മാവോയിസ്റുകളെ തളച്ചേ തീരൂ
മാവോയിസ്റ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി ഗൌരവതരമാകുന്നതിന്റെയും രാജ്യത്ത് ആരെയും ഭയക്കാതെ തീവ്രവാദപ്രവര്‍ത്തനം നടത്താനാകുന്നു എന്നതിന്റെയും സൂചനയാണ് കഴിഞ്ഞ ദിവസം മാവോയിസ്റ് നേതാവ് കിഷന്‍ജി ഉയര്‍ത്തിയ ഭീഷണി. 2050ന് മുമ്പുതന്നെ രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചെടുക്കുമെന്നും അതിനാവശ്യമായ സേന തങ്ങള്‍ക്കുണ്ടെന്നുമാണ് മാവോയിസ്റ് കമാന്‍ഡര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കിഷന്‍ജി എന്ന കോതേശ്വര്‍ റാവുവിന്റെ വാക്കുകള്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയ്ക്ക് മറുപടിയായി കിഷന്‍ജി പറഞ്ഞ ഈ വാക്കുകള്‍, ഇന്ത്യയിലെ തീവ്രവാദ സംഘടനകള്‍ക്ക് യഥേഷ്ടം വളരാന്‍ ഭരണകൂടംചെയ്ത ഒത്താശയുടെകൂടി ഫലമാണ്. സംയുക്തസേനാനീക്കം നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ വന്‍ നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നും കൊല്‍ക്കത്തയും ഭുവനേശ്വറുമാണ് ഹിറ്റ്ലിസ്റില്‍ മുമ്പന്തിയിലെന്നും കഴിഞ്ഞ ദിവസം ഇതേ കിഷന്‍ജി പറഞ്ഞിരുന്നു. മാവോയിസ്റുകളെ ഉപയോഗിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ശ്രമങ്ങളില്‍ തൃണമൂല്‍ കോഗ്രസിനൊപ്പം കോഗ്രസിന്റെ മനസ്സുമുണ്ട്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി സിപിഐ എം വിരുദ്ധരുടെ ആയുധമാകുന്നതിനു പ്രത്യുപകാരമായി മാവോയിസ്റുകള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം അഭംഗുരം തുടരുന്നതിനുള്ള സൌകര്യമാണ് ലഭിക്കുന്നത്. നന്ദിഗ്രാമില്‍ സിപിഐ എം വേട്ടയ്ക്ക് മാവോയിസ്റുകളെ ഉപയോഗിച്ചതിന്റെ തുടര്‍ച്ചയാണ് പശ്ചിമബംഗാളില്‍ പിന്നീട് നടന്ന എല്ലാ മാവോയിസ്റ് ആക്രമണങ്ങളും എന്നുകാണാം. ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളതന്നെ ഇപ്പോള്‍ സമ്മതിക്കുന്നത്, കഴിഞ്ഞവര്‍ഷത്തെ അവസാനത്തെ ആറുമാസത്തില്‍ പശ്ചിമ മേദിനിപുരില്മാത്രം 159 രാഷ്ട്രീയപ്രവര്‍ത്തകരെ മാവോയിസ്റുകള്‍ വധിച്ചു എന്നാണ്. ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയില്ലെങ്കിലും കൊല്ലപ്പെട്ടത് ഭൂരിപക്ഷവും സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമാണ്. (കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതേവരെ സിപിഐ എമ്മിന്റെ 168 പ്രവര്‍ത്തകരെയാണ് മാവോയിസ്റുകള്‍ കൊന്നത്) പശ്ചിമ മേദിനിപുര്‍ ജില്ലയില്‍ സില്‍ദയിലെ ഈസ്റ് ഫ്രോണ്ടിയര്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച മാവോയിസ്റുകള്‍ അവിടെയുണ്ടായിരുന്ന 36 ജവാന്മാരില് 24 പേരെയും കശാപ്പ് ചെയ്തു; ഏഴുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആ പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സേനകള്‍ നടത്തുന്ന സംയുക്ത പ്രവര്‍ത്തനത്തെ തൃണവല്ഗണിക്കുകയാണെന്നും തങ്ങളെ ആരും ശിക്ഷിക്കില്ലെന്നുമാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഏറ്റവും കടുത്ത ഭീഷണി മാവോയിസ്റ് അക്രമങ്ങളാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിലും പുറത്തും ആണയിട്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ ഭീഷണിയെ നേരിടാന്‍ കരുത്തുറ്റ നടപടിയൊന്നുമുണ്ടാകുന്നില്ല. തൃണമൂല്‍ കോഗ്രസ് നേതാവ് മമത ബാനര്‍ജിയാകട്ടെ, കേന്ദ്ര മന്ത്രി എന്ന പദവിപോലും മറന്ന് നേരിട്ടും പരോക്ഷമായും മാവോയിസ്റുകളെ പ്രീണിപ്പിക്കുന്നു. ഈസ്റ് ഫ്രോണ്ടിയര്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമണത്തിന് തങ്ങളാണ് ഉത്തരവാദികളെന്നും കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനസര്‍ക്കാരുകളും നടത്തുന്ന സംയുക്തനീക്കത്തിനുള്ള മറുപടിയാണ് ഇതെന്നും മാധ്യമങ്ങളിലൂടെ മാവോയിസ്റ് നേതാക്കള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, തൃണമൂല്‍ കോഗ്രസ് മാവോയിസ്റുകളെ പേരെടുത്ത് കുറ്റപ്പെടുത്താന്‍ തയ്യാറല്ല. തൃണമൂല്‍ കോഗ്രസിനെ ആക്രമിക്കില്ല എന്ന് മാവോയിസ്റ് വക്താവ് പറഞ്ഞിട്ടുമുണ്ട്. മാവോയിസ്റ് നേതാവ് കിഷന്‍ജിതന്നെ തൃണമൂല്കോഗ്രസിന് പിന്തുണ വാഗ്ദാനംചെയ്തു. മാവോയിസ്റുകള്‍ക്കെതിരെ സുരക്ഷാസൈന്യം നടത്തുന്ന എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്ന് തൃണമൂല്‍ കോഗ്രസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. മമതയുടെ മാവോയിസ്റ് ചായ്വിന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പിന്തുണ നല്‍കിയിരുന്നു. സംയുക്ത സൈനികനീക്കം സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതിലാണ് മമത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചത്; അവരുടെ ഉല്‍ക്കണ്ഠയ്ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളും- ഇതാണ് ചിദംബരം പറഞ്ഞത്. മാവോയിസ്റ് ഭീഷണി രാജ്യത്ത് സവിശേഷമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൂട്ടക്കൊലപാതകങ്ങളിലും കൊള്ളയിലും നിര്‍വൃതി കണ്ടെത്തുന്ന കാടന്‍ സംഘമായി അധഃപതിച്ച മാവോയിസ്റുകള്‍ വര്ഗരാഷ്ട്രീയത്തിനെതിരായ കോടാലിക്കൈയായി മാറിയത് പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. തൃണമൂല്‍ കോഗ്രസ് നിലപാട്~നിഷ്ഠുരമായ അക്രമങ്ങള്‍ നിര്‍ബാധം തുടരുന്നതിനു സഹായകമാകും. ചോരക്കൊതി പൂണ്ട സംഘത്തിന് കേന്ദ്ര ക്യാബിനറ്റിലെ ഒരു മന്ത്രിയും അവരുടെ പാര്‍ടിയും പരസ്യമായ സഹായം നല്കുന്നു. അത് യുപിഎ നേതൃത്വം നിസ്സംഗം കണ്ടുനില്ക്കുന്നു. യഥാര്‍ഥത്തില്‍ ഇതില്‍ വിശദീകരണം നല്‍കേണ്ടത് കോഗ്രസാണ്. പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെതിരെ ഉപയോഗിക്കാന്‍ കഴിയും എന്ന ഒറ്റ ലക്ഷ്യംവച്ച് രാജ്യത്തെയും ജനങ്ങളെയും ചോരയില്‍മുക്കാനുള്ള ലൈസന്‍സ് മാവോയിസ്റുകള്‍ക്ക് നല്കുന്ന ദുര്‍വൃത്തി അവസാനിപ്പിക്കേണ്ടതല്ലേ എന്ന ചിന്ത കോഗ്രസില്നിന്നുതന്നെ ഉയരേണ്ടതുണ്ട്. എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതു സംബന്ധിച്ച് കോഗ്രസും രണ്ടാം യുപിഎ സര്‍ക്കാരും ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ്. ആരെയാണ് മാവോയിസ്റുകള്‍ കൊന്നൊടുക്കുന്നത്? കൊല്ലപ്പെട്ടവര്‍ എല്ലാംസാധാരണജനങ്ങളാണ്. ദരിദ്രരും ചൂഷിതരും മര്ദിതരുമായവരെ കൊന്നൊടുക്കിയുള്ള വിപ്ളവപാത മാവോയിസ്റുകളുടെ ക്രൂരമനസ്സിനുമാത്രം വഴങ്ങുന്നതാണ്. രാജ്യദ്രോഹികളായി കണ്ട് നിര്‍ദാക്ഷിണ്യം നേരിടേണ്ട ശക്തിയായി മാറിയ മാവോയിസ്റുകളെ ന്യായീകരിക്കാനും സംരക്ഷിക്കാനുമുള്ള ഏതു ശ്രമവും അപകടകരമാണ്. രക്തച്ചൊരിച്ചിലിലൂടെയും മനുഷ്യജീവന് നഷ്ടപ്പെടുത്തിയും ഭീകരതയും അരാജകത്വവും സൃഷ്ടിച്ചുമുള്ള മാവോയിസ്റ്- രാഷ്ട്രീയ ഗൂഢനീക്കങ്ങള്‍ സമാധാനവും ശാന്തിയും തകര്‍ക്കുന്നതോടൊപ്പം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്കുതന്നെ കടുത്ത ഭീഷണിയാണ്. രാജ്യത്തിന്റെ താല്‍പ്പര്യവും ജനങ്ങളുടെ ഭാവിയും കാംക്ഷിക്കുന്ന ആര്‍ക്കും ഇത് അനുവദിക്കാനാകില്ല. ആഭ്യന്തരസുരക്ഷയ്ക്കുനേരെയുള്ള വെല്ലുവിളി നേരിടുന്നതിനും ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുമെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്രസേനയുടെയും ബന്ധപ്പെട്ട നാല് സംസ്ഥാന സര്‍ക്കാരുകളുടെയും സംയുക്തനീക്കം ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. മാവോയിസ്റ് നേതാവ് കിഷന്‍ജിയുടെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കുന്നതാകരുത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ സമീപനം.
1 comment:
മാവോയിസ്റുകളെ തളച്ചേ തീരൂ
മാവോയിസ്റ് തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി ഗൌരവതരമാകുന്നതിന്റെയും രാജ്യത്ത് ആരെയും ഭയക്കാതെ തീവ്രവാദപ്രവര്‍ത്തനം നടത്താനാകുന്നു എന്നതിന്റെയും സൂചനയാണ് കഴിഞ്ഞ ദിവസം മാവോയിസ്റ് നേതാവ് കിഷന്‍ജി ഉയര്‍ത്തിയ ഭീഷണി. 2050ന് മുമ്പുതന്നെ രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചെടുക്കുമെന്നും അതിനാവശ്യമായ സേന തങ്ങള്‍ക്കുണ്ടെന്നുമാണ് മാവോയിസ്റ് കമാന്‍ഡര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കിഷന്‍ജി എന്ന കോതേശ്വര്‍ റാവുവിന്റെ വാക്കുകള്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയ്ക്ക് മറുപടിയായി കിഷന്‍ജി പറഞ്ഞ ഈ വാക്കുകള്‍, ഇന്ത്യയിലെ തീവ്രവാദ സംഘടനകള്‍ക്ക് യഥേഷ്ടം വളരാന്‍ ഭരണകൂടംചെയ്ത ഒത്താശയുടെകൂടി ഫലമാണ്. സംയുക്തസേനാനീക്കം നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ വന്‍ നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നും കൊല്‍ക്കത്തയും ഭുവനേശ്വറുമാണ് ഹിറ്റ്ലിസ്റില്‍ മുമ്പന്തിയിലെന്നും കഴിഞ്ഞ ദിവസം ഇതേ കിഷന്‍ജി പറഞ്ഞിരുന്നു. മാവോയിസ്റുകളെ ഉപയോഗിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന ശ്രമങ്ങളില്‍ തൃണമൂല്‍ കോഗ്രസിനൊപ്പം കോഗ്രസിന്റെ മനസ്സുമുണ്ട്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി സിപിഐ എം വിരുദ്ധരുടെ ആയുധമാകുന്നതിനു പ്രത്യുപകാരമായി മാവോയിസ്റുകള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം അഭംഗുരം തുടരുന്നതിനുള്ള സൌകര്യമാണ് ലഭിക്കുന്നത്. നന്ദിഗ്രാമില്‍ സിപിഐ എം വേട്ടയ്ക്ക് മാവോയിസ്റുകളെ ഉപയോഗിച്ചതിന്റെ തുടര്‍ച്ചയാണ് പശ്ചിമബംഗാളില്‍ പിന്നീട് നടന്ന എല്ലാ മാവോയിസ്റ് ആക്രമണങ്ങളും എന്നുകാണാം. ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളതന്നെ ഇപ്പോള്‍ സമ്മതിക്കുന്നത്, കഴിഞ്ഞവര്‍ഷത്തെ അവസാനത്തെ ആറുമാസത്തില്‍ പശ്ചിമ മേദിനിപുരില്മാത്രം 159 രാഷ്ട്രീയപ്രവര്‍ത്തകരെ മാവോയിസ്റുകള്‍ വധിച്ചു എന്നാണ്. ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയില്ലെങ്കിലും കൊല്ലപ്പെട്ടത് ഭൂരിപക്ഷവും സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമാണ്. (കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതേവരെ സിപിഐ എമ്മിന്റെ 168 പ്രവര്‍ത്തകരെയാണ് മാവോയിസ്റുകള്‍ കൊന്നത്) പശ്ചിമ മേദിനിപുര്‍ ജില്ലയില്‍ സില്‍ദയിലെ ഈസ്റ് ഫ്രോണ്ടിയര്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച മാവോയിസ്റുകള്‍ അവിടെയുണ്ടായിരുന്ന 36 ജവാന്മാരില് 24 പേരെയും കശാപ്പ് ചെയ്തു; ഏഴുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആ പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സേനകള്‍ നടത്തുന്ന സംയുക്ത പ്രവര്‍ത്തനത്തെ തൃണവല്ഗണിക്കുകയാണെന്നും തങ്ങളെ ആരും ശിക്ഷിക്കില്ലെന്നുമാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഏറ്റവും കടുത്ത ഭീഷണി മാവോയിസ്റ് അക്രമങ്ങളാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിലും പുറത്തും ആണയിട്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ ഭീഷണിയെ നേരിടാന്‍ കരുത്തുറ്റ നടപടിയൊന്നുമുണ്ടാകുന്നില്ല. തൃണമൂല്‍ കോഗ്രസ് നേതാവ് മമത ബാനര്‍ജിയാകട്ടെ, കേന്ദ്ര മന്ത്രി എന്ന പദവിപോലും മറന്ന് നേരിട്ടും പരോക്ഷമായും മാവോയിസ്റുകളെ പ്രീണിപ്പിക്കുന്നു. ഈസ്റ് ഫ്രോണ്ടിയര്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമണത്തിന് തങ്ങളാണ് ഉത്തരവാദികളെന്നും കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാനസര്‍ക്കാരുകളും നടത്തുന്ന സംയുക്തനീക്കത്തിനുള്ള മറുപടിയാണ് ഇതെന്നും മാധ്യമങ്ങളിലൂടെ മാവോയിസ്റ് നേതാക്കള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, തൃണമൂല്‍ കോഗ്രസ് മാവോയിസ്റുകളെ പേരെടുത്ത് കുറ്റപ്പെടുത്താന്‍ തയ്യാറല്ല. തൃണമൂല്‍ കോഗ്രസിനെ ആക്രമിക്കില്ല എന്ന് മാവോയിസ്റ് വക്താവ് പറഞ്ഞിട്ടുമുണ്ട്. മാവോയിസ്റ് നേതാവ് കിഷന്‍ജിതന്നെ തൃണമൂല്കോഗ്രസിന് പിന്തുണ വാഗ്ദാനംചെയ്തു. .
Post a Comment