Friday, June 17, 2011

സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന: വി എസ്


സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന : വി എസ്

കൊച്ചി: സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ പൂര്‍ണമായും വില്‍ക്കാനാണ് ശ്രമം. മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മന്ത്രി കെ എം മാണി മാനേജ്മെന്റ് ഫെഡറേഷഷനുമായി നടത്തിയ ചര്‍ച്ച അപഹാസ്യമാണ്. പാവപ്പെട്ടവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ അണ്‍എക്കണോമിക് ആണെന്ന് ആരോപിച്ച് സര്‍ക്കാര്‍ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. മൂന്നാറില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത് ഭരണകൂട ഭീകരതയെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ കൈയ്യേറ്റമുണ്ടെന്ന് സമ്മതിച്ച സ്ഥിതിക്ക് കൈയ്യേറ്റം ഒഴിപ്പിച്ച് കാണിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വിളിച്ചാല്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുത്ത് മാത്രമാണ് നടത്തുന്നത്. ഇതു കോടതിക്കും ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

No comments: