Friday, March 5, 2010

ഇത് കേരളത്തിന്റെ മനസ്സറിഞ്ഞ ബജറ്റ്

ഇത് കേരളത്തിന്റെ മനസ്സറിഞ്ഞ ബജറ്റ്

തിരുവനന്തപുരം : വെള്ളിയാഴ്ച സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും, കൃഷി, വിദ്യാഭ്യാസം, വ്യവസായം , പൊതു മേഖല ,തുടങ്ങിയ രംഗങ്ങള്‍ക്കും കുടാതെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിന്നും കൂടി മുന്തിയ പരിഗണ നല്‍കുന്നതാണു.സ്മാര്‍ട്ട് സിറ്റി രണ്ട് ഘട്ടമായി നടപ്പാക്കാനും ഇന്‍ഫോപാറ്ക്കില്‍ ഒരു ലക്ഷം തൊഴില്‍ അവസരങള്‍ സ്രഷ്ടിക്കാനും ഐ ടി വികസനത്തിന്ന് 412 കോടി രൂപ വകയിരുത്താനും തിരുമാനിച്ചിട്ടുണ്ട് .കര്‍ഷക തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, ഖാദി, ചെറുകിട തോട്ടം തുടങ്ങിയ മേഖലകളിലെ മുഴുവന്‍ കൂലിവേലക്കാര്‍ക്കും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ടുരൂപയ്ക്ക് അരി നല്കാന്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.കേരളത്തിലെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.പ്രവാസി മലയാളി ക്ഷേമത്തിന് 10 കോടി.കൂടാതെ പ്രവാസി ക്ഷേമ നിധിയുടെ പ്രവറ്ത്തനം ഊര്‍ജ്ജിതമാക്കും

കേരളത്തിന്റെ ബഹുമുഖമായ വളറ്ച്ചക്കും വികസനത്തിന്നും ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലക്ക് 622 കോടിയും, നാളികേര വികസനത്തിന്ന് 30 കോടിയും, വിദ്യാഭ്യാസത്തിന് 316 കോടിയും വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 121 കോടി ഉന്നത വിദ്യഭ്യാസത്തിന്നാണൂ.പിന്നെ 40 ശതമാനം സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ളതാണ്.
ബജറ്റ് പൊതുമേഖലയുടെയും വന്‍ വ്യവസായങ്ങളുടെയും വളര്‍ച്ചക്കും പ്രാധാന്യം നല്‍കുന്നു. വന്‍കിട പദ്ധതികള്‍ക്ക് 420 കോടിയും ചെറുകിട മേഖലക്ക് 240 കോടിയും വകയിരുത്തിയപ്പോള്‍ 125 കോടിയുടെ പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. വ്യവസായ ഇടനാഴി സ്ഥാപിക്കും, നവീന മൂന്നാര്‍ പദ്ധതി, ഗ്രീന്‍ ഫണ്ട് തുടങ്ങിയവ ബജറ്റിലെ പ്രത്യേക പരാമര്‍ശങ്ങളാണ്. നെല്‍കൃഷി വ്യാപിപ്പിക്കുവാനും, കശുവണ്ടി, കയര്‍ കൈത്തറി മേഖലകളെ പ്രോല്‍സാഹിപ്പിക്കാനും ഉള്ള പദ്ധതികളും ബജറ്റിലുണ്ട്. രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്നതിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ജനക്ഷേമകമായ ബജറ്റിന്റെ വിശദാംശങളിലേക്ക്

* നികുതി വരുമാനത്തില്‍ 25 % വര്‍ധന ലക്ഷ്യം

*സ്വര്‍ണ്ണത്തിന്റെ കോംപൗണ്ട് നികുതി കൂട്ടി

*ഐ.ടി, ടൂറിസം മേഖലയ്ക്ക് 412 കോടി

*കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി 9 കോടിയുടെ പദ്ധതി

* 10 പുതിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ തുടങ്ങും

*സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം

*മതിലകം, അരൂര്‍ എന്നിവിടങ്ങളില്‍ പുതിയ സിവില്‍ സേറ്റേഷനുകള്‍

* ഇഫയലിങ് സംവിധാനം ചെക്‌പോസ്റ്റുകളിലും നടപ്പിലാക്കും

* കൈത്തറിക്ക് 57 കോടി

* കെ.എസ്.ആര്‍.ടി.സി 1000 ബസുകള്‍ വാങ്ങും

*സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 37 കോടി

*സര്‍വ്വകലാശാലകളിലെ അധ്യാപ ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തും

*ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് 5 കോടി

* ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 10 ലക്ഷം

* വിദേശമദ്യത്തിന്റെ നികുതി 10% വര്‍ദ്ധിപ്പിച്ചു

*വൈനിന്റേയും ബിയറിന്റേയും നികുതി 10% കുറച്ചു

* മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

*5000 ത്തില്‍ താഴെ വരിക്കാരുള്ള കേബിള്‍ ടി.വി ക്കാര്‍ക്ക് ആഡംബര നികുതി ഇല്ല

* രുദ്രാക്ഷമാല, ജപമാല, വിഭൂതി എന്നിവയെ നികുതിയില്‍ നിന്നൊഴിവാക്കി

*ചമ്മന്തിപ്പൊടിയുടെ നികുതി നാലു ശതമാനമാക്കി കുറച്ചു

* കൈകൊണ്ടു നിര്‍മ്മിക്കുന്ന സോപ്പിന്റെ നികുതി നാലു ശതമാനം കുറച്ചു

*ഡി.ടി.എച്ചിന് ആഡംബര നികുതി

*സ്റ്റാമ്പ് ഡ്യൂട്ടിയുടെ സര്‍ച്ചാര്‍ജ് ഒഴിവാക്കി

*റീ സൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും

*1500 സിസി കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 8 % നികുതി

* ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക നികുതി ഒഴിവാക്കും

*നികുതി വകുപ്പ് അറിയിപ്പുകള്‍ എസ്.എം.എസ് വഴി അറിയിക്കും

*ലോട്ടറിയിലൂടെ 750 കോടി സമാഹരിക്കും

* വാറ്റ് നിയമത്തിലെ എട്ട് (സി) വകുപ്പ് ഭേദഗതി ചെയ്യും

*വനിതാക്ഷേമത്തിന് മൊത്തം 620 കോടിയുടെ അടങ്കല്‍

*വാണിജ്യ കമ്മീഷണര്‍ ഓഫീസുകളില്‍ തീര്‍പ്പുകള്‍ക്ക് പ്രത്യേക സംവിധാനം

*വിദ്യാഭ്യാസമേഖലയിലെ വിഹിതത്തിന്റെ 40 ശതമാനംസ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന്

*പേപ്പര്‍ ബാഗിന് പുറമെ കൈതോല-കമുകിന്‍,കുളവാഴ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും

*412 കോടി വന്‍കിട വ്യവസായങ്ങള്‍ക്കായി അനുവദിക്കും

*ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കും

*ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാല് ശതമാനം നാല് ശതമാനം ആക്കി കുറച്ചു

*ശമ്പളപരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കും

*നികുതി വരുമാനം: രണ്ട് ശതമാനം അധിക സമാഹാരണം ലക്ഷ്യം

*വനിതാക്ഷേമത്തിന് മൊത്തം 620 കോടിയുടെ അടങ്കല്‍

*സ്റ്റാമ്പ് ഡ്യൂട്ടി: കോര്‍പ്പറേഷനില്‍ 9 ശതമാനം, മുനിസിപ്പാലിറ്റിയില്‍ എട്ട് ശതമാനം, പഞ്ചായത്തില്‍ ഏഴ് ശതമാനം

* ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് പ്രത്യേക നിയമ നിര്‍മ്മാണം

*നവീന മൂന്നാറിന് 20 കോടി

* ലാന്‍ഡ് ബാങ്കിന് ഒന്നരകോടി

* സുനാമി പുനരധിവാസത്തിന് 139 കോടി

* ട്രഷറി നവീകരണത്തിന് കൂടുതല്‍ ധനസഹായം

* രജസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസേഷന് രണ്ടരക്കോടി

* പുതിയ 4 പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

* ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും

*റെസ്‌ക്യൂ ഫോഴ്‌സിന് 9 കോടി

* പബ്ലിക് റിലേഷന്‍ വകുപ്പിന് 14 കോടി

* കുടുംബശ്രീ അംഗങ്ങള്‍ക്ക് 4 % നിരക്കില്‍ വായ്പ

* ഇ.എം.എസ് പദ്ധതി പ്രകാരം കൂടുതല്‍ വീടുകള്‍ക്ക് സഹായം

* കുടുംബ ശ്രീക്ക് 2010-11 ല്‍ 5 കോടി ധനസഹായം

* കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 10,000 ഹെക്ടര്‍ നെല്‍കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി കൃഷിയും

* നവ പാര്‍പ്പിട പദ്ധതിക്ക് 15 കോടി

* ഇ.എം.എസ് പാര്‍പ്പിട പദ്ധതിയുടെ ബാങ്ക് വായ്പയ്ക്ക് 100 കോടി

* ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി

* സഹകരണ മേഖലയ്ക്കുള്ള ധനസഹായം 42 കോടിയായി ഉയര്‍ത്തി

* കുടിവെളള പദ്ധതിക്ക് 1058 കോടി

* എല്ലാ സര്‍വ്വകലാശാലകളിലേയും ലൈബ്രറികള്‍ക്ക് ധനസഹായം വര്‍ദ്ധിപ്പിക്കും

* കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 20 % കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 15 % അധിക സഹായം

* സര്‍വ്വകലാശാലകളുടെ പരീക്ഷാ വിഭാഗം നവീകരിക്കുന്നതിന് 5 കോടി

* പോളി ടെക്‌നിക് വികസനത്തിന് 11 കോടി

* മലനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടരക്കോടി

* സി.ഡി.എസ് ലൈബ്രറിയില്‍ കെ.എന്‍ രാജിന്റെ പേരിലുള്ള വിഭാഗത്തിന് ഒരു കോടി

* ദേശീയ ഗെയിംസിന് 67 കോടി

* പി.ടി ഉഷ, മേഴ്‌സി കുട്ടന്‍ അക്കാദമികള്‍ക്ക് 20 ലക്ഷം വീതം

* നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന് 1 കോടി

* സര്‍ക്കാര്‍ ആസ്​പ്ത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും

* മെഡിക്കല്‍ കോര്‍പ്പറേഷന് മരുന്നു വാങ്ങാന്‍ 145 കോടി

* ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് 21 കോടി

* കെ.എസ്.ആര്‍.ടി.സിക്ക് 42 കോടി

* വിദ്യാഭ്യാസമേഖലയുടെ വിഹിതത്തില്‍ 50% വര്‍ദ്ധന

* പെന്‍ഷന്‍ പ്രായം കൂട്ടില്ല

* റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി

* കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കും

* വിദ്യാഭ്യാസ അടങ്കല്‍ 316 കോടിയാക്കി

* തുറമുഖ നവീകരണത്തിന് 121 കോടി

* ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ പഠിത്ത വീട് പദ്ധതി

* സര്‍വ്വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും

* അമ്പലപ്പുഴയില്‍ ആര്‍ട്‌സ്-സയന്‍സ് കോളേജുകള്‍

* മാര്‍ച്ച് മുതല്‍ കോളേജുകളില്‍ യു.ജി.സി ശമ്പളം

* ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 50 ലക്ഷം

* ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന് 25 കോടി, 2015 ഓടെ ഇത് ഒരു അന്താരാഷ്ട്ര മേളയാക്കി മാറ്റും

* പൊതുമേഖലയിലെ മിച്ചഫണ്ടിന്റെ 20% ഉപയോഗിച്ച് പുതിയ പ്ലാന്റുകള്‍ തുടങ്ങും

* ഐ.ടി വിഹിതം 77%മായി

* വൈദ്യുതി മേഖലയിലെ വികസനത്തിന് 425 കോടി

* മൈക്രോ ജലവൈദ്യുത പദ്ധതികള്‍ക്ക് 5 കോടി

* പുതിയ ബോട്ടുകള്‍ വാങ്ങാന്‍ 4 കോടി

* കൊച്ചിയില്‍ ജലഗതാഗതത്തിന് 40 ബോട്ടുകള്‍

* കനാലുകളും ജലപാതകളും നവീകരിക്കും

* സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കും

* ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി

* കേരളാ വാണിജ്യ മിഷന്‍ രൂപീകരിക്കും

* കണ്ണൂര്‍ വിമാനത്താവളത്തിന് 1000 കോടി

* തലശ്ശേരിയില്‍ മുസരിസ് മാതൃകയില്‍ 100 കോടിയുടെ പൈതൃക പദ്ധതി

* കെ.എസ്.എഫ്.ഇ വിദേശത്ത് ചിട്ടി നടത്തും

* എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കും

* 120 കോടി മുടക്കി എട്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍

* ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍

* ഐ.ടി മിഷന് 29 കോടി

* കയര്‍ വ്യവസായത്തിന് 82 കോടി

* കയര്‍ സഹകരണ സംഘത്തിന് 10 കോടി

* കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തിനകം

* എല്‍.എന്‍.ജി ടെര്‍മിനല്‍ 2012 ല്‍ കമ്മീഷന്‍ ചെയ്യും

* തൃശ്ശൂര്‍ വ്യവസായ പാര്‍ക്കിന് 15 കോടി

* പഴം-പച്ചക്കറി സംസ്‌ക്കരണ യൂണിറ്റിന് പ്രത്യേക ധനസഹായം

* കശുവണ്ടി വ്യവസായത്തിന് 52 കോടി

* ജലസേചനത്തിന് 52 കോടി

* മൃഗസംരക്ഷണത്തിന് 112 കോടി

* കന്നുകാലി ഇന്‍ഷുറന്‍സിന് 5 കോടി

* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി 10 കോടി

* അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടും വൈദ്യുതിയും

* ചമ്രവട്ടം റെഗുലേറ്ററി ബ്രിഡ്ജിന് 61 കോടി

* ഡയറി ഫാമിന് ആറ് കോടി

* ആലപ്പുഴ-എറണാകുളം പ്രത്യേക പാക്കേജിന് 16 കോടി

* പൂക്കോട് വെറ്റിനറി കോളേജ്, പനങ്ങാട് കാര്‍ഷിക കോളേജ് എന്നിവയ്ക്ക് 1 കോടി വീതം

* വനം വന്യജീവി സംരക്ഷണം എന്നിവയ്ക്ക 63 കോടി

* വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി

* കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നവര്‍ക്കു ഗ്രാന്റ് നല്‍കും

* അതിവേഗ കോറിഡോര്‍ പദ്ധതിക്ക് പ്രത്യേക കമ്പനി

* ഭക്ഷ്യ സാശ്രയ നയം ശക്തമാക്കും

* നെല്ല്-മണ്ണ്-ജല സംരക്ഷണത്തിന് പ്രത്യേക ധനസഹായം

* നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലയ്ക്ക് 16 കോടി

* നാളികേര വികസനത്തിന് 30 കോട്ി

* നാളികേര സംഭരണത്തിന് 10 കോടി

* പച്ചക്കറി സംഭരണം വിപണനം എന്നിവയ്ക്ക് 100 കോടി

* അടയ്ക്ക കര്‍ഷകര്‍ക്ക് 10 കോടി
* 120 സി.ഐ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കും

*കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

* സ്ത്രീകളുടെ സുരക്ഷയ്ക്കായി ആസ്​പത്രികളില്‍ പ്രത്യേക സംവിധാനം

* വിഴിഞ്ഞം പദ്ധതിക്ക് 125 കോടി കൂടി

* കെ.എസ്.ടി.പി പദ്ധതിക്ക് 1600 കോടി

* കയര്‍,കൈത്തറി,പനമ്പ് മേഖലയുടെ വികസനത്തിന് 50 കോടി

* കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

* കുടുംബ ശ്രീക്ക് 40 കോടി സഹായം

* കണ്ണൂര്‍ വിമാനത്താവളത്തിന് 20% സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനി

* കൊച്ചി-കാസര്‍കോഡ് വ്യവസായ കോറിഡോര്‍

* കൊച്ചി മെട്രോ പ്രാരംഭ പ്രവര്‍ത്തനത്തിന് 50 കോടി

* കൊച്ചി സീപോര്‍്ട്ട്-എയര്‍പോര്‍ട്ട് റോഡ് വിപുലീകരിക്കും

* മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങും

* പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍

* എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ്ജ ഓഡിറ്റിംഗ്

* വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്കാരികള്‍ക്കും ഹോസ്റ്റല്‍

* 2 വര്‍ഷം കൊണ്ട് 10 കോടി മരം നടും

* പ്രീമെട്രിക്കല്‍ ഹോസ്റ്റലുകളിലെ കുട്ടികളുടെ തുക വര്‍ദ്ധിപ്പിക്കും

* പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപ

* വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റിംഗ്

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി

* ദേശീയ ജലപാതാ നിര്‍മ്മാണത്തിന് 100 കോടി

* 2 രൂപയ്ക്ക് അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

* തണ്ണീര്‍മുക്കം ബണ്ട് തുറക്കും

* സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പരിപാടിക്ക് 620 കോടി

* പാവപ്പെട്ടവര്‍ക്ക് ജൂണ്‍ 1 മുതല്‍ 2 രൂപയ്ക്ക് അരി

* ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു

* നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

* മറുനാടന്‍ തൊഴിലാളികള്‍ക്കായി 10 കോടി രൂപ

* ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കും

* കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പ്രത്സാഹനം

* ജൈവവൈവിധ്യത്തിന് പ്രത്യേക തുക

1 comment:

ജനശബ്ദം said...