതേതര മനഃസാക്ഷിക്കു മുമ്പില്‍ ഒരിക്കല്‍ക്കൂടി നഗ്നരാക്കപ്പെട്ടിരിക്കുന്നു. അദ്വാനി, മുരളീമനോഹര്‍ ജോഷി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര തുടങ്ങിയവര്‍ മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു. ഇത് കൊലച്ചിരിയായിരുന്നവെന്ന് 18 വര്‍ഷം കഴിഞ്ഞ് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റായ്ബറേലിയിലെ സിബിഐ കോടതി മുമ്പാകെ വിശദീകരിച്ചിരിക്കുന്നു. മസ്ജിദ് പൊളിച്ച ഘട്ടത്തില്‍ അദ്വാനിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന അഞ്ജു ഗുപ്തയാണ് സിവില്‍ സര്‍വീസിന്റെ ബഹുമാന്യത ഉയര്‍ത്തിപ്പിടിച്ച് ഈ ധീരമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഗുജറാത്തില്‍ അധികാര പീഠത്തിലിരുന്ന് വംശഹത്യക്കു നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടുവര്‍ഷത്തിനുശേഷം ചോദ്യം ചെയ്യപ്പെടുന്നതാണ് രണ്ടാമത്തെ തെളിവ്. 1992 ഡിസംബര്‍ ആറിന് പകല്‍ എട്ടുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ പാരയും പിക്കാസുമായി വര്‍ഗീയ ഭ്രാന്തന്മാര്‍ മസ്ജിദ് പൊളിച്ചിടുമ്പോള്‍ 150 മീറ്റര്‍ അകലം മാത്രമുള്ള രാമകഥാ കുഞ്ച് വേദിയിലിരുന്നത് പ്രകോപനപ്രസംഗം നടത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്വാനിയുടെ നേതൃ ടീം. ഇതിനിടയില്‍ ഒരു തവണപോലും അക്രമം നിര്‍ത്താന്‍ അദ്വാനി പറഞ്ഞില്ല. എന്നാല്‍, കര്‍സേവകര്‍ മസ്ജിദിന്റെ മിനാരങ്ങളില്‍നിന്ന് താഴെ വീണപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. മസ്ജിദ് നിലംപൊത്തിയപ്പോള്‍ ഉമാഭാരതിയും ഋതംബരയും അദ്വാനിയെയും ജോഷിയെയും കെട്ടിപ്പിടിച്ചു. അവര്‍ നല്‍കിയ മധുരം അദ്വാനിയെന്ന ദേശീയ നേതാവ് ആഹ്ളാദത്തോടെ ആസ്വദിച്ചു. സ്വാമിനിമാരുടെ നൃത്തത്തില്‍ അദ്ദേഹം ഉന്മത്തനായി. "പള്ളി പൊളിച്ചിടത്തുതന്നെ ക്ഷേത്രം പണിയും'' എന്ന് കര്‍സേവകരെ ആവേശംകൊള്ളിക്കാന്‍ അദ്വാനി മൈക്കിലൂടെ പലവട്ടം പ്രഖ്യാപിച്ചു. ഇപ്പോള്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങില്‍ (റോ) ഡിഐജിയായ അഞ്ജു ഗുപ്തയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ പോകുന്നു. ഇതിനിടയില്‍ പൊലീസ് കട്രോള്‍ റൂമില്‍ അവര്‍ പലവട്ടം വിവരമറിയിച്ചിട്ടും പ്രതികരണമുണ്ടായില്ല. പകരം സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉത്തര്‍പ്രദേശ് ഡിജിപി എസ് സി ദീക്ഷിത് കര്‍സേവകരെ തടയാതിരുന്നതിന് പൊലീസുകാരെ അഭിനന്ദിക്കുകയായിരുന്നു. തലേന്ന് ഡിസംബര്‍ അഞ്ചിന് ഫൈസാബാദ് സോ ഐജി എ കെ സര വിളിച്ചുചേര്‍ത്ത സുരക്ഷാ യോഗത്തില്‍ മസ്ജിദ് തകര്‍ക്കാനാണ് പോകുന്നതെന്ന് വെളിപ്പെടുത്തപ്പെട്ടിരുന്നു. അതായത് ബിജെപി മുഖ്യമന്ത്രി കല്യാസിങ് നേതൃത്വം നല്‍കിയ സംസ്ഥാന ഭരണകൂടത്തിന് ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. ഇത് തടയുകയല്ല, ഇതിന് സൌകര്യമൊരുക്കുകയാണ് കല്യാസിങ്ങിന്റെ പൊലീസ് ചെയ്തതെന്ന് അഞ്ജുവിന്റെ മൊഴിയില്‍ സുവ്യക്തമാവുന്നു. ഇവര്‍ക്ക് ഒത്താശചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന കോഗ്രസ് സര്‍ക്കാരും തയാറായി. കല്യാസിങ്ങിന്റെ 'ഉറപ്പില്‍' വിശ്വസിച്ചിരിക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. 12 ഭാഷയറിയാവുന്ന ആ പണ്ഡിത ശ്രേഷ്ഠന്‍, രാജ്യത്തിന്റെ മതേതര ശിലകള്‍ക്കു മേല്‍ മതഭ്രാന്തിന്റെ ത്രിശൂലങ്ങള്‍ വീണപ്പോള്‍ 12 ഭാഷയിലും മൌനം പാലിക്കുകയായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും പുല്ലുവില കല്‍പ്പിക്കപ്പെട്ട നാളുകളായിരുന്നു ആ കറുത്ത ഡിസംബറിലേത്. ഒരു പതിറ്റാണ്ടു കഴിഞ്ഞ് ഗുജറാത്തില്‍ ഇതേ അരക്ഷിതാവസ്ഥ ആവര്‍ത്തിക്കപ്പെട്ടു. ബാബറിമസ്ജിദ് തകര്‍ത്തിടത്തുതന്നെ രാമമന്ദിരം പണിയാന്‍പോയി തിരിച്ചുവന്ന കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടി ഗോധ്രയില്‍ ആക്രമിക്കപ്പെട്ടെന്ന പേരിലായിരുന്നു 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. അതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടു വര്‍ഷംകഴിഞ്ഞ് നീതിന്യായ സംവിധാനത്തിനുമുന്നില്‍ വിളിക്കപ്പെട്ടിരിക്കയാണിപ്പോള്‍. സുപ്രീംകോടതിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് വൈകിയെങ്കിലും ഇതു സംഭവിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ മറ്റൊരു ബഹുമാന്യ മുഖമായ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് മോഡിയെ തേടിയെത്തിയത്. ഇതിന്റെ അനുരണനമെന്നോണമാണ് ബാബറികേസ് രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയില്‍ പുനര്‍ജനിക്കുന്നത്. മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം സംഭവസ്ഥലത്ത് ഒരുഡസനിലേറെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റൊരാളും അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘത്തിനെതിരെ മൊഴിനല്‍കിയില്ല. അഞ്ജു ഗുപ്തയെന്ന ധീരവനിതമാത്രം അതിന് തയ്യാറായി. മൊഴിനല്‍കിയെന്നു മാത്രമല്ല, ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കുറ്റവാളികളെ ജയിലഴിക്കുള്ളിലാക്കുമെന്ന നിശ്ചദാര്‍ഢ്യത്തിലുമാണ് അവരെന്നു തോന്നുന്നു. പള്ളി പൊളിക്കാന്‍ പ്രേരിപ്പിച്ചതിന് അദ്വാനി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ചാര്‍ജ്ചെയ്ത കേസ് 2002ല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ഇവര്‍ക്കെതിരായ കുറ്റം പുനഃസ്ഥാപിച്ചു. തീര്‍ന്നെന്നു കരുതിയ കേസ് അഞ്ജുവിന്റെ മൊഴിയുടെ പിന്‍ബലത്തില്‍ മാത്രമാണ് പുനര്‍ജനിച്ചത്. ഇന്ത്യയുടെ മതേതര ഘടന എത്ര പൊളിച്ചാലും തകര്‍ക്കാനാവില്ലെന്ന ശുഭാപ്തിവിശ്വാസമാണ് ഇതു പകര്‍ന്നുനല്‍കുന്നത്. ബാബറി മസ്ജിദ് തകര്‍ച്ചയില്‍നിന്ന് ഊര്‍ജം ആവാഹിച്ച് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരമ്പര തീര്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
from deshabhinai.editorial
ഈ ലേഖനം ഒരു ജനതയുടെ ആത്മാഭിമാനവും ഐയവും വിശ്വാസവും മതേതരത്വവും തകര്‍ക്കാന്‍ കൂട്ട് നിന്നവര്‍ക്കും പ്രേരിപ്പിച്ചവര്ക്കും നേത്രത്വം കൊടുത്തവര്‍ക്കും ചരിത്രം ഏല്പ്പിക്കുന്ന തിരിച്ചടികളെ വിവരിക്കുന്നു.ആരും നിയമത്തിന്ന് അതീതരല്ല.അങിനെ ആവാനും പാടില്ല.കുറ്റക്കാര്‍ക്കുള്ള ശിക്ഷ നീട്ടിക്കൊണ്ടുപോയി കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമവും പാളിപ്പോയിരിക്കുന്നു.
2 comments:
അതാണു അഭിമാനസ്തംഭം മുസ്ലീങ്ങളുടെതെങ്കില്‍, ആ മുസ്ലീങ്ങള്‍ പാക്കിസ്താനില്‍ പോകട്ടേ.
കാശിയിലും മതുരയിലും ഹിന്ദുദേവാലയങ്ങള്‍ ആക്രമിച്ചു അറങ്ഗസീബ് ഉണ്ടാകിയ ഖബറിട-ആരാധനാലയങ്ങള്‍- അവയും തകര്‍ക്കപ്പെടട്ടെ.
80% മുസ്ലീങ്ങളും ഭാരതവിരുദ്ധരാണു. അതുകോണ്ട് ബാക്കീരുപതു ശതമാനം ഒന്നുകില്‍ ഇസ്ലാം വിടട്ടെ. അതല്ല, ഇസ്ലാം ഇവിടെ നിലനില്‍ക്കണമെങ്കില്‍ ആ ഇരുപതു ശതമാനത്തെ ഭൂരിപക്ഷമാക്കുന്നതരത്തില്‍ ഭാരതവിരുദ്ധ മുസ്ലിങ്ങളുടെ എണ്ണത്തില്‍ കുറവു വരട്ടെ.
ഇസ്ലാം എന്നാല്‍ സമധാനമാണല്ലെ?
പാകിസ്റ്റഹാനില്‍, അഫ്ഘാനില്‍ ഒക്കെ നടക്കുന്നതു അതാണല്ലെ?
ഇന്ത്യയെ ചതിച്ച പാകിസ്താനില്‍ എന്തു സംഭവിക്കുന്നൂ.....കാലമാണോ അവറ്റയോടു കണക്കു ചോദിക്കുന്നതു?
പാകിസ്താനില്‍ വ്യോമാക്രമണം: 38 പേര്‍ കൊല്ലപ്പെട്ടു
ഇതു ഇന്നത്തെ വാര്‍ത്ത- ഇതു എന്നുമെന്നും നടക്കട്ടെ.
കണക്കുപറഞ്ഞു വാങ്ങിയതല്ലെ..കാലം?
പെഷവാര്‍: കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന പാകിസ്താനിലെ ഗോത്രമേഖലയായ ഒറാക്‌സായില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 38 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പാക്-അഫ്ഗാന്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം നടന്നത്. താലിബാന്‍ സ്വാധീന മേഖലയാണിത്.
സ്ഥലത്തെ ഒരു സ്‌കൂളും ഡിസ്‌പെന്‍സറിയും തകര്‍ന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ 150 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് സൈന്യം നല്‍കുന്ന വിവരം. തീവ്രവാദികളുടെ അഞ്ച് ഒളിത്താവളങ്ങള്‍ തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. തെഹ്‌രിക്-ഇ-താലിബാന്‍ എന്ന സംഘടനയുടെ ശക്തികേന്ദ്രമാണിവിടം.
മോനേ അടങ്ങ്മോനേ അന്നോണ്ണീ, അത്രക്കങ്ങ് കത്തിക്കല്ലേ.ഒന്നുമില്ലേൽ രാജ്യസ്നേഹമെന്ന വ്യാച മൊക മൂടി യെ എങ്കിലും....ഓ അണ്ണോണ്ണി
Post a Comment