Tuesday, March 8, 2011

3.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 3.

3.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 3.

നാരായണന്‍ വെളിയംകോട്.
തുറമുഖ വകുപ്പ്..


തിരുവനന്തപുരംത്തിന്റെയും അതിലുപരി കേരളത്തിന്റെ തന്നെ മുഖച്ചായ മാറ്റിയേക്കാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് വിജയകരമായി എത്തിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലാണ്. ഇന്ത്യയുടെ സാഗര വാഹനമായി വികസിപ്പിക്കാന്‍ പര്യാപ്തമായ പദ്ധതിയുടെ അദ്യഘട്ടത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കലും ഗതാഗത സൌകര്യമൊരുക്കലും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി. തുറമുഖത്തേക്കുള്ള റോഡിന് സ്ഥലം ഏറ്റെടുക്കന്ന ജോലി 90 ശതമാനവും പൂര്‍ത്തിയായി. ബൈപാസില്‍ നിന്ന് തുറമുഖത്തേക്ക് 600 മീ. നീളത്തിലുള്ള പുതിയ റോഡ് നിര്‍മാണം തുടങ്ങി. തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മാണം ആരംഭിക്കാന്‍ ധാരണാപത്രമായി. തുറമുഖ മേഖലയിലെ വൈദ്യുതിയുടെയും ശുദ്ധജല പദ്ധതികളുടെ നടപടികളുമായി. തുറമുഖ നിര്‍മാണം ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് നടത്തിയ രാജ്യാന്തര നിക്ഷേപ സംഗമത്തിലും രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയരായ 200 ലേറെ നിക്ഷേപകര്‍ പങ്കെടുത്തു. ഇതിന്റെയടിസ്ഥാനത്തില്‍ 25000 കോടിയുടെ നിക്ഷേപം കണ്ടെത്താന്‍ തീരുമാനിച്ചു. അതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും ഉണ്ടായിക്കഴിഞ്ഞു. സംസ്ഥാനത്താകെയുള്ള 17 തുറമുഖങ്ങളില്‍ അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, ആലപ്പുഴ, കൊല്ലം എന്നിവ വികസിപ്പിക്കാന്‍ നടപടികള്‍. കൊല്ലം തുറമുഖം കസ്റ്റംസ് പോര്‍ട്ടായി പ്രഖ്യാപിച്ചു. വിഴിഞ്ഞം ഹാര്‍ബറിനോടുചേര്‍ന്ന് പുതിയ വാര്‍ഫ്. ബേപ്പൂര്‍ തുറമുഖത്ത് കൂടുതല്‍ സൌകര്യങ്ങള്‍. അഴീക്കല്‍ തുറമുഖം പ്രവര്‍ത്തനസജ്ജം. മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ നടപടികള്‍. കൊല്ലത്തും മഞ്ചേശ്വരത്തും മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍.തുറമുഖവകുപ്പിലെ ടെണ്ടറിങ് പ്രക്രിയ http://keralaports.abcprocure.com എന്ന വെബ് സൈറ്റ് മുഖേന നടപ്പിലാക്കുന്നു. “ഇ-ടെണ്ടറിങ്” സുതാര്യത ഉറപ്പുവരുത്തുന്നതും ടെണ്ടറുകള്‍ വളരെ എളുപ്പത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതിന് സഹായിക്കുന്നതും കരാറുകാര്‍ തങ്ങളുടെ ലാഭത്തിനായി സംഘം ചേരുന്നത് തടയുന്നതുമാണ്. 763 കോടി രൂപ ചെലവില്‍ “സ്വിസ് ചലഞ്ച്” രീതി ഉപയോഗിച്ച് തുറമുഖ വികസനം നടപ്പിലാക്കുന്നു. സ്വകാര്യ നിക്ഷേപകരെ തിരഞ്ഞെടുക്കുന്ന ടെണ്ടര്‍ പ്രോസസ്സിങ് പൂര്‍ത്തിയായി. ഇതിലൂടെ അഴീക്കല്‍ തുറമുഖ വികസനത്തിനായി 3028 കോടി രൂപ നിക്ഷേപിക്കാന്‍ ങ/ ങൌറൃമ ജീൃ ടഋദ ഘറേ എന്ന കമ്പനി മുന്നോട്ട് വന്നിട്ടുണ്ട്. അഴീക്കലില്‍ പുതുതായി 80 മീറ്റര്‍ നീളത്തില്‍ ബര്‍ത്ത് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിനായി ബേപ്പൂര്‍ തുറമുഖത്ത് 200 മീറ്റര്‍ പ്രത്യേക ബെര്‍ത്ത് നിര്‍മിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ നിര്‍മാണം പൂര്‍ണമായും ലക്ഷദ്വീപിന്റെ ചെലവിലാണ്. 177.7 കോടി ചെലവില്‍ 400 മീറ്റര്‍ വാര്‍ഫ് പണിയുന്നതിനും ആഴം കൂട്ടുന്നതിനും നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി 160 ഗഢഅ ശേഷിയുള്ള ഒരു ജനറേറ്ററും രണ്ട് മൊബൈല്‍ ക്രയിനുകളും വാങ്ങി. പി.പി.പി മോഡില്‍ ആലപ്പുഴ തുറമുഖത്തെ ഒരു മറീനാ കം കാര്‍ഗോ ഹാര്‍ബറായി വികസിപ്പിക്കുന്നതിനുള്ള പ്രോജക്ട്, 160 കോടിയുടെ കൊല്ലം തുറമുഖ വികസന പദ്ധതി എന്നിവ മാര്‍ച്ചോടെ തുടങ്ങും. കേരളത്തിലെ ആദ്യത്തെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് 3.5.2010 ല്‍ കൊല്ലത്തെ നീണ്ടകരയിലും രണ്ടാമത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍ഗോഡുള്ള മീഞ്ചയിലും സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍, കേരള ഇന്‍ലാന്റ് വെസ്സല്‍ റൂള്‍ എന്നിവയ്ക്കാവശ്യമായ ട്രെയിനിങ് ഉള്‍പ്പെടെയുള്ള വിവിധ പ്രോഗ്രാമുകള്‍ നടത്തിവരുന്നു. വിഴിഞ്ഞത്ത് ഒരു ബോള്ളാര്‍ഡ് പൂള്‍ പരിശോധനാ കേന്ദ്രത്തിനും ശിലാസ്ഥാപനമായി. ആദ്യ ഘട്ടത്തില്‍ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും രണ്ടാം ഘട്ടത്തില്‍ കാസര്‍ഗോഡ്, പൊന്നാനി, കൊടുങ്ങല്ലൂര്‍, ആലപ്പുഴ എന്നീ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ തീരദേശ കപ്പല്‍ ഗതാഗതശൃംഖല 2011-ല്‍ തുടങ്ങുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകളോടെയുള്ള പത്ത് ടൈഡല്‍ മെറ്റയോറോളജിക്കല്‍ സ്റ്റേഷനുകള്‍, കേരളത്തിലെ ഉള്‍നാടന്‍ ജല വാഹനങ്ങളുടെ ഇന്‍സ്പെക്ഷന്‍ സര്‍വെ ഏറ്റെടുക്കല്‍, അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേയ്ക്കായി ആധുനിക ട്രക്ക് മൌണ്ടഡ് ക്രയിനുകള്‍, ജീവനക്കാരുടെ ശേഷി വികസിപ്പിക്കുന്നതിനായി കരിയര്‍ പ്ളാന്‍, എന്‍വിയോണ്‍മെന്റല്‍ ആസ്പെക്ട് രജിസ്റ്റര്‍ നടപ്പാക്കല്‍ തുടങ്ങിയവയാണ് എടുത്തുപറയത്തക്ക മറ്റു പ്രവര്‍ത്തനങ്ങള്‍. തീരദേശ സുരക്ഷയ്ക്കായി എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുകയും, ആധുനിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. എല്ലാ തുറമുഖങ്ങളിലും ജാഗ്രതാ സമിതികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐ.എസ്.പി.എസ്. കോഡ് ഓഡിറ്റ് മൂന്ന് പോര്‍ട്ടുകളില്‍ പൂര്‍ത്തിയായി. യുവജനക്ഷേമ വകുപ്പ്കേരളത്തിലെ യുവജനങ്ങളുടെ സര്‍വതോന്മുഖമായ വികസനം എന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് നടത്തുന്നുണ്ട്. യുവശക്തിവിവിധങ്ങളായ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന യുവജനക്ഷേമ ബോര്‍ഡിന്റെ ഏറ്റവും നവീനമായ ആശയത്തിന്റെ ആവിഷ്ക്കരണമാണ് ‘യുവശക്തി പദ്ധതി. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ക്രിയാത്മകമായി ഇടപെടുന്നതിന് യുവജനങ്ങളെ അറിവും അവസരവും നല്‍കി സജ്ജരാക്കുക എന്ന മഹനീയ ആശയമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആയതിലേയ്ക്ക് യുവജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും താല്പര്യവും വിദ്യാഭ്യാസവുമുള്ള യുവാക്കളെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ ഓണറേറിയം, പ്രതിമാസം 1500/- രൂപ നിരക്കില്‍ നല്‍കിവരുന്നു. യുവജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസമാര്‍ഗനിര്‍ദേശങ്ങള്‍, കോച്ചിങ് ക്ളാസ്സുകള്‍, കായിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് യുവശക്തി പദ്ധതി നടപ്പാക്കിവരുന്നു. അധികാരവികേന്ദ്രീകരണം ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും യൂത്ത് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലധിഷ്ഠിത ഐ.റ്റി പരിശീലന പദ്ധതികേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവശക്തി പദ്ധതിയുടെ ഭാഗമായി തൊഴിലധിഷ്ഠിത ഐ.റ്റി പരിശീലന പദ്ധതി നടപ്പിലാക്കുന്നു. കേരളത്തിലെ എല്ലാ ബ്ളോക്കുകളില്‍ നിന്നുള്ള ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 50 കുട്ടികള്‍ക്കാണ് ഡി.റ്റി.പി, ഇന്റര്‍നെറ്റ് ആപ്ളിക്കേഷന്‍സ് എന്നിവ ഉള്‍പ്പെടുന്ന പരിശീലന പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. യുവകര്‍മസേനസേവന തല്‍പ്പരരായ യുവജനങ്ങളെ പങ്കെടുപ്പിച്ച് ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും മറ്റു ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ നടപ്പിലാക്കുന്നതിന് എല്ലാ ജില്ലകളിലും 50 അംഗങ്ങളുള്ള യുവകര്‍മസേന രൂപീകരിച്ചു. കേരളോത്സവംകേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടിയാണ് കേരളോത്സവം. കേരളോത്സവത്തില്‍ 47 ഇനം കലാമത്സരങ്ങളും 37 ഇനം കായിക മത്സരങ്ങളും 4 ഇനം കാര്‍ഷിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളോത്സവ സംഘാടനത്തിനായി യുവജനക്ഷേമ ബോര്‍ഡില്‍ നിന്നുള്ള സാമ്പത്തിക സഹായം ഗണ്യമായി വര്‍ധിപ്പിച്ചു. യൂത്ത് ഫോറംകേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അതിബൃഹത്തായ യുവജന കൂട്ടായ്മയാണ് കേരള യൂത്ത്ഫോറം. ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം യുവപ്രതിഭകളും, കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും, യൂത്ത് ക്ളബ്ബുകളില്‍ നിന്നും യുവജനസംഘടനകളില്‍ നിന്നും തിരഞ്ഞെടുത്ത 1500 പ്രതിനിധികളും 2010-ലെ യൂത്ത് ഫോറത്തില്‍ പങ്കെടുത്തു.കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 29 യുവജന ക്ളബ്ബുകള്‍ക്ക് സാഹസിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് 3,36,000/- രൂപ ധനസഹായമായി വിതരണം ചെയ്തു. കേരളത്തിലെ ഗോത്ര വര്‍ഗ വിഭാഗങ്ങളില്‍നിന്നും അന്യം നിന്നുപോകുന്ന കലകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കബനീ ഫെസ്റ്റ് 2009 നവംബര്‍ 26 മുതല്‍ 29 വരെ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ വച്ച് നടത്തി. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയില്‍വച്ച് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിവിപുലമായ മറ്റൊരു ട്രൈബല്‍ ഫെസ്റ്റ് 2010 ജൂലൈ 17, 18, 19 തീയതികളിലായി സംഘടിപ്പിച്ചിട്ടുണ്ട്. യുവാക്കളില്‍ നേതൃത്വഗുണം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നാല് ജില്ലകളില്‍ യുവ സാമൂഹിക പ്രവര്‍ത്തന ക്യാമ്പ് സംഘടിപ്പിച്ചു. സ്വയംതൊഴില്‍ പരിശീലന പദ്ധതിക്കായി യുവജന ക്ളബ്ബുകള്‍ക്ക് 26,30,000/- രൂപയുടെ ധനസഹായവും നല്‍കി. യുവജനങ്ങളിലെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും അവരില്‍ സേവന തല്‍പ്പരത വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാന ജില്ലാതലത്തില്‍ യൂത്ത് അവാര്‍ഡ് ഏര്‍പ്പെടുത്തി. സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ക്ക് ജില്ലാതലത്തില്‍ ക്യാമ്പസ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ബോട്ട് ബാര്‍ജ് ഡ്രൈവിങിലും എഞ്ചിന്‍ മെക്കാനിസത്തിലും പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കൊച്ചിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. യുവാക്കളുടെ അവകാശ സംരക്ഷണത്തിനായി ജുഡീഷ്യല്‍ അധികാരത്തോടെ യൂത്ത് കമ്മീഷന്‍ രൂപീകരിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിനെ സ്റ്റാറ്റ്യൂട്ടറി പദവി ലഭ്യമാക്കി പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം ഗ്രാമങ്ങളില്‍ വ്യാപിപ്പിച്ച് കൂടുതല്‍ അര്‍ഥവത്തായ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.അധികാരം ജനങ്ങളുടേതാക്കിപ്രാദേശിക വികസനത്തിന്റെ നായകസ്ഥാനം പ്രാദേശിക ജന സമൂഹങ്ങള്‍ക്കും അവരുടെ തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കള്‍ക്കും നല്‍കി ആസൂത്രണം വികേന്ദ്രീകരിക്കുകയായിരുന്നു ജനകീയാ സൂത്രണത്തിലൂടെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഗ്രാമസഭകളിലൂടെയും വാര്‍ഡ് സഭകളിലൂടെയും ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രാദേശിക വിക സനത്തില്‍ നൂതനാധ്യായം സൃഷ്ടിക്കുകയായിരുന്നു ജനകീയാ സൂത്രണം. ലോക ശ്രദ്ധയാകര്‍ഷിച്ച ഈ പരീക്ഷണം റോഡ്, കുടി വെള്ളം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവിഭാഗ വികസനം, വനിതാ വികസനം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളി ലെല്ലാം ജനകീയ വികസന മാതൃകകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ പിന്നീടു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ജനകീയാസൂത്രണ ത്തിന്റെ ജീവവായുവായ ജനകീയ പങ്കാളിത്തം ദുര്‍ബലപ്പെടുത്തി. പേരു പോലും മാറ്റി. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു നല്‍കിയ മുന്‍ഗണനകള്‍ പോലും അട്ടിമറിച്ചു. ജനകീയാസൂത്രണ ത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമാണ് 2006-ല്‍ അധികാരമേറ്റ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ രീതി പദ്ധതികള്‍ ന്യായീകരിക്കാനും പഞ്ചായത്തുകളെയും നഗര സഭകളെയും കൂടുതല്‍ ജനസൌഹൃദമാക്കാനും അവ പൊതുസമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ സമയബന്ധിതവും ഗുണമേന്മയുള്ളവയും ആക്കാനുമാണ് ലക്ഷ്യമിട്ടത്. പ്രാദേശിക ഉത്പാദനത്തില്‍ പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍ ഇടപെട്ടുകൊണ്ട് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഇവയിലൂടെ അധികാര വികേന്ദ്രീ കരണത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനത്തിനുള്ള അവാര്‍ഡും കേരളം നേടി. ഇക്കാലയളവില്‍ 6497 കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി നല്‍കിയത്. ഇതിന്റെ 75 ശതമാനം അവ ചെലവഴിക്കുകയും ചെയ്തു. ഇതിനു പുറമേ, പൊതു ഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കി. കാര്‍ഷിക മേഖലയില്‍ പ്രകടമായ പുതിയ ഉണര്‍വ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ ത്തനങ്ങളും തൊഴിലുറപ്പു പദ്ധതിയും സംയോജി പ്പിച്ചതിന്റെ പ്രകടമായ തെളിവാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തി യിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്/ബ്ളോക്ക് പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത്/നഗരസഭകളിലെ അംഗസംഖ്യ യുടെ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തു കൊണ്ടുള്ള ചരിത്ര പരമായ ഭേദഗതിയാണി തില്‍ ഏറ്റവും പ്രധാനം. ഇപ്രകാരം തീരുമാനിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായുള്ള സംവരണ സ്ഥാനങ്ങളുടെയും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളുടെയും 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ചുരുങ്ങിയ അംഗസംഖ്യ 12ല്‍നിന്ന് 13 ആയും കൂടിയത് 22ല്‍നിന്ന് 23 ആയും വര്‍ദ്ധിപ്പി ക്കുകയും ഗ്രാമപഞ്ചായത്ത്/ബ്ളോക്ക് പഞ്ചായത്തുകളില്‍ നിലവിലുള്ള സ്റ്റാന്റിങ് കമ്മിറ്റികളുടെ എണ്ണം മൂന്നില്‍ നിന്ന് നാല് ആക്കുകയും ചെയ്തു.സ്ത്രീശാക്തീകരണ രംഗത്ത് വിപ്ളവകരരമായ മാറ്റങ്ങള്‍ക്ക് അടിത്തറയിടാന്‍ കഴിഞ്ഞുവെന്ന് ഈ സര്‍ക്കാരിന് നിസ്സംശയം പറയാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയി ലേയ്ക്ക് സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇത് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മെച്ച പ്പെട്ടതോടെ ഇതിലൂടെ സ്വയംപര്യാപ്തരായ സ്ത്രീ കളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി രൂപമെടുത്ത കുടുംബശ്രീ, 39 ലക്ഷം അംഗങ്ങളുമായി സ്ത്രീകളുടെ ലഘുസമ്പാദ്യ സംരംഭം എന്ന നിലയില്‍ നിന്ന് കേരള ത്തിന്റെ ഉത്പാദന മേഖലയിലും സാമൂഹിക സേവന മേഖലകളിലും ഗണ്യമായ പങ്കുവഹിക്കുന്ന ഒരു പ്രസ്ഥാനമായി വളര്‍ന്നു. കുടുംബശ്രീയിലൂടെ കഴിഞ്ഞ പത്തുവര്‍ഷം വിനിയോഗിച്ചത് 65 കോടിയായിരുന്നു വെങ്കില്‍ 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വിനിയോഗം 125 കോടിയാണ്. 37 ലക്ഷം വനിതകള്‍ അംഗങ്ങളായ ഈ പദ്ധതിയില്‍ നൂറു കണക്കിന് വ്യത്യസ്ത തൊഴില്‍ സംഭരഭങ്ങളുണ്ട്. കുടുംബശ്രീ യിലൂടെ 50000 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്നു. ആശ്രയപദ്ധതിയില്‍ 884 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 68385 കുടുംബങ്ങളെ ഇതു വരെ പുനരധിവസിപ്പിച്ചു. എല്ലാവര്‍ക്കും ഭൂമി; എല്ലാവര്‍ക്കും വീട്എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് കേരള സര്‍ക്കാരിന്റെ വിപ്ളവകരമായ ഭവനപദ്ധതി ലക്ഷ്യമാണ്. പാവപ്പെട്ടവര്‍ക്ക് സ്വസ്ഥമായി തല ചായ്ക്കാനൊരിടം എന്ന ഉദ്ദേശത്തോടെ, സാധാരണക്കാരന് സമാധാനം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ഈ പദ്ധതിയിലുടെ അടിസ്ഥാനാവശ്യപൂര്‍ത്തീകരമാണ് സാക്ഷാത്കരിക്കുന്നത്. ഇഎംഎസ് സമ്പൂര്‍ണ ഭവന പദ്ധതി എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ ചെലവ് അയ്യായിരം കോടിയാണ്. സാധാണക്കാരോടും ദുര്‍ബല വിഭാഗ ങ്ങളോടും സര്‍ക്കാരിനുള്ള പ്രതിബദ്ധത വ്യക്ത മാക്കുന്നതാണ് ഈ പദ്ധതി. എല്ലാ ഭവനരഹിത കുടുംബ ങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഭവനസംസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതിയില്‍ ഭൂരഹിത കുടുംബങ്ങള്‍ ക്കാണ് പ്രഥമ പരിഗണ. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ദുര്‍ബലര്‍ക്ക് വീട് നല്‍കുന്ന ഉത്തരവാദി ത്തത്തിന്റെ തുടര്‍ച്ചയാണിത്. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താം പദ്ധതിയില്‍ മൂന്ന് ലക്ഷവും വീടുകള്‍ ദുര്‍ബലര്‍ക്ക് നല്‍കിയിരുന്നു. പതിനൊന്നാം പദ്ധതിയില്‍ അഞ്ചു ലക്ഷം ഭവനരഹിതരെയാണ് ലക്ഷ്യമിട്ടത്. ഇവരില്‍ ഒന്നരലക്ഷം ഭൂരഹിതരാണ്. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മൂന്ന് ലക്ഷത്തിലേറെ വീടുകള്‍ നിര്‍മിക്കാനായി. ഭവന നിര്‍മാണത്തിന് നല്‍കുന്ന സഹായം പട്ടികവര്‍ഗത്തിന് 1.25 ലക്ഷം പട്ടികജാതിക്കാര്‍ക്ക് ഒരു ലക്ഷം പൊതു വിഭാഗത്തിന് 75,000 എന്ന തോതില്‍ വര്‍ധിപ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുന്നതിനുള്ള ധനസഹായവും വര്‍ധിപ്പിച്ചു. ഇന്ദിരാ ആവാസ് യോജന, എംഎന്‍. ലക്ഷം വീട് പദ്ധതി എന്നിവയുടെ ഗുണഭോക്താക്കള്‍ക്കും ഇതേതുക ലഭ്യമാകുന്നു.ന്യൂനപക്ഷ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത്സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങള്‍ക്കായി കര്‍മപദ്ധതികള്‍ ആരംഭിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഇടത് പിന്തുണയോടെ കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാരാണ് സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചത്. 2007 ല്‍ നിയോഗിതമായ പാലോളി കമ്മിറ്റി കേരളീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ കര്‍മപരിപാടികള്‍ നിര്‍ദേശിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരണം ഈ രംഗത്തെ സുപ്രധാന നടപടിയാണ്. കലക്ടറേറ്റുകളില്‍ പ്രത്യേക സെക്ഷനുകളും രൂപീകരിച്ചിട്ടുണ്ട്. ദുരാരോപണങ്ങള്‍ക്ക് മറുപടി നല്‍കി മലപ്പുറത്ത് അലിഗഢ് സര്‍വകലാശാലയുടെ ഓഫ് കാമ്പസ് യാഥാര്‍ഥ്യമാവുകയാണ്. 35 കോടി രൂപ മുടക്കി ആവശ്യമായ 350 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്.ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും കേരളത്തിലെ മുസ്ലിംകളും പിന്നിലാണെന്ന് മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കിയ പാലോളികമ്മിറ്റി വിലയിരുത്തുകയുണ്ടായി. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഇത്രവേഗത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കുകയുണ്ടായില്ല. ഡിഗ്രി, പി.ജി, പ്രൊഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3000, 4000, 5000 രൂപ നിരക്കില്‍ സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ വരെ ഹോസ്റ്റല്‍ ഫീസും നല്‍കുന്നു. പതിനായിരത്തിലധികം പേര്‍ക്ക് സ്കോളര്‍ഷിപ്പും മൂവായിരത്തിലധികം പേര്‍ക്ക് ഹോസ്റ്റല്‍ സ്റ്റൈപ്പന്റും ലഭിക്കുന്നു. സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ് തുകകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മത്സരപരീക്ഷകളെ അഭിമുഖീകരിക്കുന്നതിന് സഹായകമാകുന്ന അഞ്ച് കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുകയാണ്. കോഴിക്കോട്, പയ്യന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ സെന്ററുകള്‍ തുറന്നുകഴിഞ്ഞു. കോഴിക്കോട്ട് ഐ.എ.എസ് പ്രിലിമിനറിക്കുള്ള പരിശീലനമുണ്ട്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ട്. കോട്ടയത്ത് ഒരു കോച്ചിങ്സെന്റര്‍ കൂടി ഉടനെ ആരംഭിക്കുന്നതാണ്.പാലോളി കമ്മിറ്റിയുടെ പൊതുനിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകളുമായി യോജിപ്പിച്ച് നടപ്പിലാക്കുന്നതിനായി സെക്രട്ടറിമാരുടെ ഉന്നതതല സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ള മേഖലകള്‍ കണ്ടെത്തി മുന്‍ഗണന നല്‍കുന്നതിനുള്ള സര്‍വേ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. തീരദേശ ബന്ധമുള്ള ഒമ്പത് ജില്ലകളിലെ 284 സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 305 ഗേള്‍ ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും 536 മൂത്രപ്പുരകളും നിര്‍മിക്കുന്നു. പതിനായിരത്തിലേറെ മദ്രസകളിലെ അമ്പതിനായിരത്തിലധികം അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പടുത്തി. ഇത് പലിശരഹിത സംവിധാനമാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. ക്ഷേമനിധി കരുതല്‍ തുകയായി സര്‍ക്കാര്‍ പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മദ്രസാ നവീകരണ പദ്ധതി കേരളീയ സാഹചര്യത്തിന് അനുസൃതമാക്കാന്‍ രൂപരേഖ തയാറാക്കി വരുന്നു.സംവരണം അര്‍ഹര്‍ക്ക് മുഴുവന്‍ ലഭ്യമാക്കാന്‍ നടപടിയായി. ദഖ്‌നി, കച്ച്മേമന്‍ വിഭാഗങ്ങളെ കൂടി സംവരണത്തില്‍ ഉള്‍പ്പെടുത്തി. കരിപ്പൂരിലെ ഹജ് ഹൌസ് 720 ലക്ഷം രൂപ വിനിയോഗിച്ച് പ്രവര്‍ത്തനസജ്ജമാക്കി. ഇതില്‍ 220 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. അവസരം ലഭിക്കാത്ത മുഴുവന്‍ അപേക്ഷകര്‍ക്കും ഹജ്ജിന് സൌകര്യമൊരുക്കാന്‍ കേന്ദ്ര ക്വാട്ട വിനിയോഗം കുറ്റമറ്റതാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിന് പുറമേ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും വഖഫ് ബോര്‍ഡ് ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ വയനാട് ജില്ലക്കായി പ്രത്യേക പാക്കേജ് സമര്‍പ്പിച്ച് പതിനെട്ട് കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നേടിയിട്ടുണ്ട്. അവയുടെ നിര്‍വ്വഹണത്തിന് തുടക്കം കുറിച്ചു.പ്രതിബദ്ധതയോടെ തൊഴിലാളികള്‍ക്കൊപ്പംസംഘടിതരും അസംഘടിതരുമായ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ നിരവധി പദ്ധതികള്‍ അടിസ്ഥാനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. ഉത്പാദനം വര്‍ധിപ്പിച്ചും ഉത്പാദനക്ഷമത ഉയര്‍ത്തിയും ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയും ശാന്തമായ തൊഴിലന്തരീക്ഷം സൃഷ്ടിച്ചും ത്രികക്ഷി ചര്‍ച്ചയിലൂടെ തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിച്ചും തൊഴില്‍മേഖലയില്‍ ഏറെ വികസനം സൃഷ്ടിക്കാനായി. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 1.4 ലക്ഷം എപിഎല്‍ വിഭാഗം ഉള്‍പ്പെടെ 18.75 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കി ചേര്‍ത്ത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. അടുത്ത സാമ്പത്തികവര്‍ഷം 35 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യചികിത്സക്കുള്ള അവസരമൊരുക്കി. ‘ആം ആദ്മി ബീമാ യോജനയില്‍’ (AABY)) 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് അംഗത്വം. വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് 100 രൂപയില്‍നിന്ന് 300 രൂപയാക്കി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും കൂടുതല്‍ വിഭാഗം തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന പത്തു ലക്ഷത്തോളം തൊഴിലാളികള്‍ക്കായി തുടങ്ങിയ ക്ഷേമനിധിയില്‍ മൂന്നരലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. പുതിയ കാലത്തെ നിര്‍മാണ പ്രക്രിയയിലേയ്ക്ക് തൊഴിലാളികളുടെ വൈദഗ്ദ്ധ്യം ഉയര്‍ത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുമുള്ള കണ്‍സ്ട്രക്ഷന്‍ അക്കാദമി സര്‍ക്കാരിന്റെ ശ്രദ്ധേയമായ പദ്ധതിയാണ്. വ്യവസായമേഖലയിലെ സാങ്കേതിക പുരോഗതി കണക്കിലെടുത്ത് ലോക നിലവാരത്തിലുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കാന്‍ കേന്ദ്രസഹായത്തോടെ ഐടിഐകളില്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി കാലത്തിനൊപ്പമുള്ള വളര്‍ച്ചയായി.ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയുടെ പ്രയോജനം രണ്ട് ലക്ഷം പേര്‍ക്ക് ലഭിക്കുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ആവിഷ്കരിച്ചു. സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം കൂട്ടാന്‍, കൈത്തറി തൊഴിലാളി ക്ഷേമ (സെസ്) നിയമം കൊണ്ടുവന്നു. കൈത്തറിത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു. ഇളവുകള്‍ നല്‍കി വന്‍കിട തോട്ടങ്ങള്‍ തുറക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും നടപടിയെടുത്തു. തേയിലത്തോട്ട പുനരുദ്ധാരണത്തിന് 1677 കോടിയുടെ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. 41 മേഖലകളില്‍ പുതുക്കിയ കുറഞ്ഞ കൂലി 65 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്തു. 2002-ലെ കേരള കയറ്റിറക്ക് നിയമം റദ്ദാക്കി 1978-ലെ ചുമട്ടു തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തി. ഈ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വേതനം ക്രമപ്പെടുത്താനും ആവശ്യമായ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനാണിത്. റവന്യൂ ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ കമ്മിറ്റികളുടെ എണ്ണം ക്രമപ്പെടുത്താന്‍ ചുമട്ടുതൊഴിലാളി നിയമത്തിന് രണ്ടാം ഭേദഗതി പാസാക്കി. ഇതനുസരിച്ച് ജില്ലാതല സമിതികള്‍ രൂപവത്കരിച്ചു. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യം കൂട്ടാനും അംശാദായ വിഹിതം വര്‍ധിപ്പിക്കാനും നിയമഭേദഗതി കൊണ്ടുവന്നു. കശുഅണ്ടിയുടെ കുടിവറുപ്പ് നിരോധനനിയമം ഫലപ്രദമായി നടപ്പാക്കാന്‍ 2008-ലെ കശുഅണ്ടി ഫാക്ടറി നിരോധനനിയമത്തില്‍ ഭേദഗതി വരുത്തി. അനധികൃത കുടിവറുപ്പ് നടത്തുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്നതിനാണിത്. രണ്ടുമാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളാവുന്ന തടവും 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴയും ആണ് നിയമലംഘനത്തിനുള്ള ശിക്ഷ. മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമാണെന്ന ഒറ്റക്കാരണത്താല്‍ കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ക്ഷേമനിധിയില്‍ അംഗത്വം നിഷേധിക്കപ്പെടുന്ന വ്യവസ്ഥ ഒഴിവാക്കാനും നിയമഭേദഗതി കൊണ്ടുവന്നു. ഈ ക്ഷേമനിധി പ്രകാരം ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണിത്. ഇതനുസരിച്ച് കേരള തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് കടകളിലും വാണിജ്യസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കി അവര്‍ക്ക് പുതിയ ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ അവസരമൊരുക്കി. മാത്രമല്ല വിഹിതം അടയ്ക്കുന്ന തൊഴിലാളികള്‍ക്കും ശാരീരിക അവശതമൂലം ജോലി ചെയ്യാനാവാതെ വരുന്നവര്‍ക്കും കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും നിയമഭേദഗതി കൊണ്ടുവന്നു. കള്ളുവ്യവസായ തൊഴിലാളികളുടെ പെന്‍ഷനും, അപകടമോ അപകടമരണമോ സംഭവിക്കുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകൂല്യങ്ങളും കൂട്ടാന്‍ നിയമഭേദഗതി പാസാക്കി. ഇതനുസരിച്ച് കുറഞ്ഞ പെന്‍ഷന്‍ 150-ല്‍നിന്ന് 500 രൂപയാക്കി. അപകടങ്ങളില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പരമാവധി 25000 രൂപ ധനസഹായം നല്‍കാനും വ്യവസ്ഥ ചെയ്തു. മേല്‍പറഞ്ഞ നിയമ ഭേദഗതികള്‍ക്കു പുറമേ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ചില ഓര്‍ഡിനന്‍സുകളും വിജ്ഞാപനം ചെയ്തു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശോചനീയമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇതാദ്യമായി ബോര്‍ഡില്‍ തൊഴിലാളി വിഹിതത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കാനും ഭൂവുടമയുടെ വിഹിതം കൂട്ടാനും നിയമനിര്‍മാണം നടത്തി. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സൂപ്പര്‍ ആന്വേഷന്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കുന്നതിനായി 114.9 കോടി രൂപ ഗ്രാന്റായി നല്‍കി. സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളി ക്ഷേമനിധി നിയമം നടപ്പാക്കാനും നടപടി സ്വികരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കായി ക്ഷേമ പദ്ധതി ആവിഷ്കരിച്ചു.കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗമായ തൊഴിലാളി മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് സഹായം നല്‍കാന്‍ ‘സാന്ത്വനം’ പദ്ധതി നടപ്പാക്കി. തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 250-ഉം പരമാവധി 450-ഉം രൂപയായി വര്‍ധിപ്പിച്ചു. കുടുംബ പെന്‍ഷന്‍ കുറഞ്ഞത് 100-ല്‍നിന്ന് 125 രൂപയാക്കി. തൊഴിലാളികള്‍ക്കുള്ള ചികിത്സാ ധനസഹായങ്ങളെല്ലാം കൂട്ടി. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഇരട്ടിയാക്കി. കശുഅണ്ടി വികസന കോര്‍പ്പറേഷന് 70 കോടി രൂപ വകയിരുത്തി. 6000 തൊഴിലാളികള്‍ക്ക് കൂടി നിയമനം ലഭ്യമായി.പുതിയ 38 ഐടിഐകള്‍ അനുവദിച്ചു. 21 എണ്ണത്തിന്റെ ഗ്രേഡ് ഉയര്‍ത്തി. പഠനം പൂര്‍ത്തിയാവര്‍ക്ക് വിദഗ്ദ്ധപരിശീലനത്തിന് ഫിനിഷിങ് സ്കൂളുകള്‍. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 58,836 പേര്‍ക്ക് നിയമനം. 3233 പേര്‍ക്ക് 20 കോടിയുടെ സ്വയംതൊഴില്‍ വായ്പ. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് ഓഫീസ്. പാരിപ്പള്ളിയില്‍ ഇഎസ്ഐ മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങി. സംസ്ഥാനത്ത് വ്യവസായസമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി വിവിധമേഖലകളിലെ എട്ട് വ്യവസായബന്ധ സമിതികളും’ വ്യവസായബന്ധ ബോര്‍ഡും’ പുനഃസംഘടിപ്പിച്ചു. 2010 അടിസ്ഥാനവര്‍ഷമാക്കി വ്യവസായതൊഴിലാളികള്‍ക്കായുള്ള ‘ഉപഭോക്തൃവിലസൂചിക’ (Consumer Price Index) പുനഃനിര്‍ണ്ണ യിക്കുന്നതിനുള്ള സമിതി പ്രവര്‍ത്തനം ആരംഭിച്ചു. അടഞ്ഞുകിടന്ന 22 തോട്ടങ്ങളില്‍ 17 തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കി. ‘ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ളോയ് മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ്’(ODEPC) വഴി 5678 പേര്‍ക്ക് വിദേശത്ത് ജോലിക്ക് സൌകര്യമുണ്ടാക്കി. ഫാക്ടറികളിലെ രാസാപകടങ്ങള്‍ ഒഴിവാക്കാന്‍ എറണാ കുളത്ത് കെമിക്കല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍. തൊഴില്‍ ജന്യ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കൊല്ലത്ത് ‘‘ഒക്കുപേഷണല്‍ ഹെല്‍ത്ത് സെന്റര്“‍. തൊഴില്‍നൈപുണ്യം സ്വായത്തമാക്കാന്‍ എഫ്എസിടിയുമായി ചേര്‍ന്ന് എറണാകുളത്ത് ‘‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ് ആന്റ് റിസര്‍ച്ച്. പാചക ത്തൊഴിലാളികള്‍, സ്വകാര്യക്ഷേത്രങ്ങളിലെ ജീവനക്കാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍ ഇവര്‍ക്കായി പ്രത്യേകം പ്രത്യേകം ക്ഷേമ പദ്ധതികള്‍, പരമ്പരാഗത കരകൌശലത്തൊഴിലാളികളുടെ പരിശീലനത്തിനായി ചന്ദനത്തോപ്പില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, വിവാഹമോചിതകള്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി 50 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ 50000 രൂപ പലിശരഹിത വായ്പ നല്‍കുന്ന ‘ശരണ്യ’ പദ്ധതി തുടങ്ങിയവയും തൊഴിലാളി കളോടുള്ള സര്‍ക്കാരിന്റെ ശ്രദ്ധയും പരിഗണനയും വ്യക്തമാക്കുന്നു. എക്സൈസ് പ്രശ്നരഹിതം പ്രശ്നവകുപ്പ്അബ്‌കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി എടുക്കാനും വ്യാജമദ്യത്തിനെതിരെ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും എക്സൈസ് വകുപ്പിനു കഴിഞ്ഞു. പതിനൊന്ന് പുതിയ റെയ്ഞ്ചുകളും 280 തസ്തികകളും ഈ മേഖലയില്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിച്ചു. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റല്‍ നല്‍കി. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയവ നല്‍കി. ജില്ലകളുടെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരെ നിയമിച്ചു. ഡിഇസിമാര്‍ക്ക് ഭരണനിര്‍വഹണത്തിന്റെയും എഇസിമാര്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെയും പൂര്‍ണ ചുമതല നല്‍കി. അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തി. സ്പിരിറ്റും വ്യാജ്യമദ്യവും പിടിച്ചെടുക്കുന്നതിലും കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും വാഹനങ്ങളുടെ ലേല നടപടികളിലും മുമ്പെങ്ങുമില്ലാത്ത പുരോഗതി ഉണ്ടായി. മുപ്പതിനായിരത്തോളം അബ്‌കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ അഞ്ച് ബോട്ടുകള്‍ ഉള്‍പ്പെടെ 1800 ലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാല് ബോട്ടുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. തിരുവനന്തപുരത്തെ എക്സൈസ് കോംപ്ളക്സിന്റെ പണി പൂര്‍ത്തിയാക്കി. വകുപ്പിന്റെ ആധുനീകരണത്തിന് 6.33 കോടി ചെലവിട്ടു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഒട്ടേറെ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിച്ചു. പ്രൊഫ. മുതുകാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദുരന്തലഹരി എന്ന ഡോക്യുഫിക്ഷന്‍, തീയറ്ററുകളിലും സ്കുള്‍ കോളേജ് തലങ്ങളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 107 വര്‍ഷം പഴക്കമുള്ള അബ്കാരി ആക്ട് കലോചിതമായി പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. കള്ളുവ്യവസായത്തില്‍ ബിനാമികളെ ഒഴിവാക്കി. 2002-03-ല്‍ അടച്ചിട്ട 1610 കള്ളുഷാപ്പുകളില്‍ 852 ഷാപ്പുകള്‍ പുനഃസ്ഥാപിച്ചു. കള്ളുസഹകരണസംഘങ്ങളുടെ അപ്പക്സ് ബോഡി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ചിറ്റൂരിലെ ചിക്കോപ്സ്, തിരുവല്ലയിലെ ടി എസ് സി എല്‍ എന്നീ സ്ഥാപനങ്ങളെ വ്യവസായ വകുപ്പില്‍ നിന്ന് മാറ്റി എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. മലബാര്‍ ഡിസ്റ്റിലറീസ് എന്ന പേരില്‍ പുതിയ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി, രണ്ട് ലക്ഷംപേര്‍ ഗുണഭോക്താക്കള്‍. കൈത്തറി തൊഴിലാളി പെന്‍ഷന്‍ പ്രായപരിധി 58 ആക്കി. കള്ളുവ്യവസായത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൂട്ടി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി. കൈത്തറിത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു. ഇളവുകള്‍ നല്‍കി വന്‍കിട തോട്ടങ്ങള്‍ തുറക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും നടപടി. തേയിലത്തോട്ട പുനരുദ്ധാരണത്തിന് 1677 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. 41 മേഖലകളില്‍ പുതുക്കിയ കുറഞ്ഞ കൂലി 65 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്തു. പുതിയ 23 ഐ.ടി.ഐ കള്‍ തുടങ്ങി. എട്ടെണ്ണത്തിന്റെ ഗ്രേഡ് ഉയര്‍ത്തി. പഠനം പൂര്‍ത്തിയായവര്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിന് ഫിനിഷിങ് സ്കൂളുകള്‍. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന 47,194 പേര്‍ക്ക് നിയമനം. 3233 പേര്‍ക്ക് 20 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്‌മെന്റ് ഓഫീസ്. കശുവണ്ടി വികസനകോര്‍പ്പറേഷന് 70 കോടി രൂപ. 6000 തൊഴിലാളികള്‍ക്കുകൂടി നിയമനം. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ എണ്ണം 3.95 ലക്ഷത്തില്‍ നിന്ന് 7.8 ലക്ഷമായി ഉയര്‍ന്നു. പാരിപ്പള്ളിയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് നിര്‍മാണം തുടങ്ങി.107 വര്‍ഷം പഴക്കമുള്ള അബ്‌കാരി നിയമ പരിഷ്കരണത്തിന് സമിതി. കെ.എസ്.ബി.സി വരുമാനം 3621 കോടി രൂപയായി.പതിനൊന്ന് പുതിയ റെയ്ഞ്ചുകളും 280 തസ്തികകളും ഈ മേഖലയില്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിച്ചു.മുപ്പതിനായിരത്തോളം അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ അഞ്ച് ബോട്ടുകള്‍ ഉള്‍പ്പെടെ 1800 ലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാല് ബോട്ടുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. മികവുറ്റ വിദ്യാഭ്യാസ മേഖലവിദ്യാഭ്യാസ രംഗത്ത് എല്ലാതലങ്ങളിലും ജനാധിപത്യവത്കരണവും സാമൂഹികനീതിയും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കി, അപ്രാപ്യമെന്ന് കരുതിയ നവീകരണം അഞ്ച് വര്‍ഷത്തിനുള്ളില്‍ സാധ്യമാക്കി. വിദ്യാഭ്യാസത്തെ വാണിജ്യവത്കരണത്തില്‍ നിന്ന് രക്ഷിച്ചെടുത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്തും സ്വകാര്യമേഖലയെ കഴിയുന്നത്ര സഹകരിപ്പിച്ചും തീവ്രമായ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള പരിഷ്കരണങ്ങളാണ് നടപ്പിലാക്കിയത്. ഒന്നു മുതല്‍ എട്ടുവരെ ക്ളാസിലെ കുട്ടികള്‍ക്ക് സൌജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കി. ഉച്ചഭക്ഷണ പരിപാടി ജനപങ്കാളിത്തത്തോടെ സമഗ്രപോഷകാഹാരപദ്ധതിയാക്കി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍വകലാശാലകളില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ കം ഗ്രേഡിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന സ്കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള പദ്ധതി 107 സ്കൂളുകളില്‍ നടപ്പിലാക്കി. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം ഉണര്‍ത്താനും പരിപോഷിക്കാനും ശാസ്ത്രവര്‍ഷാചരണം നടത്തി. 75 ശതമാനത്തിനു താഴെ എസ്എസ്എല്‍സി വിജയശതമാനം നേടിയിരുന്ന സ്കൂളുകളില്‍ പ്രത്യേകപരിപാടികള്‍, മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ ഉയര്‍ച്ചക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ അവ രണ്ടുഭാഗങ്ങളാക്കി. ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 40 സ്കൂളുകളില്‍ മുഴുസമയ ക്ളാസ് ആരംഭിച്ചു. പാഠപുസ്തക രചനയ്ക്ക് പ്രത്യേക സമിതികള്‍ രൂപീകരിച്ചു. അവധിക്കാലത്ത് അധ്യാപകര്‍ക്ക് പരിശീലന പദ്ധതികള്‍. ഇംഗ്ളീഷ് ഭാഷാപഠനം ഒന്നാം ക്ളാസ് മുതല്‍ നടപ്പിലാക്കി. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍. എല്ലാ സ്കൂളുകളിലും സമ്പൂര്‍ണ ശുചിത്വപരിപാടികള്‍ ആവിഷ്കരിച്ചു. പരീക്ഷാഭവന്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ചു. കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവ ഏകോപിപ്പിച്ചു. സര്‍വശിക്ഷാ അഭിയാന്‍ അപ്പര്‍ പ്രൈമറിതലം വരെ മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തില്‍ കേരളത്തിന് ദേശീയ അംഗീകാരവും ലഭിച്ചു. ഈ മേഖലയില്‍ ലിറ്റില്‍ സയന്റിസ്റ്റ്, നൂറുക്ക് നൂറ് എന്നീ നവീന പദ്ധതികള്‍ നടപ്പാക്കി. മൂന്നു മുതല്‍ 18 വരെ വയസ്സുള്ള കുട്ടികള്‍ക്ക് യുനിക് നംപര്‍ തിരിച്ചറിയല്‍ കാര്‍ഡു നല്‍കിത്തുടങ്ങി. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു. ഇവരുടെ രക്ഷിതാക്കള്‍ക്കായി വെളിച്ചം എന്ന കൈപ്പുസ്തകം വിതരണം ചെയ്തു. എല്ലാ സ്കൂളിലും സമ്പൂര്‍ണ ശുചിത്വ-കായിക ക്ഷമതാപദ്ധതികള്‍ തുടങ്ങി. പട്ടികവിഭാഗവിദ്യാര്‍ഥികള്‍ക്കായി പഠന വീട്, പരിസര അവബോധം വളര്‍ത്താന്‍ എന്റെ മരം പദ്ധതികള്‍ നടപ്പാക്കി. പരിക്ഷാഭവന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താനും പരീക്ഷാഫലങ്ങള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. പരീക്ഷാഭവനില്‍ കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കി. കുടിശ്ശിക ജോലികള്‍ തീര്‍ക്കാന്‍ നടപടി സ്വീകരിച്ചു. പരാതികള്‍ തീര്‍ക്കാന്‍ അദാലത്ത് നടത്തി. എസ്.എസ്.എല്‍.സി. രജിസ്ട്രേഷന് മുമ്പ് ജനനത്തീയതി തിരുത്താന്‍ പ്രൈമറി സ്കൂളാണെങ്കില്‍ എ.ഇ.ഒയ്ക്കും ഹൈസ്കുളാണെങ്കില്‍ ഡി.ഇ.ഒയ്ക്കും അധികാരം നല്‍കി. സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഏര്‍പ്പെടുത്തി. ബ്ളോക്ക് റിസോഴ്സ് സെന്ററുകളില്‍ ബ്രോഡ്‌ബാന്റ് കണക്ഷനു പുറമേ പത്തു കംപ്യൂട്ടറുകള്‍ നല്‍കി. സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ രക്ഷയ്ക്ക് നടപടി സ്വീകരിച്ചു. ഇതിനായി സമ്പൂര്‍ണ ആരോഗ്യപദ്ധതി നടപ്പാക്കി. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് സൌകര്യമൊരുക്കി. ഓപ്പണ്‍ സ്കൂള്‍ സ്വയംഭരണ സ്വഭാവത്തിലാക്കാന്‍ നടപടി തുടങ്ങി. എസ്.സി.ഇ.ആര്‍.ടി, സി-മാറ്റ് എന്നിവയ്ക്കായി ദേശാന്തര നിലവാരമുള്ള പരിശീലനകേന്ദ്രം തുടങ്ങാന്‍ നടപടി ആരംഭിച്ചു. പരീക്ഷാ രീതി കൂടുതല്‍ ശാസ്ത്രീയമാക്കി. വര്‍ഷം മൂന്നു പരീക്ഷകള്‍ക്കു പകരം രണ്ടെണ്ണമാക്കി. കുട്ടികള്‍ പ്രശ്നങ്ങളും പാഠങ്ങളും നേരിട്ടു പഠിക്കുന്ന നിരന്തര പഠന വിലയിരുത്തല്‍ സമ്പ്രദായത്തിന് പ്രാധാന്യം നല്‍കി. യൂനിറ്റ് അസസ്‌മെന്റ് ഏര്‍പ്പെടുത്തി. ഹയര്‍സെക്കന്ററി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. പ്രവേശനത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ഇത് സഹായകമായി. മികച്ച ഇ-ഗവേണന്‍സ് പദ്ധതി അവാര്‍ഡും ഏകജാലകസംവിധാനത്തിന് ലഭിച്ചു. ചില സ്കൂളുകളിലെങ്കിലും സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞു. സംസ്ഥാനത്തെ പിന്നാക്കമേഖലകളില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങി. 2005 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സിക്ക് ഗ്രേഡിങ് നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി 2007-ല്‍ ഹയര്‍സെക്കന്ററി പരീക്ഷയ്ക്കും ഗ്രേഡിങ് ഏര്‍പ്പെടുത്തി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ പത്തുവര്‍ഷം മുന്‍പ് തുടങ്ങിയ ഐ.ടി @ സ്കൂള്‍ പദ്ധതി ഭാഗമായി സ്കൂളുകളിലെ ഐ.ടി. പഠന ഭൌതിക സാഹചര്യം മെച്ചപ്പെടുത്താനും ഹയര്‍സെക്കന്ററി അടക്കമുള്ള ക്ളാസുകളില്‍ പഠനസൌകര്യം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ്, ഹാര്‍ഡ്വെയര്‍, ഇന്‍സൈറ്റ്, കണ്ടന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രാദേശിക കേബിള്‍ ശൃംഖലയിലും ഇന്റര്‍നെറ്റിലും ഉള്‍പ്പെടെ ലഭ്യമാക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ ‘വിക്ടേഴ്സ്’ തുടങ്ങി. പാഠ്യവിഷയങ്ങളെ ആധാരമാക്കിയുള്ള പരിപാടികള്‍ക്ക് പുറമേ കുട്ടികളുടെ വിജ്ഞാനം വര്‍ധിപ്പിക്കാനും വിനോദതാത്പര്യമുണര്‍ത്താനും വ്യത്യസ്ത പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്കൂള്‍-കോളേജ് വിദ്യാഭ്യാസരംഗത്ത് എഡ്യൂസാറ്റിന്റെ സേവനം കേരളം പരമാവധി പ്രയോജനപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ 15 ഉപഗ്രഹ വിനിമയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. നിരീക്ഷണം, മൂല്യനിര്‍ണയം, ഭരണ നിര്‍വഹണം എന്നീ മേഖലകളില്‍ എഡ്യൂസാറ്റ് സേവനം പ്രയോജനപ്പെടുത്തുന്നു. അധ്യാപകരേയും വിദ്യാര്‍ഥികളേയും പങ്കാളികളാക്കി ഇന്ററാക്ടീവ് ക്ളാസുകള്‍ നടത്താന്‍ എഡ്യൂസാറ്റ് സംവിധാനം ഉപയോഗിച്ചുവരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ഗുണമേന്മയും വൈവിദ്ധ്യവല്‍ക്കരണവും ഉറപ്പാക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തോടൊപ്പമാക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. വിവിധ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, സര്‍ക്കാരിന് ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് വിദഗ്ദ്ധോപദേശം നല്‍കുന്നതിനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പ്രസിദ്ധ പണ്ഡിതനായ ഡോ. കെ. എന്‍ പണിക്കരുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കോഴ്സ് - ക്രെഡിറ്റ് - സെമസ്റ്റര്‍ സംവിധാനവും ഗ്രേഡിംഗ് സംമ്പ്രദായവും നടപ്പില്‍ വരുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിഷയ സ്വാതന്ത്യം ഉറപ്പ് വരുത്തുന്ന ഈ സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ ഗുണനിലവാരവും മികവും വര്‍ദ്ധിപ്പിക്കുന്നതിലേക്കായാണ് സംസ്ഥാന തലത്തില്‍ ക്ളസ്റ്റര്‍ ഓഫ് കോളേജസ് ആരംഭിച്ചു. നിലവിലുള്ള വിഭവശേഷിയും, അടിസ്ഥാനസൌകര്യങ്ങളും പങ്കുവയ്ക്കുന്നതിനും നവീന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമായി ക്ളസ്റ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. നോബല്‍ സമ്മാനിതരടക്കമുള്ള പ്രമുഖ പണ്ഡിതരെ സര്‍വ്വകലാശാലകളിലെ പഠനഗവേഷണ പരിപാടികളില്‍ സഹകരിപ്പിക്കുന്ന ‘ദി എറുഡൈറ്റ്’ പദ്ധതിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പണ്ഡിതരെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പ്രശംസനീയമായി നടത്തിവരുന്നു. നോബല്‍ സമ്മാന ജേതാക്കളായ എട്ടു പേരും വിവിധ മേഖലകളില്‍ പ്രമുഖരായ അക്കാദമിക പണ്ഡിതരും ഇതിനോടകം കേരളത്തിലെ സര്‍വ്വകലാശാലകളിലെ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. സര്‍വ്വകലാശാലകളുടെ അക്കാദമിക ശേഷി സംയോജിപ്പിച്ചുകൊണ്ട് നൂതന മേഖലകളില്‍ തുടങ്ങിയിട്ടുള്ള അന്തര്‍സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. നാനോ ടെക്നോളജി, ബയോസയന്‍സസ്, പരിസ്ഥിതി പഠനം, ബൌദ്ധികസ്വത്തവകാശം, ഡിസെബിലിറ്റി സ്റ്റഡീസ്, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ തുടങ്ങിയിട്ടുള്ള ഈ കേന്ദ്രങ്ങളില്‍ ബിരുദാനന്തര ബിരുദ പരിപാടികളും, ഗവേഷണവും, അദ്ധ്യാപക സന്ദര്‍ശന പരിപാടികള്‍, വിദ്യാര്‍ത്ഥി സന്ദര്‍ശന പരിപാടികള്‍ മുതലായ നിരവധി നൂതന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ അടിസ്ഥാനശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഭാഷാപഠന മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. ഓരോ വര്‍ഷവും 1000 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് സ്കോളര്‍ഷിപ്പുകളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. താഴ്ന്ന വരുമാനത്തില്‍പ്പെട്ട 4000 കുട്ടികള്‍ക്കായി 10,000 (പതിനായിരം) രൂപ വീതമുള്ള സുവര്‍ണ്ണ ജയന്തി സ്കോളര്‍ഷിപ്പ് പദ്ധതി 2007 മുതല്‍ നടപ്പാക്കി വരുന്നു. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനത്തിനായി 5000 സ്കോളര്‍ഷിപ്പുകളാണ് ഉള്ളത്. ഇതോടൊപ്പം പോസ്റ്റ് മെട്രിക്, മെരിറ്റ്-കം-മീന്‍സ് മുതലായ കേന്ദ്ര ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും കാര്യക്ഷമമായി നടപ്പാക്കി വരുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം മാനവികവിഷയങ്ങള്‍, കലകള്‍ എന്നിവയില്‍ ഉന്നതമായ ഗവേഷണ കേന്ദ്രങ്ങളില്‍ ഹ്രസ്വകാല ഗവേഷണ പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘Aspire’ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഇതോടൊപ്പം അടിസ്ഥാന വിജ്ഞാനശാഖാ പഠനം പ്രോത്സാഹിപ്പിക്കാനായി സര്‍വ്വകലാശാലകളിലൂടെ പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ശാസ്ത്ര മേഖലയ്ക്കായുള്ള ഇന്‍കള്‍ക്കേറ്റ് പദ്ധതി, സാമൂഹ്യശാസ്ത്ര മേഖലയ്ക്കായുള്ള അക്വയര്‍ സ്കോളര്‍ഷിപ്പ് പദ്ധതി, കലാപഠനത്തിനും സ്പോര്‍ടിസിനുമായുമുള്ള പദ്ധതികളും ഈ മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്താനും അവരെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പരിശീലിപ്പിക്കാനും ഉതകുന്നതാണ്. സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കേന്ദ്രസഹായം വാങ്ങിയെടുത്തുകൊണ്ട് വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (IIST) തിരുവനന്തപുരത്ത് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) തിരുവനന്തപുരത്ത് 2008 ല്‍ ആരംഭിച്ചു. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. മലപ്പുറത്ത് അലിഗഡ് സര്‍വ്വകലാശാലയുടെ കേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാസ് കമ്മ്യൂണിക്കേഷന്‍ ക്യാമ്പസ് 2011-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ഇവയ്ക്ക് വേണ്ടിയുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് കൊടുത്തിട്ടുള്ളത്. ആലപ്പുഴയില്‍ പുതിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങാന്‍ കഴിഞ്ഞത് ഈ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ്. ഇതോടൊപ്പം ഈ സര്‍ക്കാര്‍ വന്നതിനുശേഷം 18 അപ്ലൈഡ് സയന്‍സ് കോളേജുകളാണ് ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയിട്ടുള്ളത്. ഇതില്‍ മിക്കതും പിന്നോക്ക മേഖലകളിലാണ് തുടങ്ങിയിട്ടുള്ളത്. നിയമന നിരോധനം നീക്കുകയും ആദ്യഘട്ടമായി 642 അധ്യാപകരെ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിയമിക്കുകയും ചെയ്തു. ഇതിന് പുറമെ സര്‍ക്കാര്‍ കോളേജുകളില്‍ 185 പുതിയ അദ്ധ്യാപക തസ്തികകളും എയ്ഡഡ് കോളേജുകളില്‍ 1500-ാളം തസ്തികകളും സൃഷ്ടിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. അത്യാധുനിക അദ്ധ്യയന ഉപാധികളോടെ അദ്ധ്യയനം നടത്തുന്നതിനായി സംസ്ഥാനത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ സ്മാര്‍ട്ട് ക്ളാസ്സ് മുറികള്‍ സജ്ജമാക്കി. ഇതോടൊപ്പം എഞ്ചിനീയറിംഗ് കോളേജുകളിലെ ക്ളാസ്സ് മുറികളില്‍ ഇന്റര്‍നെറ്റ് സംവിധനം ഒരുക്കാനുള്ള പദ്ധതികളും തുടങ്ങിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ വിജ്ഞാനനിലയുടെ വിപുലീകരണത്തിനായി തുടര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.റ്റി. കളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുതലായ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെയും അദ്ധ്യാപകരുടെ ക്ളാസ്സുകള്‍ ലഭ്യമാക്കാനായി വിസിറ്റിംഗ് ഫാക്കല്‍ട്ടി സ്കീം ആരംഭിച്ചു. എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷണ താത്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനും എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം 2010-ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളിലെ ധൈഷണികശേഷി ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ഈ ഗവേഷണ കേന്ദ്രം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. അക്കാദമിക ഉള്ളടക്ക വികസനത്തിനായി K-base, ‘The Scholar‘, ‘Gurusmarana‘ തുടങ്ങിയ നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. പോളിടെക്നിക്ക് മേഖലയില്‍ അദ്ധ്യാപന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (Quality Improvement Programme) നടപ്പിലാക്കി. പോളിടെക്നിക്ക് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സൌകര്യം സൌജന്യമായി ലഭ്യമാക്കി. പോളിടെക്നിക്ക് കോളേജുകളിലെ ക്ളാസ് മുറികള്‍ സ്മാര്‍ട്ട് റൂമുകളാക്കി ആധുനീകരിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം പോളിടെക്നിക്കുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ 17 പോളിടെക്നിക്ക് കോളേജുകളില്‍ ഫിനിഷിംഗ് സ്കൂളുകള്‍ സ്ഥാപിച്ചു. പോളിടെക്നിക്കുകളില്‍ കേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആസൂത്രണം സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. സാമൂഹിക വികസനം പോളിടെക്നിക്കുകളിലൂടെ എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 35 പോളിടെക്നിക് കോളേജുകള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുവാന്‍ സഹായിക്കുന്ന പദ്ധതിയില്‍ 8 കോടി രൂപയുടെ സഹായം ലഭ്യമായിട്ടുണ്ട്. സംസ്ഥാനത്തെ 35 പോളിടെക്നിക്കുകളില്‍ 1 കോടി രൂപ വീതം ചെലവില്‍ വനിതാ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതാണ്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം എ.ഐ.സി.റ്റി.ഇ.യുടെ ഫീ വെയ്‌വര്‍ സ്കീം പ്രകാരം 10% സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ആ സീറ്റുകളില്‍ വികലാംഗര്‍, വനിതകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ ഫീസ് സൌജന്യത്തോടെ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. 3045 വിദ്യാര്‍ത്ഥികള്‍ പോളിടെക്നിക്കുകളിലും 3648 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജുകളിലും ഈ പദ്ധതി പ്രകാരം പഠിക്കുന്നു. കൊല്ലത്ത് വെള്ളിമണ്ണില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയും, പൊന്നാനിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചും ആരംഭിച്ചു. 2 മോഡല്‍ ഫിനിഷിംഗ് സ്കൂളുകളാണ് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ ആരംഭിച്ചിട്ടുള്ളത്. കേരള സംസ്ഥാന ആഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററിനെ പുനരുദ്ധരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്തതിലൂടെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞു. 2006 ല്‍ 3.99 കോടി വിറ്റുവരവായിരുന്നത് 2010 ല്‍ 40.99 കോടി രൂപയായി വര്‍ദ്ധിച്ചു. ആശുപത്രികള്‍ സുസജ്ജംകേരളപ്പിറവിയ്ക്ക് ശേഷം അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന ചാരിതാര്‍ഥ്യവുമായാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. താളം തെറ്റിയ പൊതുജനാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ചപ്പനികളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. ദാരിദ്യ്ര രേഖയ്ക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം 35 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. 18 വയസിന് താഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ തികച്ചും സൌജന്യമാക്കി. മരുന്ന് സംഭരണത്തേയും വിതരണത്തേയും കുറിച്ച് അനേക വര്‍ഷങ്ങളായി വ്യാപകമായ പരാതിയാണ് ഉയര്‍ന്നുവന്നിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വതപരിഹരം കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് ഉറപ്പു നല്‍കിയിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷം 495 ഇനം മരുന്നുകള്‍ വാങ്ങിയതില്‍ 252 ഇനങ്ങള്‍ക്കും മുന്‍വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞ വിലയായിരുന്നു. ഇതിനകം 142 കോടി രൂപയുടെ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതില്‍ 113 കോടിയുടെ മരുന്നുകള്‍ ആശുപത്രികളില്‍ എത്തിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 48 കോടിയുടെ ഉപകരണങ്ങള്‍ സംഭരിക്കുന്ന ചുമതലയും ഈ വര്‍ഷം കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. പൊതുമേഖലയിലെ മരുന്നുനിര്‍മാണ സ്ഥാപനമായ ആലപ്പുഴയിലെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് വര്‍ഷം തോറും ഫണ്ട് അനുവദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് 1500 കോടിയിലേറെ രൂപ ചെലവഴിച്ചു. സബ് സെന്ററുകള്‍ക്കും വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതികള്‍ക്കും 10,000 രൂപ വീതവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 25,000 രൂപ വീതവും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും ഉപാധിരഹിത ഫണ്ടായി വര്‍ഷം തോറും നല്‍കി വരുന്നു. അറ്റകുറ്റപണികള്‍ക്കായി സബ്സെന്ററുകള്‍ക്ക് 10,000 രൂപ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1,00,000 എന്നിങ്ങനെ നല്‍കുന്നു. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ ആശുപത്രി നിര്‍വഹണസമിതികള്‍ക്ക് 5,00,000 രൂപ വീതവും വര്‍ഷം തോറും നല്‍കുന്നു.ജനകീയ പങ്കാളിത്തത്തോടെ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ സുസജ്ജ സംവിധാനങ്ങളായി. 300 ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്തു. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചു. ജനനീ സുരക്ഷായോജന വഴി അഞ്ചു ലക്ഷം സ്ത്രീകളുടെ പരിരക്ഷയ്ക്ക് 40 കോടിയോളം രൂപയുടെ സഹായം നല്‍കി. 1100 വിദ്യാലയങ്ങളില്‍ ആരോഗ്യ പരിപാടി നടപ്പാക്കി. എച്ച്ഐവി ബാധിതരുടെ പരിചരണത്തിന് ‘പുലരി‘ സെന്ററുകള്‍ സജീവമാക്കി. ‘ജ്യോതിസ്‘ കേന്ദ്രങ്ങള്‍ കൂടുതല്‍ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിച്ചു. മൂന്ന് ആയൂര്‍വേദ ആശുപത്രികള്‍ക്ക് ഒന്‍പത് കോടി രൂപയുടെ ധനസഹായം. മലപ്പുറത്ത് ജില്ലാ ആശുപത്രി. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ജില്ലാ ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെയും നവീകരണം ഏറ്റെടുത്തു. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ അക്കാദമിക് നിലാവാരം ഉയര്‍ത്താന്‍ കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ 120കോടി രൂപയുടെ വികസന പദ്ധതി പൂര്‍ത്തിയാക്കി. മെഡിക്കല്‍കോളജ് അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു. സ്വകാര്യപ്രാക്ടീസ് നിരോധിച്ചു. ആരോഗ്യമേഖലയെക്കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതികളുടെയും നിയമസഭാ സമിതികളുടെയും ശുപാര്‍ശകള്‍ അനുസരിച്ച് കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉന്നത ചികിത്സ ലഭ്യമാക്കാനുള്ള റഫറല്‍ യൂണിറ്റുകളായി മാറിക്കഴിഞ്ഞു. പെരിഫറല്‍ ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ മതിയാവുന്ന ഏതാണ്ട് 40 ശതമാനം രോഗികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിത്യവും എത്തുന്നത്. ഇതുകാരണം തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് തറയില്‍ കിടക്കേണ്ടി വരുന്നു. മതിയായ ചികിത്സയും ലഭ്യമല്ലാതെ വരുന്നു. പെരിഫറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തി റഫറല്‍ സംവിധാനം കര്‍ശനവും ഊര്‍ജിതവുമാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 40-ഓളം ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്നത് 140-ലേറെയായി. മെഡിക്കല്‍ കോളേജുകളില്‍ ഇപ്പോള്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സൌകര്യം ലഭിക്കുന്നു.മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തില്‍ കൂടുതല്‍ ഉത്തേജനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്നോളജി (സിമെറ്റ്) എന്ന സ്വയംഭരണസ്ഥാപനം ആരംഭിച്ചു. സീമെറ്റിന്റെ പ്രഥമ സംരംഭമായി മലമ്പുഴ (പാലക്കാട്), ഉദുമ (കാസര്‍കോട്), പള്ളുരുത്തി (എറണാകുളം) എന്നിവിടങ്ങളില്‍ നഴ്സിങ് കോളേജ് സ്ഥാപിച്ചു. പയ്യന്നൂരിലും കുഴല്‍ മന്ദത്തും ഓരോ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. മുണ്ടൂരും തൃപ്പൂണിത്തുറയിലും പോസ്റ്റ് ബേസിക് നഴ്സിങ് കോഴ്സും ആരംഭിച്ചു. മെഡിക്കല്‍ കോളേജുകളില്‍ പുതിയ പി.ജി. കോഴ്സുകള്‍ ആരംഭിച്ചു. 200 ഓളം മെഡിക്കല്‍ പി.ജി. സീറ്റ് വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സൌകര്യങ്ങളോടുകൂടിയ 25 ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ തിരുവനന്തപുരം ജില്ലയില്‍ ഏര്‍പപ്പെടുത്തി. 108 എന്ന നമ്പരിലേക്കു വിളിച്ചാല്‍ അടിയന്തര സേവനം ലഭ്യമാകും. ഈ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. പൂജപ്പുരയിലെ പഞ്ചകര്‍മ ആശുപത്രിയില്‍ ആറുകോടിയുടെ വികസനം നടപ്പാക്കി. 600-ലധികം താത്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പില്‍ പതിനായിരത്തിലധികം പേര്‍ക്ക് സ്ഥിരനിയമനം നല്‍കി. ജീവനക്കാരുടെ പ്രൊമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കി. ഡോക്ടര്‍മാരെയും നഴ്സുമാരെയും ദേശീയ ഗ്രാമീണാരോഗ്യ മിഷന്‍ വഴി അധികം നിയമിച്ചു. രണ്ടായിരത്തിനടുത്ത് പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്പെഷ്യലിസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പിലാക്കി. ഡോക്ടര്‍മാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് ആകര്‍ഷകമാക്കി. തീരദേശ മേഖലകളിലും ഗിരിവര്‍ഗ മേഖലകളിലും മൊബൈല്‍ ഡിസ്പെന്‍സറി സംവിധാനം ഏര്‍പ്പെടുത്തി. സാമൂഹ്യക്ഷേമം ലക്ഷ്യബോധത്തോടെസമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളില്‍ നല്ലൊരു പങ്കിനെ പ്രതിനിധീകരിക്കുന്ന വകുപ്പാണ് സാമൂഹികക്ഷേമ വകുപ്പ്. അക്കാരണം കൊണ്ടുതന്നെ അവരുടെ ആരോഗ്യ പരിരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ട ക്രിയാത്മക പരിപാടികള്‍ക്കാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം കൊടുത്തത്.7722 പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുകയും, 15000ല്‍ പരം പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. അങ്കന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. പുതിയ 95 ഐ.സി.ഡി.എസ്. പ്രോജക്ടുകള്‍ക്ക് തുടക്കംകുറിച്ചു. ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ‘താലോലം‘ പദ്ധതിയും കാന്‍സര്‍ സുരക്ഷാ പദ്ധതിയും നടപ്പാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2000 രൂപ വീതം പെന്‍ഷന്‍ അനുവദിച്ചു. വയോജന നയം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുകയും വിവിധ ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വികലാംഗ സംവരണ നിയമനം പി.എസ്.സി. മുഖേനയാക്കുകയും ക്ളാസ് 2,3,4 വിഭാഗങ്ങളിലായി 232 തസ്തികകളില്‍ക്കൂടി സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ശാരീരിക/മാനസിക വൈകല്യം അനുഭവിക്കുന്നവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ആശ്വാസകിരണം പദ്ധതി നടപ്പിലാക്കി. വിധവകളുടെ പുനര്‍വിവാഹത്തിന് കാല്‍ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു. സ്ത്രീശാക്തീകരണവും വികസനവും ലക്ഷ്യമിട്ട് 'ജെന്‍ഡര്‍ അഡ്വൈസറി ബോര്‍ഡ്' രൂപീകരിച്ചു. തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാന്‍ ഫിനിഷിംഗ് സ്കൂള്‍ പ്രോഗ്രാം ആരംഭിച്ചു. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് എല്‍ബിഎസിലും വനിതാവികസന കോര്‍പ്പറേഷന്‍ റീച്ച് അക്കാദമിയിലും പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ സാധിച്ചു. സ്ത്രീശാക്തീകരണം വര്‍ധിപ്പിക്കുന്നതിനായി വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ചരിത്രത്തില്‍ ഇടം നേടിയ മലയാളി വനിതകള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍, വിവിധമേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സൈറ്റ്. സ്ത്രീകള്‍ക്ക് സര്‍ഗശേഷി വര്‍ധിപ്പിക്കാനുള്ള അവസരം കൂടി ഇതിലുണ്ട്. സ്ത്രീസമൂഹത്തിന് നേരെയുണ്ടാവുന്ന അതിക്രമങ്ങളും പീഡനങ്ങളും ഇല്ലാതാക്കാനാണ് ഈ പദ്ധതി. ഗാര്‍ഹിക പീഡനങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാനായി ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളില്‍ സൈക്കോ-സോഷ്യല്‍ കൌണ്‍സിലിങ് പദ്ധതി ആരംഭിച്ചു. പെണ്‍കുട്ടികളുടെ മാനസികവും ശാരീരികവുമായ സമഗ്ര വികസനം ഇത് ലക്ഷ്യം വെയ്ക്കുന്നു. ശിശുക്ഷേമസമിതി മുഖേന അനാഥ ശിശുക്കളുടെ സംരക്ഷണത്തിനും ശിശുവികസനത്തിനും പദ്ധതികള്‍ നടപ്പിലാക്കി.സാമ്പത്തികം അതിമെച്ചംസുസ്ഥിരവും മെച്ചപ്പെട്ടതുമായ സാമ്പത്തിക മേഖല - ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആരും സമ്മതിക്കും. കേന്ദ്രസര്‍ക്കാരിന്റെ വികല സാമ്പത്തിക നയങ്ങളും മുന്‍സര്‍ക്കാരിന്റെ നടപടികളും ജനങ്ങളുടെ മേല്‍ വന്‍ സാമ്പത്തിക ബാധ്യത കെട്ടിവെയ്ക്കുന്നതായിരുന്നു. ഇതുമാറ്റി സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താനും ശരിയായ ധനവിനിയോഗത്തിനും ഈ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ വരുമാനം വര്‍ധിപ്പിച്ചാണ് പണം കണ്ടെത്തിയത്. സാമ്പത്തിക പരിമിതിക്കുള്ളിലും പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 250 രൂപയായി ഉയര്‍ത്തി. 110-120 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന്‍ കുടിശ്ശിക, കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശ്ശിക, ഡി.എ കുടിശ്ശിക എന്നിവയുടെ ഭാരം ഒഴിവാക്കി. 2500-3000 കോടി രൂപയുടെ കുടിശ്ശികയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍. കക്കാത്തൊഴിലാളികള്‍, പീടികത്തൊഴിലാളികള്‍, നിലത്തൊഴുത്താശാന്‍മാര്‍, ലോട്ടറി വില്‍പ്പനക്കാര്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പുതിയ ക്ഷേമ പദ്ധതികള്‍ രൂപീകരിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം പൂര്‍ണമായി നല്‍കി. അംഗനവാടി ജീവനക്കാര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ദാരിദ്യ്ര രേഖയ്ക്ക് കീഴിലുള്ള എല്ലാ കുടുംബങ്ങളിലെയും 65 വയസു കഴിഞ്ഞവര്‍ക്ക് ക്ഷേമനിധി അംഗങ്ങളല്ലെങ്കിലും വാര്‍ധക്യകാല അലവന്‍സ് ആയി പ്രതിമാസം 100 രൂപ അനുവദിച്ചു. ഇന്ന് പദ്ധതി-പദ്ധതീതര ചെലവുകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ട്രഷറി നിരോധവും കാത്തുനില്‍പ്പും പെന്‍ഷന്‍, ഡി.എ കുടിശ്ശികയുമെല്ലാം പഴങ്കഥ. രാഷ്ട്രീയ ഇച്ഛാശക്തിയോടെ സ്വീകരിച്ച നടപടികള്‍ വരുമാനത്തില്‍ വരുത്തിയ വര്‍ദ്ധനവാണ് നേട്ടത്തിന്റെ ആധാരശില. അംഗീകൃതമായ ഏതു ധനസൂചകമെടുത്ത് പരിശോധിച്ചാലും സംസ്ഥാനസര്‍ക്കാരിന്റെ ധനസ്ഥിതി സുസ്ഥിരമാണെന്ന് കാണാം.ഈ സര്‍ക്കാരിന്റെ മുന്‍ഗണന എന്തെന്ന് വ്യക്തമാക്കുന്ന നടപടിയാണ് രണ്ടുരൂപക്കുള്ള റേഷനരി. 11 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കു മാത്രം റേഷന്‍ നല്‍കിയാല്‍ മതി എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാകട്ടെ രണ്ടു രൂപക്ക് 40 ലക്ഷം കുടുംബങ്ങള്‍ക്കാണ് റേഷനരി നല്‍കുന്നത്. പരമ്പരാഗത മേഖലകളിലും പ്രാഥമിക മേഖലകളിലും പണിയെടുക്കുന്ന കൂലിവേലക്കാരെ എ.പി.എല്‍, ബി.പി.എല്‍ തരംതിരിവ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. 500 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം അധികച്ചെലവ്.വ്യാപാരികള്‍ക്ക് ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയും, ചെക്ക്പോസ്റ്റുകള്‍ നവീകരിച്ചും വാണിജ്യ നികുതി വരുമാനയിനത്തില്‍ വന്‍വര്‍ധനവ് വരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കുടിശ്ശിക പൂര്‍ണമായും നല്‍കി. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2009 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം വരുത്തി. ഇത് ജീവിത ചെലവ് വര്‍ധിച്ച അവസ്ഥയില്‍ ഇത് ഏറെ ആശ്വാസകരമായി.അഞ്ചു വര്‍ഷം മുമ്പ് 200-250 കോടിയായിരുന്ന കാര്‍ഷികമേഖലയുടെ അടങ്കല്‍ ഇപ്പോള്‍ 625 കോടി രൂപയാണ്. ഐടി, ടൂറിസം മേഖലകളുടെ വികസനത്തിനായുള്ള തുകയില്‍ 77 ശതമാനം വര്‍ധനവ്. ഇതു മൂലം കൂടുതല്‍ തൊഴിലവസരങ്ങള്‍ സാധ്യമായി. അടിസ്ഥാന വികസനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി. കുടിവെള്ളം നല്‍കാന്‍ 600 കോടി രൂപ. 5000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. തീരദേശമേഖലകള്‍ക്കായി 3000 കോടിയുടെ വിനിയോഗം. സുസ്ഥിരവികസനപദ്ധതിയുടെ വികസനത്തിനായി 1000 കോടിയുടെ ഹരിതഫണ്ട്. ആധുനീകരണവും ഭരണപരിഷ്കാരവും നടപ്പാക്കിയതോടെ കെഎസ്എഫ്ഇ ചിട്ടികളിലെ അഞ്ച് വര്‍ഷം മുമ്പത്തെ 159 കോടി രൂപ 515 കോടിയായി. മറ്റു പദ്ധതികളിലും ഗണ്യമായ നേട്ടം. കേരളഫിനിന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതോടെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പിന്തുണയായി.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍ സബ്സിഡിയിനത്തില്‍ ചെലവ് ഏതാണ്ട് ഇല്ലായ്മ ചെയ്തിരുന്ന സ്ഥിതിയായിരുന്നു. ഇന്നത് 600 കോടി രൂപയാണ്. നെല്ല് സംഭരണത്തിന് കേന്ദ്ര താങ്ങുവിലയേക്കാള്‍ കിലോഗ്രാമിന് രണ്ടു രൂപയാണ് അധികം നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് സര്‍വകലാശാലകള്‍ക്കുള്ള പദ്ധതീതര ഗ്രാന്റില്‍ യാതൊരു വര്‍ധനവും വരുത്തിയിരുന്നില്ല. ഈ സര്‍ക്കാര്‍ പദ്ധതീതര ഗ്രാന്റില്‍ പ്രതിവര്‍ഷം 15 ശതമാനം വീതവും, ഈ സാമ്പത്തിക വര്‍ഷം 50 ശതമാനത്തിന്റെയും വര്‍ധനവ് വരുത്തി. പൊതുജനാരോഗ്യ സംവിധാനത്തിനും ഈവിധമുള്ള സാമ്പത്തിക പിന്തുണ തന്നെയാണ് നല്‍കിയത്. മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ സമയം ലഭ്യമാക്കുന്നതിനു വേണ്ടി പ്രതിവര്‍ഷം നാം ഏറ്റെടുത്ത അധികച്ചെലവ് 120 കോടി രൂപയുടേതാണ്.41,500ഓളം കുടുംബങ്ങളുടെ 1996നു മുമ്പുള്ള ഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളി. അവയുടെ ആധാരങ്ങള്‍ തിരിച്ചു നല്‍കി തുടങ്ങി. സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വായ്പ എടുത്ത പട്ടികജാതി - വര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ എന്നിവരുടെ പലിശയും പിഴപ്പലിശയും 25,000 വരെയുള്ള മുതല്‍സംഖ്യയും എഴുതിത്തള്ളി.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റവന്യൂ കമ്മി 3.3 ശതമാനമായിരുന്നു. 2009-10ല്‍ അത് 1.9 ശതമാനമായി കുറഞ്ഞു. ഭാഗ്യക്കുറിസംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവിലും ലാഭത്തിലും വന്‍വര്‍ദ്ധനവാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. വകുപ്പില്‍ നടപ്പിലാക്കിയ ഭരണപരിഷ്കാര നടപടികളാണ് ഈ നേട്ടത്തിനാധാരം. അനധികൃത അന്യസംസ്ഥാന ലോട്ടറികളോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനവും ഈ സര്‍ക്കാരിന്റെ സവിശേഷതയാണ്. അനധികൃത അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ല എന്നും എടുത്ത നടപടികള്‍ പിന്‍വലിക്കുമെന്നും സുപ്രീംകോടതിയില്‍ മുന്‍സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിദഗ്ദ്ധരായ അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയില്‍ ഈ സര്‍ക്കാര്‍ കേസ് നടത്തി. ലോട്ടറി നിയമത്തിന്റെ ലംഘനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന വിധി നേടിയെടുത്തു. ദൌര്‍ഭാഗ്യകരമെന്നുപറയട്ടെ കേന്ദ്രസര്‍ക്കാര്‍ തടര്‍ന്ന് പുറപ്പെടുവിച്ചിട്ടുള്ള ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ അധികാരം എടുത്തു കളിഞ്ഞിരിക്കുകയാണ്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ ഇനി കേന്ദ്രസര്‍ക്കാരിനു മാത്രമാണ് അധികാരം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു. ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം വേണമെന്ന കക്ഷിരാഷ്ട്രീയത്തിനതീതമായ കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതിനെക്കാളെല്ലാം ഗൌരവമുള്ളത് ഓണ്‍ലൈന്‍ ലോട്ടറിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ നല്‍കുന്ന നിയമ സംരക്ഷണമാണ്.കെ.എസ്.എഫ്.ഇനാടകീയമായ വളര്‍ച്ച കൈവരിച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഫിനാന്‍ഫ്യല്‍ എന്റര്‍പ്രൈസ്. നികുതി, ലോട്ടറി വകുപ്പുകളിലെന്നപോലെ ആധുനീകരണവും ഭരണപരിഷ്കാര നടപടികളുമാണ് കെ.എസ്.എഫ്.ഇ യുടെ നേട്ടത്തിന് ആധാരം. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ഇന്ന് രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. 2005-06 ല്‍ പ്രതിമാസ ചിട്ടിസല 159 കോടി രൂപയായിരുന്നത് 2009-10 ല്‍ 515 കോടി രൂപയായി വളര്‍ന്നു. ആകെ ചിട്ടി സലയാകട്ടെ 1786 കോടിയില്‍ നിന്ന് 5138 കോടിയായും ഉയര്‍ന്നു. കമ്പനിയുടെ 2005-06 ലെ ടേണ്‍ ഓവര്‍ 3960 കോടിയായി. 2010 മാര്‍ച്ചില്‍ ഇത് 9683 കോടിയായി കുത്തനെ വര്‍ധിച്ചു. കെ.എസ്.എഫ്.ഇയുടെ ചിട്ടിവരിക്കാരുടെ എണ്ണം 778000 ല്‍ നിന്ന് 1325000 ആയി വര്‍ധിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ഈ പൊതുമേഖലാ ധനകാര്യ സ്ഥാപനം കൈവരിച്ച ജനകീയാംഗീകാരത്തിന്റെ സൂചനകളാണിതെല്ലാം. ബ്രാഞ്ചുകളുടെ എണ്ണം 266-ല്‍ നിന്ന് 339 ആയി ഉയര്‍ന്നു. ചിട്ടി ഏജന്റുമാരായും കളക്ഷന്‍ ഏജന്റുമാരായും 2800 പേര്‍ക്കാണ് പുതിയതായി തൊഴില്‍ നല്‍കിയത്. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ എണ്ണം 4100 ല്‍ നിന്ന് 4600 ആയും ഉയര്‍ന്നു. കെ.എഫ്. സി.സംസ്ഥാന സര്‍ക്കാരിന് വലിയ പേരുദോഷം വരുത്തിയിരുന്ന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഇന്ന് ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ധനപരമായ ഇടപെടലിനുള്ള മുഖ്യ ഏജന്‍സിയായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മാറി. ഉയര്‍ന്ന പലിശയ്ക്ക് പണം കടം നല്‍കുന്ന ഒരു സ്ഥാപനമെന്ന നിലയില്‍ നിന്ന് ലക്ഷ്യബോധമുള്ള ധനകാര്യ സ്ഥാപനമായി കെഎഫ് സി വളര്‍ന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ പദ്ധതി, ആഗോള മാന്ദ്യത്തെ തുടര്‍ന്ന് തിരികെ എത്തിയ വിദേശമലയാളികള്‍ക്കുള്ള മൃദുവായ്പാ സംവിധാനം എന്നിവയെല്ലാം ഈ വളര്‍ച്ചയുടെ സൂചകങ്ങളാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എഫ്.സിയിലെ പലിശ നിരക്ക് 14-15 ശത്മാനമായിരുന്നു. ഇപ്പോള്‍ ഇത് 7-8.5 ശതമാനം മാത്രമാണ്. കെ.എഫ്.സിയുടെ നിഷ്ക്രിയ ആസ്തി 52.36 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. കെ.എഫ്.സി കൈവരിച്ച ഈ ധനപരമായ ആരോഗ്യമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ സഹായകരമായത്. ഇതിന് സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കിയത്.

വൈദ്യുതി രംഗത്തും കേരളമാതൃക..

No comments: