കോൺഗ്രസ് - യു ഡി എഫ് മുൻ നിരയിൽ കോടികളുടെ ഈശ്വരര്‍ ...
അഴിമതിയുടെ രാജാക്കന്മാര്‍,ജനസേവനം തൊഴില്‍ , ചില്ലിക്കാശില്ലാത്തവര്‍ എങിനെ കോടീശ്വരന്മാരായി ..ആദ്യം മത്സരിക്കുമോള്‍ ഇവരാരും കോറ്റീശ്വരന്മാരായിരുന്നില്ല.....അഴിമതിയിലൂടെ കോടീശ്വരന്മാരായവരുടെ കണക്കുകള്‍ കേരള ജനതയെ ഞെട്ടിപ്പിക്കുന്നു..... ചെന്നിത്തല കോടീശ്വരന്‍
ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോടീശ്വരന്‍. വരണാധികാരിയായ ഹരിപ്പാട് ബിഡിഒയ്ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മുലത്തിലാണ് ഇതുസംബന്ധിച്ച വിവരം. ബാങ്ക് കടപ്പത്രം എല്‍ഐസി മുതലായവയിലായി 33,00,586.61 രുപയുടെ നിക്ഷേപമുള്ള ചെന്നിത്തലയ്ക്ക് 63,39,910 രൂപയുടെ സ്വത്തുമുണ്ട്. ഭാര്യ അനിത രമേശിന് 21,47,492 രൂപയുടെ സമ്പാദ്യവും 41,03,150 രൂപ വിലവരുന്ന സ്വത്തും മക്കളായ രോഹിത് രമേശിന് 6,20,892 രൂപയും രമിത് രമേശിന് 1,83,244 രൂപയും സമ്പാദ്യവുമുണ്ട്. ചെന്നിത്തലയുടെ കൈയില്‍ പണമായി 15,000, ഭാര്യയുടെ പക്കല്‍ 11,000, മകന്‍ രോഹിതിന്റെ കൈയില്‍ ആയിരം. രമേശിന് 13,78,824 രൂപയുടെയും മകന്‍ രോഹിതിന് 3,79,927.84 രൂപയുടെയും കടബാധ്യതയുണ്ട്. എസ്ബിഐ ന്യൂഡല്‍ഹി പാര്‍ലമെന്റ് ഹൌസ് ശാഖയില്‍ എട്ട് അക്കൌണ്ടുകളിലായി ചെന്നിത്തലയ്ക്ക് 22,33,631.3 രൂപയുടെ നിക്ഷേപമുണ്ട്. കോട്ടയം ജില്ലാ ട്രഷറിയില്‍ 50,027 രൂപയുടെയും ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 13,818 രൂപയുടെയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് ഫെഡറല്‍ ബാങ്ക് ദില്ലി ശാഖയില്‍ 40,557 രൂപയുടെയും എച്ച്ഡിഎഫ്സി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 3089.83 രൂപയുടെയും ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്‍പഥ് ശാഖയില്‍ 6,16,914 രൂപയും എസ്ബിടി തൊടുപുഴ ശാഖയില്‍ രണ്ട് അക്കൌണ്ടുകളിലായി 11,611 രൂപയും മകന്‍ രോഹിതിന് ധനലക്ഷ്മി ബാങ്ക് ഇടപ്പള്ളി ശാഖയില്‍ 3,46,400 രൂയുടെയും നിക്ഷേപമുണ്ട്. 4,10,000 രൂപയുടെ കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയില്‍ ഇരുപത്തയ്യായിരം രൂപ, 1,23,400 രൂപയുടെ എല്‍ഐസി, രണ്ടരലക്ഷം രൂപയുടെ ബജാജ് അലയന്‍സ് പോളിസികളും ഭാര്യയ്ക്ക് രണ്ടരലക്ഷം രൂപയുടെ എല്‍ഐസി 3,40,000 രൂപയുടെ ബജാജ് അലയന്‍സ്, ഏഴര ലക്ഷത്തിന്റെ മെറ്റ്ലൈഫ് എന്നീ പോളിസികളുമുണ്ട്. മകന്‍ രോഹിതിന് 3,25,000 രൂപയുടെ എല്‍ഐസി ഇരുപത്തിനാലായിരം രൂപയുടെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പോളിസി എന്നിവയും. രമിതിന് രണ്ടുലക്ഷത്തിന്റെ എല്‍ഐസി പോളിസിയുണ്ട്. ചെന്നിത്തലയ്ക്ക് അമ്പതിനായിരം രൂപ വിലമതിക്കുന്ന അംബാസഡര്‍ കാര്‍, ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരുതി എസ്റ്റീം, എഴുപത്തയ്യായിരം രൂപ വിലമതിക്കുന്ന മറ്റൊരു അംബാസഡര്‍ കാര്‍ എന്നിവയുണ്ട്. ചെന്നിത്തലയ്ക്ക് 54,710 രൂപ വിലയുള്ള 40ഗ്രാം സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 1,47,100 രൂപ വിലയുള്ള 400 ഗ്രാം സ്വര്‍ണവും മക്കളായ രോഹിതിന് 43770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണവും രമിതിന് 43,770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണാഭരണവുമുണ്ട്. ചെന്നിത്തലയ്ക്ക് തൃപ്പെരുന്തുറ വില്ലേജില്‍ 84278 രൂപ മതിപ്പുവിലയുള്ള 0.57 ഏക്കര്‍ കൃഷിഭൂമിയും തൃപ്പെരുന്തുറ വില്ലേജില്‍ 10,37,562 രൂപ വിലയുള്ള 32.97 സെന്റ് കാര്‍ഷികേതര ഭൂമിയുമുണ്ട്. തൃപ്പെരുന്തുറ വില്ലേജില്‍ സഹോദരന്‍ സംഭാവന നല്‍കിയ 854,920 രൂപ വിലയുള്ള ഭുമിയും ഭാര്യയ്ക്ക് കൊടിക്കുളം വില്ലേജില്‍ 17,40,000 രുപ വിലയുള്ള 0.86 ഏക്കര്‍കൃഷിഭൂമിയുമുണ്ട്. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ ചെന്നിത്തലയുടെയും ഭാര്യയുടെയും പേരില്‍ 47,26,300 രൂപ വിലയുള്ള 3200 ചതുരശ്രയടിവിസ്തീര്‍ണമുള്ള വീടുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എറണാകുളം തൃപ്പൂണിത്തുറ വില്ലേജില്‍ ഇരുപത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ 63,39,910 രൂപ മാര്‍ക്കറ്റ് വിലയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുരളീധരനും ഭാര്യക്കും 8.91 കോടിയുടെ സമ്പത്ത് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും കുടുംബത്തിനും 8,90,58,516 രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും. മുരളീധരന് മാത്രം 6,02,16,809രൂപയുടെ ആസ്തി. ഭാര്യ ജ്യോതിക്ക് 2,61,52,967 രൂപയുടെയും മൂത്ത മകന്‍ അരു നാരായണന്റെ പേരില്‍ 17,48,903രൂപയുടെയും രണ്ടാമത്തെ മകന്‍ ശബരീനാഥിന്റെ പേരില്‍ 9,39,837രൂപയുടെയും ആസ്തിയുണ്ട്. മുരളീധരന്റെയും ഭാര്യയുടെയും പേരില്‍ പേരില്‍ എസ്ബിടി കോഴിക്കോട് മെയിന്‍ ശാഖയില്‍ 75ലക്ഷംരൂപ വീതം ഒന്നരകോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 50 ലക്ഷത്തിന്റെ ബോണ്ടും മാതൃഭൂമിയില്‍ 10രൂപയുടെ ഓഹരിയും 5,50,000രൂപയുടെ എല്‍ഐസി പോളിസിയുമുണ്ട്. ജനപ്രിയ കമ്യൂണിക്കേഷന്‍സില്‍ 10രൂപ നിരക്കിലുള്ള 3.39കോടിയുടെ ഓഹരിയും എല്‍ഐസിയില്‍ രണ്ടുലക്ഷം രുപയുടെ ഓഹരിയുമുണ്ട്. 8,00,508രൂപ വിലവരുന്ന 2005മോഡല്‍ ഇന്നോവ കാറും 19,42,000രൂപ വിലവരുന്ന 2010 മോഡല്‍ ഫോര്‍ച്യൂണര്‍ വാഹനവും ഉണ്ട്. 30,000രൂപയുടെ സ്വര്‍ണാഭരണമാണ് മുരളിക്കുള്ളത്. തലസ്ഥാനത്ത് പിഎംജി ജംഗ്ഷനില്‍ 60ലക്ഷം രൂപയുടെ കെട്ടിടം, തൃശൂര്‍ പൂങ്കുന്നത്ത് പത്തുലക്ഷം രൂപ വിലവരുന്ന സ്ഥലം, കോഴിക്കോട് കച്ചേരി ദേശത്ത് 10ലക്ഷം വിലവരുന്ന പഴയകെട്ടിടവും സ്ഥലവുമുണ്ട്. ഭാര്യ ജ്യോതിയുടെ പേരില്‍ വയനാട് വൈത്തിരിയില്‍ 59.11 ലക്ഷം വിലമതിക്കുന്ന സ്ഥലങ്ങളുമുണ്ട്. തൃശൂര്‍ ചാവക്കാട് 15ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും കോഴിക്കോട് കച്ചേരി ദേശത്ത് 11ലക്ഷം രൂപവിലവരുന്ന വീടും സ്ഥലവും, തിരുവനന്തപുരം ശാസ്തമംഗലത്ത് 35ലക്ഷം രൂപ വിലമതിക്കുന്ന വീടും ഉണ്ട്. മലപ്പുറം ഏറനാട് ചെറുകാവ്, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ 1.38 കോടിയുടെ ഭൂമിയുണ്ട്. ടിവിഎസ് ഗ്രൂപ്പില്‍ 1,36,180രൂപയുടെ ബോണ്ടും എല്‍ഐസിയില്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും ഉണ്ട്. 5,37,936രൂപ വിലവരുന്ന ഫോഡ് ഐക കാറുണ്ട്. 15ലക്ഷംരൂപയുടെ ആഭരണം കൈവശമുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നര കോടിയോളം രൂപയുടെ സ്വത്ത് മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നുകോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയുടെ സ്വത്ത്. പത്രികസമര്‍പ്പണവേളയില്‍ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കള്‍ക്കും ബാങ്ക് നിക്ഷേപവും വാഹനങ്ങളുമടക്കം 1,64,72,836 രൂപയുടെ സ്വത്തും 1,80,15,000 രൂപ വിലവരുന്ന കൃഷിഭൂമിയുമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരില്‍ 3,21,000 രൂപയും ഭാര്യയുടെ പേരില്‍ 87,44,836 രൂപയുമാണ് ബാങ്ക് നിക്ഷേപം. ജോയിന്റ് അക്കൌണ്ടായി 41,32,000 രൂപയും ബാങ്കിലുണ്ട്. ഊരകം സര്‍വീസ് സഹകരണ ബാങ്കില്‍ 40,000 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,36,000 രൂപയും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. ട്രഷറിയില്‍ എംഎല്‍എ പെന്‍ഷന്‍ ഇനത്തില്‍ 34,900 രൂപയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായി 25,000 രൂപ വിലവരുന്ന മാരുതിസെന്‍ കാറും ഭാര്യക്ക് 8,50,000 രൂപ വിലവരുന്ന ഇന്നോവ കാറുമുണ്ട്. മകന്‍ പി കെ ഹാഷിഖിന് 5,50,000 വിലവരുന്ന മാരുതികാറുണ്ട്. ഭാര്യയുടെ ആഭരണങ്ങള്‍ക്ക് 14,00,000 രൂപ വിലവരും. കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ കൈവശം 8,00,000 രൂപയും ഭാര്യയുടെ കൈവശം 4,50,000 രൂപയുമുണ്ട്. കൃഷിഭൂമിയിനത്തില്‍ മൂന്നിടങ്ങളിലായി 98,50,000 രൂപ വില വരുന്ന 12.3 ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കുമായുണ്ട്.കാരാതോട്, ഊരകം, പാണക്കാട് എന്നിവിടങ്ങളിലാണിവ. ഊരകം മേല്‍മുറിയില്‍ 32സെന്റ് ഭൂമിയും ഭാര്യക്ക് വയനാട്ടിലെ വൈത്തിരി കുന്നത്തിടവക വില്ലേജില്‍ 1.42 ഏക്കര്‍ ഭൂമിയുമുണ്ട്. മലപ്പുറം കുന്നുമ്മല്‍ എട്ട് സെന്റ് ഭൂമിയില്‍ 'പാണ്ടി' ലോഡ്ജും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. വിവരാവകാശനിയമം വഴി ലഭിച്ച രേഖപ്രകാരം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിലുള്ളത് 6,64,685 രൂപയായിരുന്നു. എസ്ബിഐ മലപ്പുറം ശാഖയില്‍ ജോയിന്റ് അക്കൌണ്ടായി 4,52,061 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,12,624 രൂപയും. വാഹനമായി അന്ന് 'മാരുതിസെന്‍' കാറുതന്നെ. ഭാര്യക്ക് 'സ്ക്വാഡ' കാറും. കോടികളുടെ സ്വത്തുണ്ടെന്ന് കെ എം മാണിയുടെ വെളിപ്പെടുത്തല്‍ കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിക്ക് 24.06 ലക്ഷത്തിന്റെയും ഭാര്യയുടെ പേരില്‍ 13.36 ലക്ഷം രൂപയുടെയും സ്വത്ത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാണിയുടെ വെളിപ്പെടുത്തല്‍. മാണിയുടെ കൈവശം 40,000 രൂപയും വിവിധ ബാങ്ക് നിക്ഷേപങ്ങളിലായി 3.34 ലക്ഷം രൂപയും ഉണ്ട്. ഭാര്യയുടെ കൈവശം 19,000 രൂപയും ബാങ്ക് നിക്ഷേപമായി 7.72 ലക്ഷം രൂപയുമുണ്ട്. വിവിധ ബോണ്ടുകളിലായി മാണിയുടെ പേരില്‍ 15,010 രൂപയും ഭാര്യയുടെ പേരില്‍ 5,200 രൂപയും നിക്ഷേപമുണ്ട്. കൂടാതെ സ്വന്തം പേരില്‍ 7.96 ലക്ഷം രൂപയുടെ മിത്സുബിഷി ലാന്‍സര്‍ കാറും 12.20 ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവയും ഉണ്ട്. വിവിധ വില്ലേജുകളിലായി മാണിയുടെ പേരില്‍ 1.39 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യയുടെ പേരില്‍ 68.65 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളും ഉളളതായി സത്യവാങ്മൂലം പറയുന്നു. എലക്കാട് വില്ലേജിലെ 38.10 ലക്ഷം രൂപ വിലമതിക്കുന്ന 3.76 ഏക്കര്‍ ഭൂമിയും അതേ വില്ലേജില്‍ത്തന്നെയുളള 6.43 ലക്ഷം രൂപയുടെ 32 സെന്റ് സ്ഥലവും സ്ഥാവര സ്വത്തുക്കളില്‍പ്പെടുന്നു.എലക്കാട് വില്ലേജിലുളള 2.3 ലക്ഷം രൂപ വില മതിക്കുന്ന 42 സെന്റ് ഭൂമി, 16.23 ലക്ഷം രൂപയുടെ 81 സെന്റ് ഭൂമി, ളാലം വില്ലേജിലെ 76.47 ലക്ഷം രൂപയുടെ 1.07 ഏക്കര്‍ സ്ഥലവും അതിലുള്ള കെട്ടിടം എന്നിവ കെ എം മാണിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കുമരനെല്ലൂര്‍ വില്ലേജില്‍ 35.28 ലക്ഷം രൂപ വരുന്ന 1.96 ഏക്കര്‍ സ്ഥലവും കോട്ടയം എലക്കാട് വില്ലേജില്‍ 33.37 ലക്ഷം രൂപയുടെ 3.58 ഏക്കര്‍ സ്ഥലവുമുണ്ട്.
No comments:
Post a Comment