Sunday, January 23, 2011

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. രാജ്ഭവനു മുമ്പില്‍ ഉജ്വല ധര്‍ണ.

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. രാജ്ഭവനു മുമ്പില്‍ ഉജ്വല ധര്‍ണ.



തിരു: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് രാജ്ഭവനു മുന്നില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ധര്‍ണയില്‍ നൂറുകണക്കിന് ജനപ്രതിനിധികള്‍ അണിനിരന്നു. പെട്രോള്‍ വിലനിയന്ത്രണം നീക്കി വന്‍കിടകുത്തകകള്‍ക്ക് രാജ്യം കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. വിലക്കയറ്റം തടയാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ധര്‍ണയില്‍ ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ ജനവിഭാഗങ്ങളും അണിനിരന്നു. ധര്‍ണ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷനായി. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ എ അസീസ് എംഎല്‍എ, കേരളാ കോഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം എ കെ ശശീന്ദ്രന്‍ എംഎല്‍എ, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാമചന്ദ്രന്‍നായര്‍ സ്വാഗതവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു. വിവിധ വര്‍ഗബഹുജനസംഘടനകളും ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

http://www.facebook.com/note.php?created&&note_id=489384053020

1 comment:

ജനശബ്ദം said...

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. രാജ്ഭവനു മുമ്പില്‍ ഉജ്വല ധര്‍ണ.