ലാവ്ലിന്‍ കേസിന്റെ രാഷ്ട്രീയ പിന്നാമ്പുറം. 1.പ്രഭാവര്‍മ
ലാവ്ലിന്‍ കേസ് സിബിഐ രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണോ കൈകാര്യംചെയ്യുന്നത്? ഈ ചോദ്യം ആദ്യം ചോദിച്ചത് മാധ്യമപ്രവര്‍ത്തകരല്ല; സിപിഐ എം നേതാക്കളുമല്ല; കേരള ഹൈക്കോടതിയാണ്. ലാവ്ലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പു വരട്ടെ എന്നു കരുതി കാത്തിരിക്കുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ കോടതിയുടെ സംശയം സ്ഥിരീകരിച്ചിരിക്കുന്നു. തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൌരവമായ ഒന്നും ഇതില്‍ ഇല്ലെന്ന് രണ്ടരവര്‍ഷംമുമ്പു പറഞ്ഞതാണ് സിബിഐ. യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചപ്പോള്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നു പറയുന്നു. ഇതു ലാവ്ലിന്‍ കേസിന്റെമാത്രം കാര്യത്തിലല്ല. കോഗ്രസിനെ എതിര്‍ത്തിരുന്ന ഘട്ടത്തില്‍ മുലായം സിങ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. മുലായം സിങ് കോഗ്രസിനെ പിന്തുണച്ചയുടന്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന അപേക്ഷയുമെത്തി. രാഷ്ട്രീയസ്വഭാവമുള്ള എല്ലാ കേസിലും സിബിഐ കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയാഭിപ്രായത്തെ പ്രതിഫലിപ്പിക്കും. അവര്‍ക്കു രാഷ്ട്രീയമായി വേണ്ടതു ചെയ്തുകൊടുക്കും. ഇതു നിര്‍ലജ്ജം കോടതിയില്‍ ചെന്ന് പറയാന്‍പോലും സിബിഐ തയ്യാറായി. മുലായം സിങ് കേസില്‍, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയുമായി ചെന്ന സിബിഐ, കോടതിയോടു പറഞ്ഞത് മുലായത്തിനെതിരായ കേസ് പിന്‍വലിക്കാനനുവദിക്കണമെന്നാണ്. കേന്ദ്ര ഗവമെന്റിന്റെ, പ്രത്യേകിച്ചും നിയമമന്ത്രാലയത്തിന്റെ അഭിപ്രായപ്രകാരമാണ് ഇതെന്നും പറഞ്ഞു. കേന്ദ്രത്തിന്റെ താല്‍പ്പര്യം നോക്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല സിബിഐ എന്നാണ് സുപ്രീംകോടതി തിരിച്ചടിച്ചത്. ഡല്‍ഹിയിലുള്ള രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്തു തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്ന് മുമ്പും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തിന് തെളിവു തരുന്ന ഒന്നാന്തരം ഉദാഹരണമാണ് ലാവ്ലിന്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട്. വസ്തുതകളും തെളിവുമല്ല രാഷ്ട്രീയമാണ് സിബിഐയെ നയിച്ചത്്. അതുകൊണ്ടുതന്നെ സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് അബദ്ധപഞ്ചാംഗമാണ്. കോടതിക്കു മുന്നിലെന്നല്ല, സാമാന്യബുദ്ധിയുടെ പരിശോധനയില്‍പോലും അതു നിലനില്‍ക്കില്ല. സിബിഐ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന ഒരു വാചകം ഇതാണ്: ഠവലൃല ംമ മ രൃശാശിമഹ രീിുശൃമര്യ. അിറ വേല രീിുശൃമര്യ ംമ വമരേവലറ ശി 1995. (ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ട്; അത് 95ലാണ്). അന്ന് എ കെ ആന്റണിമന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനായിരുന്നു. അപ്പോള്‍ പ്രതിയാക്കേണ്ടത് ജി കാര്‍ത്തികേയനെയല്ലേ? സിബിഐതന്നെ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നത് ഏ ഗമൃവേശസല്യമി ംമ വേല ളീൌിറലൃ ീള വേല റലമഹ എന്നാണ്. ഈ ഇടപാടിന്റെ സ്ഥാപകന്‍ ജി കാര്‍ത്തികേയനാണെന്ന് സിബിഐ സ്ഥിരീകരിക്കുന്നു. സിബിഐ റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്തു പറയുന്നു: ഏ ഗമൃവേശസല്യമി ശ മ ാൌരവ ൃലുീിശെയഹല മ ജശിമൃമ്യശ ഢശഷമ്യമി. പിണറായി വിജയന്റെയത്രതന്നെ ഉത്തരവാദിയാണ് കാര്‍ത്തികേയനെന്ന്. ഈ ഇടപാടിന്റെ സ്ഥാപകന്‍തന്നെ ജി കാര്‍ത്തികേയനാണെങ്കില്‍, കാര്‍ത്തികേയന്റെ ഉത്തരവാദിത്തവും പിണറായി വിജയന്റെ ഉത്തരവാദിത്തവും എങ്ങനെയാണ് ഒപ്പമാകുന്നത്? സ്ഥാപകന്റെ ഉത്തരവാദിത്തം ഏതു മുഴക്കോല്‍കൊണ്ട് അളന്നാലും അല്‍പ്പമെങ്കിലും മേലെയാകേണ്ടതല്ലേ? ഒപ്പമാണ് ഉത്തരവാദിത്തമെന്നു വാദത്തിനു സമ്മതിച്ചാല്‍ അയാളും പ്രതിയാകേണ്ടതല്ലേ?. മുഖ്യമന്ത്രിയുടെ അറിവോടെയേ താന്‍ എന്തും ചെയ്തിട്ടുള്ളൂവെന്ന്കാര്‍ത്തികേയന്‍ പറഞ്ഞാല്‍ അന്വേഷണം ചെന്നെത്തുക എ കെ ആന്റണിയിലേക്കാണ്. എ കെ ആന്റണി കോഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവും പ്രതിരോധമന്ത്രിയുമാണ്. അത്തരമൊരു നേതാവിലേക്ക് അന്വേഷണത്തെ കൊണ്ടെത്തിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ക്ക് ഉദ്യോഗമുണ്ടാകില്ല. സിബിഐയുടെ ഡയറക്ടര്‍ ആരാവകണംഎന്ന് നിശ്ചയിക്കാന്‍ അധികാരമുള്ള പാര്‍ടിയാണ് കോഗ്രസ്. പിണറായി വിജയനെ വഴിവിട്ടായാലും പ്രതിയാക്കിയാല്‍ കോഗ്രസിന്റെ രാഷ്ട്രീയ ഉദ്ദേശ്യം നിറവേറ്റാം. സിബിഐ ആ വഴി തെരഞ്ഞെടുത്തു. ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനൊരു ഉദ്ദേശ്യം വേണ്ടേ? സിബിഐ അതേക്കുറിച്ചു പറയുന്നേയില്ല. അഴിമതി നടന്നതായി പറയുന്നില്ല. പണം ആരെങ്കിലും അവരുടെ സ്വകാര്യ നിക്ഷേപത്തിലേക്ക് ഒഴുക്കിയതായി പറയുന്നില്ല. അതിനു ശ്രമിച്ചതായും പറയുന്നില്ല. ഇതൊന്നുമില്ലാതെ 11 കുറ്റങ്ങള്‍ സിബിഐ ചുമത്തുന്നു. ഒന്ന്: ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ബോധപൂര്‍വം മറികടന്നു. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് 97 ഫെബ്രുവരി രണ്ടിന്. കരാര്‍ ഒപ്പുവച്ചതോ? 96 ഫെബ്രുവരി 24ന്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്. കാലബോധമുള്ള ഒരാള്‍ക്കും കരാര്‍ റിപ്പോര്‍ട്ടിനെ മറികടന്നെന്നു പറയാനാകില്ല. ഒരു വര്‍ഷംമുമ്പ് ഒപ്പുവച്ച കരാര്‍, അന്നു നിലവില്‍പ്പോലുമില്ലാത്ത ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്നുകൊണ്ടുള്ളതാണെന്ന് എങ്ങനെ പറയാനാകും? മാത്രമല്ല, ജുഡീഷ്യല്‍ കമീഷന്റെ റിപ്പോര്‍ട്ടുകളെപ്പോലും കൊള്ളാനോ തള്ളാനോ ഉള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കുണ്ട്. മന്ത്രിസഭയ്ക്കു മേലെയല്ല, ഒരു കമ്മിറ്റിയും. ഇത്തരം കാര്യങ്ങളൊക്കെ ജീവിച്ചിരുന്ന കാലത്ത് ഇ ബാലാനന്ദന്‍തന്നെ സംശയാതീതമായി പറഞ്ഞുവച്ചിട്ടുണ്ട്. ബാലാനന്ദന്‍ ഈ കരാര്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായതാണെന്നു സിപിഐ എം പിബിക്ക് കത്തയച്ചിട്ടുണ്ടെന്നു പ്രചരിപ്പിച്ചവര്‍ അദ്ദേഹത്തിന്റെ വാക്കുക ശ്രദ്ധിക്കണം: "ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവമെന്റിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ഥനില വിജയന്‍ വിശദീകരിച്ചിട്ടുണ്ട്. പഴയ ഗവമെന്റിന്റെ കരാറില്‍നിന്ന് ഊരിപ്പോരാന്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. നിയമപരമായ ബാധ്യതവച്ചും അടിയന്തരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യംവച്ചുമാണ് എല്‍ഡിഎഫ് ഗവമെന്റ് ശ്രമിച്ചത്. അവരുണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരുന്നാല്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നതായിരുന്നു നിയമോപദേശം. ആ സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ ചിലതു പരിഷ്കരിച്ച് പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് ഗവമെന്റ് ശ്രമിച്ചത്. ഇതു സംബന്ധിച്ച് ആക്ഷേപങ്ങള്‍ പറയുന്നതു ന്യായമല്ല. ഇത് എല്‍ഡിഎഫ് ഗവമെന്റിന്റെ കുറ്റമാണെന്നു വ്യാഖ്യാനിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള യുഡിഎഫ് ശ്രമമാണ്. കാരണമില്ലാതെ അഴിമതി ആരോപിക്കുകയാണ്. ഇത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ്''. (ഇ ബാലാനന്ദന്‍: കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍) ഇവിടെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ പദ്ധതിയെക്കുറിച്ചു പഠിക്കാനുള്ളതേ ആയിരുന്നില്ല ബാലാനന്ദന്‍ കമ്മിറ്റി എന്നതാണ്. കേരളത്തിലെ വൈദ്യുതിപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു പഠിക്കാനായിരുന്നു കമ്മിറ്റി. ആ കമ്മിറ്റി സമര്‍പ്പിച്ച 37 നിര്‍ദേശത്തില്‍ ഒന്നു മാത്രമായിരുന്നു പന്നിയാര്‍- പള്ളിവാസല്‍- ശെങ്കുളം. ആ പദ്ധതിക്കു ലാവ്ലിന്‍ വേണ്ടെന്ന് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെങ്കില്‍ അത്, സത്യത്തില്‍ ചെന്നുകൊള്ളേണ്ടത് ലാവ്ലിനുമായി ഒറിജിനല്‍ കരാര്‍ ഒപ്പുവച്ച യുഡിഎഫിലാണ്. ഇക്കാര്യം ആലപ്പുഴയില്‍വച്ച് ഒരു പത്രസമ്മേളനത്തില്‍ അക്കാലത്ത് ബാലാനന്ദന്‍തന്നെ വിശദീകരിച്ചതുമാണ്. സിബിഐ അതു കാണുന്നില്ല. അതാണു സിബിഐയുടെ രാഷ്ട്രീയം. ഇനി, ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടുപ്രകാരം ക്യാബിനറ്റ് തീരുമാനം ഒഴിവാക്കി എല്‍ഡിഎഫ് ഗവമെന്റ് നീങ്ങി എന്നു സങ്കല്‍പ്പിക്കുക. എങ്കില്‍, സിപിഐ എം നേതാവിന്റെ റിപ്പോര്‍ട്ടുപ്രകാരം കരാര്‍ പൊളിച്ച് കേരളത്തിനു നഷ്ടമുണ്ടാക്കി എന്നാകുമായിരുന്നു ഇപ്പോള്‍ യുഡിഎഫിന്റെ വാദം. ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഉപകരണകരാറിനായി മന്ത്രിസഭാ തീരുമാനപ്രകാരം കനഡയില്‍ പോകുന്നതിന് ഒരാഴ്ചമുമ്പുമാത്രമാണ്്. ഒരാഴ്ചമുമ്പല്ല, രണ്ടുവര്‍ഷംമുമ്പാണ് എന്നുവയ്ക്കുക. എങ്കിലും ഉപകരണകരാര്‍ വേണ്ടെന്നുവച്ച് ഒറിജിനല്‍കരാര്‍ പൊളിക്കാനാകുമായിരുന്നില്ല. കാരണം, കസള്‍ട്ടന്‍സി കരാറും ഉപകരണകരാര്‍ വ്യവസ്ഥകളും ഒക്കെ ചേര്‍ന്ന പാക്കേജായിട്ടായിരുന്നു 96 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ ലാവ്ലിനുമായി കരാറുണ്ടാക്കിയിരുന്നത്. അത് ആ ഘട്ടത്തില്‍ പൊളിച്ചാല്‍ കസള്‍ട്ടന്‍സിയടക്കമുള്ള കാര്യങ്ങള്‍ക്കായി അതുവരെ ലാവ്ലിനു കൊടുത്ത കോടികള്‍, യുഡിഎഫ് കൊടുത്ത കോടികള്‍ പാഴാകും. കരാര്‍ ഏകപക്ഷീയമായി പൊളിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട് കേസ് നടത്തേണ്ടതായി വരും. ഒടുവില്‍ അനേകം കോടികള്‍ ലാവ്ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടതായും വരും. നേര്യമംഗലം പവര്‍ പ്രോജക്ടില്‍ അആആ കമ്പനിയുമായി യുഡിഎഫ് ഗവമെന്റ് കരാര്‍ ഒപ്പുവച്ചിരുന്നു. പിന്നീട് അത് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചു. അആആ നാലുവര്‍ഷം കേസ് നടത്തി. ഒടുവില്‍ യുഡിഎഫിന്റെ ഭരണഘട്ടത്തില്‍ത്തന്നെ കേസില്‍ കേരളം തോറ്റു. നാം വന്‍ നഷ്ടപരിഹാരം ആ കമ്പനിക്കു കൊടുത്തു. ഉപകരണകരാര്‍ ലാവ്ലിനു നല്‍കിയതാണ് സിബിഐ കണ്ട രണ്ടാമത്തെ കുറ്റം. ഇവിടെ സിബിഐ കാണാതെ പോകുന്നത്, അഥവാ കണ്ടില്ലെന്നു നടിക്കുന്നത് 96 ഫെബ്രുവരി 24ന് യുഡിഎഫ് ഒപ്പുവച്ച ഒറിജിനല്‍കരാര്‍ പ്രകാരംതന്നെ ഉപകരണകരാര്‍ ലാവ്ലിനു നല്‍കാന്‍ കേരളം ബാധ്യസ്ഥമായി കഴിഞ്ഞിരുന്നു എന്നതാണ്. കസള്‍ട്ടന്റായി നിയോഗിക്കപ്പെട്ട ലാവ്ലിന് ഉപകരണകരാര്‍ നല്‍കാതെ നിവൃത്തിയില്ലായിരുന്നെന്നും വിവിധതലത്തിലെ ചര്‍ച്ചയ്ക്കുശേഷമാണ് അങ്ങനെ തീരുമാനിച്ചതെന്നും യുഡിഎഫിന്റെ വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതു സഭാരേഖകളിലുണ്ട്. ലാവ്ലിന്‍ കമ്പനിയെ കണ്ടെത്തിയതും അവരുമായി ധാരണപത്രവും കരാറും ഒപ്പുവച്ചതും പിണറായി വിജയനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കാര്‍ത്തികേയന്റെ നിയമസഭാ രേഖകളിലെ വാക്കുകളിലുണ്ട്: ‘’"ആ പ്രോജക്ട്, ഞാന്‍ മന്ത്രി എന്ന നിലയില്‍ ഒപ്പുവച്ചതാണെന്നതു ശരിയാണ്. എന്റെ കാലത്താണ്. ഞാന്‍ സമ്മതിച്ചല്ലോ. എന്റെ കാലത്താണത്. പി എസ് ശ്രീനിവാസന്റെ കാലംമുതലുള്ള പദ്ധതികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അഖില ലോക പ്രശസ്തമെന്ന് ഈ സഭയില്‍ എല്ലാവരും പറഞ്ഞിരുന്ന കമ്പനിയാണ് ലാവ്ലിന്‍. ഇന്റര്‍നാഷണല്‍ ലെവലില്‍ പരിഗണിക്കപ്പെടുന്ന കമ്പനിയാണത്. ഞാന്‍ മന്ത്രിയായിരിക്കെ കനേഡിയന്‍ അംബാസഡര്‍ ഇവിടെ വന്ന് മുഖ്യമന്ത്രി എ കെ ആന്റണിയും ഞാനുമായി ചര്‍ച്ച നടത്തി.'' (ജി കാര്‍ത്തികേയന്‍ നിയമസഭാ രേഖ) ഒരു പാക്കേജായാണ് കരാര്‍ വിഭാവനംചെയ്യപ്പെട്ടിരുന്നത്. കനഡയിലെ ഋഉഇ, ഇകഉഅ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയായിരുന്നു പന്നിയാര്‍- ശെങ്കുളം- പള്ളിവാസല്‍പദ്ധതിയുടെ നവീകരണത്തിനുള്ള അടിസ്ഥാനം. കനഡ വായ്പതരുന്നത് അവരുടെ കയറ്റുമതി വികസന താല്‍പ്പര്യത്തിലാണ്. അവരുടെ രാജ്യത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള ഉപകരണങ്ങള്‍ വാങ്ങിപ്പിക്കാനാണ്. കനഡ തരുന്ന പണം, ഫ്രാന്‍സില്‍നിന്നോ സ്വീഡനില്‍നിന്നോ ഉപകരണം വാങ്ങിക്കാനുള്ളതല്ല. യന്ത്രസാമഗ്രികള്‍ മറ്റുവല്ല രാജ്യങ്ങളില്‍നിന്നുമാണ് വാങ്ങുക എന്നുവന്നാല്‍ ആ കരാര്‍തന്നെ ഉണ്ടാകുമായിരുന്നില്ല. പദ്ധതി നവീകരണവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു പാക്കേജ് എന്നു പറഞ്ഞത്. അവരുടെ രാജ്യത്തുനിന്നുള്ള വായ്പ; അവരുടെ രാജ്യത്തുനിന്ന് ആ വായ്പ ഉപയോഗിച്ച് വാങ്ങുന്ന യന്ത്രോപകരണങ്ങള്‍. ഇത് ധാരണപത്രത്തിലും കസള്‍ട്ടന്‍സി കരാറിലും യുഡിഎഫ് എഴുതിച്ചേര്‍ത്തിരുന്നു. എന്നുമാത്രമല്ല, കനഡയിലെ നിര്‍മാതാക്കള്‍, അവയുടെ ഉപകരണങ്ങളുടെ ുലരശളശരമശീിേ, യന്ത്രോപകരണങ്ങളുടെ വില എന്നിവ അനുബന്ധമായി ചേര്‍ത്താണ് യുഡിഎഫ് ഗവമെന്റ് കരാര്‍ എല്‍ഡിഎഫ് ഗവമെന്റിനു കൈമാറിയതുതന്നെ. അതുകൊണ്ടുതന്നെ, ഏറെ വൈകിയ ആ ഘട്ടത്തില്‍ ഉപകരണകരാര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കൊടുത്താല്‍ കരാര്‍ പൊളിയുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്യുമായിരുന്നു. ആഗോള ടെന്‍ഡര്‍ വിളിച്ചില്ല എന്നതാണു സിബിഐ കാണുന്ന മൂന്നാമത്തെ കുറ്റം. കനഡയില്‍നിന്നേ സാധനങ്ങള്‍ വാങ്ങാവൂ എന്ന് ഒറിജിനല്‍ കരാറില്‍ത്തന്നെ വ്യവസ്ഥചെയ്തിട്ടുള്ള സാഹചര്യത്തില്‍, ആ കരാര്‍ പ്രാബല്യത്തിലിരിക്കെ, എങ്ങനെയാണ് ആഗോള ടെന്‍ഡര്‍ വിളിക്കുക? ലാവ്ലിന്‍ പ്രശ്നം നിയമസഭയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ കരാറില്‍ ഒപ്പുവച്ച മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനോട് ഒരു ചോദ്യം ഉയര്‍ന്നു- കുറ്റ്യാടിപദ്ധതിക്ക് സപ്ളൈ ഓര്‍ഡര്‍ കരാറിനു പകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? കരാര്‍ ഒരു പാക്കേജായാണ് വിഭാവനം ചെയ്തിരുന്നതെന്നും അത് ഇടയ്ക്കുവച്ച് റദ്ദാക്കി ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ലായിരുന്നെന്നും കാര്‍ത്തികേയന്‍ മറുപടി പറഞ്ഞു. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികളുടെ ധാരണപത്രവും കസള്‍ട്ടന്‍സി കരാറും യുഡിഎഫ് ഒപ്പുവച്ചശേഷം മാത്രമാണ് പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാകുന്നത്. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണമെങ്കില്‍ ഈ കരാറെല്ലാം റദ്ദാക്കേണ്ടിവരുമായിരുന്നു. പുതിയ വിദേശവായ്പ കണ്ടെത്തണം. ലാവ്ലിനുമായി പാരീസ് കോടതിയില്‍ കേസ് നടത്തണം. വന്‍ നഷ്ടപരിഹാരം കൊടുക്കണം. രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നിലനിന്ന ആ ഘട്ടത്തില്‍ അതൊന്നും കേരളത്തിനു താങ്ങാനാകുന്നതായിരുന്നില്ല. യുഡിഎഫ് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം മുമ്പോട്ടു പോവുകയേ കരണീയമായിട്ടുണ്ടായിരുന്നുള്ളൂ. കനഡയില്‍നിന്ന് വായ്പ എടുത്തിട്ട്, അവിടെനിന്നുതന്നെ യന്ത്രോപകരണങ്ങള്‍ വാങ്ങിയിട്ട്, എങ്ങനെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കും?. ധാരണപത്രരീതിക്കു മൂന്ന് ഘട്ടമുണ്ട്. കമ്പനിയെ കണ്ടെത്തല്‍, വായ്പത്തുക നിശ്ചയിക്കല്‍, വായ്പയുടെ സ്രോതസ്സ് നിശ്ചയിക്കല്‍ എന്നിവയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം കസള്‍ട്ടന്‍സികരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ്. കമ്പനിയുടെ സേവന വിശദാംശങ്ങള്‍, കമ്പനി ലഭ്യമാക്കേണ്ട യന്ത്രോപകരണങ്ങളുടെ വിവരങ്ങള്‍, അവയുടെ വില നിശ്ചയിക്കല്‍ എന്നിവ ഈ ഘട്ടത്തിലാണ്. മൂന്നാംഘട്ടം ഇതുപ്രകാരമുള്ള ഓര്‍ഡര്‍ നല്‍കലാണ്. സാങ്കേതികമായി സപ്ളൈകരാര്‍ എന്നു പറയുമെങ്കിലും, കൃത്യമായി നോക്കിയാല്‍ രണ്ടാംഘട്ടത്തിലേതിന്റെ സ്വാഭാവിക അനുബന്ധംമാത്രമാണ് ഇത്. അതുകൊണ്ട് മററലിറൌാ അഥവാ അനുബന്ധമെന്നു പറയും ഇതിന്. ഈ മൂന്നാംഘട്ടത്തില്‍ മാത്രമേ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടായിരുന്നുള്ളൂ. ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കേണ്ട എന്നു തീരുമാനിച്ചതും എംഒയു റൂട്ട് സമ്പ്രദായം മതി എന്നു നിശ്ചയിച്ചതും യുഡിഎഫ് ‘ഭരണത്തിലാണ്. കുറ്റ്യാടി എക്സ്റന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് ലാവ്ലിനുമായി യുഡിഎഫ് ഗവമെന്റ് ഈ മൂന്നു കരാറും ഉണ്ടാക്കിക്കൊണ്ടാണ്. പള്ളിവാസല്‍- പന്നിയാര്‍- ശെങ്കുളം പദ്ധതിയുടെ കാര്യത്തിലും അതേ മാതൃക, അതേ രീതി ആണ് അനുവര്‍ത്തിക്കപ്പെട്ടത്. ഗ്ളോബല്‍ ടെന്‍ഡര്‍ ഒഴിവായതിന് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കല്‍ അത് യുഡിഎഫ് ഗവമെന്റിനെയാണ്. 1996-2001 ഘട്ടത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റ വൈദ്യുതപദ്ധതിപോലും ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറാക്കിയിട്ടില്ല. കുറ്റ്യാടി അഡീഷണല്‍ എക്സ്റന്‍ഷന്‍ പദ്ധതി എംഒയു റൂട്ട് സമ്പ്രദായത്തിലൂടെ വേണമെന്ന് ലാവ്ലിന്‍ കമ്പനി ആവര്‍ത്തിച്ചു നിര്‍ബന്ധിച്ചിട്ടുപോലും അതു ചെയ്യാതെ പൊതുമേഖലാ സ്ഥാപനമായ ഭെല്ലിനു നല്‍കുകയാണുണ്ടായത്. എന്നാല്‍, പള്ളിവാസല്‍- പന്നിയാര്‍- ശെങ്കുളം പദ്ധതിയുടെ കാര്യത്തില്‍, സിബിഐ റിപ്പോര്‍ട്ടു പറയുന്നത് ഭെല്ലിന്റെ ഓഫര്‍ തള്ളിക്കളഞ്ഞ് ലാവ്ലിനു കരാറുകൊടുത്തതു തെറ്റായിപ്പോയി എന്നാണ്. ഇതിന്റെ യഥാര്‍ഥനില എന്താണെന്നത് വൈദ്യുതിമന്ത്രിയായി പില്‍ക്കാലത്തു വന്ന കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ ഒരു മറുപടിയിലുണ്ട്. ഭെല്ലില്‍നിന്ന് ഇത്തരമൊരു ഓഫര്‍ ലഭിച്ചിരുന്നേയില്ല എന്നതാണത്. ഭെല്ലിന്റെ ഓഫര്‍ ഒരിക്കല്‍ തള്ളിയിട്ടുണ്ട്. അത് കുറ്റ്യാടിപദ്ധതിയിലാണ്. അതു ചെയ്തതാകട്ടെ യുഡിഎഫ് ഗവമെന്റാണ്.
(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment