പി ഗോവിന്ദപ്പിള്ള
ദക്ഷിണ പശ്ചിമേഷ്യയില്‍ പാകിസ്ഥാന്‍, ഇറാന്‍ മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അഫ്ഗാനിസ്ഥാന്റെ വിസ്തീര്‍ണം 6,47,500 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ മൂന്നരക്കോടിയോളവുമാണ്. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ അല്‍പ്പം കുറവ്. വിസ്തീര്‍ണം കേരളത്തിന്റെ 39,000 ചതുരശ്ര കിലോമീറ്ററിന്റെ ഇരുപതിരട്ടിയില്‍ അല്‍പ്പം താഴെമാത്രം. ചരിത്രാതീതകാലംമുതല്‍ ഇന്ത്യ മഹാരാജ്യവും പശ്ചിമേഷ്യയും സംഗമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനമായ അഫ്ഗാനിസ്ഥാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും മഹാനായ അലക്സാണ്ടറുടെയും ഉത്തരമധ്യേഷ്യയില്‍നിന്ന് എത്തിയ തുര്‍ക്കികളുടെയും മംഗോളികളുടെയും പെരുവഴിസത്രമായിരുന്നു. ക്രിസ്തുവര്‍ഷത്തിനുതൊട്ടുമുമ്പും പിമ്പുമായി ഇന്ത്യ ഭരിച്ചിരുന്ന ഖുശാന്‍ വംശത്തിന്റെ സാമ്രാജ്യത്തില്‍ അഫ്ഗാനിസ്ഥാനും പെടുമായിരുന്നു. പ്രാചീന ബുദ്ധസംസ്കാരം ഒരുകാലത്ത് അവിടെ ആധിപത്യം വഹിച്ചിരുന്നതിന്റെ തെളിവുകള്‍ ഇപ്പോഴും നശിച്ചിട്ടില്ല. ബാമിയന്‍ കരിങ്കല്‍ ഗുഹാക്ഷേത്രങ്ങളും ബുദ്ധപ്രതിമകളും അടുത്തിടെയാണ് താലിബാന്‍ മതഭ്രാന്തന്മാര്‍ മിക്കവാറും പൂര്‍ണമായി തകര്‍ത്തത്. ക്രിസ്തുവിനുമുമ്പ് മൂവായിരാമാണ്ടിടയ്ക്ക് വളര്‍ന്നുവികസിച്ച ഹാരപ്പന്‍ നാഗരികതയും ഇന്നത്തെ ഇറാഖില്‍ വളര്‍ന്നുല്ലസിച്ചിരുന്ന മെസപ്പൊട്ടോമിയന്‍ സംസ്കാരവും തമ്മിലുള്ള വ്യാപാര- സാംസ്കാരികബന്ധങ്ങളുടെ ഇടനാഴി അഫ്ഗാനിസ്ഥാനിലൂടെയാണ് നീണ്ടുകിടന്നത്. അമൂല്യമായ രത്നഖനികള്‍കൊണ്ട് സമ്പന്നമായിരുന്ന അഫ്ഗാനിസ്ഥാനില്‍ ലാപിസ് ലസൂളി എന്ന വിലപിടിപ്പുള്ള രത്നം വിശ്വപ്രസിദ്ധമാണ്. ആ രത്നം വിദേശങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ വഴിത്താരയ്ക്ക് ചരിത്രത്തില്‍ ലാപിസ് ലസൂളി മാര്‍ഗം എന്ന പേര് വാര്‍ന്നുവീണിട്ടുണ്ട്. ഇങ്ങനെ വിശ്വനാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ശോച്യാവസ്ഥ ആരെയും നൊമ്പരപ്പെടുത്തും. അഫ്ഗാനിസ്ഥാന്റെ ആധുനിക പരിവര്‍ത്തനത്തിന്റെയും പുരോഗതിയുടെയും ചരിത്രം ആരംഭിക്കുന്നത് 1975ലാണ്. അവിടത്തെ പിന്തിരിപ്പന്‍ നാടുവാഴി- രാജാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തില്‍വന്ന മുഹമ്മദ് ദാവൂദിനോടുകൂടിയാണ് ഈ ചരിത്രം ആരംഭിക്കുന്നത്. മുഹമ്മദ് ദാവൂദ് രാജകുടുംബാംഗമായിരുന്നു. എങ്കിലും ഒരാധുനിക റിപ്പബ്ളിക് സ്ഥാപിക്കാനാണ് മുതിര്‍ന്നത്. പക്ഷേ, അധികാരത്തില്‍ എത്തിയശേഷം പഴയ നാടുവാഴിത്ത ദുഷ്പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങി. അതോടുകൂടി ദാവൂദിന്റെ സഖ്യകക്ഷിയായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി എന്ന ഇടതുപക്ഷവുമായി സംഘര്‍ഷത്തിലായി. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയെയും മറ്റു പുരോഗമനശക്തികളെയും അടിച്ചമര്‍ത്താനുള്ള ദാവൂദിന്റെ നടപടി പരാജയപ്പെടുത്തിക്കൊണ്ട് പിഡിപി നേതാവ് നൂര്‍ മുഹമ്മദ് തരാഖി പ്രസിഡന്റുപദം ഏറ്റെടുത്തു. 1978 ഏപ്രിലിലായിരുന്നു അത്. ഈ സന്ദര്‍ഭത്തില്‍ ഇറാനില്‍ അമേരിക്കന്‍ പക്ഷപാതിയായ റേസാ ഷാ പഹലവിയുടെ ഭരണത്തിനെതിരെ അയത്തൊള്ളാ ഖൊമേനിയുടെയും 'ട്യൂഡെ പാര്‍ടി' (കമ്യൂണിസ്റ്)യുടെയും മറ്റും നേതൃത്വത്തില്‍ സമരം കൊടുമ്പിരിക്കൊണ്ട് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 1979ല്‍ പഹലവി രാജാവ് നാടുവിട്ട് ഇറാന്‍ അമേരിക്കന്‍പിടിയില്‍നിന്ന് സ്വതന്ത്രമായി. ഇറാഖ് തുടങ്ങിയ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജനാധിപത്യപ്രസ്ഥാനം ശക്തിയാര്‍ജിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലെ ദേശീയ ജനാധിപത്യപ്രസ്ഥാനങ്ങളിലെ മുഖ്യലക്ഷ്യങ്ങളിലൊന്ന് അമേരിക്ക തുടങ്ങിയ സാമ്രാജ്യവാദികളുടെ പിടിയില്‍നിന്ന് തങ്ങളുടെ എണ്ണ- പ്രകൃതിവാതക സമ്പത്തുകളുടെ ഉടമാവകാശം തിരിച്ചെടുക്കുക എന്നതായിരുന്നു. ഈ പ്രസ്ഥാനങ്ങള്‍ക്ക് സ്വാഭാവികമായും അന്നുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ പിന്തുണയും ഉണ്ടായിരുന്നു. അമേരിക്കന്‍ സാമ്രാജ്യവാദികളെ ഈ സംഭവവികാസങ്ങള്‍ വിറളിപിടിപ്പിച്ചെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന്റെ ഇടത്തോട്ടുള്ള നീക്കവും അതിന് സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും അമേരിക്കയെ പരിഭ്രാന്തിയിലാക്കി. അമേരിക്കയുടെ കമ്യൂണിസ്റുവിരുദ്ധ നീക്കങ്ങള്‍ക്ക് കൂട്ടുപിടിച്ചത് മതഭ്രാന്തന്‍ വിഭാഗങ്ങളെയാണ്. പില്‍ക്കാലത്ത് തലിബാന്‍, അല്‍ ഖായ്ദ, ലാഷ്കര്‍ ഇ തോയ്ബ, മുജാഹിദീന്‍ തുടങ്ങിയ പേരുകളില്‍ വളര്‍ന്നുവന്ന ഭീകര മതഭ്രാന്തന്‍സംഘങ്ങള്‍ക്ക് ആദ്യകാലത്ത് പണവും പിന്തുണയും നല്‍കി വളര്‍ത്തിയത് അമേരിക്കയാണ്. ഇപ്പോള്‍ അമേരിക്ക തങ്ങളുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ സൌദി അറേബ്യയില്‍നിന്ന് കൊണ്ടുവന്ന് പണവും പടക്കോപ്പും നല്‍കി അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷത്തിനെതിരെ യുദ്ധംചെയ്യാന്‍ വിട്ടത് അമേരിക്കയും സിഐഎയുമാണെന്ന് ഈ പംക്തിയില്‍ മുമ്പ് വിശദമായി വിവരിച്ചിട്ടുണ്ട്. ബിന്‍ ലാദനെപ്പോലെ മറ്റൊരാളെയും അമേരിക്കന്‍ കുരിശുയുദ്ധക്കാര്‍ വളര്‍ത്തിയെടുത്തു. അയാളുടെ പേര് ഗുള്‍ബുദീന്‍ ഹെക്മത്യാര്‍ എന്നായിരുന്നു. താലിബാന്റെ സ്ഥാപകനേതാവ് നൂര്‍ മുഹമ്മദ് തരാഖിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ബറാഖ് കമാലിനെയും അദ്ദേഹത്തെതുടര്‍ന്ന് പ്രസിഡന്റായി അധികാരമേറ്റ ഡോ. നജീബുള്ളയെയും എതിര്‍ത്ത് കലാപം സൃഷ്ടിച്ചത് പ്രധാനമായും ബിന്‍ ലാദനും ഹെക്മക്ത്യാരുമാണ്. സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവും തുടര്‍ന്ന് യട്സിനും അധികാരമേറ്റപ്പോള്‍ അമേരിക്കയുടെ ഇംഗിതപ്രകാരം അഫ്ഗാന്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത് താലിബാനും അല്‍ ഖായ്ദയ്ക്കും കൊയ്ത്തുകാലം സൃഷ്ടിച്ചുകൊടുത്തു. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ സാര്‍വദേശീയ വ്യാപാരകേന്ദ്രത്തിനും സൈനികതലസ്ഥാനമായ പെന്റഗ സമുച്ചയത്തിനുമെതിരെ നടന്ന ഭീകരാക്രമണത്തോടെയാണ് അമേരിക്കന്‍ നയത്തില്‍ മാറ്റം വന്നതും താലിബാനെയും അല്‍ ഖായ്ദയെയും ശത്രുക്കളായി കരുതാനും ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശയുദ്ധം ആരംഭിക്കാനും തുടങ്ങിയത്. ആ യുദ്ധം ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ്. താലിബാനും അല്‍ ഖായ്ദയും ഒരു ഭാഗത്തും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ മറുഭാഗത്തുമായി യുദ്ധം വെട്ടുമ്പോള്‍ നിരപരാധികളായ ജനങ്ങള്‍ ചത്തൊടുങ്ങുകയും അമേരിക്കയുടെ പാവയായ കര്‍സായിസര്‍ക്കാര്‍ മാപ്പുസാക്ഷിയായി നിന്നുകൊടുക്കുകയുമാണ് അവിടെ. പ്രസിഡന്റ് ബുഷ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ കിടന്ന് വിസ്മൃതനാകുകയും പുതിയ പ്രതീക്ഷ ഉണര്‍ത്തി പ്രസിഡന്റ് ബറാക് ഒബാമ ഭരണം തുടങ്ങുകയും ചെയ്യുമ്പോഴും അഫ്ഗാനിസ്ഥാന്‍, മതഭ്രാന്തന്മാരുടെയും യാങ്കി കൊലയാളികളുടെയും വിളയാട്ടഭൂമിയായി നശിക്കുകയാണ്. ഭീകരന്മാര്‍ക്കെതിരായി യുദ്ധംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ആക്രമണം ഭീകരന്മാരെയല്ല മറിച്ച് നിരപരാധികളെയാണ് കൊന്നുതള്ളുന്നത്. ഒരു വിദേശ സൈനികന്‍ മരിക്കുമ്പോള്‍ ആ സ്ഥാനത്ത് നാലിരട്ടി അഫ്ഗാന്‍കാരാണ് മരിക്കുന്നതെന്ന് പട്ടികയിലെ കണക്ക് വ്യക്തമാക്കുന്നുണ്ട്. ഹതഭാഗ്യയായ ഈ പ്രാചീന സാംസ്കാരികകേന്ദ്രത്തിന് എന്നാണ് യാങ്കി കൊലപാതകികളില്‍നിന്നും താലിബാന്‍ ഭീകരന്മാരില്‍നിന്നും മോചനം ലഭിക്കുക?
2 comments:
യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

shouldn't have fucked with America....!!! India yudey aasanathil aappu vachaalum oru pattiyum chodhikkan chellilla. athu pooley alla lookathulla mattu raajyangal.
Post a Comment