Tuesday, March 3, 2009

അവരെ നാറുന്നു; ഞങ്ങളുടെ നാറ്റം പരിമളം!

അവരെ നാറുന്നു; ഞങ്ങളുടെ നാറ്റം പരിമളം!

സുകുമാര്‍ അഴീക്കോട്.

നമ്മുടെ കേരളത്തില്‍ രാഷ്ട്രീയാദിമാലിന്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കരും സാഹിതീദേവിയുടെ മുമ്പില്‍ ആത്മാവിനെ പറിച്ചെടുത്ത് ബലിയര്‍പ്പിച്ചവരുമായ സാഹിത്യകാരന്മാര്‍ ഇത്രയധികമുണ്ടെന്ന് ഞാന്‍, മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള്‍ പശ്ചാതാപത്തിന്റെ ആക്രമണത്തില്‍പ്പെട്ട് ഞാന്‍ ആകെ വിവശനായിരിക്കുന്നു. ഈ കൊച്ചു തൃശൂര്‍ പട്ടണത്തില്‍തന്നെ അവര്‍ എണ്ണത്തില്‍ ഒരുഡസന്‍ വരും. വണ്ണത്തില്‍ പറയുകയും വേണ്ട. ഇവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ വെറും വ്യാജസാഹിത്യകാരന്മാര്‍. സാഹിത്യവേല നടത്തി ജീവിക്കുന്നവര്‍. ഭരണകൂടത്തില്‍നിന്ന്- അര്‍ത്ഥാല്‍, ഇന്നുള്ള ഇടതുഗവമെന്റില്‍നിന്ന് വിവിധ അക്കാദമികളിലും മണ്ഡലങ്ങളിലും സര്‍വകലാശാലകളിലും പ്രസിഡന്റോ സെക്രട്ടറിയോ ആയും, വൈസ് ചാന്‍സലറോ പിവിസിയോ രജിസ്ട്രാറോ ആയും പലതരം ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പണ്ഡിതന്മാരായും മറ്റും തപ്പിനടന്ന് വല്ലതും പിടിച്ചെടുക്കാന്‍ നോമ്പുനോറ്റ് കഴിയുന്ന തീവ്രസ്വാര്‍ഥികളായ അല്‍പ്പന്മാര്‍. 'മലിനമേനികളായ കപട എഴുത്തുകാര്‍' ഈ പാപമൂര്‍ത്തികളെ ആക്ഷേപിച്ചും പരിഹസിച്ചും നിന്ദിച്ചും പുണ്യം തേടുന്നവരാണ്. മലയാളസാഹിത്യത്തില്‍ നീണ്ട ഹേമന്തങ്ങള്‍ ഉളവാക്കിയ മഞ്ഞുവീഴ്ചയും ഇല പൊഴിച്ചിലും ഗ്രീഷ്മം സൃഷ്ടിച്ച വാട്ടവും വരള്‍ച്ചയും വര്‍ഷം തുറന്നുവിട്ട വെള്ളപ്പൊക്കങ്ങളെയും മുഴുവന്‍ നിയന്ത്രിച്ച് എഴുത്തിന് ഉതകുന്ന അത്യുഗ്രമായ ഒരു കാലാവസ്ഥ ഉണ്ടാക്കുന്നത് ഇവരായിരിക്കും. ഇവരില്‍ കുറെപേരെ ഒരു സമ്മേളനത്തിന്റെ വേദിയില്‍ 'ഉപവിഷ്ടരാക്കിക്കൊണ്ട്, കേരളത്തിലെ ഒരു ചരിത്ര പ്രൊഫസര്‍, ഇവിടെ എഴുത്തുകാര്‍ ഗവമെന്റില്‍നിന്ന് കനിഞ്ഞുകിട്ടുന്ന തുച്ഛങ്ങളായ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സ്വാഭിപ്രായം വെടിഞ്ഞ് ഏറാന്‍മൂളികളാകുന്നുവെന്ന് തുറന്നുപറയുകയുണ്ടായി. വേദിയിലെ 'ഉപവിഷ്ട' സാഹിത്യകാരന്മാരില്‍ എല്ലാവരും കോഗ്രസിന്റെ മുറ്റത്തും അടുക്കളയിലും എത്രയോ കാലം നമസ്കരിച്ചു നടന്ന വെറും 'ഉപ്പും മുളകും' ഏറ്റുവാങ്ങി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരില്‍ പലരും സാഹിത്യ അക്കാദമി പ്രസിഡന്റും സെക്രട്ടറിയുമായി, കലാമണ്ഡലം സെക്രട്ടറിയായി. നമ്മുടെ ചരിത്രാധ്യാപകന്‍ 'ഉപവിഷ്ട'രുടെ പൂര്‍വചരിത്രം പരിശോധിച്ചിരുന്നെങ്കില്‍ സ്വാഭിപ്രായത്തെ പണയപ്പെടുത്തിയവരെ കൈയോടെ ചൂണ്ടിക്കാട്ടുമായിരുന്നു. തേടിയവള്ളി കാലില്‍ ചുറ്റിയിട്ടും അത് താന്‍ തേടിയ വള്ളിയാണെന്ന് മനസ്സിലായില്ല. എഴുത്തുകാര്‍ക്കിടയില്‍ മൂന്നാംതരത്തിനും ചോടെയുള്ളവരാണ് കോഗ്രസ് സ്പോസര്‍ഷിപ്പില്‍ നമ്മുടെ ഉന്നത സാംസ്കാരികരംഗങ്ങളില്‍ ആടിത്തിമിര്‍ത്തത്. എന്നോട് അക്കാദമി പ്രസിഡന്റാകാന്‍ പല സാംസ്കാരികമന്ത്രിമാരും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറിയത് മൂര്‍ച്ചയുള്ള ഒരു മറുപടിയിലൂടെയാണ്. "നേരത്തെ ഇവരൊക്കെ പ്രസിഡന്റായിരുന്നേടത്ത് ഇരിക്കാന്‍ എന്നെ ദയവായി നിര്‍ബന്ധിക്കരുത്'' എന്നുമാത്രം. ഈ ദയനീയമായ അപേക്ഷ ആര്‍ക്കാണ് തള്ളിക്കളയാന്‍ കഴിയുക! ഇപ്പോഴത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ മുകുന്ദന്‍ എന്തോ രാഷ്ട്രീയം പറഞ്ഞപ്പോള്‍ അത് നട്ടെല്ലുവളയ്ക്കലാണെന്ന പഴിചാരലുണ്ടായി. ശ്രീ മുകുന്ദന്‍ തന്റെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതല്ലാതെ മറ്റൊന്നും അപ്പറഞ്ഞതിലില്ല. കോഗ്രസിന്റെ യൂത്ത് പരിപാടികളിലും സാംസ്കാരികസമ്മേളനങ്ങളിലും രാഷ്ട്രീയയോഗങ്ങളിലും എല്ലാം ഇവര്‍ മുടങ്ങാതെ പങ്കെടുക്കുന്നത് എഴുത്തുകാരന്റെ ആശയ സ്വാതന്ത്യ്ര നിഷേധം നടക്കുന്നത് നിരീക്ഷിക്കാന്‍ ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവര്‍ കാണുന്നേയില്ല. അവരുടെ ഭാഗത്ത് നോട്ടം ചെല്ലുമ്പോള്‍ നോട്ടക്കാരുടെ കണ്ണില്‍ താല്‍ക്കാലിക തിമിരം കയറുന്നു. കെപിസിസി ഇതിനുമുമ്പ് പലതവണ തങ്ങളുടെ ആഭ്യന്തരങ്ങളായ സാഹിത്യ സാംസ്കാരിക സംഘടനയുണ്ടാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എല്ലാം കരിഞ്ഞുപോയി. സാംസ്കാരികപ്രവര്‍ത്തകരുടെ അഭിപ്രായം കോഗ്രസില്‍ വിലപിടിപ്പുള്ളതല്ല. ഇപ്പോള്‍ ഒരു സംഘടന കെപിസിസിയുടെ ചിറകിനടിയില്‍ പ്രവര്‍ത്തിക്കുന്നു- സംസ്കാരസാഹിതി. സംസ്കാരം എന്നുവച്ചാല്‍ കോഗ്രസ് സംസ്കാരം! അതിന്റെ ചെയര്‍മാനായ സംസ്കാര സാഹിതീ നായകരുടെ പേരുപറഞ്ഞാല്‍ ഒരു സാഹിത്യകാര ഡയറക്ടറിയിലും കണ്ടിട്ടില്ലാത്തവയാണെന്ന് നിങ്ങള്‍ കുറ്റം കാണും. എന്തിനെഴുതണം? ഹൃദയം നിറയെ സാഹിതീസംസ്കാരം നിറച്ചുകൊണ്ട് കേരളത്തില്‍ ഇടതുസാഹിതീ സംസ്കാരത്തിനെതിരെ കോട്ടപോലെ നില്‍ക്കുകയാണ് ആ സംഘടന. അഗ്രഗണ്യമായ ആളുകളുടെ സാഹിത്യസൃഷ്ടി എവിടെയെന്നെങ്ങാനും ചോദിക്കരുത്. ആ അപൂര്‍വ സംഘടനതന്നെ ജീവിക്കുന്ന സാഹിത്യം. ഇതിന്റെ നായകനോ? "പാലോട് തുല്യരുചി'' എന്ന് കവി പണ്ടേ പാടിയത് ഇദ്ദേഹത്തെ പറ്റിയാണെന്ന് തോന്നത്തക്കവണ്ണം ശുഭ്രകര്‍മശീലനാണ് ആള്‍. കഴിഞ്ഞകൊല്ലം മെയ്മാസം ബഷീര്‍നഗറിലും മുണ്ടശ്ശേരി ഹാളിലുംവച്ച് (രണ്ടും ഒരേസ്ഥലമാണ്) സംസ്കാരസാഹിതിയുടെ സംസ്ഥാന കലാമേള നടന്നു. പേരിന് ഒരു കാക്കനാടനെ കൊണ്ടുവരേണ്ടിവന്നെങ്കിലും തേറമ്പില്‍ രാമകൃഷ്ണന്‍, കെ പി വിശ്വനാഥന്‍, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ എണ്ണംപറഞ്ഞ സാഹിത്യകാരന്മാരുടെ സാഹിത്യംകൊണ്ട് പുളകിതമായിരുന്നു സമ്മേളനമാകെ. പത്തിരുന്നൂറോളം മഹാസാഹിത്യകാരന്മാരുടെ പേരുകള്‍ നേതൃപംക്തിയില്‍പ്പെടുത്തി അച്ചടിച്ചുകഴിഞ്ഞു. അവര്‍ രചിച്ച സാഹിത്യം ഇന്ന് അപ്രകാശിതമായിരിക്കും. പക്ഷേ, നാളെയുടെ പ്രഭാതങ്ങള്‍ പ്രകാശത്തില്‍ ആറാടിക്കുന്നത് ഈ നോട്ടീസില്‍ പേരച്ചടിച്ച അഗ്രഗണ്യന്മാരുടെ സാഹിത്യമാണ്. ഇതാണ് സംസ്കാരസാഹിതി. ഇത്തരത്തില്‍ ഇടതുചായ്വുള്ളവര്‍ നടത്തിയ ഒരു പരിപാടിയിലും പിണറായിയെയോ ജയരാജനെയോ വിളിച്ചതായി കണ്ടിട്ടില്ല. എങ്കിലും പാലോട്ടുസംഘടന പരിശുദ്ധവും രാഷ്ട്രീയകളങ്കനിര്‍മുക്തവുമാണ്. ഇക്കഴിഞ്ഞ തുഞ്ചന്‍ പരിപാടിയില്‍ പങ്കെടുത്ത പ്രഭാവര്‍മയെ തുഞ്ചന്‍വേദി രാഷ്ട്രീയവ്യഭിചാരത്തിന് രംഗമായി മാറിയെന്ന ആക്ഷേപത്തിന്റെ വലിയൊരു തെളിവായി എടുത്തുകാണിക്കുകയുണ്ടായി. പ്രഭാവര്‍മ ആധുനിക മലയാളകവിതയിലെ പ്രശസ്ത നാമധേയമാണെന്ന് സാംസ്കാരിക സാഹിതി നേതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രഭാവര്‍മ കൈരളിയില്‍ ജോലിചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൊള്ളരുതായ്മ. ഒരു തൊഴിലെടുത്ത് ഉപജീവനം നിറവേറ്റാന്‍പോലും സമ്മതിക്കാത്തത്ര രാഷ്ട്രീയമാലിന്യം കലര്‍ന്ന ഇവര്‍ക്ക് അദ്ദേഹത്തിന്റെ കവിത്വം കാണാനുള്ള സഹൃദയത്വം ഇല്ലാതെപോയി. എന്തുകൊണ്ട്? അവരുടെ ആത്മാവില്‍ കട്ടപിടിച്ചുകിടക്കുന്ന കക്ഷിരാഷ്ട്രീയംകൊണ്ട്! എന്നിട്ടും രാഷ്ട്രീയത്തിന്റെ പേരില്‍ ശകാരവും തെറിയും ഇടതുചായ്വുള്ള എഴുത്തുകാര്‍ക്കുമാത്രം. മറ്റവര്‍ക്ക് എഴുതുകപോലും ആവശ്യമില്ല, വിളിച്ചാല്‍ യോഗത്തില്‍ സന്നിഹിതരായാല്‍ മതി. പോയവര്‍ഷത്തിലെ തൃശൂര്‍ സാഹിത്യമേളയ്ക്ക് നേതൃത്വം കൊടുത്ത പ്രതിഭാശാലികളില്‍ ചിലരുടെ പേര്‍ നേരത്തെ പറഞ്ഞു. ഒരുകുടന്ന പേരുകൂടെ നല്‍കാം. അവരുടെ സാഹിത്യസേവന ചരിതം പാലാഴിയിലെ ദേവനും പാലോട് ചെയര്‍മാനും മാത്രമേ അറിയുകയുള്ളൂ. ഇതാ ആ കുടന്ന-ലതികാ സുഭാഷ്, ഇര്‍ഷാദ് ചേറ്റുവ, തിമത്തി ചിന്നന്‍, സുകു പാല്‍ക്കുളങ്ങര, ബാബുജി ഈഗോ, എച്ച് മുബാറക്ക്. ഈ മഹാ സാഹിത്യകാരന്മാരുടെ പട്ടിക കണ്ട് പ്രഭാവര്‍മയെപ്പോലുള്ള സാഹിത്യശൂന്യന്‍ ഞെട്ടിവിറയ്ക്കട്ടെ. ഈ സംസ്കാരസമ്പൂര്‍ണമായ സാഹിതീ സംഘം സാഹിത്യസംസ്കാര പുരോഗതി ലക്ഷ്യമാക്കി മഹാനായ പനമ്പിള്ളിയുടെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തി- രണ്ടാം പുരസ്കാരം. പ്രഖ്യാപിച്ചതിനുശേഷം പുരസ്കാരജേതാവിന് അതു പരസ്യമായി നിരാകരിക്കേണ്ടിവന്നു. പുരസ്കാരം നിര്‍ണയിച്ച വിധികര്‍ത്താക്കളെയും പുരസ്കാരപൂജിതനെയും പുരസ്കാര പ്രഭാവനായ മഹാനെയും ഒന്നിച്ച് അവഹേളിക്കാന്‍ ഈ നവസംസ്കാര സംഘടനയ്ക്കുമാത്രമേ ഇന്നുവരെ സാധിച്ചിട്ടുള്ളൂ. ആ കഥ അന്യത്ര പറയണമെന്നുണ്ട്. ഈ പക്ഷപാതപരമായ നിരുത്തരവാദത്തിന്റെ നടുവില്‍ പല നീചവേഷങ്ങളും തക്കം നോക്കി വന്ന് ആടുന്നുണ്ട്. സുരാനാമധാരിയായ ഒരു 'കോള'ക്കാരന്‍ (കൊക്കക്കോളയല്ല) എന്റെ അഭിപ്രായം പറയുന്നതില്‍നിന്ന് പലവഴിക്കും പലതും എനിക്ക് ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചെഴുതി. സത്യസന്ധതയും ധൈര്യവുമുണ്ടെങ്കില്‍ 'ആരില്‍നിന്ന് ഞാന്‍ എന്തുനേടി?' എന്ന് തുറന്നെഴുതാന്‍ ഞാന്‍ വെല്ലുവിളിച്ചു. ഇന്നോളം അതിന് മിണ്ടാട്ടമില്ല. പക്ഷേ, കല്ലുകൊണ്ട് ചതച്ചാലും വാലുപൊക്കി തന്റെ വിഷബലം കാട്ടുന്ന തേളിനെപ്പോലെ അങ്ങോര്‍ വേറെ മൂലയ്ക്ക് ചെന്ന് വാല്‍ പൊക്കുന്നുണ്ട്. എന്നെ ഇതിനിടെ 'അഴീക്കോടന്‍ ഗാന്ധി' എന്നു വിളിച്ചുവത്രേ. എന്നെ പരിഹസിക്കാന്‍ ഗാന്ധിജിയെ പിടികൂടേണ്ടി വന്നു. അഴീക്കോടിനെപ്പോലെ വഷളനായ ഒരുവനെ ചിത്രീകരിക്കാന്‍ ഗാന്ധിജിയുടെ പേര്‍ ഉപയോഗിക്കുമ്പോള്‍ ഗാന്ധിജിയാണ് അതില്‍ അവഹേളിക്കപ്പെടുന്നത് എന്ന് ആ വിദ്വേഷമലിനമായ മനസ്സിന് മനസ്സിലായില്ല. ഒബാമയുടെ അമേരിക്കന്‍ കോഗ്രസില്‍ ഗാന്ധിജിയുടെ മാഹാത്മ്യത്തെ ആദരിക്കുന്ന പ്രമേയം പാസാക്കിയ ആഴ്ചയില്‍ കേരളത്തില്‍ നടന്നത്, മലയാളത്തില്‍ അഞ്ചുപത്തു കഥകളെഴുതി എന്ന ഹുങ്കിന്മേല്‍ ഒരുവന്‍ ഗാന്ധിജിയുടെ നാമത്തെ തന്റെ പ്രതികാരത്തിനുള്ള ഉപകരണമാക്കുകയാണ്. ഇവരെല്ലാം ഇളംചുവപ്പുപോലും കാണാനുള്ള കഴിവില്ലാത്ത വര്‍ണാന്ധരാണ്. മറ്റുള്ളവരെല്ലാം നാറുന്നവരാണെന്ന് കൂട്ടമായി കൂവുന്ന ഇവരുടെ നാറ്റത്തെ ഇവര്‍ പരിമളം എന്നാണ് വിളിച്ചുകൂവുന്നത്! ഒടുവില്‍ കിട്ടിയതും 'അവര്‍' (കോഗ്രസിനെ വിമര്‍ശിക്കുന്നവര്‍) ചുമച്ചാല്‍ അത് ക്ഷയരോഗമാണെന്നും 'ഞങ്ങള്‍' ചുമച്ചാല്‍ അത് കണ്ഠശുദ്ധിയും ആണെന്ന് ഘോഷം കൂട്ടുന്ന കോഗ്രസുകാരുടെ തട്ടിപ്പിന് പുതിയ ഒരു ദൃഷ്ടാന്തംകൂടെ ലഭിച്ചിരിക്കുന്നത് വായനക്കാരുമായി പങ്കുവയ്ക്കട്ടെ. 1- കെപിസിസി പ്രസിഡന്റ് കേരള മാര്‍ച്ചിന്റെ തൃശൂര്‍ പരിപാടിയില്‍ പ്രസംഗിക്കവെ, മാര്‍ച്ചുകളെപ്പറ്റിയുള്ള എന്റെ 'ദേശാഭിമാനി' ലേഖനത്തിന് മറുപടി പറയുക എന്ന ഗതികേടില്‍ പെട്ടുപോയി. തങ്ങളെ എതിര്‍ത്തു പറയുന്നവരെ അദ്ദേഹം, കൃഷ്ണഭക്തി മൂത്തിട്ടാവാം, 'കുഴലൂത്തുകാര്‍' എന്നുവിളിച്ചാദരിച്ചു. കെപിസിസിയുടെ ഔദ്യോഗിക സാംസ്കാരികസംഘടനയായ സംസ്കാരസാഹിതി തൃശൂര്‍ സമ്മേളനത്തില്‍ പങ്കെടുത്ത നൂറ്റുക്കണക്കിനുള്ള ആള്‍ക്കൂട്ടം (ഇവരില്‍ 99 ശതമാനവും സാഹിത്യലോകത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തവരാണ്) 'കുഴലൂത്തുകാരു'ടെ കൂട്ടം ആണോ എന്ന് ഞാന്‍ ആ നേതാവിനോട് അന്വേഷിക്കുകയുണ്ടായി. മറിച്ച് സ്വാഭിപ്രായം പറയുന്ന എന്നെപ്പോലുള്ളവര്‍ കുഴലൂത്തുകാര്‍തന്നെ. അരനൂറ്റാണ്ടിലേറെ കാലത്തെ കെപിസിസി പ്രസിഡന്റുമാരെ എനിക്ക് നേരിട്ടറിയാം. അവരാരില്‍നിന്നും കേട്ടിട്ടില്ലാത്ത 'ഊത്തു'പ്രയോഗങ്ങള്‍ ഇനിയും ഈ പ്രസിഡന്റില്‍നിന്ന് ലഭിക്കുമെന്ന് കേരളത്തിന് പ്രത്യാശിക്കാന്‍ വകയുണ്ട്്. 2- മാതൃഭൂമിയില്‍ (23-2-2009) തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ പറയുന്നത്, സാഹിത്യകാരന്മാരില്‍ ഒരുവിഭാഗം 'കൂലിത്തല്ലുകാരായി' അധഃപതിച്ചിരിക്കുന്നുവെന്നാണ്. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ 'വ്യക്തിഗതമായി' പറഞ്ഞതല്ല എന്നായി ഇതിയാന്‍. എങ്കിലും മനസ്സിലുള്ള വ്യക്തികള്‍ ആരെന്ന് എഴുത്തുകാരനായ എനിക്ക് അറിയണമെന്ന് ഞാന്‍ ശഠിച്ചപ്പോഴും 'വ്യക്തിപരമല്ല' എന്ന പാട്ടേ അദ്ദേഹത്തിന് മൂളാനുണ്ടായിരുന്നുള്ളൂ. കൂലിത്തല്ലുകാരായ വ്യക്തികള്‍ ഇല്ലെങ്കില്‍, സാഹിത്യകാരന്മാരെ അങ്ങനെ നിന്ദിച്ചതിന് നടപടിയെടുക്കേണ്ട പ്രസിഡന്റ് 'കുഴലൂത്തുകാര്‍' എന്നു പറഞ്ഞ് പുലിവാല്‍ പിടിച്ച ആളുമായി! കോഗ്രസിനുവേണ്ടി കൂലിത്തല്ല് നടത്താന്‍ യുവാക്കളെ സംഘടിപ്പിച്ചുണ്ടാക്കിയ 'സംസ്കാരസാഹിതി' യുടെ തൃശൂര്‍ മഹാസമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച ഒരു കക്ഷി ഈ തേറമ്പില്‍ ആയിരുന്നു. സ്വന്തം കക്ഷിക്കുവേണ്ടി നടത്തുന്ന 'കൂലിത്തല്ല്' പരിശുദ്ധം, പ്രസ്തുതകക്ഷികളെ വിമര്‍ശിക്കുന്നവര്‍ നടത്തുന്നത് അത്യന്തം ഹീനമായ മറുപക്ഷത്തിനുവേണ്ടിയുള്ള 'കൂലിത്തല്ല്'! 'ഞാനും അളിയനും കൂടെ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ രണ്ടുപേരാണ് ഞങ്ങളെ തല്ലിയത്' എന്നു പറയാന്‍ മടിയോ ലജ്ജയോ ഇല്ലാത്ത ആളുകള്‍ കോഗ്രസ് നേതൃത്വത്തില്‍പ്പോലും നിറഞ്ഞുകാണുമ്പോള്‍ സങ്കടം തോന്നുന്നു. ആരുടെ കാലിലാണ് മന്ത് എന്ന് കോഗ്രസ് നേതൃത്വം പരിശോധിച്ചറിയണം. കക്ഷി മുന്‍കൈയെടുത്ത് സ്വന്തം പരിരക്ഷണത്തില്‍ കുറെപേരെ 'കൂലിത്തല്ലു'കാരായി എടുക്കേണ്ടിയിരുന്നോ? ജനാധിപത്യത്തില്‍ കക്ഷികള്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജനങ്ങള്‍ ഏതെങ്കിലും ഒരു കക്ഷിയോട് ചായ്വുള്ളവരാകാം. അതവരുടെ സ്വതന്ത്രമായ അവകാശമാണ്. ഇങ്ങനെയുള്ളവരെ അപമാനിച്ച് സംസാരിക്കുന്ന സ്വഭാവം ഒരു കക്ഷിക്കും ഗുണംചെയ്യുന്നതല്ല.

3 comments:

ജനശബ്ദം said...

അവരെ നാറുന്നു; ഞങ്ങളുടെ നാറ്റം പരിമളം!
സുകുമാര്‍ അഴീക്കോട്.നമ്മുടെ കേരളത്തില്‍ രാഷ്ട്രീയാദിമാലിന്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കരും സാഹിതീദേവിയുടെ മുമ്പില്‍ ആത്മാവിനെ പറിച്ചെടുത്ത് ബലിയര്‍പ്പിച്ചവരുമായ സാഹിത്യകാരന്മാര്‍ ഇത്രയധികമുണ്ടെന്ന് ഞാന്‍, മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള്‍ പശ്ചാതാപത്തിന്റെ ആക്രമണത്തില്‍പ്പെട്ട് ഞാന്‍ ആകെ വിവശനായിരിക്കുന്നു. ഈ കൊച്ചു തൃശൂര്‍ പട്ടണത്തില്‍തന്നെ അവര്‍ എണ്ണത്തില്‍ ഒരുഡസന്‍ വരും. വണ്ണത്തില്‍ പറയുകയും വേണ്ട. ഇവര്‍ക്കെതിരെ നില്‍ക്കുന്നവര്‍ വെറും വ്യാജസാഹിത്യകാരന്മാര്‍. സാഹിത്യവേല നടത്തി ജീവിക്കുന്നവര്‍. ഭരണകൂടത്തില്‍നിന്ന്- അര്‍ത്ഥാല്‍, ഇന്നുള്ള ഇടതുഗവമെന്റില്‍നിന്ന് വിവിധ അക്കാദമികളിലും മണ്ഡലങ്ങളിലും സര്‍വകലാശാലകളിലും പ്രസിഡന്റോ സെക്രട്ടറിയോ ആയും, വൈസ് ചാന്‍സലറോ പിവിസിയോ രജിസ്ട്രാറോ ആയും പലതരം ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പണ്ഡിതന്മാരായും മറ്റും തപ്പിനടന്ന് വല്ലതും പിടിച്ചെടുക്കാന്‍ നോമ്പുനോറ്റ് കഴിയുന്ന തീവ്രസ്വാര്‍ഥികളായ അല്‍പ്പന്മാര്‍. 'മലിനമേനികളായ കപട എഴുത്തുകാര്‍' ഈ പാപമൂര്‍ത്തികളെ ആക്ഷേപിച്ചും പരിഹസിച്ചും നിന്ദിച്ചും പുണ്യം തേടുന്നവരാണ്. മലയാളസാഹിത്യത്തില്‍ നീണ്ട ഹേമന്തങ്ങള്‍ ഉളവാക്കിയ മഞ്ഞുവീഴ്ചയും ഇല പൊഴിച്ചിലും ഗ്രീഷ്മം സൃഷ്ടിച്ച വാട്ടവും വരള്‍ച്ചയും വര്‍ഷം തുറന്നുവിട്ട വെള്ളപ്പൊക്കങ്ങളെയും മുഴുവന്‍ നിയന്ത്രിച്ച് എഴുത്തിന് ഉതകുന്ന അത്യുഗ്രമായ ഒരു കാലാവസ്ഥ ഉണ്ടാക്കുന്നത് ഇവരായിരിക്കും. ഇവരില്‍ കുറെപേരെ ഒരു സമ്മേളനത്തിന്റെ വേദിയില്‍ 'ഉപവിഷ്ടരാക്കിക്കൊണ്ട്, കേരളത്തിലെ ഒരു ചരിത്ര പ്രൊഫസര്‍, ഇവിടെ എഴുത്തുകാര്‍ ഗവമെന്റില്‍നിന്ന് കനിഞ്ഞുകിട്ടുന്ന തുച്ഛങ്ങളായ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സ്വാഭിപ്രായം വെടിഞ്ഞ് ഏറാന്‍മൂളികളാകുന്നുവെന്ന് തുറന്നുപറയുകയുണ്ടായി. വേദിയിലെ 'ഉപവിഷ്ട' സാഹിത്യകാരന്മാരില്‍ എല്ലാവരും കോഗ്രസിന്റെ മുറ്റത്തും അടുക്കളയിലും എത്രയോ കാലം നമസ്കരിച്ചു നടന്ന വെറും 'ഉപ്പും മുളകും' ഏറ്റുവാങ്ങി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരില്‍ പലരും സാഹിത്യ അക്കാദമി പ്രസിഡന്റും സെക്രട്ടറിയുമായി, കലാമണ്ഡലം സെക്രട്ടറിയായി. നമ്മുടെ ചരിത്രാധ്യാപകന്‍ 'ഉപവിഷ്ട'രുടെ പൂര്‍വചരിത്രം പരിശോധിച്ചിരുന്നെങ്കില്‍ സ്വാഭിപ്രായത്തെ പണയപ്പെടുത്തിയവരെ കൈയോടെ ചൂണ്ടിക്കാട്ടുമായിരുന്നു. തേടിയവള്ളി കാലില്‍ ചുറ്റിയിട്ടും അത് താന്‍ തേടിയ വള്ളിയാണെന്ന് മനസ്സിലായില്ല. എഴുത്തുകാര്‍ക്കിടയില്‍ മൂന്നാംതരത്തിനും ചോടെയുള്ളവരാണ് കോഗ്രസ് സ്പോസര്‍ഷിപ്പില്‍ നമ്മുടെ ഉന്നത സാംസ്കാരികരംഗങ്ങളില്‍ ആടിത്തിമിര്‍ത്തത്. എന്നോട് അക്കാദമി പ്രസിഡന്റാകാന്‍ പല സാംസ്കാരികമന്ത്രിമാരും ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറിയത് മൂര്‍ച്ചയുള്ള ഒരു മറുപടിയിലൂടെയാണ്. "നേരത്തെ ഇവരൊക്കെ പ്രസിഡന്റായിരുന്നേടത്ത് ഇരിക്കാന്‍ എന്നെ ദയവായി നിര്‍ബന്ധിക്കരുത്'' എന്നുമാത്രം. ഈ ദയനീയമായ അപേക്ഷ ആര്‍ക്കാണ് തള്ളിക്കളയാന്‍ കഴിയുക! ഇപ്പോഴത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ മുകുന്ദന്‍ എന്തോ രാഷ്ട്രീയം പറഞ്ഞപ്പോള്‍ അത് നട്ടെല്ലുവളയ്ക്കലാണെന്ന പഴിചാരലുണ്ടായി. ശ്രീ മുകുന്ദന്‍ തന്റെ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതല്ലാതെ മറ്റൊന്നും അപ്പറഞ്ഞതിലില്ല. കോഗ്രസിന്റെ യൂത്ത് പരിപാടികളിലും സാംസ്കാരികസമ്മേളനങ്ങളിലും രാഷ്ട്രീയയോഗങ്ങളിലും എല്ലാം ഇവര്‍ മുടങ്ങാതെ പങ്കെടുക്കുന്നത് എഴുത്തുകാരന്റെ ആശയ സ്വാതന്ത്യ്ര നിഷേധം നടക്കുന്നത് നിരീക്ഷിക്കാന്‍ ഔദ്യോഗികമായി ഉത്തരവാദപ്പെട്ടവര്‍ കാണുന്നേയില്ല. അവരുടെ ഭാഗത്ത് നോട്ടം ചെല്ലുമ്പോള്‍ നോട്ടക്കാരുടെ കണ്ണില്‍ താല്‍ക്കാലിക തിമിരം കയറുന്നു. കെപിസിസി ഇതിനുമുമ്പ് പലതവണ തങ്ങളുടെ ആഭ്യന്തരങ്ങളായ സാഹിത്യ സാംസ്കാരിക സംഘടനയുണ്ടാക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എല്ലാം കരിഞ്ഞുപോയി. സാംസ്കാരികപ്രവര്‍ത്തകരുടെ അഭിപ്രായം കോഗ്രസില്‍ വിലപിടിപ്പുള്ളതല്ല. ഇപ്പോള്‍ ഒരു സംഘടന കെപിസിസിയുടെ ചിറകിനടിയില്‍ പ്രവര്‍ത്തിക്കുന്നു- സംസ്കാരസാഹിതി. സംസ്കാരം എന്നുവച്ചാല്‍ കോഗ്രസ് സംസ്കാരം! അതിന്റെ ചെയര്‍മാനായ സംസ്കാര സാഹിതീ നായകരുടെ പേരുപറഞ്ഞാല്‍ ഒരു സാഹിത്യകാര ഡയറക്ടറിയിലും കണ്ടിട്ടില്ലാത്തവയാണെന്ന് നിങ്ങള്‍ കുറ്റം കാണും. എന്തിനെഴുതണം? ഹൃദയം നിറയെ സാഹിതീസംസ്കാരം നിറച്ചുകൊണ്ട് കേരളത്തില്‍ ഇടതുസാഹിതീ സംസ്കാരത്തിനെതിരെ കോട്ടപോലെ നില്‍ക്കുകയാണ് ആ സംഘടന. അഗ്രഗണ്യമായ ആളുകളുടെ സാഹിത്യസൃഷ്ടി എവിടെയെന്നെങ്ങാനും ചോദിക്കരുത്. ആ അപൂര്‍വ സംഘടനതന്നെ ജീവിക്കുന്ന സാഹിത്യം. ഇതിന്റെ നായകനോ? "പാലോട് തുല്യരുചി'' എന്ന് കവി പണ്ടേ പാടിയത് ഇദ്ദേഹത്തെ പറ്റിയാണെന്ന് തോന്നത്തക്കവണ്ണം ശുഭ്രകര്‍മശീലനാണ് ആള്‍. കഴിഞ്ഞകൊല്ലം മെയ്മാസം ബഷീര്‍നഗറിലും മുണ്ടശ്ശേരി ഹാളിലുംവച്ച് (രണ്ടും ഒരേസ്ഥലമാണ്) സംസ്കാരസാഹിതിയുടെ സംസ്ഥാന കലാമേള നടന്നു. പേരിന് ഒരു കാക്കനാടനെ കൊണ്ടുവരേണ്ടിവന്നെങ്കിലും തേറമ്പില്‍ രാമകൃഷ്ണന്‍, കെ പി വിശ്വനാഥന്‍, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ എണ്ണംപറഞ്ഞ സാഹിത്യകാരന്മാരുടെ സാഹിത്യംകൊണ്ട് പുളകിതമായിരുന്നു സമ്മേളനമാകെ. പത്തിരുന്നൂറോളം മഹാസാഹിത്യകാരന്മാരുടെ പേരുകള്‍ നേതൃപംക്തിയില്‍പ്പെടുത്തി അച്ചടിച്ചുകഴിഞ്ഞു. അവര്‍ രചിച്ച സാഹിത്യം ഇന്ന് അപ്രകാശിതമായിരിക്കും. പക്ഷേ, നാളെയുടെ പ്രഭാതങ്ങള്‍ പ്രകാശത്തില്‍ ആറാടിക്കുന്നത് ഈ നോട്ടീസില്‍ പേരച്ചടിച്ച അഗ്രഗണ്യന്മാരുടെ സാഹിത്യമാണ്. ഇതാണ് സംസ്കാരസാഹിതി. ഇത്തരത്തില്‍ ഇടതുചായ്വുള്ളവര്‍ നടത്തിയ ഒരു പരിപാടിയിലും പിണറായിയെയോ ജയരാജനെയോ വിളിച്ചതായി കണ്ടിട്ടില്ല. എങ്കിലും പാലോട്ടുസംഘടന പരിശുദ്ധവും രാഷ്ട്രീയകളങ്കനിര്‍മുക്തവുമാണ്. ഇക്കഴിഞ്ഞ തുഞ്ചന്‍ പരിപാടിയില്‍ പങ്കെടുത്ത പ്രഭാവര്‍മയെ തുഞ്ചന്‍വേദി രാഷ്ട്രീയവ്യഭിചാരത്തിന് രംഗമായി മാറിയെന്ന ആക്ഷേപത്തിന്റെ വലിയൊരു തെളിവായി എടുത്തുകാണിക്കുകയുണ്ടായി. പ്രഭാവര്‍മ ആധുനിക മലയാളകവിതയിലെ പ്രശസ്ത നാമധേയമാണെന്ന് സാംസ്കാരിക സാഹിതി നേതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രഭാവര്‍മ കൈരളിയില്‍ ജോലിചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൊള്ളരുതായ്മ. ഒരു തൊഴിലെടുത്ത് ഉപജീവനം നിറവേറ്റാന്‍പോലും സമ്മതിക്കാത്തത്ര രാഷ്ട്രീയമാലിന്യം കലര്‍ന്ന ഇവര്‍ക്ക് അദ്ദേഹത്തിന്റെ കവിത്വം കാണാനുള്ള സഹൃദയത്വം ഇല്ലാതെപോയി. എന്തുകൊണ്ട്? അവരുടെ ആത്മാവില്‍ കട്ടപിടിച്ചുകിടക്കുന്ന കക്ഷിരാഷ്ട്രീയംകൊണ്ട്! എന്നിട്ടും രാഷ്ട്രീയത്തിന്റെ പേരില്‍ ശകാരവും തെറിയും ഇടതുചായ്വുള്ള എഴുത്തുകാര്‍ക്കുമാത്രം. മറ്റവര്‍ക്ക് എഴുതുകപോലും ആവശ്യമില്ല, വിളിച്ചാല്‍ യോഗത്തില്‍ സന്നിഹിതരായാല്‍ മതി. പോയവര്‍ഷത്തിലെ തൃശൂര്‍ സാഹിത്യമേളയ്ക്ക് നേതൃത്വം കൊടുത്ത പ്രതിഭാശാലികളില്‍ ചിലരുടെ പേര്‍ നേരത്തെ പറഞ്ഞു. ഒരുകുടന്ന പേരുകൂടെ നല്‍കാം. അവരുടെ സാഹിത്യസേവന ചരിതം പാലാഴിയിലെ ദേവനും പാലോട് ചെയര്‍മാനും മാത്രമേ അറിയുകയുള്ളൂ. ഇതാ ആ കുടന്ന-ലതികാ സുഭാഷ്, ഇര്‍ഷാദ് ചേറ്റുവ, തിമത്തി ചിന്നന്‍, സുകു പാല്‍ക്കുളങ്ങര, ബാബുജി ഈഗോ, എച്ച് മുബാറക്ക്. ഈ മഹാ സാഹിത്യകാരന്മാരുടെ പട്ടിക കണ്ട് പ്രഭാവര്‍മയെപ്പോലുള്ള സാഹിത്യശൂന്യന്‍ ഞെട്ടിവിറയ്ക്കട്ടെ. ഈ സംസ്കാരസമ്പൂര്‍ണമായ സാഹിതീ സംഘം സാഹിത്യസംസ്കാര പുരോഗതി ലക്ഷ്യമാക്കി മഹാനായ പനമ്പിള്ളിയുടെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തി- രണ്ടാം പുരസ്കാരം. പ്രഖ്യാപിച്ചതിനുശേഷം പുരസ്കാരജേതാവിന് അതു പരസ്യമായി നിരാകരിക്കേണ്ടിവന്നു. പുരസ്കാരം നിര്‍ണയിച്ച വിധികര്‍ത്താക്കളെയും പുരസ്കാരപൂജിതനെയും പുരസ്കാര പ്രഭാവനായ മഹാനെയും ഒന്നിച്ച് അവഹേളിക്കാന്‍ ഈ നവസംസ്കാര സംഘടനയ്ക്കുമാത്രമേ ഇന്നുവരെ സാധിച്ചിട്ടുള്ളൂ. ആ കഥ അന്യത്ര പറയണമെന്നുണ്ട്. ഈ പക്ഷപാതപരമായ നിരുത്തരവാദത്തിന്റെ നടുവില്‍ പല നീചവേഷങ്ങളും തക്കം നോക്കി വന്ന് ആടുന്നുണ്ട്. സുരാനാമധാരിയായ ഒരു 'കോള'ക്കാരന്‍ (കൊക്കക്കോളയല്ല) എന്റെ അഭിപ്രായം പറയുന്നതില്‍നിന്ന് പലവഴിക്കും പലതും എനിക്ക് ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചെഴുതി. സത്യസന്ധതയും ധൈര്യവുമുണ്ടെങ്കില്‍ 'ആരില്‍നിന്ന് ഞാന്‍ എന്തുനേടി?' എന്ന് തുറന്നെഴുതാന്‍ ഞാന്‍ വെല്ലുവിളിച്ചു. ഇന്നോളം അതിന് മിണ്ടാട്ടമില്ല. പക്ഷേ, കല്ലുകൊണ്ട് ചതച്ചാലും വാലുപൊക്കി തന്റെ വിഷബലം കാട്ടുന്ന തേളിനെപ്പോലെ അങ്ങോര്‍ വേറെ മൂലയ്ക്ക് ചെന്ന് വാല്‍ പൊക്കുന്നുണ്ട്. എന്നെ ഇതിനിടെ 'അഴീക്കോടന്‍ ഗാന്ധി' എന്നു വിളിച്ചുവത്രേ. എന്നെ പരിഹസിക്കാന്‍ ഗാന്ധിജിയെ പിടികൂടേണ്ടി വന്നു. അഴീക്കോടിനെപ്പോലെ വഷളനായ ഒരുവനെ ചിത്രീകരിക്കാന്‍ ഗാന്ധിജിയുടെ പേര്‍ ഉപയോഗിക്കുമ്പോള്‍ ഗാന്ധിജിയാണ് അതില്‍ അവഹേളിക്കപ്പെടുന്നത് എന്ന് ആ വിദ്വേഷമലിനമായ മനസ്സിന് മനസ്സിലായില്ല. ഒബാമയുടെ അമേരിക്കന്‍ കോഗ്രസില്‍ ഗാന്ധിജിയുടെ മാഹാത്മ്യത്തെ ആദരിക്കുന്ന പ്രമേയം പാസാക്കിയ ആഴ്ചയില്‍ കേരളത്തില്‍ നടന്നത്, മലയാളത്തില്‍ അഞ്ചുപത്തു കഥകളെഴുതി എന്ന ഹുങ്കിന്മേല്‍ ഒരുവന്‍ ഗാന്ധിജിയുടെ നാമത്തെ തന്റെ പ്രതികാരത്തിനുള്ള ഉപകരണമാക്കുകയാണ്. ഇവരെല്ലാം ഇളംചുവപ്പുപോലും കാണാനുള്ള കഴിവില്ലാത്ത വര്‍ണാന്ധരാണ്. മറ്റുള്ളവരെല്ലാം നാറുന്നവരാണെന്ന് കൂട്ടമായി കൂവുന്ന ഇവരുടെ നാറ്റത്തെ ഇവര്‍ പരിമളം എന്നാണ് വിളിച്ചുകൂവുന്നത്! ഒടുവില്‍ കിട്ടിയതും 'അവര്‍' (കോഗ്രസിനെ വിമര്‍ശിക്കുന്നവര്‍) ചുമച്ചാല്‍ അത് ക്ഷയരോഗമാണെന്നും 'ഞങ്ങള്‍' ചുമച്ചാല്‍ അത് കണ്ഠശുദ്ധിയും ആണെന്ന് ഘോഷം കൂട്ടുന്ന കോഗ്രസുകാരുടെ തട്ടിപ്പിന് പുതിയ ഒരു ദൃഷ്ടാന്തംകൂടെ ലഭിച്ചിരിക്കുന്നത് വായനക്കാരുമായി പങ്കുവയ്ക്കട്ടെ. 1- കെപിസിസി പ്രസിഡന്റ് കേരള മാര്‍ച്ചിന്റെ തൃശൂര്‍ പരിപാടിയില്‍ പ്രസംഗിക്കവെ, മാര്‍ച്ചുകളെപ്പറ്റിയുള്ള എന്റെ 'ദേശാഭിമാനി' ലേഖനത്തിന് മറുപടി പറയുക എന്ന ഗതികേടില്‍ പെട്ടുപോയി. തങ്ങളെ എതിര്‍ത്തു പറയുന്നവരെ അദ്ദേഹം, കൃഷ്ണഭക്തി മൂത്തിട്ടാവാം, 'കുഴലൂത്തുകാര്‍' എന്നുവിളിച്ചാദരിച്ചു. കെപിസിസിയുടെ ഔദ്യോഗിക സാംസ്കാരികസംഘടനയായ സംസ്കാരസാഹിതി തൃശൂര്‍ സമ്മേളനത്തില്‍ പങ്കെടുത്ത നൂറ്റുക്കണക്കിനുള്ള ആള്‍ക്കൂട്ടം (ഇവരില്‍ 99 ശതമാനവും സാഹിത്യലോകത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തവരാണ്) 'കുഴലൂത്തുകാരു'ടെ കൂട്ടം ആണോ എന്ന് ഞാന്‍ ആ നേതാവിനോട് അന്വേഷിക്കുകയുണ്ടായി. മറിച്ച് സ്വാഭിപ്രായം പറയുന്ന എന്നെപ്പോലുള്ളവര്‍ കുഴലൂത്തുകാര്‍തന്നെ. അരനൂറ്റാണ്ടിലേറെ കാലത്തെ കെപിസിസി പ്രസിഡന്റുമാരെ എനിക്ക് നേരിട്ടറിയാം. അവരാരില്‍നിന്നും കേട്ടിട്ടില്ലാത്ത 'ഊത്തു'പ്രയോഗങ്ങള്‍ ഇനിയും ഈ പ്രസിഡന്റില്‍നിന്ന് ലഭിക്കുമെന്ന് കേരളത്തിന് പ്രത്യാശിക്കാന്‍ വകയുണ്ട്്. 2- മാതൃഭൂമിയില്‍ (23-2-2009) തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ പറയുന്നത്, സാഹിത്യകാരന്മാരില്‍ ഒരുവിഭാഗം 'കൂലിത്തല്ലുകാരായി' അധഃപതിച്ചിരിക്കുന്നുവെന്നാണ്. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ 'വ്യക്തിഗതമായി' പറഞ്ഞതല്ല എന്നായി ഇതിയാന്‍. എങ്കിലും മനസ്സിലുള്ള വ്യക്തികള്‍ ആരെന്ന് എഴുത്തുകാരനായ എനിക്ക് അറിയണമെന്ന് ഞാന്‍ ശഠിച്ചപ്പോഴും 'വ്യക്തിപരമല്ല' എന്ന പാട്ടേ അദ്ദേഹത്തിന് മൂളാനുണ്ടായിരുന്നുള്ളൂ. കൂലിത്തല്ലുകാരായ വ്യക്തികള്‍ ഇല്ലെങ്കില്‍, സാഹിത്യകാരന്മാരെ അങ്ങനെ നിന്ദിച്ചതിന് നടപടിയെടുക്കേണ്ട പ്രസിഡന്റ് 'കുഴലൂത്തുകാര്‍' എന്നു പറഞ്ഞ് പുലിവാല്‍ പിടിച്ച ആളുമായി! കോഗ്രസിനുവേണ്ടി കൂലിത്തല്ല് നടത്താന്‍ യുവാക്കളെ സംഘടിപ്പിച്ചുണ്ടാക്കിയ 'സംസ്കാരസാഹിതി' യുടെ തൃശൂര്‍ മഹാസമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച ഒരു കക്ഷി ഈ തേറമ്പില്‍ ആയിരുന്നു. സ്വന്തം കക്ഷിക്കുവേണ്ടി നടത്തുന്ന 'കൂലിത്തല്ല്' പരിശുദ്ധം, പ്രസ്തുതകക്ഷികളെ വിമര്‍ശിക്കുന്നവര്‍ നടത്തുന്നത് അത്യന്തം ഹീനമായ മറുപക്ഷത്തിനുവേണ്ടിയുള്ള 'കൂലിത്തല്ല്'! 'ഞാനും അളിയനും കൂടെ ഒറ്റയ്ക്ക് വന്നപ്പോള്‍ അവര്‍ രണ്ടുപേരാണ് ഞങ്ങളെ തല്ലിയത്' എന്നു പറയാന്‍ മടിയോ ലജ്ജയോ ഇല്ലാത്ത ആളുകള്‍ കോഗ്രസ് നേതൃത്വത്തില്‍പ്പോലും നിറഞ്ഞുകാണുമ്പോള്‍ സങ്കടം തോന്നുന്നു. ആരുടെ കാലിലാണ് മന്ത് എന്ന് കോഗ്രസ് നേതൃത്വം പരിശോധിച്ചറിയണം. കക്ഷി മുന്‍കൈയെടുത്ത് സ്വന്തം പരിരക്ഷണത്തില്‍ കുറെപേരെ 'കൂലിത്തല്ലു'കാരായി എടുക്കേണ്ടിയിരുന്നോ? ജനാധിപത്യത്തില്‍ കക്ഷികള്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജനങ്ങള്‍ ഏതെങ്കിലും ഒരു കക്ഷിയോട് ചായ്വുള്ളവരാകാം. അതവരുടെ സ്വതന്ത്രമായ അവകാശമാണ്. ഇങ്ങനെയുള്ളവരെ അപമാനിച്ച് സംസാരിക്കുന്ന സ്വഭാവം ഒരു കക്ഷിക്കും ഗുണംചെയ്യുന്നതല്ല.

Unknown said...

ഖണ്ഡിക തിരിച്ചെഴുതൂ. ഒപ്പം ടെമ്പ്ളേറ്റ് ലഘുവാക്കൂ.

ദാ
സ്ക്രീന്‍ ഷോട്ട്
- പോസ്റ്റിനെക്കാള്‍ നന്നായി റെന്‍ഡറാവുന്നത് (കാണപ്പെടുന്നത് ) കമന്റ് സെക്ഷനാണു്.

ഇ.എ.സജിം തട്ടത്തുമല said...

ദേശാഭിമാനിയിൽ വായിച്ചു. ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ്‌ ചെയിഞ്ച്‌ ചെയ്ത്‌ കുറച്ചുകൂടി സിമ്പിളായ ടെമ്പ്ലേറ്റ് ഇടുക. പോസ്റ്റുകൾ ലഘുവായ ഖണ്ഠികകൾ ആക്കുന്നത്‌ വായനയ്ക്കു സുഖം നൽകും.അക്ഷരങ്ങൾ ആവശ്യത്തിലധികം വലിപ്പത്തിലാണ് കാണപ്പെടുന്നത്‌. ശ്രദ്ധയിൽ പെടാത്തതാണോ, അതൊ ഇങ്ങനെയൊക്കെ മതിയെന്നോ?