ന്യൂനപക്ഷസംരക്ഷണം മുന്നില്‍ ഇടതുപക്ഷം
തിരു: ന്യൂനപക്ഷ സംരക്ഷണത്തിന് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷ കക്ഷികളുമാണെന്ന്ലത്തീന്‍ കത്തോലിക്കാ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദേശിക്കില്ലെന്നും കേരള കാതലിക് ബിഷപ്സ് കൌസില്‍ ടെമ്പറന്‍സ് കമീഷന്‍ ഭാരവാഹികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സഭാ വിശ്വാസികള്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം. ഏതെങ്കിലും മുന്നണിക്കോ വ്യക്തിക്കോ വോട്ട് ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ആര്‍ക്കെങ്കിലും വോട്ട് ചെയ്തതിന്റെ പേരില്‍ സഭ ആരെയും ശിക്ഷിക്കാനുമില്ല. ഒറീസയിലടക്കം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് സിപിഐ എമ്മും ഇടതുപക്ഷകക്ഷികളും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. നേതാവും സ്ഥാനാര്‍ഥികളും എപ്പോഴും തങ്ങളുടെ സമുദായത്തില്‍നിന്നുള്ളവരായിരിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. എന്നാല്‍, ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. ഇത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാതലിക് ബിഷപ്സ് കൌസില്‍ ടെമ്പറന്‍സ് കമീഷന്‍ ആവശ്യപ്പെട്ടു. മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മദ്യനയം തിരുത്താന്‍ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കും. കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കച്ചേരില്‍, ഭാരവാഹികളായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമഠം (തലശേരി), ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
1 comment:

Post a Comment