ഡോ.ടി.എന്‍. സീമ
1857 മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലെ ഗാര്‍മെന്റ് ഫാക്റ്ററികളിലെ സ്ത്രീത്തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. മുഷ്ടികള്‍ ആകാശത്തേക്ക് ഉയര്‍ത്തി. ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ ഒരു ഘട്ടം കുറിച്ചു. കടുത്ത ചൂഷണാനുഭവങ്ങളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയും അവകാശങ്ങളെ മുദ്രാവാക്യങ്ങളായി ഉയര്‍ത്തുകയും ചെയ്ത ചരിത്രമുഹൂര്‍ത്തമായിരുന്നു അത്. പലനാടുകളില്‍,പല അവകാശങ്ങള്‍ക്കു വേണ്ടി പിന്നീടു ഈ നാളുകളില്‍ സമരങ്ങള്‍ ആവര്‍ത്തിച്ചു.1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ആദ്യത്തെ സാര്‍വദേശീയ വനിതാ സമ്മേളനം സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്താന്‍ ഒരുദിനം ചരിത്രത്തില്‍ നിന്നു വീണ്ടെടുത്തു. മാര്‍ച്ച് 8. പിന്നീട് എത്രയോ പതിറ്റാണ്ടുകള്‍. സ്ത്രീകളുടെ പോരാട്ടത്തിന്റെ ഓര്‍മദിനത്തിന് ഇന്നു നൂറു വയസു തികയുന്നു. 100 വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഉള്ളടക്കത്തില്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ അവരുടെ ലക്ഷ്യം ഒന്നായിരുന്നു. തൊഴിലാളി എന്ന നിലയില്‍, സ്ത്രീ എന്ന നിലയില്‍, ഈ സമൂഹത്തിലെ പൗര എന്ന നിലയില്‍, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കുക. 100 വര്‍ഷം കൊണ്ടു ലോകം വളരെയേറെ മാറിയിട്ടുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും സ്ത്രീകള്‍ വര്‍ധിച്ച രീതിയില്‍ പ്രവേശിച്ചിരിക്കുന്നു. എന്നാല്‍ മുതലാളിത്ത ചൂഷണം അസമത്വം സങ്കീര്‍ണമാക്കുകയും അതിജീവനം ദുഷ്കരമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു നൂറ്റാണ്ടിന്റെ ആഘോഷത്തിനു തന്നെ മങ്ങലേല്‍പ്പിക്കുന്ന ആശങ്കകളാണു സമ്മാനിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷംകൊണ്ടു ലോകത്തു തൊഴിലെടുക്കുന്നവരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പണിയെടുക്കുന്നവരില്‍ 50% പേര്‍ക്കു മാത്രമാണു കൂലിയോ ശമ്പളമോ ലഭിക്കുന്നത്. ബാക്കിയുള്ള പണികള്‍ വീടുമായി ബന്ധപ്പെട്ടോ സാമൂഹ്യസേവനത്തിന്റെ പേരിലോ ഉള്ള അനുബന്ധ പ്രവര്‍ത്തനങ്ങളായി ചുരുക്കിക്കാണുന്നു. ലോക തൊഴില്‍ സംഘടനയുടെ 2006ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തു പണിയെടുക്കുന്ന 290 കോടി തൊഴിലാളികളില്‍ 120 കോടി (40%) സ്ത്രീകളാണ്. എന്നാല്‍ ഇവരില്‍ തുല്യ കൂലിയോ തൊഴില്‍ സംരക്ഷണമോ സാമൂഹ്യ സുരക്ഷിതത്വമോ ലഭിക്കുന്നവര്‍ വളരെ കുറവാണ്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നതാണു 1910ല്‍ സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ തൊഴിലാളി ചൂഷണത്തിന്റെ പരീക്ഷണങ്ങള്‍ പയറ്റുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പാദനശാലകളില്‍ 12 മുതല്‍ 15 മണിക്കൂര്‍ പണിയെടുക്കുന്ന 21ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്കു ഇനിയും എത്രയോ ശക്തമായി ഇതേ മുദ്രാവാക്യം ഉയര്‍ത്തേണ്ടിവരും. ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ മൂര്‍ച്ച കൂട്ടേണ്ടതുണ്ടെന്നാണ് ഈ നൂറാം വാര്‍ഷികം ജാഗ്രതപ്പെടുത്തുന്നത്.
from email
1 comment:
സ്ത്രീ ശാക്തീകരണത്തിന്റെ 100 വര്‍ഷങ്ങള്‍ .
ഡോ.ടി.എന്‍. സീമ
1857 മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലെ ഗാര്‍മെന്റ് ഫാക്റ്ററികളിലെ സ്ത്രീത്തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. മുഷ്ടികള്‍ ആകാശത്തേക്ക് ഉയര്‍ത്തി. ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ ഒരു ഘട്ടം കുറിച്ചു. കടുത്ത ചൂഷണാനുഭവങ്ങളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയും അവകാശങ്ങളെ മുദ്രാവാക്യങ്ങളായി ഉയര്‍ത്തുകയും ചെയ്ത ചരിത്രമുഹൂര്‍ത്തമായിരുന്നു അത്. പലനാടുകളില്‍,പല അവകാശങ്ങള്‍ക്കു വേണ്ടി പിന്നീടു ഈ നാളുകളില്‍ സമരങ്ങള്‍ ആവര്‍ത്തിച്ചു.1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ആദ്യത്തെ സാര്‍വദേശീയ വനിതാ സമ്മേളനം സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്താന്‍ ഒരുദിനം ചരിത്രത്തില്‍ നിന്നു വീണ്ടെടുത്തു. മാര്‍ച്ച് 8. പിന്നീട് എത്രയോ പതിറ്റാണ്ടുകള്‍. സ്ത്രീകളുടെ പോരാട്ടത്തിന്റെ ഓര്‍മദിനത്തിന് ഇന്നു നൂറു വയസു തികയുന്നു. 100 വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഉള്ളടക്കത്തില്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ അവരുടെ ലക്ഷ്യം ഒന്നായിരുന്നു. തൊഴിലാളി എന്ന നിലയില്‍, സ്ത്രീ എന്ന നിലയില്‍, ഈ സമൂഹത്തിലെ പൗര എന്ന നിലയില്‍, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സാഹചര്യം സൃഷ്ടിക്കുക. 100 വര്‍ഷം കൊണ്ടു ലോകം വളരെയേറെ മാറിയിട്ടുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും സ്ത്രീകള്‍ വര്‍ധിച്ച രീതിയില്‍ പ്രവേശിച്ചിരിക്കുന്നു. എന്നാല്‍ മുതലാളിത്ത ചൂഷണം അസമത്വം സങ്കീര്‍ണമാക്കുകയും അതിജീവനം ദുഷ്കരമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു നൂറ്റാണ്ടിന്റെ ആഘോഷത്തിനു തന്നെ മങ്ങലേല്‍പ്പിക്കുന്ന ആശങ്കകളാണു സമ്മാനിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷംകൊണ്ടു ലോകത്തു തൊഴിലെടുക്കുന്നവരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പണിയെടുക്കുന്നവരില്‍ 50% പേര്‍ക്കു മാത്രമാണു കൂലിയോ ശമ്പളമോ ലഭിക്കുന്നത്. ബാക്കിയുള്ള പണികള്‍ വീടുമായി ബന്ധപ്പെട്ടോ സാമൂഹ്യസേവനത്തിന്റെ പേരിലോ ഉള്ള അനുബന്ധ പ്രവര്‍ത്തനങ്ങളായി ചുരുക്കിക്കാണുന്നു. ലോക തൊഴില്‍ സംഘടനയുടെ 2006ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തു പണിയെടുക്കുന്ന 290 കോടി തൊഴിലാളികളില്‍ 120 കോടി (40%) സ്ത്രീകളാണ്. എന്നാല്‍ ഇവരില്‍ തുല്യ കൂലിയോ തൊഴില്‍ സംരക്ഷണമോ സാമൂഹ്യ സുരക്ഷിതത്വമോ ലഭിക്കുന്നവര്‍ വളരെ കുറവാണ്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്നതാണു 1910ല്‍ സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ തൊഴിലാളി ചൂഷണത്തിന്റെ പരീക്ഷണങ്ങള്‍ പയറ്റുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ഉത്പാദനശാലകളില്‍ 12 മുതല്‍ 15 മണിക്കൂര്‍ പണിയെടുക്കുന്ന 21ാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്കു ഇനിയും എത്രയോ ശക്തമായി ഇതേ മുദ്രാവാക്യം ഉയര്‍ത്തേണ്ടിവരും. ചൂഷണത്തിനെതിരായ പോരാട്ടത്തിന്റെ മൂര്‍ച്ച കൂട്ടേണ്ടതുണ്ടെന്നാണ് ഈ നൂറാം വാര്‍ഷികം ജാഗ്രതപ്പെടുത്തുന്നത്
Post a Comment