Tuesday, June 21, 2011

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ


തിരു: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എടുത്തത്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഹമ്മദ് കമ്മിറ്റിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഫീസിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമായി. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരമാണ് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിച്ചത്. രണ്ടിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമെ അക്കാദമിക് വിദഗ്ധനും എസ്സി- എസ്ടി പ്രതിനിധിയും ഉള്‍പ്പെടെ അംഗമാണ്. ഈ കമ്മിറ്റികള്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും 2006ല്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ , പിന്നീട് കമ്മിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍നിന്ന് പിന്മാറിയത്. എങ്കിലും മറ്റ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഈ ധാരണ നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഈ ധാരണയെല്ലാം ലംഘിക്കപ്പെട്ടു. മെഡിക്കല്‍ പിജി സീറ്റുകള്‍ മുഴുവന്‍ മാനേജ്മെന്റുകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്ന് എംബിബിഎസ് പ്രവേശനവും ഫീസും നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പ്രഹസനമാക്കി. ഇക്കൊല്ലം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പ്രഖ്യാപിച്ചതോടെ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കിയെങ്കിലും ഇത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ പോലും എതിര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഈ കേസിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 24നാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പിജി സീറ്റുകളിലേക്ക് ഉള്‍പ്പെടെ 28ന് അലോട്ട്മെന്റ് നടത്തുമെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ , ഈ അലോട്ട്മെന്റ് 24ന്റെ ഹൈക്കോടതി നടപടിക്ക് വിധേയമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അടയ്ക്കേണ്ടത് എന്നും പറയുന്നു. എന്നാല്‍ , സര്‍ക്കാരാകട്ടെ ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടുമില്ല.

1 comment:

ജനശബ്ദം said...

മാനേജ്മെന്റ് ചൂഷണത്തിന് കോടതിയിലും സര്‍ക്കാര്‍ ഒത്താശ തിരു: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ചൂഷണത്തിന് വിദ്യാര്‍ഥികളെ എറിഞ്ഞുകൊടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ എടുത്തത്. സ്വാശ്രയ കോളേജുകളിലെ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഹമ്മദ് കമ്മിറ്റിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്നുമാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഫീസിന് എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമായി. സ്വാശ്രയസ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക കമ്മിറ്റി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരമാണ് ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും രണ്ട് കമ്മിറ്റി രൂപീകരിച്ചത്. രണ്ടിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പുറമെ അക്കാദമിക് വിദഗ്ധനും എസ്സി- എസ്ടി പ്രതിനിധിയും ഉള്‍പ്പെടെ അംഗമാണ്. ഈ കമ്മിറ്റികള്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളും 2006ല്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കി 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ഫീസില്‍ പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ , പിന്നീട് കമ്മിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയില്‍നിന്ന് പിന്മാറിയത്. എങ്കിലും മറ്റ് കോളേജുകള്‍ സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷമായി ഈ ധാരണ നിലനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ ഈ ധാരണയെല്ലാം ലംഘിക്കപ്പെട്ടു. മെഡിക്കല്‍ പിജി സീറ്റുകള്‍ മുഴുവന്‍ മാനേജ്മെന്റുകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. തുടര്‍ന്ന് എംബിബിഎസ് പ്രവേശനവും ഫീസും നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പ്രഹസനമാക്കി. ഇക്കൊല്ലം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും പ്രഖ്യാപിച്ചതോടെ ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും ബോധ്യമായി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന് ജൂണ്‍ ഏഴിന് വിജ്ഞാപനമിറക്കിയെങ്കിലും ഇത് സംബന്ധിച്ച് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ നല്‍കിയ കേസില്‍ പോലും എതിര്‍ സത്യവാങ്മൂലം നല്‍കിയില്ല. ഈ കേസിലും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 24നാണ് കോടതി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പിജി സീറ്റുകളിലേക്ക് ഉള്‍പ്പെടെ 28ന് അലോട്ട്മെന്റ് നടത്തുമെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ , ഈ അലോട്ട്മെന്റ് 24ന്റെ ഹൈക്കോടതി നടപടിക്ക് വിധേയമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അടയ്ക്കേണ്ടത് എന്നും പറയുന്നു. എന്നാല്‍ , സര്‍ക്കാരാകട്ടെ ഇതുവരെ ഫീസ് നിശ്ചയിച്ചിട്ടുമില്ല.