Thursday, June 30, 2011

കലിയിളകി കാക്കിപ്പട ജനമൈത്രിയില്‍നിന്ന് മൃഗീയതയിലേക്ക്

തിരു: നിയമപാലകര്‍ ബുധനാഴ്ച തലസ്ഥാനത്ത് ഗുണ്ടകളായി മാറി. പൊലീസുകാരെ നിയന്ത്രിക്കേണ്ട സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാം ഉള്‍പ്പെടെ ഗുണ്ടാനേതാവിനെപ്പോലെ കുട്ടികള്‍ക്കുനേരെ ചീറിയടുത്തു. സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് കടന്നാക്രമിച്ചെന്ന് സമരത്തെ എതിര്‍ത്തുപോരുന്ന പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ക്ക് പോലും തുറന്നുപറയേണ്ടിവന്നു. തെരുവുകളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോര ചിതറിത്തെറിക്കുന്നു. ഗ്രനേഡുകളും ജലപീരങ്കിയും കണ്ണീര്‍വാതകഷെല്ലുകളുമായി ഉമ്മന്‍ചാണ്ടിയുടെ പൊലീസ് കുട്ടികളെ വേട്ടയാടുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് സായുധ പൊലീസ്വ്യൂഹം മനുഷ്യത്വമില്ലാതെ കുട്ടികളെ വളഞ്ഞിട്ടു തല്ലി. കുട്ടികളുടെ തല അടിച്ചുതകര്‍ത്തും പല്ല് തല്ലിക്കൊഴിച്ചും കൈകള്‍ അടിച്ചൊടിച്ചും അഴിഞ്ഞാടുന്നു. തലയ്ക്കടിച്ചുവീഴ്ത്തിയശേഷം "എടുത്തുകൊണ്ടുപോടാ"യെന്ന ആക്രോശം കേട്ട് നടുങ്ങുകയാണ് കേരളം. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിക്കൊണ്ടിരിക്കെയാണ് നിയമസഭയ്ക്കും സെക്രട്ടറിയറ്റിനും മുമ്പില്‍ നൂറുകണക്കിന് പൊലീസുകാര്‍ക്ക് ഭ്രാന്തിളകിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് 22 ഗ്രനേഡ് പ്രയോഗിച്ചു. പെണ്‍കുട്ടികളെ തലയ്ക്കടിച്ചുവീഴ്ത്തി. ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് കോളേജിലെ ശരണ്യയുടെ തല അടിച്ചുപൊട്ടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യക്ക് ഇനിയും ബോധം വീണിട്ടില്ല. അഞ്ചുവര്‍ഷം ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായിരുന്ന പൊലീസാണ് ഇങ്ങനെ രൂപംമാറിയത്. യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച് നരവേട്ടയില്‍ കുപ്രസിദ്ധരായ പൊലീസുകാരെയാണ് സമരമുഖങ്ങളില്‍ നിയോഗിക്കുന്നത്. അമ്പതെണ്ണത്തിനെയെങ്കിലും തല്ലി ചതയ്ക്കണമെന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിയോഗിക്കുന്നതിനുമുമ്പ് പൊലീസുകാര്‍ക്ക് ഡിസിപി നിര്‍ദേശം നല്‍കി. കേരളത്തിന്റെ തെരുവുകളില്‍ അഞ്ചുവര്‍ഷം മുമ്പും ഇതേ കാഴ്ചയായിരുന്നു. കോടികളുടെ കൊള്ള നടത്തുന്ന സ്വാശ്രയമാനേജ്മെന്റുകളുടെ മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഭരണസംവിധാനം പഴയപോലെ സര്‍വശക്തിയും പ്രയോഗിച്ച് വിദ്യാര്‍ഥിപ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദവും അടിച്ചമര്‍ത്താന്‍ കാക്കിപ്പടയെ കയറൂരിവിട്ടിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനമേറ്റു. നൂറോളം വിദ്യാര്‍ഥികളെ വിവിധ കേസുകളില്‍ പെടുത്തി ജയിലിലടച്ചു. രണ്ടാഴ്ചയായി തുടരുന്ന നിഷ്ഠുരമായ ആക്രമണങ്ങള്‍ സഹിച്ച് വിദ്യാര്‍ഥികള്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്ക് കീഴടക്കാനാകുന്നതല്ല യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ സമരപാരമ്പര്യം. തലസ്ഥാനത്തെ വേട്ടയ്ക്കെതിരെ മണിക്കൂറുകള്‍ക്കകം ആര്‍ത്തിരമ്പിയ ജനരോഷം അതിന്റെ തെളിവാണ്. പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിന് കളമൊരുങ്ങും. സമരത്തിനാധാരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

1 comment:

ജനശബ്ദം said...