Monday, June 27, 2011

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി.









കൊച്ചി: ജനാധിപത്യവും സാമൂഹികനീതിയും പറയുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ക്രൈസ്തവ കുടുംബത്തിലെ എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുധാരണയ്ക്കെതിരായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടു സ്വീകരിച്ചപ്പോഴാണ് അതിനെ ധാര്‍ഷട്യമെന്ന് പറഞ്ഞത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വക്താവ് ഫിലിപ്പ് നെല്‍പുരപറമ്പില്‍ ആധുനിക ഷൈലോക്ക് ചമയുകയാണെന്നും പിണറായി പറഞ്ഞു. എടത്തല നൊച്ചിമയില്‍ സിപിഐ എം അംഗമായിരുന്ന സി എ സെയ്തു മുഹമ്മദിന്റെ കുടുംബത്തിനുള്ള സഹായനിധി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം മെറിറ്റ് അംഗീകരിച്ച കോളേജുകള്‍ നൂറു സീറ്റില്‍ പട്ടികജാതി-വര്‍ഗക്കാരായ അഞ്ചു വിദ്യാര്‍ഥിക്കും സാമ്പത്തികമായി പിന്നോക്കമുള്ള ഏഴുപേര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തിലെ 13 പേര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ക്രൈസ്തവ കുട്ടികളെ മാത്രം പഠിപ്പിക്കുകയെന്നതായിരുന്നില്ല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്. അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ , അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിഭ്യാഭ്യാസരംഗത്ത് ലാഭക്കണ്ണ് മാത്രമാണുള്ളത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല. സ്വന്തം നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു അവര്‍ . എന്നാല്‍ , ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ നിലപാടിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി പ്രവേശനം സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്ന 11 സ്ഥാപനങ്ങള്‍കൂടി സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ക്വാട്ടയില്‍ ലഭിക്കുമായിരുന്ന 600 സീറ്റാണ് ഇതുവഴി പാവപ്പെട്ടവരും മിടുക്കന്മാരുമായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്. പെട്ടിക്കട മുറിയുള്ളവര്‍ക്കും സിബിഎസ്ഇ അംഗീകാരത്തിന് എന്‍ഒസി നല്‍കുമെന്ന് പറയുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. പൊതു വിദ്യാഭ്യാസമേഖല തകര്‍ന്നാല്‍ സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇന്നുള്ള ഫീസ്ഘടനയാവില്ല ഉണ്ടാകുക. അന്ന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തന്നെ അപ്രാപ്യമാകും. ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണരംഗത്തും കേരളത്തിന്റെ സവിശേഷതകളെയും നേട്ടങ്ങളെയും തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി സലീം അധ്യക്ഷനായി.

1 comment:

ജനശബ്ദം said...

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് വിദ്യാഭ്യാസ രംഗത്ത് ലാഭക്കണ്ണ്: പിണറായി.




‍ കൊച്ചി: ജനാധിപത്യവും സാമൂഹികനീതിയും പറയുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ക്രൈസ്തവ കുടുംബത്തിലെ എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുധാരണയ്ക്കെതിരായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടു സ്വീകരിച്ചപ്പോഴാണ് അതിനെ ധാര്‍ഷട്യമെന്ന് പറഞ്ഞത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വക്താവ് ഫിലിപ്പ് നെല്‍പുരപറമ്പില്‍ ആധുനിക ഷൈലോക്ക് ചമയുകയാണെന്നും പിണറായി പറഞ്ഞു. എടത്തല നൊച്ചിമയില്‍ സിപിഐ എം അംഗമായിരുന്ന സി എ സെയ്തു മുഹമ്മദിന്റെ കുടുംബത്തിനുള്ള സഹായനിധി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം മെറിറ്റ് അംഗീകരിച്ച കോളേജുകള്‍ നൂറു സീറ്റില്‍ പട്ടികജാതി-വര്‍ഗക്കാരായ അഞ്ചു വിദ്യാര്‍ഥിക്കും സാമ്പത്തികമായി പിന്നോക്കമുള്ള ഏഴുപേര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തിലെ 13 പേര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ക്രൈസ്തവ കുട്ടികളെ മാത്രം പഠിപ്പിക്കുകയെന്നതായിരുന്നില്ല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്. അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ , അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിഭ്യാഭ്യാസരംഗത്ത് ലാഭക്കണ്ണ് മാത്രമാണുള്ളത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല. സ്വന്തം നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു അവര്‍ . എന്നാല്‍ , ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ നിലപാടിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി പ്രവേശനം സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്ന 11 സ്ഥാപനങ്ങള്‍കൂടി സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ക്വാട്ടയില്‍ ലഭിക്കുമായിരുന്ന 600 സീറ്റാണ് ഇതുവഴി പാവപ്പെട്ടവരും മിടുക്കന്മാരുമായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്. പെട്ടിക്കട മുറിയുള്ളവര്‍ക്കും സിബിഎസ്ഇ അംഗീകാരത്തിന് എന്‍ഒസി നല്‍കുമെന്ന് പറയുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. പൊതു വിദ്യാഭ്യാസമേഖല തകര്‍ന്നാല്‍ സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇന്നുള്ള ഫീസ്ഘടനയാവില്ല ഉണ്ടാകുക. അന്ന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തന്നെ അപ്രാപ്യമാകും. ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണരംഗത്തും കേരളത്തിന്റെ സവിശേഷതകളെയും നേട്ടങ്ങളെയും തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി സലീം അധ്യക്ഷനായി.