Tuesday, March 15, 2011

3. കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക. കൃഷിയും ഭക്ഷ്യസുരക്ഷയും-3

3.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.3.കൃഷിയും ഭക്ഷ്യസുരക്ഷയും-3


അരിശ്രീ പദ്ധതി.
40. നെല്‍കൃഷി പദ്ധതിക്കായി 'അരിശ്രീ' എന്നൊരു സമഗ്ര സ്‌കീമിന് രൂപം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മധ്യസ്ഥതയില്‍ തരിശിടുന്ന ഭൂമി കൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. ഇവിടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പലിശരഹിത വായ്പയും വിള ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രൂപ്പ് ഫാമുകള്‍, ലേബര്‍ ബാങ്കുകള്‍, പാടശേഖര സമിതികള്‍, ഗാലസ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെയെല്ലാം ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി ഗ്രീന്‍ ആര്‍മി എല്ലാ ബ്ലോക്കിലും രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ ലഭ്യമല്ലാത്ത ഇടങ്ങളില്‍ അനുയോജ്യമായ തലത്തിലുള്ള യന്ത്രവല്‍ക്കരണ പരിപാടികള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.41. നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ആയിരം ഹെക്ടര്‍ വീതം വര്‍ദ്ധിപ്പിക്കും. നെല്ലിന്റെ സംഭരണം എല്ലാ ജില്ലകളിലേയും സഹകരണ സംഘങ്ങള്‍ വഴി വ്യാപിപ്പിക്കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും. പ്രതിവര്‍ഷം ഒരു രൂപ വീതം നെല്ലിന്റെ സംഭരണവില ഉയര്‍ത്തും.42. നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സീഡ് ഫാമുകളും കൃഷിക്കാരും ഇതര ഏജന്‍സികളും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനം നടപ്പിലാക്കും.പച്ചക്കറിയില്‍ സ്വയംപര്യാപ്തത43. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയെടുക്കും. വയലുകളില്‍ തുടര്‍വിളയായും തെങ്ങിന്‍തോപ്പുകളിലും മറ്റും ഇടവിളയായി പച്ചക്കറികൃഷിക്ക് പ്രോത്സാഹനം നല്‍കി കൃഷി ആദായകരമാക്കാന്‍ നടപടി കൈക്കൊള്ളും. പുരയിടകൃഷിയുടെ ഭാഗമായി ഔഷധ കൃഷി പ്രോത്സാഹിപ്പിക്കും. കൂണ്‍ കൃഷി, പുഷ്പ കൃഷി എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും കയറ്റി അയയ്ക്കുന്നത് വര്‍ദ്ധിപ്പിക്കും.44. കൃഷിക്കാരനേയും കൃഷിഭൂമിയേയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തികൊണ്ട് ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കും. ചെറുകിട പദ്ധതികളും പ്രിസിഷന്‍ ഫാമിംഗ് പോലുള്ള സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കും. മണ്ണ് പരിശോധന ശക്തിപ്പെടുത്തി മണ്ണ് അറിഞ്ഞുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം കൊണ്ട് വരും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടേയും കര്‍ഷക സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കും.45. കൃഷിഭവനുകളിലെ അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കലണ്ടര്‍ തയ്യാറാക്കുകയും അഗ്രോ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. കര്‍ഷകരെ വിളിച്ചുചേര്‍ത്തുകൊണ്ടുളള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.46. കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളി സംഘടനകളുടെയും മറ്റു ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നീര്‍ത്തട വികസന പരിപാടി കൂടുതല്‍ വിപുലമാക്കും. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഉപഗ്രഹ സംവിധാനത്തെക്കൂടി ഉപയോഗപ്പെടുത്തി ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ ശാസ്ത്രീയമാക്കും.47. കര്‍ഷക പെന്‍ഷന്‍ സമഗ്രപദ്ധതിയായി വികസിപ്പിക്കും. കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനമായി പലിശ സബ്‌സിഡി അനുവദിക്കും.
പാലിലും മുട്ടയിലും സ്വയംപര്യാപ്തത48. പാലിന്റെ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. കന്നുകുട്ടി പരിപാലന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി എല്ലാ കൃഷിക്കാര്‍ക്കും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.49. നെല്ലിന്റെ വിളവെടുപ്പ് കാലത്ത് വയ്‌ക്കോല്‍ സംഭരിച്ച് പെല്ലറ്റുകള്‍ ഉണ്ടാക്കി സൂക്ഷിച്ച് കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി കൂടുതല്‍ ശക്തിപ്പെടുത്തും. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. നിലവിലുളള കാലിത്തീറ്റാ ഫാക്ടറികളുടെ ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കും.50. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഉയര്‍ന്ന വില കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനായി പുതിയൊരു ഫാക്ടറി സ്ഥാപിക്കുന്നതാണ്. കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും.51. വീട്ടുവളപ്പിലെ ചെറുകിട-ഇടത്തരം കൃഷിക്കാരുടെ കന്നുകാലി വളര്‍ത്തലിനോടൊപ്പം സാധ്യതയുളള ഇടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുളള കന്നുകാലി വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതാണ്.52. പരമാവധി കോഴികുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുകയും മുട്ടയും ഇറച്ചിയും കൃഷിക്കാരില്‍ നിന്ന് ശേഖരിച്ച് സംഘടിതമായി വിതരണം ചെയ്യുന്നതിനുള്ള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ആട്, പന്നി, മുയര്‍, കാട തുടങ്ങിയവ വളര്‍ത്തുന്നതിന് അയല്‍ക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കും.53. എല്ലാ അറവുശാലകളിലും ആരോഗ്യ, ശുചിത്വ സംവിധാനങ്ങളും ശാസ്ത്രീയ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തുകയും ഗുണമേന്മയുളള മാംസം ലഭ്യമാക്കുകയും ചെയ്യും.
നാണ്യവിളകള്‍ക്ക് ഇറക്കുമതി ഭീഷണി54. ലോകവ്യാപാര കരാര്‍ ഒപ്പിട്ടതിനു ശേഷമുളള ഏതാനും വര്‍ഷങ്ങള്‍ നാണ്യവിളകള്‍ക്കു നല്ല വില കിട്ടിയതു പോലെ ആസിയാന്‍ കരാറിനു ശേഷം ഇപ്പോള്‍ താരതമ്യനെ മെച്ചപ്പെട്ട വിലയുണ്ട്. ഇതു ചൂണ്ടിക്കാണിച്ച് ആസിയന്‍ കരാര്‍ കേരളത്തിനു ഗുണകരമാണെന്ന് വാദിക്കുകയാണ് യുഡിഎഫ്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം അവര്‍ വിസ്മരിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയുടെ സ്വതന്ത്രവ്യാപാര നയത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി എതിര്‍ക്കും. നാണ്യവിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ടും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തും. ഓരോ നാണ്യവിളകളുടെയും ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് പാക്കേജുകള്‍ തയ്യാറാക്കും. അവ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിള ബോര്‍ഡുകള്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.55. ജൈവ സാങ്കേതികവിദ്യ സംബന്ധിച്ചുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കൃഷി സമ്പ്രദായങ്ങളെ ആധൂനീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതോടൊപ്പംതന്നെ ജൈവ കൃഷി സമ്പ്രദായങ്ങളേയും പദ്ധതികളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. റീപ്ലാന്റിംഗിന് സമയബന്ധിത പരിപാടി തയ്യാറാക്കും. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വളര്‍ത്തുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പാമോയിലിന് നല്‍കുന്ന 15 രൂപ സബ്‌സിഡി വെളിച്ചെണ്ണയ്ക്കും നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.56. മലയോര കര്‍ഷകര്‍ക്ക് 28558 ഹെക്ടര്‍ ഭൂമിക്ക് പട്ടയവിതരണം നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ കൈമാറ്റാവകാശത്തോടെയുള്ള പട്ടയവിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഒരുവര്‍ഷത്തിനുളളില്‍ ഈ നടപടി പൂര്‍ത്തിയാക്കും. വന്യമൃഗ ഭീഷണിക്കെതിരെ ഇലക്ട്രിക് ഫെന്‍സിംഗ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കും.57. കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനും സംസ്‌കരണ വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും കോള്‍ഡ് ചെയിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. മൂല്യവര്‍ദ്ധിത കാര്‍ഷിക സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. അച്ചാര്‍, സ്‌ക്വാഷ്, ജ്യൂസ്, ജാം തുടങ്ങിയ ഫല പച്ചക്കറി സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡി അനുവദിക്കും.58. അടഞ്ഞുകിടന്ന 20 തോട്ടങ്ങള്‍ തുറന്നു. ഇപ്പോഴും അടഞ്ഞുകിടക്കുന്ന രണ്ടെണ്ണം ഏറ്റെടുക്കാനുള്ള നിയമം കൊണ്ടുവരും. തോട്ടം മേഖല സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍59. പരമ്പരാഗത വ്യവസായങ്ങളില്‍ പണി കിട്ടിയാലും തൊഴിലുറപ്പു പദ്ധതിയിലെ കൂലി ലഭിക്കുന്നില്ല എന്നതാണ് പരാതി. മിനിമം കൂലി ഉറപ്പുവരുത്തുന്നതിനായി വരുമാന ഉറപ്പ് പദ്ധതിയെ വിപുലപ്പെടുത്തും.കയര്‍60. കയര്‍ വ്യവസായത്തെക്കുറിച്ചു സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കയര്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പൊതുവില്‍ ഒരഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സഹകരണ മേഖലയുടെ പുനഃസംഘാടനം പൂര്‍ത്തീകരിക്കും.61. കയര്‍ ജിയോടെക്‌സ്റ്റെയിലിനെ ഒരു നിര്‍മാണസാമഗ്രിയായി പൊതുമരാമത്ത് മാന്വലില്‍ അംഗീകരിക്കും. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ അടക്കം കയര്‍പിരി യന്ത്രങ്ങള്‍ക്കായി നടക്കുന്ന ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ആലപ്പുഴയിലെ പുതിയ യന്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ കയര്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കും. പരമ്പരാഗത കയര്‍മേഖലയ്ക്ക് പുറത്ത് പച്ചത്തൊണ്ട് സംസ്‌കരണ മില്ലുകള്‍ സ്ഥാപിക്കുകയും അവയ്ക്ക് തൊണ്ട് ലഭ്യമാക്കുന്നതിന് പ്രാദേശിക സംഭരണ സംവിധാനത്തിന് രൂപംനല്‍കുകയും ചെയ്യും.62. കയറുല്‍പ്പന്ന മേഖലയില്‍ ഉല്‍പ്പാദകര്‍ക്ക് ഡിപ്പോ സമ്പ്രദായത്തിനു പകരം അംഗീകൃത വില ഉറപ്പുവരുത്തിക്കൊണ്ടുള്ള കയര്‍ കോര്‍പ്പറേഷന്റെ സംഭരണ പരിപാടി വിപുലീകരിക്കും. കയര്‍ഫെഡും ചെറുകിട ഉല്‍പ്പാദകരില്‍നിന്ന് കയര്‍ സംഭരിക്കുന്നതാണ്.
കശുവണ്ടി63. കശുവണ്ടി കോര്‍പ്പറേഷനും കാപ്പെക്‌സും ബാങ്കുകള്‍ക്ക് നല്‍കാനുള്ള 100 കോടിയില്‍പ്പരം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും. ഫാക്ടറികളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തും. ഇതുവഴി ആഭ്യന്തര കമ്പോളത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയും.64. കശുമാങ്ങയുടെയും കശുവണ്ടി തോടിന്റെയും ഉപയോഗം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കശുമാവ് കൃഷിക്കുള്ള സ്‌കീം തരിശുഭൂമിയിലും തെങ്ങിന് ഇടവിളയായും സമയബന്ധിതമായി പൂര്‍ത്തിയാക്കും.65. കാഷ്യൂ ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
കൈത്തറി66. കണ്ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കൈത്തറിയുടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനും ഉല്‍പ്പാദന പ്രക്രിയയുടെ ആധുനികവല്‍ക്കരണത്തിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.67. നൂലിന്റെ അമിതമായ വിലക്കയറ്റമാണ് കൈത്തറി മേഖല നേരിടുന്ന മറ്റൊരു മുഖ്യപ്രശ്‌നം. അസംസ്‌കൃത വസ്തുവായ കഴിനൂലിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുകയുണ്ടായി. നൂല് സംസ്‌കരിക്കുന്നതിനും ചായം മുക്കുന്നതിനും ഒരു നൂല് സംസ്‌കരണശാല ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.68. സഹകരണസംഘങ്ങളുടെ പുന:സംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. അതോടൊപ്പം തന്നെ ബിനാമി സംഘങ്ങളെ നീക്കം ചെയ്യുന്നതിനുളള നടപടികളും ത്വരിതപ്പെടുത്തും. ഹാന്‍ടെക്‌സിന്റെയും ഹാന്‍വീവിന്റെയും പുന:സംഘടന പൂര്‍ത്തിയാക്കും. ഇവ സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ആറുമാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും.
കളിമണ്‍ വ്യവസായങ്ങള്‍69. കളിമണ്‍ വ്യവസായത്തിന് ഡാമുകളിലെയും മറ്റും ചെളി നീക്കം ചെയ്യുന്നത് സഹായവിലയ്ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.70. ആധുനിക കാലത്തെ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വസ്തുക്കള്‍ നിര്‍മിച്ചും ആധുനികീകരിച്ചും ഓട് വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കും. മണ്ണുകൊണ്ടുളള അലങ്കാര വസ്തു നിര്‍മ്മാണത്തിനു കൂടി ഊന്നല്‍ നല്‍കികൊണ്ട് മണ്‍പാത്ര നിര്‍മ്മാണ വ്യവസായത്തെ വൈവിദ്ധ്യവത്കരിക്കും.
മുള വ്യവസായം71. മുളയുടെ മേഖലയില്‍ ക്ലസ്റ്റര്‍ മാതൃകയില്‍ ഉല്‍പാദക യൂണിറ്റുകളെ സംഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മുളങ്കാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുളള യന്ത്രവല്‍കൃത കമ്മ്യൂണിറ്റി മാറ്റ് വീവിങ് സെന്ററുകള്‍, ഫ്‌ളാറ്റന്‍ഡ് ബാംബൂ ബോര്‍ഡ് എന്നിവയുടെ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും.
കരകൗശലം72. കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, കോഴിക്കോട് നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ കരകൗകല പരിശീലന കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.73. കരകൗശല ഉല്‍പാദന പ്രക്രിയയില്‍ തനതായ പാരമ്പര്യം നിലനിര്‍ത്തിത്തന്നെ യന്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. ഹാന്റിക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റോ മെറ്റീരിയല്‍ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടും. ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.
ബീഡി74. ദിനേശ്ബീഡി സഹകരണ സംഘത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക റിട്ടയര്‍മെന്റ് പദ്ധതി സ്വകാര്യമേഖലയിലേക്കും കൂടി വ്യാപിപ്പിക്കും. ദിനേശ്ബീഡി സഹകരണസംഘത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന് പ്രത്യേക ധനസഹായം നല്‍കും.
ചെത്ത്75. ചെത്ത് വ്യവസായത്തെ പുനഃസംഘടിപ്പിക്കും. ചെത്ത് മേഖലയില്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും. സഹകരണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിക്കും. വ്യാജക്കള്ളിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളുടെ നവീകരണത്തിന് ഒരു പ്രത്യേക സ്‌കീമിന് രൂപം നല്‍കുന്നതാണ്.
ഖാദി ഗ്രാമവ്യവസായങ്ങള്‍76. ഗ്രാമവ്യവസായത്തില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍/എഴുതി തള്ളല്‍, സംഘങ്ങളെ സജീവമാക്കി പുനരുദ്ധരിക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കണ്‍സോര്‍ഷ്യം പദ്ധതിയിലൂടെ വായ്പയെടുത്ത് റിക്കവറി നേരിടുന്നവര്‍ക്കും സമഗ്രമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കും. ഖാദി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കും. ഇവയുടെ ഉല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കും.
വാണിജ്യം77. ചില്ലറ വ്യാപാരരംഗം വിദേശ-നാടന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന യു.പി.എ ഗവണ്‍മെന്റിന്റെ നയം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് വ്യാപാരികളെ രക്ഷിക്കുന്നതിനായി താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളും. വാണിജ്യമിഷന്‍ രൂപീകരിക്കും. ഈ മേഖലയിലെ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും വാണിജ്യമിഷന്‍ പ്രവര്‍ത്തിക്കുക. 2020-നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയവും പ്രഖ്യാപിക്കും. ഈ നയത്തില്‍ പശ്ചാത്തല സൗകര്യം, പരിസ്ഥിതി, പ്രോത്സാഹനങ്ങള്‍, സോണിംഗ്, ക്ലസ്റ്റര്‍, തെരുവോരക്കച്ചവടക്കാര്‍, വഴിയോര സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ചുളള നയങ്ങള്‍ ഉള്‍ക്കൊള്ളണം. വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഏകോപിപ്പിക്കുക വാണിജ്യമിഷനായിരിക്കും.78. കേരള റീട്ടെയില്‍ എന്നൊരു പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കും. ഇതിനാവശ്യമായ പ്രചാരണം ടൂറിസവുമായി ബന്ധപ്പെടുത്തി നടത്തും. കേരളത്തിലെ വാണിജ്യമേഖലയെക്കുറിച്ച് ആകര്‍ഷകമായ പ്രതിഛായ സൃഷ്ടിക്കുകയാണ് ഈ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ലക്ഷ്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിപുലപ്പെടുത്തി അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും ടൂറിസ്റ്റുകളുടെ ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും.79. റോഡു നിര്‍മ്മാണത്തിനും മറ്റും സ്ഥലമെടുക്കുമ്പോള്‍ വ്യാപാരികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും.80. വ്യാപാരി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തും.
നിര്‍മ്മാണ മേഖല81. സിമന്റ്, കമ്പി, പെയിന്റുകള്‍ തുടങ്ങിയവയുടെ വിലകള്‍ ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്താതെ ഏകപക്ഷീയമായി ഉയര്‍ത്തുന്ന കുത്തകകളുടെ നടപടിയ്‌ക്കെതിരെ തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരും. ഈ രംഗത്ത് കുത്തകകളെ പ്രീണിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തുറന്നുകാട്ടുകയും ഇതിനെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.82. നിര്‍മ്മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാറമടകളുടെ പ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കം ചെയ്യുന്നതിനാവശ്യമായ ചട്ടങ്ങള്‍ കൊണ്ടുവരും. ഡാമുകളില്‍നിന്ന് മണല്‍ സഹായവിലയ്ക്ക് ലഭ്യമാക്കും. മണല്‍, പാറ തുടങ്ങിയവയ്ക്ക് ബദല്‍ നിര്‍മ്മാണ സാമഗ്രികള്‍ വികസിപ്പിക്കും. പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കും.83. നിലവില്‍ തൊഴിലെടുക്കുന്നവരെ പുനഃപരിശീലിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യവും നൈപുണിയുമുള്ള ആധുനിക തൊഴില്‍സേനയെ വാര്‍ത്തെടുക്കുന്നതിനും ഫലപ്രദമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കും. തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ആരംഭിച്ച നടപടികള്‍ ശക്തിപ്പെടുത്തും.84. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനൂകൂല്യം നല്‍കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും

1 comment:

ജനശബ്ദം said...

കൃഷിയും ഭക്ഷ്യസുരക്ഷയും

അരിശ്രീ പദ്ധതി
40. നെല്‍കൃഷി പദ്ധതിക്കായി 'അരിശ്രീ' എന്നൊരു സമഗ്ര സ്‌കീമിന് രൂപം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മധ്യസ്ഥതയില്‍ തരിശിടുന്ന ഭൂമി കൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. ഇവിടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പലിശരഹിത വായ്പയും വിള ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രൂപ്പ് ഫാമുകള്‍, ലേബര്‍ ബാങ്കുകള്‍, പാടശേഖര സമിതികള്‍, ഗാലസ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെയെല്ലാം ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി ഗ്രീന്‍ ആര്‍മി എല്ലാ ബ്ലോക്കിലും രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ ലഭ്യമല്ലാത്ത ഇടങ്ങളില്‍ അനുയോജ്യമായ തലത്തിലുള്ള യന്ത്രവല്‍ക്കരണ പരിപാടികള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
41. നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ആയിരം ഹെക്ടര്‍ വീതം വര്‍ദ്ധിപ്പിക്കും. നെല്ലിന്റെ സംഭരണം എല്ലാ ജില്ലകളിലേയും സഹകരണ സംഘങ്ങള്‍ വഴി വ്യാപിപ്പിക്കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും. പ്രതിവര്‍ഷം ഒരു രൂപ വീതം നെല്ലിന്റെ സംഭരണവില ഉയര്‍ത്തും.
42. നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സീഡ് ഫാമുകളും കൃഷിക്കാരും ഇതര ഏജന്‍സികളും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനം നടപ്പിലാക്കും.
പച്ചക്കറിയില്‍ സ്വയംപര്യാപ്തത
43. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയെടുക്കും. വയലുകളില്‍ തുടര്‍വിളയായും തെങ്ങിന്‍തോപ്പുകളിലും മറ്റും ഇടവിളയായി പച്ചക്കറികൃഷിക്ക് പ്രോത്സാഹനം നല്‍കി കൃഷി ആദായകരമാക്കാന്‍ നടപടി കൈക്കൊള്ളും. പുരയിടകൃഷിയുടെ ഭാഗമായി ഔഷധ കൃഷി പ്രോത്സാഹിപ്പിക്കും. കൂണ്‍ കൃഷി, പുഷ്പ കൃഷി എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും കയറ്റി അയയ്ക്കുന്നത് വര്‍ദ്ധിപ്പിക്കും.