Tuesday, March 8, 2011

6.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 6

6.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 6.
നാരായണന്‍ വെളിയംകോട്..

കയര്‍മേഖല


‘ദേശീയ പരമ്പരാഗത വ്യവസായം’ എന്ന അവകാശം ഉന്നയിക്കാന്‍ കഴിയുന്നത് കേരളത്തില്‍ കയറിനു മാത്രമാണ്. നാലുലക്ഷത്തോളംപേര്‍ പണിയെടുക്കുന്ന ഈ മേഖലക്ക് സമ്പദ്ഘടനയില്‍ വലിയ പ്രാധാന്യമുണ്ട്. കയര്‍മേഖലയുടെ പുന:സംഘടനയ്ക്കും ആധുനികവത്കരണത്തിനും നിരവധി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കയര്‍സഹകരണ സംഘങ്ങളുടെ സര്‍ക്കാരിലേക്കുള്ള വായ്പയും പലിശയും എന്‍.സി.ഡി.സി. വായ്പയും പൂര്‍ണമായും ഷെയറാക്കി മാറ്റിയതുവഴി 53 കോടി യുടെ സഹായം അവയ്ക്ക് നല്‍കി. പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി 23 കോടി രൂപ വര്‍ക്കിങ് ക്യാപിറ്റല്‍ ഗ്രാന്റായി അനുവദിച്ചു. എം.ഡി.എ, പി.എം.ഐ, മറ്റ് വിവിധ പദ്ധതികള്‍ എന്നിവ വഴി എട്ടുകോടി രൂപയുടെ മറ്റ് സഹായങ്ങളും സഹകരണസംഘങ്ങള്‍ക്ക് നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ കയര്‍മേഖലയില്‍ ആകെ ചെലവഴിച്ചത് 105 കോടി മാത്രമാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നിരട്ടിയോളം തുക വിനിയോഗിച്ചു. ‘കേരളാ കയര്‍, ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാര്’ എന്ന ബ്രാന്റ് നെയിമിന് അംഗീകാരം നേടുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തു. ‘ഒരു വീട്ടില്‍ ഒരു കയറുല്പന്നം’ ക്യാമ്പയിന്‍ വഴി വലിയതോതില്‍ വില്‍പന വര്‍ധിച്ചു. കയര്‍ഫെഡിന്റെ ചുമതലയില്‍ 10 കോടി രൂപ മുതല്‍മുടക്കുള്ള പി.വി.സി. ടഫ്റ്റഡ് ഫാക്ടറി, ഫോംമാറ്റിംഗ്സിന്റെ ചുമതലയില്‍ 11 കോടി രൂപ മുതല്‍മുടക്കുള്ള കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറി, കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4.5 കോടി രൂപ മുതല്‍മുടക്കുള്ള ബ്ളണ്ടഡ് യാണ്‍ ഫാക്ടറി, ഓട്ടോമാറ്റിക് ലൂം ഫാക്ടറി എന്നിവ പ്രവത്തനമാരംഭിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിന് വൃദ്ധസദനം നിര്‍മിക്കാന്‍ ഒരു കോടി രൂപ ലഭ്യമാക്കി. കയര്‍രംഗത്തെ ഗവേഷണ പ്രവര്‍തത്തനങ്ങള്‍ക്ക് നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിച്ചു.മുന്‍ഗവണ്‍മെന്റ് കുടിശ്ശികയാക്കിയ 32 മാസത്തെ പെന്‍ഷന്‍ അടക്കം മുഴുവന്‍ കയര്‍തൊഴിലാളികളുടെ പെന്‍ഷനും കൊടുത്തുതീര്‍ത്തു. 100 രൂപയായിരുന്ന പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡ് വഴിയുള്ള എല്ലാ ആനുകൂല്യങ്ങളും മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിച്ചു. ക്ഷേമനിധിബോര്‍ഡ് വഴി 50 കോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ കയര്‍തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. മുഴുവന്‍ കയര്‍തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. കയര്‍ കടാശ്വാസപദ്ധതിയില്‍ 166 ചെറുകിട ഉത്പാദകര്‍ക്കും 69 സഹകരണസംഘങ്ങള്‍ക്കുമായി 169 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി. വിരമിച്ച കയര്‍തൊഴിലാളികളുടെ ത്രിഫ്റ്റും ഷെയറും തിരികെ നല്‍കാനുള്ള നടപടികളുടെ ഭാഗമായി 1002 ലക്ഷം രൂപ നല്‍കി. പ്രാഥമിക കയര്‍സംഘങ്ങളുടെ അപക്സ് സംഘമായിരുന്ന കയര്‍ഫെഡിന്റെ പുനരുദ്ധാരണ പദ്ധതി അംഗീകരിച്ചു. സംസ്ഥാന സഹകരണബാങ്കിന്റെ ബാധ്യത ഒറ്റത്തവണയായി തീര്‍പ്പാക്കാനുള്ള പ്രത്യേക പദ്ധതി അംഗീകരിച്ചു. പ്രവര്‍ത്തനമൂലധനമായി 15 കോടി രൂപ നല്‍കുന്നു. കയര്‍ ഉത്പന്ന മേഖലയിലെ ഇടനിലക്കാരുടെ ചൂഷണത്തിന് അറുതിവരുത്താനായി ആരംഭിച്ച കയര്‍ ക്രയവില സ്ഥിരതാപദ്ധതി വഴി 150 കോടിയുടെ ഓര്‍ഡറുകള്‍ ചെറുകിട ഉത്പാദകര്‍ക്ക് വിതരണം ചെയ്യാനായി. ചകിരിക്ഷാമം രൂക്ഷമായ വേളയില്‍ 8000 ടണ്‍ ചകിരി തമിഴ്‌നാട്ടില്‍നിന്ന് 23 രൂപ വരെ കിലോഗ്രാമിന് നല്‍കി സംഭരിച്ച് 10 രൂപയ്ക്ക് സഹകരണസംഘങ്ങള്‍ക്ക് വിതരണം ചെയ്തു.കേരളത്തില്‍ പാഴാകുന്ന മുഴുവന്‍ തൊണ്ടും കയര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്താനായി 35 തൊണ്ട് സംഭരണ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ച് അഞ്ച് ലക്ഷം രൂപ വീതം പ്രവര്‍ത്തനമൂലധനം ലഭ്യമാക്കി. എല്ലാ ഡീഫൈബറിങ് മില്ലുകളും പ്രവര്‍ത്തനസജ്ജമാക്കാനും നവീകരിക്കാനുമുള്ള നടപടികള്‍ക്കായി മൂന്ന് കോടിയിലേറെ രൂപ നല്‍കി. പുതിയ ഡീഫൈബറിംഗ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ നല്‍കി.കയര്‍രംഗത്തെ സ്നേഹിക്കുന്ന മുഴുവന്‍ പേരുടെയും ഉടമസ്ഥത അവകാശപ്പെടാന്‍ കഴിയുന്ന കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യം ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. വ്യവസായം വീണ്ടെടുപ്പിന്റെ തന്റേടംരാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന് പുതിയ നിക്ഷേപ സാഹചര്യ സൂചിക. കേരളത്തിന്റെ സമീപകാല വികസനത്തിന് അടിവരയിടുന്ന പരാമര്‍ശമാണിത്. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വ്വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. വ്യവസായങ്ങളില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നതിന് പകരം ‘എന്തെങ്കിലും തുടങ്ങണം’ എന്നു ചിന്തിക്കുന്നവരുടെ എണ്ണം മലയാളികള്‍ക്കിടയില്‍ കൂടിവരുന്നു. അതിനു പ്രധാനകാരണം, മുമ്പില്ലാത്ത വിധം വ്യവസായങ്ങളുടെ വളര്‍ച്ചയാണ്. വ്യവസായ വകുപ്പ് 245.17 കോടി രൂപ മുതല്‍മുടക്കുള്ള 13 വന്‍കിട വ്യവസായവും 48.44 കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. സംസ്ഥാനത്ത് പത്ത് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു. ആകെ 170 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത്. കൂടാതെ 275 കോടി മുതല്‍മുടക്കി ഈ വര്‍ഷം പ്രധാന നവീകരണപദ്ധതികളും നടപ്പിലാക്കുന്നുണ്ട്.കെ.എസ്.ഐ.ഡി.സി. സഹകരണത്തോടെ 39 ഇടത്തരം വ്യവസായങ്ങളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി. 66 വന്‍കിട, ഇടത്തരം പദ്ധതികള്‍ക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. 2008-09-ല്‍ പുതുതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്: 1819 കമ്പനികള്‍. 2009-10 ല്‍ 1763 കമ്പനികള്‍ പുതുതായി ഉണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃക സൃഷ്ടിച്ച് പൊതുമേഖലയുടെ വിജയകരമായ പുനഃസംഘടനയാണ് ഈ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് വ്യവസായ സംരഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. ജനങ്ങളുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ പൊതുമേഖലയുടെയും പാരമ്പര്യ വ്യവസായങ്ങളുടെയും അവശ്വസനീയമായ പുത്തനര്‍ണവ് വ്യവസായ രംഗത്ത് സൃഷ്ടിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാതെ, അവയെ പുനരുദ്ധരിച്ചും ആധുനികവത്ക്കരിച്ചും ലാഭകരമാക്കാമെന്ന് തെളിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വ്യവസായവകുപ്പിനു കീഴിലുള്ള 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് നാമമാത്രമായെങ്കിലും ലാഭം ഉണ്ടാക്കിയിരുന്നത്. എന്നാലിപ്പോള്‍ എല്ലാ പൊതുമേഖാസ്ഥാപനങ്ങളെയും ലാഭത്തിലെത്തിക്കാന്‍ സാധിച്ചു.പൊതുമേഖലയുടെ വിപുലീകരണത്തിനായി 883 കോടിയുടെ ഊര്‍ജ്ജിതപരിപാടിയാണ് നടപ്പിലാക്കിയത്. വ്യവസായമേഖല 70 കോടിയുടെ നഷ്ടത്തില്‍നിന്ന് 239 കോടിയുടെ ലാഭത്തിലേക്കാണ് പരിവര്‍ത്തിപ്പിക്കപ്പെട്ടത്. ചെറുകിട വ്യവസായമേഖലയില്‍ മാത്രം 1.64 ലക്ഷം പേര്‍ക്ക് തൊഴില്‍. വന്‍കിടവ്യവസായമേഖലയില്‍ 2601 പേര്‍ക്ക് നേരിട്ടും 1540പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ വ്യവസായങ്ങള്‍ക്കും ചെറുകിട മേഖലയ്ക്കും ഉണ്ടായ ഉണര്‍വ് കേരളത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പാതയിലാണ്. മുന്‍സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷന്‍ പ്രക്രിയയിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ചു. ഇവിടെ വീണ്ടും ഉത്പാദനം ആരംഭിച്ചു. കോഴിക്കോട്ടെ സോപ്സ് ആന്റ് ഓയില്‍, കേരള സോപ്സ് എന്ന പുതിയ കമ്പനിയാക്കി കേരള സാന്‍ഡല്‍ എന്ന ജനപ്രിയ സോപ്പ് വിപണിയിലിറക്കി. വേപ്പ്, ത്രില്‍, കൈരളി എന്നീ ബ്രാന്റുകള്‍ വീണ്ടും വിപണിയിലിറക്കി. പദ്ധതി നടത്തിപ്പിനായി 704.95 ലക്ഷം രൂപ നീക്കിവെച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഓരോ വ്യവസായ പാര്‍ക്ക് എന്ന ലക്ഷ്യമാണ് മുന്നില്‍. എല്ലാ സ്ഥാപനങ്ങളും ശമ്പളവര്‍ധനവും ആനുകൂല്യവര്‍ധനവും നല്‍കി. കുടിശ്ശികകള്‍ തീര്‍ത്തു.ഐ എസ് ആര്‍ ഒ യുമായി ചേര്‍ന്ന് ചവറയില്‍ 140 കോടിയുടെ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയാണ് മറ്റൊരു പുതിയ സംരംഭം. ഇതോടെ ഈ സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ട്രാന്‍സ്‌ഫോര്‍മര്‍ ഉല്‍പാദന കമ്പനിയായ അങ്കമാലിയിലെ 'ടെല്‍ക്ക്' കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി.യുമായി സംയുക്ത സംരംഭം ആരംഭിച്ചു. കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുമായി സംയുക്ത പ്രവര്‍ത്തനം തുടങ്ങി. ചേര്‍ത്തല ഓട്ടോകാസ്റ്റ് - സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വെയുമായി ചേര്‍ന്ന് റെയില്‍വെ ബോഗി നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. തിരുവനന്തപുരത്തെ കേരള കെല്‍ടെക് ഇന്റസ്ട്രീസ് പ്രതിരോധ വകുപ്പിനു കീഴിലുള്ള 'ബ്രഹ്മോസ് എയ്റോ സ്പേസ്' ഏറ്റെടുത്തു 'ബ്രഹ്മോസ്' മിസ്സൈല്‍ നിര്‍മാണ യൂണിറ്റാക്കി മാറ്റി. വന്‍ മൂലധന നിക്ഷേപമാണ് 'ബ്രഹ്മോസ്' നടത്തുന്നത്. കേരളത്തിലെ ആദ്യത്തെ പ്രതിരോധ ഉല്‍പാദന യൂണിറ്റാണിത്. പ്രതിരോധ വകുപ്പിന്റെ മിനി രത്ന കമ്പനിയായ ഭാരത് എര്‍ത് മൂവേഴ്സ് (ബി.ഇ.എം.എല്‍) യൂണിറ്റ് പാലക്കാട്ട് കഞ്ചിക്കോട്ടുള്ള കിന്‍ഫ്രയുടെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റെക്കോര്‍ഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.കാസറഗോഡ് എച്ച്എഎല്‍-ന്റെ പുതിയ സ്ട്രാറ്റജിക് ഇലക്ട്രോണിക് യൂണിറ്റ് ആരംഭിച്ചു. കളമശ്ശേരിയില്‍ ബിഇഎല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് സെന്ററിന് തുടക്കം കുറിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. ബാംബുകോര്‍പ്പറേഷന്‍ നവീകരിച്ചു. കരകൌശല രംഗത്ത് വന്‍മുന്നേറ്റത്തിന് വഴിയൊരുക്കി. കൂടാതെ വ്യവസായ സംരഭങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കാനും കേരളത്തിലേയ്ക്ക് കൂടുതല്‍വ്യവസായം ആകര്‍ഷിക്കാനുമായി വ്യാപാരമേളകള്‍, ബിസിനസ് മീറ്റുകള്‍, ശില്പശാലകള്‍ എന്നിവ നടത്തി.പശ്ചാത്തലസൌകര്യ പദ്ധതികളായ വല്ലാര്‍പ്പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍, മെട്രോ റെയില്‍, വ്യവസായവികസന പദ്ധതികളായ കോച്ച് ഫാക്ടറി, ബോഗി ഫാക്ടറി, ബ്രഹ്മോസ് എയ്റോ സ്പേസ്, എഛ്എഎല്‍, ബിഇഎല്‍, ബിഇഎംഎല്‍ യൂണിറ്റുകള്‍, ഭെല്‍, എന്‍ടിപിസി, സെയില്‍, ഐഎസ്ആര്‍ഒ തുടങ്ങിയവയുമായുള്ള സംയുക്ത സംരംഭങ്ങള്‍ തുടങ്ങിയവ സൃഷ്ടിക്കുന്ന അനുബന്ധ വ്യവസായ - തൊഴില്‍ സാദ്ധ്യതകളെപ്പറ്റി സര്‍ക്കാര്‍ സമഗ്രപഠനം നടത്തിയിട്ടുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റേത്. പുതിയ യൂണിറ്റുകള്‍ തുടങ്ങിയതില്‍ 1240 എണ്ണത്തിന്റെയും പുതിയ മൂലധനനിക്ഷേപത്തില്‍ 1517 കോടി രൂപയുടെയും പുതിയ തൊഴിലവസരത്തില്‍ 49,649 ന്റെയും വര്‍ദ്ധനയും കാണാനാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സംരംഭകരെ സഹായിക്കുന്നതിനായി മാര്‍ജിന്‍ മണി വായ്പ നല്‍കിവരുന്നു. മൂലധന സബ്സിഡിയിനത്തില്‍ 1643 ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കായി 3420 ലക്ഷം രൂപയിലേറെ ഇതുവരെ അനുവദിച്ചിട്ടുണ്ട്.വനിതാ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി ഒരു പുതിയ വനിതാ വ്യവസായ പദ്ധതി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കിത്തുടങ്ങി. ഈ വര്‍ഷം രണ്ടു കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.സംസ്ഥാനത്ത് വിപണനം പ്രോത്സാഹിപ്പിക്കാനും ഒരു ഷോപ്പിങ് ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ വിജയകരമായ കര്‍മപദ്ധതിയാണ്. കെത്തറി-ഖാദി മേഖലയെ തകര്‍ച്ചയുടെ വക്കില്‍നിന്ന് കരകയറ്റാന്‍ ‘കേരള തനിമയ്ക്ക് കൈത്തറി’ എന്ന പേരില്‍ കാമ്പെയിന്‍ സംഘടിപ്പിച്ചു. ആഴ്ചയില്‍ ഒരു ദിവസം കൈത്തറി എന്ന ആഹ്വാനം വസ്ത്രങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ പനങ്ങാട്ട് ഗ്രാമം ഖാദി കൈത്തറി ഗ്രാമമായി പ്രഖ്യാപിച്ചു. കെട്ടികിടന്ന കൈത്തറി-ഖാദി വസ്ത്രങ്ങള്‍ വിറ്റഴിക്കാനും ഗണ്യമായ തോതില്‍ പുതിയ ഡിമാന്റുണ്ടാക്കാനും ഇത് വഴിയൊരുക്കി. രാജ്യത്തെ പ്രധാന ഫാഷന്‍ സാങ്കേതിക വിദ്യാസ്ഥാപനമായ നാഷണല്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (നിഫ്റ്റ്)-ന്റെ കേന്ദ്രം കണ്ണൂരില്‍ സ്ഥാപിച്ചു. സംസ്ഥാനസര്‍ക്കാര്‍ 58 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കൈത്തറി സംഘങ്ങളിലെ തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും വിദഗ്ദ്ധ പരിശീലനം ലഭിക്കുന്നതിനായി പരിശീലനകളരികള്‍ സംഘടിപ്പിച്ചു. ഉത്പാദനം വര്‍ധിപ്പിക്കാനും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി 10 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പരീക്ഷണ പ്രോജക്ട് ബാലരാമപുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കൈത്തറി വസ്ത്ര വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഏര്‍പ്പെടുത്തിയ ഹാന്റ്ലൂം മാര്‍ക്ക് കേരളത്തിലെ മുഴുവന്‍ കൈത്തറി ഉത്പന്നങ്ങള്‍ക്കും നേടിയെടുക്കാന്‍ രജിസ്ട്രേഷന്‍ വഴി സാധിച്ചു. കൈത്തറി മേഖലയ്ക്ക് ആവശ്യമായ നൂല്‍ സംസ്കരണം നടത്തുന്നതിന് 243 ലക്ഷം രൂപ ചെലവ് വരുന്ന പ്രോജക്ട് കോഴിക്കോട്ട് ജില്ലയില്‍ ആരംഭിച്ചു. പ്രീലൂം സംസ്കരണ പ്രവര്‍ത്തനങ്ങളായ ഡൈയിങ്, സൈസിങ്, വാര്‍പിങ്, വൈന്‍ഡിങ് എന്നിവയെല്ലാം നിര്‍വഹിക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഇവിടെ ഉണ്ട്. ‘ഗ്രൂപ്പ് സമീപനം’ എന്ന പദ്ധതിയുടെ ഭാഗമായി 196 പ്രോജക്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ 21 എണ്ണത്തിന് 2008-09-ല്‍ അംഗീകാരം ലഭിച്ചു. 2007-08-ല്‍ അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍ക്കായി 4.30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2008-09-ല്‍ അംഗീകാരം ലഭിച്ച ക്ളസ്റ്റര്‍ വികസന പദ്ധതികള്‍ക്കായി 1.25 കോടിയും ഗ്രൂപ്പ് സമീപന പദ്ധതികള്‍ക്കായി 1,24,37,000 രൂപയും വിതരണം ചെയ്തു.സംസ്ഥാനതല സംഘങ്ങളെയും കോര്‍പ്പറേഷനേയും ശക്തിപ്പെടുത്താനായി ഹാന്‍വീവിന് 21 കോടി രൂപയും ഹാന്റെക്സിന് 1,86,58,000 രൂപയും അനുവദിച്ചു. തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കൈത്തറി നെയ്ത്തുകാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തൂ. പൊതുമേഖലാ സ്ഥാപനമായ ബാംബൂ കോര്‍പ്പറേഷന്റെ കാര്യത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കിക്കൊണ്ട് കെട്ടിടനിര്‍മാണം, ഫര്‍ണീച്ചര്‍ വ്യവസായം എന്നീ രംഗങ്ങളില്‍ നല്ല വില്‍പ്പന സാധ്യതയുള്ള ഉത്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വില്‍ക്കാനും കയറ്റുമതി ചെയ്യാനും സാധിച്ചു. ഈറ്റ-മുള-തഴ വ്യവസായ രംഗത്തെ തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. 2006-07-ല്‍ 425.5ലക്ഷവും 2007-08-ല്‍ 549.09 ലക്ഷവും രൂപ കൂലി ഇനത്തില്‍ നല്‍കി. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് വെറും 402.10ലക്ഷം രൂപ മാത്രമായിരുന്നു. ആയിരത്തോളം ഈറ്റ-പനമ്പ് തൊഴിലാളികള്‍ക്ക് 2008 ഓണത്തോടനുബന്ധിച്ച് 74 ലക്ഷം രൂപയും 2009 ഓണത്തിന് 94 ലക്ഷം രൂപയും ഇന്‍സെന്റീവ് നല്‍കി.കേരള കരകൌശല വികസന കോര്‍പ്പറേഷന്‍ ലാഭത്തിലേക്ക് എത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. 2006-07-ല്‍ 28.22ലക്ഷം രൂപയും 2007-08-ല്‍ 38.91 ലക്ഷം രൂപയും 2008-09-ല്‍ 59.51 ലക്ഷം രൂപയും ലാഭമുണ്ടാക്കി. 2009-10-ല്‍ നിലവിലുള്ള വില്‍പ്പനശാലകള്‍ക്കുപുറമേ പുതിയ ചില ശാലകള്‍ കൂടി തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം. ലോകപ്രശസ്തമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആധുനീകരണത്തിനും വിപുലീകരണത്തിനു കേരള സര്‍ക്കാര്‍ 1.50 കോടി രൂപ അനുവദിച്ചു. സംഘടിത അസംഘടിതമേഖലകളിലായി ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലെ ബീഡി വ്യവസായത്തില്‍, തൊഴിലുറപ്പിനും പുനരധിവാസ പദ്ധതികള്‍ക്കുമായി നല്ലൊരു തുകയാണ് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക പദ്ധതി ഈ സര്‍ക്കാരിന്റെ പ്രധാന സംഭാവനയാണ്. 2008 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച ദിനേശ് ഗാര്‍മെന്റ് യൂണിറ്റ് 2008-09-ല്‍ 8.66 ലക്ഷം രൂപ ലാഭമുണ്ടാക്കി. ഇപ്പോള്‍ ഈ യൂണിറ്റില്‍ 140 പേര്‍ ജോലി ചെയ്യുന്നു. വൈവിധ്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് 4 കോടി അനുവദിച്ചതോടെയാണ് ദിനേശിന് പുതുജീവന്‍ വീണത്. സംസ്ഥാനത്ത് ആരംഭിക്കാന്‍ സാധ്യതയുള്ള 13,250 വ്യവസായ യൂണിറ്റുകളുടെ ജില്ല തിരിച്ചുള്ള പട്ടിക തയ്യാറാക്കി കഴിഞ്ഞു. 1060 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ 53,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.രാജ്യാന്തര ബിസിനസ്സുകള്‍, കയറ്റുമതിക്കാര്‍ സാങ്കേതിക വിദ്യാദാതാക്കള്‍, അസംസ്കൃത വസ്തു ഇടപാടുകാര്‍ തുടങ്ങിയവരെ നമ്മുടെ സംരംഭകരുമായി ബന്ധിപ്പിക്കാന്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റും വന്‍ വിജയമായിരിക്കുകയാണ്. ഇതിലൂടെ ഉത്പന്നങ്ങള്‍ക്ക് വിദേശവിപണി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ഈ മന്ത്രിസഭ വന്നതിന് ശേഷം പി.എം.ആര്‍.വൈ പദ്ധതിയിന്‍ കീഴില്‍ 61337 പേര്‍ക്ക് 32,645 ലക്ഷം രൂപ വായ്പ അനുവദിക്കുകയും 42864 പേര്‍ക്ക് 21.28 ലക്ഷം രൂപ വിതരണം നടത്തുകയും ചെയ്തു. മാര്‍ജിന്‍ മണി വായ്പ പദ്ധതി പ്രകാരം 639 സംരംഭകര്‍ക്ക് 1076.09 ലക്ഷം രൂപ വായ്പ അനുവദിച്ചു. മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 1135.23 ലക്ഷം രൂപ പിരിച്ചെടുക്കുകയും 1025.69 ലക്ഷം രൂപ എഴുതിത്തള്ളുകയും ചെയ്തു. അതുവഴി 2081 ചെറുകിട വ്യവസായസംരംഭകര്‍ക്ക് പ്രയോജനം ലഭിച്ചു. 2008-09 ല്‍ തുടങ്ങിയ പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിപദ്ധതി പ്രകാരം 328 പേര്‍ക്ക് മാര്‍ജിന്‍ മണി വായ്പയായി 421.85 ലക്ഷം അനുവദിച്ചു.ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്നത് ഇടതുപക്ഷസര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പദ്ധതിയാണ്. ഇപ്പോള്‍ അങ്കമാലി, അത്താണി, ചേലക്കര തിരുവാര്‍പ്പ്, ഷൊര്‍ണ്ണൂര്‍, മൂടാടി, കുന്നംകുളം-എന്നീ സ്ഥലങ്ങളിലുള്ള വ്യവസായ പാര്‍ക്കുകളില്‍ 35.95 ഏക്കര്‍ സ്ഥലം ചെറുകിട വ്യവസായം നടത്താന്‍ സജ്ജമായികഴിഞ്ഞു. ഇതില്‍ 20.36 ഏക്കര്‍ വിവിധ സംരംഭങ്ങള്‍ക്കായി നല്‍കിക്കഴിഞ്ഞു.റവന്യൂ ഭരണം സുസ്ഥിര വികസനത്തിന്കേവലം ഒരു സേവന വകുപ്പ് എന്നതിനപ്പുറം സംസ്ഥാനത്തിന്റെ നിലനില്‍പ്പിനും സുസ്ഥിര വികസനത്തിനും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികളുമായാണ് റവന്യു വകുപ്പ് മുന്നേറുന്നത്. മുന്‍കാലങ്ങളില്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്ന പല മേഖലകളിലും കടന്നു ചെല്ലാനും നിര്‍ണായക നേട്ടങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പലതും നടപ്പാക്കുന്നതില്‍ വകുപ്പ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഭൂമി കണ്ടെത്തുക എന്ന ദൌത്യത്തിനു പുറമേ ഭൂവിതരണം, ഭൂസംരക്ഷണം, ദുരന്ത നിവാരണവും ലഘൂകരണവും, സുനാമി പുനരധിവാസം, നദീ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് റവന്യു വകുപ്പ് മുഖ്യമായും കര്‍മനിരതമായിരുന്നത്. കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞു നിര്‍ത്തുന്നതിന് സഹായകര മായിത്തീര്‍ന്ന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിയമത്തിന് രൂപം കൊടുത്തത് റവന്യു വകുപ്പായിരുന്നു. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നെല്‍വയല്‍ തണ്ണീര്‍ ത്തട സംരക്ഷണ നിയമം വളരെയധികം ശ്രദ്ധായകര്‍ഷിച്ച നിയമമായിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ക്കും കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കഠിനശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യും വിധം ഭൂസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി.സംസ്ഥനത്ത് അവശേഷിക്കുന്ന ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് മുഴുവന്‍ ഭൂമി എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കുകയാണ് റവന്യു വകുപ്പ് പ്രധാന ദൌത്യമായി കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിവിധ ഘട്ടങ്ങളിലായി നടന്ന 100 ഓളം പട്ടയമേളകളിലൂടെ ഒന്നരലക്ഷത്തിലധികം പേരാണ് ഭൂമിയുടെ നേരവകാശികളായത്. 14658 പേര്‍ക്ക് മിച്ച‘ഭൂമി പട്ടയവും 31500 പേര്‍ക്ക് കൈവശരേഖയും 63500 പേര്‍ക്ക് മറ്റു വിവിധ പട്ടയങ്ങളും നല്‍കി. 14048 ആദിവാസി സെറ്റില്‍ മെന്റ് കോളനി കൈവശരേഖകള്‍, ഇതിനുപുറമേ കണ്ണൂര്‍ ജില്ലയിലെ ആറളം, ആലക്കോട് എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി 6000 ആദിവാസികള്‍ക്കും ഭൂമിയുടെ അവകാശം നല്‍കി. ആദിവാസി വനാവകാശ നിയമത്തിന്റെ അടിസ്ഥാന ത്തില്‍ 21000ത്തോളം വനാവകാശരേഖകള്‍ വിതരണം ചെയ്തു. ഇടുക്കിയില്‍ കയ്യേറ്റ മൊഴിപ്പിച്ച ഭൂമി 3344 പേര്‍ക്കും നല്‍കി.സംസ്ഥാനമെമ്പാടും 9965 അനധികൃത കയ്യേറ്റങ്ങള്‍ കണ്ടുപിടിക്കുകയും അവയില്‍ 4020 എണ്ണം ഒഴിപ്പിക്കുകയും ചെയ്തു. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്തതിലൂടെ ലഭിച്ച ഭൂമിയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടിയെടുത്തു. ഇടുക്കി ജില്ലയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമി 1044 പേര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ഇതിന് തുടക്കം കുറിച്ചു. ഇതിനുപുറമേ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി ക്രിയാത്മകമായി ഉപയോഗി ക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചു. പുതിയ ആദിവാസി വനാവകാശനിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യുന്നതിന് റവന്യൂ, പിന്നാക്കക്ഷേമം, വനം വകുപ്പുകള്‍ സംയുക്തമായി രൂപം നല്‍കിയ കര്‍മപദ്ധതികള്‍ പൂര്‍ത്തിയായി വരികയാണ്. സംസ്ഥാനത്തെ 31000 ലധികം ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. കൊല്ലം ജില്ലയില്‍ ഇത് പൂര്‍ത്തിയാക്കുകയും രാജ്യത്ത് ഭൂരഹിത ആദിവാസികളില്ലാത്ത ആദ്യ ജില്ലയായി കൊല്ലം മാറുകയും ചെയ്തു. സംസ്ഥാനത്തെ തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരുടെ 28,558 ഹെക്ടര്‍ ഭൂമിയ്ക്ക് പട്ടയം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ച് നടപടികള്‍ ആരംഭിച്ചുവെങ്കിലും ചില സംഘടനകള്‍ കോടതിയെ സമീപിച്ചതിനാല്‍ തടസ്സപ്പെടുകയായിരുന്നു. ഈ സര്‍ക്കാറിന് അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചു. ഇടുക്കി അടക്കമുളള അഞ്ച് ജില്ലകളിലെ കുടിയേറ്റ കര്‍ഷകരുടെ കൈവശമുളള 28,588 ഹെക്ടര്‍ കൃഷിഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി ബഞ്ച് വിധി പ്രസ്താവിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കി വരികയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും റവന്യു വകുപ്പ് ജാഗ്രത കാട്ടി. പ്രധാനമായും പിന്നാക്ക ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി. ഒട്ടനവധി ശാസ്ത്ര സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ - അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ദീര്‍ഘകാലപാട്ടത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കി. സര്‍ക്കാരിന്റെ കയ്യിലുള്ള ഭൂമിയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമിയും സംരക്ഷിക്കുന്നതിന് ലാന്റ് ബാങ്ക് രൂപീകരിച്ചു. വിവിധ ജില്ലകളില്‍ നിന്ന് കയ്യേറ്റമൊഴിപ്പിച്ചെടുത്ത 13153.57 ഏക്കര്‍ ഉള്‍പ്പെടെ ഇതുവരെയായി 1,39,000 ഏക്കര്‍ ഭൂമിയാണ് ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കി. ഭൂമി ഇടപാടുകള്‍ സുതാര്യവും അഴിമതി രഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പിന്റെ ഐ.ടി സെല്‍ വെബ്സൈറ്റ്, ടോള്‍ഫ്രീ കാള്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാന്‍ 1800 425 5255 എന്ന ടോള്‍ഫ്രീ കാള്‍സെന്റര്‍ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ ഉപഭോഗ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വില്ലേജ് തല ജനകീയ സഭകള്‍ രൂപീകരിച്ചു. റവന്യൂ കംപ്യൂട്ടര്‍വത്കരണവും റീസര്‍വേയും രജിസ്ട്രേഷന്‍ വകുപ്പുമായുള്ള കംപ്യൂട്ടര്‍ ശൃംഖലയും യാഥാര്‍ഥ്യമാക്കാന്‍ കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ രൂപീകരിച്ചു. വറുതിയുടേയും നിസ്സഹായതയുടേയും അനാഥത്വത്തിന്റെയും കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തീരദേശത്തിന്റെ മുഖഛായ മാറിക്കഴിഞ്ഞു. വിധവകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, കുടുംബ ശ്രീ യൂണിറ്റുകള്‍ക്കുള്ള ധനസഹായം, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 51,000 രൂപ സ്ഥിര നിക്ഷേപം, കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപ വീതം സ്കോളര്‍ഷിപ്പ്, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ, തീരദേശത്തെ 1,58,364 കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി, തീരദേശ ജനതയുടെ ചിരകാല അഭിലാഷമായി മൂന്ന് വന്‍കിട പാലങ്ങള്‍, സ്ഥലമടക്കം സൌജന്യമായി 11,000 വീടുകള്‍, പുതിയ അംഗന്‍വാടികള്‍, 313 അംഗന്‍വാടികളുടെ നവീകരണം, ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, 714 സ്കൂളുകളില്‍ അടിസ്ഥാന സൌകര്യ വികസനം, തീരദേശ റോഡുകളുടെ പുനര്‍നിര്‍മാണം, തീരദേശത്തെ 2.5 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം, മല്‍സ്യ മേഖലയില്‍ കമ്മ്യൂണിറ്റി പ്രൊഡക്ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി റിസോര്‍സ് സെന്ററുകള്‍, 880 ലധികം ചെറുകിട സംരംഭങ്ങള്‍, തീര മൈത്രീ സൂപ്പര്‍ മാര്‍ക്കറ്റ്, തനിമ ചെറുകിട ഉത്പാദക യൂണിറ്റ്, വനിതാ പീലീങ്ങ് തൊഴിലാളികള്‍ക്ക് റിവോള്‍വിങ് ഫണ്ടും ആധുനിക സാങ്കേതിക വിദ്യയില്‍ വിദഗ്ദ്ധ പരിശീലനവും, ആഴക്കടല്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആധുനിക ഉപക രണങ്ങള്‍, ആറാട്ടുപുഴ, ആലപ്പാട്, അന്ധകാരനഴി, എടവനക്കാട് എന്നിവിടങ്ങളില്‍ 100 കോടിയുടെ പ്രത്യേക പാക്കേജ്, തീരദേശ സംരക്ഷണത്തിന് ജൈവക വചങ്ങള്‍, കടല്‍ഭിത്തികള്‍ തുടങ്ങിയവ സുനാമി പുനരധിവാസ പദ്ധതിയിലെ സുപ്രധാന നേട്ടങ്ങളാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ നയം പ്രഖ്യാപിക്കുകയും ജില്ലാതല പ്ളാനുകള്‍ തയ്യാറാക്കുകയും ചെയ്തു. കേന്ദ്രസഹായത്തിനു കാത്തു നില്‍ക്കാതെ കെടുതിക്കിരയായവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര സഹായമെത്തിച്ചു. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും സുരക്ഷാ ക്ളബ്ബുകള്‍ സ്ഥാപിക്കുകയും വില്ലേജ് തലത്തില്‍ യുവ കര്‍മസേന രൂപീകരിക്കുകയും ചെയ്തു. തീരദേശത്ത് 400 കോടി രൂപ മുതല്‍ മുടക്കി സ്ഥിരം സുരക്ഷാ ഷെല്‍ട്ടറുകള്‍ പണിയുന്ന പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തോണി അപകടങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ഥികള്‍ കൂടുതലായി ഉപയോഗിക്കുന്ന 31 കടവുകളില്‍ തൂക്കുപാലങ്ങള്‍ പണിയുന്നതിന് റവന്യു ദുരന്ത നിവാരണ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. 554 കടവുകളില്‍ തൂക്കുപാലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കി.സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനും അനധികൃത മണലെടുപ്പ് തടയുന്നതിനുമായി ജില്ലാതല വിദഗ്ദ്ധസമിതികള്‍ രൂപീകരിക്കുകയും അവയുടെപ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. നദികളുടെയും നദീതീരങ്ങളുടേയും സംരക്ഷണത്തിനായി പ്രത്യേക നദീസംരക്ഷണസേന രൂപീകരിച്ചു. ഭൂമിയുടെ ജലസംഭരണശേഷി വര്‍ധിപ്പിക്കുന്നതിനു കൂടി സഹായകരമാകുന്ന വിധത്തില്‍ 250 കോടി രൂപ വിനിയോഗിച്ച് ചെറുതും വലുതുമായ 600 ഓളം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.വനം-വന്യജീവി വകുപ്പ് വളരുന്നു പച്ചപ്പ് വരും തലമുറകള്‍ക്കായി നാടിന്റെ നിലിനില്പിന്റെയും സ്ഥായിയായ വികസനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കേï ജനതയുടെ ജീവിതതാളം നിലനിര്‍ത്താന്‍ ഭൂമിക്കും ഭാവിക്കും വേണ്ടി ശ്രമകരമായ ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഇക്കാലയളവില്‍ വനം-വന്യജീവി വകുപ്പിനു കഴിഞ്ഞു. വനസംരക്ഷണരംഗത്ത് അചഞ്ചലവും സുധീരവുമായ ഒരു കാലഘട്ടമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്നിട്ടത്. ആഗോളതാപനത്തിന്റെ വെല്ലുവിളിക്ക് മുമ്പില്‍ ജൈവവൈവിധ്യത്തിന്റെ കലവറയായ കാടുകളുടെ ജീവðപ്രാധാന്യം ഓരോ ചുവടു വെയ്പിലും ഗവണ്‍മെന്റിന് വഴികാട്ടിയായി. സാമൂഹിക വനവല്‍ക്കരണത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട്, ‘എന്റെ മരം’ പദ്ധതിയില്‍ 2007 ജൂണ്‍ 5-ന് സ്കൂള്‍ കുട്ടികള്‍ 25 തദ്ദേശീയ ഇനങ്ങളിലുളള 25 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചതിലൂടെ കേരളം ലോകത്തിന് മാതൃകയായി. തുടര്‍ന്ന് 2008-ലും 2009-ലും 2010-ലും ഈ പദ്ധതിയില്‍ ഇതുവരെ 66.86 ലക്ഷം തൈകളാണ് വിതരണം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ അര്‍ത്ഥവത്താക്കിയ ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അവാര്‍ഡായ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്ക്കാരം-2007ല്‍ കേരളത്തിനു ലഭിച്ചു എന്നത് അങ്ങേയറ്റം അഭിമാനകരമാണ്. പച്ചപ്പാര്‍ന്ന ക്യാമ്പസ് സംസ്ക്കാരം തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പ്ളസ്സ്ടു മുതല്‍ കോളേജ് തലം വരെയുളള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സ്കൂള്‍, കോളേജ് ക്യാമ്പസുകളില്‍ വൃക്ഷവല്‍ക്കരണം നടത്തുന്ന ‘നമ്മുടെ മരം’ പദ്ധതിയില്‍ 2008-09-ല്‍ 5.56 ലക്ഷവും 2009-10-ല്‍ 5.01 ലക്ഷവും തൈകള്‍ നട്ടുപിടിപ്പിച്ചു. 2010-ല്‍ 5 ലക്ഷം തൈകള്‍ ഉള്‍പ്പെടെ ഈ പദ്ധതിയില്‍ 15 ലക്ഷത്തിലധികം തൈകള്‍ കോളേജ് ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്നു. സുനാമി പോലുളള ദുരന്തങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ മത്സ്യബന്ധനവകുപ്പിന്റേയും തീരദേശവാസികളുടേയും സഹകരണത്തോടെ തീരമേഖലകളില്‍ അനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി ഹരിതകവചം തീര്‍ക്കുന്ന ‘ഹരിതതീരം’ പദ്ധതിയില്‍ ഒമ്പത് തീരദേശ ജില്ലകളിലെ 182.50 ഹെക്ടര്‍ പ്രദേശത്ത് 25 ലക്ഷത്തോളം തൈകള്‍ നട്ടു. ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ പാതയോരങ്ങളില്‍ വൃക്ഷവല്‍ക്കരണം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ‘വഴിയോരതണല്‍’ പദ്ധതിയും മാതൃകാപരമായിരുന്നു. ‘തെരുവിനുതണലായി തൊഴിലാളി’ എന്ന മുദ്രാവാക്യത്തോടെ തൊഴിലാളികള്‍ പൊതുജനങ്ങള്‍ക്കൊപ്പം അണിനിരന്ന് കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 12.2 ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചു. 2009 ജൂണ്‍ 5-ന് തുടക്കം കുറിച്ച ‘ഹരിതകേരളം’ പദ്ധതി ജനപങ്കാളിത്തത്തോടെ കേരളത്തില്‍ നടപ്പാക്കിയ ഏറ്റവും ബൃഹത്തായ വനവത്ക്കരണ പദ്ധതിയാണ്. 2009, 2010 വര്‍ഷങ്ങളിലായി ഒരു കോടിയിലധികം തൈകള്‍ നട്ട് പദ്ധതി ലക്ഷ്യം അധികരിച്ചത് കേരളത്തിന്റെ പാരിസ്ഥിതികാവബോധം ഒന്നുചേര്‍ന്നതിന്റെ ഫലമാണ്വരുംതലമുറകളോടുളള പ്രതിബദ്ധത നിറവേറ്റി കേരളത്തില്‍ നടപ്പാക്കിയ ഈ പദ്ധതികളുടെ വിജയം ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്-2008 ഉം കേരളത്തിന് ലഭ്യമാക്കി. ബഹുജന പങ്കാളിത്തം ഉറപ്പാക്കിയ ഈ പദ്ധതികള്‍ 2010-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഇ.പി. യുടെ അംഗീകാരവും പ്രശസ്തി പത്രങ്ങളും നേടിത്തന്നു. ‘ആഗോളതാപനം-മരമാണ് മറുപടി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടപ്പിലാക്കിയ എന്റെമരം, നമ്മുടെമരം, ഹരിതതീരം, വഴിയോരതണല്‍, ഹരിതകേരളം പദ്ധതികളിലൂടെ 1.87 കോടി മരങ്ങളാണ് കേരളത്തിന്റെ മണ്ണില്‍ നട്ടുപിടിപ്പിച്ചത്. കൂടാതെ കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ചുളള വനംവകുപ്പു വക നാലു ഹെക്ടര്‍ പ്രദേശത്ത് വിവിധ തരത്തിലുളള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ‘സുവര്‍ണ്ണോദ്യാനം’ തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് തുടക്കമിട്ടു.ലോകത്തിന്റെ പലഭാഗങ്ങളിലും വനങ്ങള്‍ കുറയുമ്പോള്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ റിസര്‍വ്വ് വനവിസ്തൃതി വര്‍ധിച്ച അപൂര്‍വ്വ ചരിത്രമാണുണ്ടായത്. മൂന്നാര്‍ കണ്ണന്‍ദേവന്‍ ഹില്‍സിലെ 17066.49 ഏക്കര്‍ ഉള്‍പ്പെടെ മൊത്തം 55051.08 ഏക്കര്‍ പ്രദേശമാണ് റിസര്‍വ്വ് വനമായി മാറിയത്. വാഗമണ്‍-1086 ഏക്കര്‍, മാങ്കുളം-22253.37 ഏക്കര്‍, നീലക്കുറിഞ്ഞി സാങ്ച്വറി-8000 ഏക്കര്‍, വിവിധ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍-6634.42 ഏക്കര്‍, അയ്യര്‍മല-88.72 ഏക്കര്‍ തുടങ്ങിയവ ഇതില്‍പ്പെടും. കൂടാതെ മുപ്ളിവാലി ഹാരിസണ്‍ ഏസ്റ്റേറ്റിലെ 4896 ഏക്കര്‍ ഏറ്റെടുക്കാനുളള നടപടികള്‍ക്കും തുടക്കം കുറിച്ചു.കഞ്ചാവ്-ചന്ദന മാഫിയകളെ പിടിച്ചുകെട്ടി സംഘടിത കഞ്ചാവ്കൃഷി അവസാനിപ്പിച്ചു. മുമ്പ് ദിനംപ്രതി 8.42 ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നത് ശക്തമായ നടപടികളിലൂടെ 0.14 എന്ന നിലയിലേക്ക് കൊണ്ടുവന്നു.പ്ളാന്റേഷന്‍ ലോബികളുടെ അട്ടിമറികളെ അതിജീവിച്ച്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി വെറും 1.50 രൂപ മുതല്‍ 5 രൂപ വരെയായിരുന്ന സ്വകാര്യകമ്പനികളുടെ പാട്ടത്തുക പൊതുമേഖലയിലേതിനു സമാനമായി 1250 രൂപയാക്കി സമൂലം പരിഷ്ക്കരിച്ചു. ഇതുമൂലം പൊതു ഖജനാവിന് വന്‍ വരുമാനവര്‍ധനയാണുണ്ടാവുന്നത്.പ്രകൃതി സംരക്ഷണപ്രവര്‍ത്തകര്‍, പരിസ്ഥിതിശാസ്ത്രജ്ഞര്‍, സന്നദ്ധസംഘടനകള്‍, വനശാസ്ത്രജ്ഞര്‍, നിയമവിദഗ്ദ്ധര്‍ വനംവകുപ്പുദ്യോഗസ്ഥര്‍, ആദിവാസികള്‍, ജനപ്രതിനിധികള്‍, ബഹുജനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സമഗ്രമായ ചര്‍ച്ചകളും ശില്‍പ്പശാലകളും സംഘടിപ്പിച്ച് സംസ്ഥാന വനംനയത്തിന് രൂപം നല്‍കി. വനംവകുപ്പിന്റെ ദൌത്യവും വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും പ്രതിപാദിക്കുന്ന പൌരാവകാശരേഖ പുറത്തിറക്കി. എല്ലാതരം കയ്യേറ്റങ്ങളില്‍ നിന്നും വനമേഖലയെ സംരക്ഷിച്ചുനിര്‍ത്താനും നിക്ഷിപ്ത വനഭൂമി അന്യാധീനപ്പെട്ടു പോകുന്നത് തടയാനും ഈ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ചന്ദനമോഷ്ടാക്കള്‍ക്കും കഞ്ചാവു കൃഷിക്കാര്‍ക്കും വനം മാഫിയകള്‍ക്കുമെതിരെ റെയ്ഡുകള്‍ നടത്തി 150-ഓളം പേരെ നിയമത്തിനുമുന്നിലെത്തിച്ചു. കുപ്രസിദ്ധമായ വാളയാര്‍ ചന്ദന മോഷണകേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വനംമാഫിയക്കുളള ശക്തമായ താക്കീതായി. ദക്ഷിണേന്ത്യന്‍ വനം മന്ത്രിമാരുടെ പൊതുവേദിക്ക് രൂപം നല്‍കിയതും കേരളമാണ്.ലോകപ്രശസ്തമായ സൈലന്റ്വാലി ദേശീയോദ്യാനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരമുളള ജൈവവൈവിധ്യ ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായി. ആഗോളതാപനം വിഷയത്തില്‍ കേരളത്തിð നടന്ന ശില്പശാലയില്‍ ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളിലൊന്നായ ഗ്രീന്‍ബഞ്ച് കേരള ഹൈക്കോടതിയില്‍ യാഥാര്‍ഥ്യമായി എന്നതും എടുത്തുപറയേണ്ടതാണ്.പാര്‍ലമെന്റ് പാസ്സാക്കിയ വനാവകാശ നിയമം (The Scheduled Tribes and Other Traditional Forest Dwellers (Recognition of Forests Rights Act, 2006) നടപ്പിലാക്കുന്ന കാര്യത്തില്‍ കേരളം പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് പോകുന്നു. ആദിവാസികളുടെ ഉന്നമനത്തിനായി വനംവകുപ്പ് നടപ്പാക്കിയ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനിലെ പേര്യ റേഞ്ചില്‍ ആദിവാസി കുടുംബങ്ങള്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കി. വനങ്ങളിലും സമീപത്തും താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ അപകടത്തില്‍പ്പെട്ടോ, വന്യജീവികളുടെ ആക്രമണം മൂലമോ മരണപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നപക്ഷം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന പദ്ധതി വനംവകുപ്പ് ആവിഷ്ക്കരിച്ചു. പട്ടികവര്‍ഗ കോളനികളുടെ വൈദ്യുതീകരണത്തിന് ആവശ്യമായ വനഭൂമി വനസംരക്ഷണ നിയമം പാലിച്ചുകൊണ്ട് ലഭ്യമാക്കി. ജലക്ഷാമം രൂക്ഷമായ ആദിവാസി കോളനികളില്‍ കൂടിവെളളം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു.നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി നീലക്കുറിഞ്ഞി സാങ്ച്വറി നിലവില്‍ വന്നതോടെ ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ പ്രദേശത്തെ കഞ്ചാവ് കൃഷിക്കാരുടേയും കയ്യേറ്റ ലോബികളുടേയും പിടിയില്‍ നിന്നും മോചിപ്പിക്കാനായി. മലയാറ്റൂര്‍ വനം ഡിവിഷനിലെ കപ്രിക്കാട്ട് ‘അഭയാരണ്യം‘ പുനരധിവാസകേന്ദ്രം പൂര്‍ത്തിയായി വരുന്നു. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുളള മംഗളവനം പക്ഷിസങ്കേതത്തില്‍ പ്രകൃതി പഠനകേന്ദ്രം തുടങ്ങി. കടലുണ്ടി-വളളിക്കന്ന് പ്രദേശത്തെ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസര്‍വ്വായി പ്രഖ്യാപിച്ചു. ഇക്കോടൂറിസം മേഖലകള്‍ പരിസ്ഥിതി സൌഹാര്‍ദ വിനോദസഞ്ചാര കേന്ദ്രങ്ങളായി കണ്ടെത്തി. പറമ്പിക്കുളം കടുവാ സങ്കേതം യാഥാര്‍ഥ്യമായി.ചൂലന്നൂര്‍ മയില്‍ സങ്കേതം മാതൃക സൃഷ്ടിച്ചു. കൂടാതെ ന്യൂഅമരമ്പലം, തിരുനെല്ലി, കൊട്ടിയൂര്‍ സാങ്ച്വറികള്‍ ഉടന്‍ നിലവില്‍ വരും. ഇന്ത്യയില്‍ ആദ്യമായി കാവുകളുടേയും കണ്ടല്‍ വനങ്ങളുടേയും സംരക്ഷണത്തിന് സമഗ്ര പദ്ധതി ഏര്‍പ്പെടുത്തി.കാട്ടുതേന്‍, മറയൂര്‍ ശര്‍ക്കര, മറ്റ് ചെറുകിട വിഭവങ്ങള്‍, ആദിവാസി ഉല്പന്നങ്ങള്‍ എന്നിവ ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലക്ക് ഓണവിപണിയില്‍ എത്തിച്ചുകൊണ്ട് വനവികാസ് ഏജന്‍സികള്‍ മാതൃക സൃഷ്ടിച്ചു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമല പൂങ്കാവനമേഖലയെ പ്ളാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് തുടക്കം കുറിച്ച ‘ശബരീജലം’ കുടിവെളളവിപണനം സമാനതകളില്ലാത്ത സംരംഭമാണ്. വനവിഭവങ്ങളുടെ വിപണനത്തിന് വനശ്രീ എന്നപേരില്‍ വനവികാസ ഏജന്‍സികളുടെ അപക്സ്ബോഡി രൂപീകരിക്കാന്‍ നടപടികളാരംഭിച്ചു. നാട്ടാനകളുടെ പുനരധിവാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കോട്ടൂരില്‍ നാട്ടാന പുനരധിവാസകേന്ദ്രം തുടങ്ങി.വന്യജീവികളുടെ ആക്രമണം മൂലം മരണപ്പെടുന്നവരുടെ കുടുംബത്തിനുളള സഹായധനം 50000 രൂപയില്‍ നിന്നും 3 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. കൃഷിനാശം നേരിടുന്നóവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുന്നു. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി ഇന്ത്യയിലാദ്യമായി കേരളത്തില്‍ നടപ്പാക്കി. വനംവകുപ്പിന്റെ എല്ലാ തടിഡിപ്പോകളിലും 25 ശതമാനം തടി സ്വന്തം വനനിര്‍മാണത്തിനായി സാധാരണക്കാര്‍ക്ക് ചില്ലറ വില്പനയിലൂടെ നല്‍കുന്നു. തടി ലേല വ്യവസ്ഥകള്‍ സുതാര്യവും കാര്യക്ഷമവുമാക്കി. റേയ്ഞ്ചുതലംവരെ കംപ്യൂട്ടര്‍ വത്ക്കരണം നടപ്പിലാക്കിയും ഓപ്പറേറ്റര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കിയും വനംവകുപ്പ് ആസ്ഥാനത്ത് ഒരു സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ആധുനികീകരിച്ചു.ഭവനനിര്‍മ്മാണ വകുപ്പ് പാവങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന ‘ഭവനനിര്‍മ്മാണ ബോര്‍ഡ്നിര്‍ധനജനവിഭാഗത്തിന് ആശ്വാസമായി വായ്പ എഴുതിത്തളളി ആധാരങ്ങള്‍ തിരികെ നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കിയ 12 പദ്ധതികളും, ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കിയ 3 പദ്ധതികള്‍ ഉള്‍പ്പെടെ 15 പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തളളി, ആധാരങ്ങള്‍ തിരികെ നല്‍കിവരുന്നു. 41,500 പേര്‍ക്ക് 183 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. വായ്പാ ഗുണഭോക്താക്കള്‍ക്ക് സമാശ്വാസനടപടി എന്ന നിലയിലും ‘ഭവനനിര്‍മാണ ബോര്‍ഡിന്റെ കുടിശ്ശിക നിവാരണം ത്വരിതപ്പെടുത്തുക എന്ന നിലയിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എട്ടുതവണ ദീര്‍ഘിപ്പിച്ചു. 34,000 പേര്‍ക്ക് ഇതുമൂലം ആനുകൂല്യം ലഭിച്ചു.എം.എന്‍. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ നടപ്പാക്കി ഇന്ത്യക്കും ലോകത്തിനും മാതൃകയായിമാറിയ ലക്ഷംവീട് പദ്ധതിയിലെ ജീര്‍ണാവസ്ഥയിലായ മുഴുവന്‍ ലക്ഷംവീടുകളും സമയബന്ധിതമായി പുനര്‍നിര്‍മിക്കാന്‍ എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കി. പുനര്‍നിര്‍മാണത്തിനുളള മുഴുവന്‍ തുകയും സര്‍ക്കാര്‍ സബ്സിഡിയായി ഭവനനിര്‍മാണബോര്‍ഡു മുഖേന നടപ്പിലാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് സുനാമി ഭവനനിര്‍മ്മാണത്തിന്റെ നോഡല്‍ ഏജന്‍സിക്കുപുറമെ വടക്കന്‍ ജില്ലകളിലെ നിര്‍മാണ ചുമതലയും ‘ഭവനനിര്‍മാണബോര്‍ഡിനാണ്. നിര്‍മാണ ചുമതലയുളള സ്ഥാപനങ്ങളില്‍ ആദ്യം വീട് നിര്‍മ്മിച്ചുനല്‍കിയത് ഭവനനിര്‍മ്മാണ ബോര്‍ഡാണ്. സാധാരണക്കാര്‍ക്കുവേണ്ടി സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കിയ സുരക്ഷാ ഭവനപദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നതിന് നല്‍കിയിരുന്ന സഹായം 9,000 രൂപയില്‍ നിന്ന് ഈ സര്‍ക്കാര്‍ 25,000 രൂപയായി വര്‍ദ്ധിപ്പിച്ചു. പട്ടികജാതി വകുപ്പിന്റെ ഭവനനിര്‍മാണപദ്ധതി ബോര്‍ഡ് ഏറ്റെടുത്തു. വയനാട്ടിലെ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കു വേണ്ടി ആവിഷ്ക്കരിച്ച പ്രാക്തന ഗോത്രവര്‍ഗ ഭവഭവഭവനനിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ പട്ടികവര്‍ഗ വകുപ്പിന് കൈമാറി. എറണാകുളത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന റവന്യൂടവര്‍ കമ്മീഷന്‍ ചെയ്തു. മുറികള്‍ വാടകയ്ക്ക് നല്‍കി. ഭവനിര്‍മ്മാണ ബോര്‍ഡ് ഹഡ്‌കോയ്ക്ക് നല്‍കാനുളള കുടിശ്ശികയില്‍ 255 കോടി രൂപ തിരിച്ചടച്ചു.ഭവന നിര്‍മാണബോര്‍ഡിന്റെ സഞ്ചിത നഷ്ടം കുറച്ചുകൊണ്ടുവന്നു. കടകളും ഓഫീസ്സ്ഥല ങ്ങളും വാടക പുനര്‍നിര്‍ണയിച്ച് ബോര്‍ഡിന് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു.പുതിയ പദ്ധതികള്‍ഭവനനിര്‍മാണത്തിനായി പുതിയ പ്ളോട്ടുകള്‍ വികസിപ്പിച്ചു നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. നഗരാതിര്‍ത്തിക്കു പുറത്ത് താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നഗരാതിര്‍ത്തിയില്‍ തന്നെ താമസിക്കുന്നതിനായി ഇന്നൊവേറ്റീവ് ഹൌസിംഗ് സ്കീം (‘അത്താണി‘) നടപ്പിലാക്കി വരുന്നു. ഫ്ളാറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന പ്രത്യേകത ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തെ 11.6 ഏക്കര്‍ സ്ഥലത്ത് ബി.എസ്.റ്റി. അടിസ്ഥാനത്തില്‍ ‘ഗെയിംസ് വില്ലേജ്’ സ്ഥാപിക്ക്ുറ്തിനുളള ചുമതല ഭവനനിര്‍മാണ ബോര്‍ഡ് ഏറ്റെടുത്തു.തൃശ്ശൂര്‍ ജില്ലയിലെ പുല്ലഴിയില്‍ കേന്ദ്രസഹായത്തോടെ 125 സ്ത്രീകള്‍ക്ക് താമസിക്കാവുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു. ദേവികുളത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള ക്വാര്‍ട്ടേഴ്സ് നിര്‍മാണം ഏറ്റെടുത്തു.നവീന പദ്ധതികളുമായി സംസ്ഥാന നിര്‍മിതി കേന്ദ്രം10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിവന്നിരുന്ന സംസ്ഥാന നിര്‍മിതികേന്ദ്രം ഇപ്പോള്‍ 70 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു.നിര്‍മിതികേന്ദ്രത്തിന്റെ ചരിത്രത്തിന്‍ ആദ്യമായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 22 കോടി രൂപയുടെ വിഹിതം ലഭ്യമാക്കി. കലവറ എന്നപേരില്‍ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വില്‍പനകേന്ദ്രം ആരംഭിച്ചു. മണല്‍ക്ഷാമത്തിന് പരിഹാരം തേടുകയും സമാഹരിച്ചുകിട്ടിയ മണല്‍ കലവറ വഴി വിതരണം നടത്തുകയും ചെയ്യുന്നു. കുളത്തുപുഴ, അരുവിക്കര, തണ്ണിത്തോട് എന്നിവിടങ്ങളില്‍ മണല്‍ വിതരണത്തിന് മാത്രമായി കലവറ ആരംഭിച്ചു. പത്മശ്രീ ലാറിബേക്കറുടെ സ്മരണാര്‍ത്ഥം ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനെ അന്താരാഷ്ട്രനിലവാരമുളള സ്ഥാപനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ക്യാമ്പസ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 6.95 ഏക്കര്‍ സ്ഥലം അനുവദിച്ചു. കെസ്നിക്കിനെ ഒരു ദേശീയ പരിശീലന കേന്ദ്രമായി ഉയര്‍ത്താന്‍ നടപടിയെടുത്തു. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കും ജയില്‍ അന്തേവാസികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകമായി മേസണ്‍റി, കാര്‍പെന്ററി, കെട്ടിടനിര്‍മാണസാമഗ്രികളുടെ ഉത്പാദനം, പൂന്തോട്ട നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കിവരുന്നു. ആറളത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുളള 361 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.പട്ടികജാതി വിഭാഗക്കാര്‍ക്കായുളള 2557 വീടുകളുടെ നിര്‍മാണം സംസ്ഥാന ഭവനനിര്‍മാണബോര്‍ഡും സംസ്ഥാന നിര്‍മിതികേന്ദ്രവും സംയുക്തമായി ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായി നിര്‍മിതികേന്ദ്രം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കി.സംസ്ഥാന-ജില്ല നിര്‍മിതികേന്ദ്രങ്ങള്‍ തമ്മിലുളള ഏകോപനം പ്രാവര്‍ത്തികമാക്കി.കര്‍ഷകര്‍ ആത്മഹത്യയില്‍നിന്ന് ജീവിതത്തിലേക്ക്കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം സൃഷ്ടിച്ച കനത്ത ആഘാതത്താല്‍ വിലത്തകര്‍ച്ചയും കടക്കെണിയും മുലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ അഭിമുഖീകരിച്ചുക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആശയറ്റ കര്‍ഷക കുടുംബങ്ങളുടെ തീപുകയാത്ത അടുപ്പുകള്‍ ചോദ്യചിഹ്നമായി. അതിനാല്‍ ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത് കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാനും കാര്‍ഷിക മേഖലയെ പുനഃസംഘടിപ്പിക്കാനുമാണ്. രാജ്യത്ത് ആദ്യമായി കടാശ്വാസം പാസാക്കിക്കൊണ്ട് സ്വീകരിച്ച നടപടികള്‍ വഴി കാര്‍ഷിക ആത്മഹത്യ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. 25,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളി. 42,113 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മുന്‍കാലങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നിരക്കില്‍ സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍കഷക ആത്മഹത്യ പഴങ്കഥയായി. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ സൌഗരവം പഠിക്കുകയും കര്‍ഷകരുടെ അഭിപ്രായങ്ങളറിയാന്‍ കാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിക്കുകയും വിദ്ഗധരുടെ സഹായത്തോടെ പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ, ഇന്‍ഷ്വറന്‍സ് പരിരക്ഷ, നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് ഏഴു രൂപയുണ്ടായിരുന്നത് 12 രൂപയാക്കല്‍ തുടങ്ങി കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിരവധി പദ്ധതികള്‍. പ്രീമിയം 250ല്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരം 12,500 രൂപയാക്കി. നെല്‍കൃഷിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഭക്ഷ്യസുരക്ഷയ്ക്കായി മാത്രം 64 കോടിയുടെ പദ്ധതികള്‍. നെല്‍കൃഷിക്കുള്ള വകയിരുത്തല്‍ 2008-09ല്‍ 20 കോടിയായിരുന്നത് 2009-10ല്‍ 56 കോടിയായി ഉയര്‍ത്തി. ഇതിനു പുറമേ രാഷ്ട്രീയ കൃഷിവികാസ് യോജന മുഖേന 30 കോടി അധികമായി ലഭ്യമാക്കാന്‍ നടപടി. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ എല്ലാ ജില്ലകളിലും. നെല്ലു സംസ്കരണത്തിന് ആലത്തൂര്‍, തകഴി, വൈക്കം എന്നിവിടങ്ങളില്‍ ആധുനിക റൈസ്മില്‍. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയതൊഴിലുറപ്പ് പദ്ധതി. നെല്‍കൃഷിക്കും നെല്‍കര്‍ഷകര്‍ക്കുമായി കൊണ്ടുവന്ന പദ്ധതികളിലൂടെ സാധ്യമായത് നൂറുമേനി. കൃഷി ഉത്സവമാക്കിയ കഴിഞ്ഞ വര്‍ഷം മാത്രം പതിനയ്യായിരത്തിലേറെ ഹെക്ടര്‍ തരിശുനിലം പച്ചപ്പും സുവര്‍ണ ധാന്യങ്ങളും വിളയിച്ചു. ഇതിനായി ‘സുവര്‍ണകേരളം’ പദ്ധതി നടപ്പിലാക്കി. കേരശ്രീ സമഗ്രനാളികേരവികസന പദ്ധതി നടപ്പിലാക്കി. അഞ്ചു ജില്ലകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങി. രാജ്യത്ത് ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി, 'കിസാന്‍ അഭിമാന്‍' ആരംഭിച്ചു. 15000ത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.കേരളത്തിലെ പരമ്പരാഗത നെല്ലുത്പാദനമേഖലയായ കുട്ടനാട്ടിലെ നെല്ലുത്പാദനത്തിനായി 2.5 കോടി രൂപയുടെ പദ്ധതിയ്ക്കും യന്ത്രവത്ക്കരണത്തിനായി 1.8 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കി. കമ്പയിന്‍ ഹാര്‍വസ്റ്റര്‍, ട്രാക്ടര്‍, പവര്‍ ടില്ലര്‍, റീപ്പര്‍, പവര്‍ സ്പ്രേയര്‍ തുടങ്ങിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കി.വയനാടന്‍ സുഗന്ധ നെല്ലിനങ്ങളുടെ പരിരക്ഷയ്ക്കായി ചില കര്‍മപരിപാടികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തുകഴിഞ്ഞു. വയനാടന്‍ സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കയമ എന്നിവയുടെയും ബസുമതി, ഞവര എന്നീ നെല്ലിനങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഈ പാടശേഖരങ്ങള്‍ക്ക് പവര്‍ടില്ലര്‍, ലവലര്‍, കൊയ്ത്ത് യന്ത്രം തുടങ്ങിയവ യഥാസമയത്തു ലഭ്യമാക്കും. കൂടാതെ ആലപ്പുഴ ജില്ലയിലെ കരിനിലവികസനത്തിനായി 48 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നെല്‍കൃഷിയില്‍ റെക്കാര്‍ഡ് വിളവ് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് വേനല്‍മഴ കനത്ത ആഘാതമാണ് സമ്മാനിച്ചത്. കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി നഷ്ടപരിഹാരത്തിനുള്ള സത്വര നടപടികള്‍ കൈക്കൊണ്ടു. 50 ശതമാനംത്തിലേറെ കൃഷി നാശമുണ്ടായവര്‍ക്ക് ഹെക്ടറിന് 1000 രൂപ വരെ ധനസഹായം നല്‍കി. 25 കോടി രൂപ ദുരിതാശ്വാസ സഹായമായി ഗവണ്‍മെന്റ് അനുവദിച്ചു. കൊയ്യാതെ കിടന്ന് കിളിര്‍ത്ത നെല്ല് സപ്ളൈകോ വഴി കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു. ഇതോടൊപ്പം കൂടുതല്‍ കൊയ്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിക്കുന്നതിനും നെല്ല് സംഭരിക്കുന്നതിനുമുള്ള ഫെയര്‍ ഹൌസുകള്‍ ഉണ്ടാക്കുന്നതിനും പദ്ധതി തയ്യാറാക്കി. പച്ചക്കറിയുത്പാദനമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ചില കര്‍മപരിപാടികളും നയസമീപനങ്ങളും സംസഥാന കൃഷി വകുപ്പ് രൂപം കൊടുത്തുകഴിഞ്ഞു. ജൈവ പച്ചക്കറികൃഷി, തരിശ് ഭൂമിയിലെ പച്ചക്കറികൃഷി, തേനുത്പാദനം തുടങ്ങിയ അനുബന്ധ മേഖലകളും ഇതില്‍പ്പെടുന്നു. ജനപങ്കാളിത്തത്തോടെ 5000 ഹെക്ടറില്‍ പദ്ധതി നടപ്പിലാക്കി ഒരു ലക്ഷം ടണ്‍ പച്ചക്കറി അധികം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനെല്ലാം പുറമെ 25 ലക്ഷം പച്ചക്കറി തൈകള്‍ സൌജന്യമായി വിതരണം ചെയ്യാനും വീട്ടമ്മമാരുടെ ടെറസ് കൃഷി, വിദ്യാലയങ്ങളില്‍ കൃഷി എന്നിവ വിപുലമാക്കാനും വരും വര്‍ഷ പദ്ധതി ലക്ഷ്യമിടുന്നു. കിസാന്‍ ശ്രീ അഞ്ചുലക്ഷം പേര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയും ആദ്യമായി നടപ്പിലാക്കുകയാണ്. നമ്മുടെ വൃക്ഷസമ്പത്ത് വിപുലപ്പെടുത്തുക, ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ഫലശ്രീ. ഇതുവഴി അഞ്ചുലക്ഷം ഫലവൃക്ഷതൈകള്‍ നട്ടുപിപ്പിക്കും. തലസ്ഥാനത്തെ കര്‍ഷകര്‍ക്ക് താമസ സൌകര്യം ഒരുക്കുവാന്‍ ഉദ്ദേശിച്ച് നിര്‍മിക്കുന്ന കര്‍ഷകഭവനം വരുന്ന തിരുവോണനാളില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 ശതമാനം സബ്സിഡിയോടെ 5800 ലക്ഷം രൂപ ചെലവുവരുന്ന പെരിഷബിള്‍ കാര്‍ഗോ കോംപ്ളക്സ് നിര്‍മാണത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ പുഷ്പഫല സസ്യങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണിയും കയറ്റുമതികേന്ദ്രവും ഇവിടെ തയ്യാറാകും. മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനും ശാസ്ത്രീയ ജൈവകൃഷിക്കും 2380ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളകള്‍ പ്രോത്സാഹിപ്പിക്കാനായി 13.7 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പുഷ്പകൃഷിക്കും സംരക്ഷിതകൃഷിക്കും വേണ്ടി ഒരു വിപണന വിതരണ ശൃംഖല തന്നെ ഉണ്ടാക്കിയിട്ടുണ്ട്. കാര്‍ഷിക സാങ്കേതികവിദ്യാ മാനേജ്മെന്റ് ഏജന്‍സി (എ.ടി.എം.എ)യുടെ പ്രവര്‍ത്തനത്തിലൂടെ ആധുനികവും കാലികവുമായ കൃഷി അറിവ് കര്‍ഷകരിലെത്തിക്കുന്നത് കാര്‍ഷികോത്പാദന പ്രക്രിയക്ക് കരുത്തേകി. കേരളത്തിലെ കര്‍ഷകരില്‍ നിന്നുതന്നെ പരമാവധി ഉത്പന്നങ്ങള്‍ വാങ്ങി ന്യായവിലയ്ക്ക് ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുക എന്നതാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രഥമ പരിഗണന. ഇതിനായി പഞ്ചായത്ത് താലൂക്ക് ജില്ലാതല സംഭരണ കേന്ദ്രങ്ങള്‍ വഴിയാണ് പച്ചക്കറി സംഭരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 110 ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ളത്. പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റം ഉണ്ടാകുന്ന വേളയില്‍ കോര്‍പ്പറേഷന്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. 2007-ല്‍ ഈ സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ കോര്‍പ്പറേഷന്‍ 10 മുതല്‍ 20 ശതമാനം വിലക്കുറച്ച് വില്‍പ്പനശാലകളിലൂടെ പച്ചക്കറികള്‍ വില്‍പ്പന നടത്തി. 276378 പച്ചക്കറികിറ്റുകള്‍ (15 രൂപയുടേത് 9 രൂപ നിരക്കില്‍) വിതരണം നടത്തുകയും ചെയ്തു. പച്ചക്കറിക്കൊപ്പം തേനീച്ച വളര്‍ത്തല്‍ പ്രത്സാഹിപ്പിക്കുന്നതിനും ഹോര്‍ട്ട്കോര്‍പ്പ് ഊന്നല്‍ നല്‍കുകയാണ്. ഇതിനകം 40000 കര്‍ഷകര്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പകുതി വിലയ്ക്ക് ഉത്പാദനോപാദികള്‍ നല്‍കി. ഈ കര്‍ഷകരില്‍നിന്ന് 30000 ലിറ്റര്‍ തേന്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചു. 2008-09 വര്‍ഷത്തില്‍ ഓയില്‍ പാം ഇന്ത്യ 13.35 കോടി രൂപ പ്രവര്‍ത്തനലാഭം നേടി. ഏഴൂര്‍, ചാക്ക, കുളത്തൂപ്പുഴ തോട്ടങ്ങളിലുള്ള 3646 ഹെക്ടറിലെ എണ്ണപ്പനകൃഷിയ്ക്ക് പുറമെ ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളില്‍ 1200 ഹെക്ടറിലും എണ്ണപ്പന കൃഷി നടപ്പിലാക്കിയിട്ടുണ്ട്. എണ്ണപ്പന തൈകളുടെ ഉത്പാദനത്തിന് തൊടുപൂഴയില്‍ 35 ലക്ഷം രൂപ ചെലവിട്ട് വിത്തുത്പാദനകേന്ദ്രം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസും 7 ശതമാനം പ്രൊഡക്ഷന്‍ ഇന്‍സന്റീവും കമ്പനി നല്‍കി. കൂടാതെ 500 രൂപ ധനസഹായവും 500 രൂപ ഉപഹാരവും നല്‍കി. സ്മാള്‍ഫാര്‍മേഴ്സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യം - കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യമാകും. ഊര്‍ജിത നെല്‍കൃഷി വികസനം, മണ്ണുസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, ഉപ്പുവെള്ള ഭീഷണി തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 55 കോടി രൂപയുടെ കര്‍മപരിപാടി കോര്‍പ്പറേഷന്‍ നടപ്പാക്കുന്നു. കാര്‍ഷികരംഗത്ത് ഏറെ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടായിട്ടുള്ളത് എന്നത് സര്‍ക്കാരിന് അഭിമാനകരമാണെന്നു മാത്രമല്ല കര്‍ഷകര്‍ക്കും ഗുണകരമായിട്ടുണ്ട്.

No comments: