Sunday, March 28, 2010

മാധ്യമങ്ങള്‍ കുത്തകകളുടെ പ്രചാരകരായി: സായ്നാഥ്

മാധ്യമങ്ങള്‍ കുത്തകകളുടെ പ്രചാരകരായി: സായ്നാഥ്


‍കൊച്ചി: വന്‍കിട വ്യവസായികളുടെ ആശയപരമായ ആയുധമായാണ് മാധ്യ1മങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. ഇഎംഎസ് ജന്മശതാബ്ദിയോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ കലൂര്‍ വൈലോപ്പിള്ളി സാംസ്കാരികകേന്ദ്രത്തില്‍ സംഘടിപ്പിച്ച 'മാധ്യമ വിമര്‍ശനം ജനങ്ങളുടെ അവകാശം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സായ്നാഥ്. ആശയവിനിമയ മേഖല നിയന്ത്രിക്കുന്ന കുത്തകകള്‍ക്കെതിരെയുള്ള പോരാട്ടത്തിലൂടെ മാത്രമെ പത്രപ്രവര്‍ത്തനരംഗത്തെ മൂല്യച്യുതി പരിഹരിക്കാനാകൂ. ബദല്‍ മാധ്യമ മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പം മാധ്യമരംഗം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക മാധ്യമരംഗത്തിന്റെ 75 ശതമാനത്തോളം അഞ്ചുവന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇവയാകട്ടെ വന്‍കിട ആയുധകമ്പനികളുടെയും ഭീമന്‍ വ്യവസായകുത്തകകളുടെയും അനുബന്ധ സ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം, പെയ്ഡ് ജേര്‍ണലിസം എന്നീ മാര്‍ഗങ്ങളിലൂടെയാണ് മാധ്യമങ്ങള്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത്. വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് പകരമായി പരസ്യം നല്‍കുന്ന സമ്പ്രദായമാണ് പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്യ്രമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം മൂടിവച്ച് നുണ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് കരാറിലേര്‍പ്പെട്ട കമ്പനികളുടെ ഓഹരിതാല്‍പ്പര്യമാണ്. വ്യവസായഗ്രൂപ്പുകളുമായുള്ള ബന്ധമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു തടസമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് മാധ്യമകമീഷനുകള്‍ കണ്ടെത്തിയിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം കോടിയുടെ ഇളവുകളും ഒഴിവുകളുമാണ് കഴിഞ്ഞവര്‍ഷം നല്‍കിയത്. അതേസമയം ആറു വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യചെയ്തു. 30 മിനിറ്റില്‍ ഒരു കര്‍ഷകന്‍ വീതം ആത്മഹത്യചെയ്യുന്നുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ നല്‍കുന്ന കണക്ക്. ഇവയെക്കുറിച്ച് മാധ്യമങ്ങള്‍ മൌനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ് എംപി അധ്യക്ഷനായി.

1 comment:

ജനശബ്ദം said...

മാധ്യമങ്ങള്‍ കുത്തകകളുടെ പ്രചാരകരായി: സായ്നാഥ്.

കൊച്ചി: വന്‍കിട വ്യവസായികളുടെ ആശയപരമായ ആയുധമായാണ് മാധ്യ1മങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. ഇഎംഎസ് ജന്മശതാബ്ദിയോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ കലൂര്‍ വൈലോപ്പിള്ളി സാംസ്കാരികകേന്ദ്രത്തില്‍ സംഘടിപ്പിച്ച 'മാധ്യമ വിമര്‍ശനം ജനങ്ങളുടെ അവകാശം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സായ്നാഥ്. ആശയവിനിമയ മേഖല നിയന്ത്രിക്കുന്ന കുത്തകകള്‍ക്കെതിരെയുള്ള പോരാട്ടത്തിലൂടെ മാത്രമെ പത്രപ്രവര്‍ത്തനരംഗത്തെ മൂല്യച്യുതി പരിഹരിക്കാനാകൂ. ബദല്‍ മാധ്യമ മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പം മാധ്യമരംഗം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക മാധ്യമരംഗത്തിന്റെ 75 ശതമാനത്തോളം അഞ്ചുവന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇവയാകട്ടെ വന്‍കിട ആയുധകമ്പനികളുടെയും ഭീമന്‍ വ്യവസായകുത്തകകളുടെയും അനുബന്ധ സ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം, പെയ്ഡ് ജേര്‍ണലിസം എന്നീ മാര്‍ഗങ്ങളിലൂടെയാണ് മാധ്യമങ്ങള്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത്. വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് പകരമായി പരസ്യം നല്‍കുന്ന സമ്പ്രദായമാണ് പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്യ്രമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം മൂടിവച്ച് നുണ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് കരാറിലേര്‍പ്പെട്ട കമ്പനികളുടെ ഓഹരിതാല്‍പ്പര്യമാണ്. വ്യവസായഗ്രൂപ്പുകളുമായുള്ള ബന്ധമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു തടസമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് മാധ്യമകമീഷനുകള്‍ കണ്ടെത്തിയിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം കോടിയുടെ ഇളവുകളും ഒഴിവുകളുമാണ് കഴിഞ്ഞവര്‍ഷം നല്‍കിയത്. അതേസമയം ആറു വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യചെയ്തു. 30 മിനിറ്റില്‍ ഒരു കര്‍ഷകന്‍ വീതം ആത്മഹത്യചെയ്യുന്നുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ നല്‍കുന്ന കണക്ക്. ഇവയെക്കുറിച്ച് മാധ്യമങ്ങള്‍ മൌനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ് എംപി അധ്യക്ഷനായി.