യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ല് ഓര്‍ത്തുപോകും. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പറയുന്നത്. കോണ്‍ഗ്രസ് എപ്പോഴും അങ്ങനെയാണ്; തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. "ഗരീബി ഹഠാവോ"" മുതല്‍ എന്തെല്ലാം കേട്ടിരിക്കുന്നു. വോട്ട് പെട്ടിയിലാകുന്നതോടെ കോണ്‍ഗ്രസുകാര്‍ പ്രകടനപത്രിക മറക്കും. അടുത്ത തെരഞ്ഞെടുപ്പിന് പിന്നെയും പൊടിതട്ടിയെടുക്കും. എന്തായാലും ഇത്തവണ കിടിലന്‍ പ്രകടനപത്രികതന്നെ. ഇത് തമിഴ്നാട്ടില്‍നിന്നുള്ള ഇറക്കുമതിയാണെന്നു പറയുന്നവരുമുണ്ട്. ഒരു രൂപയ്ക്ക് മാസം 35 കിലോ അരി. പത്താംക്ലാസിലെ കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജ വിളക്ക്, ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പ, അവശ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപയും പെന്‍ഷനും, കര്‍ഷകര്‍ക്ക് മൂന്നുശതമാനം പലിശയ്ക്ക് വായ്പ... കുറ്റം പറയരുതല്ലോ കേട്ടാല്‍ ആരും സ്തംഭിച്ചുപോകും. മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല, കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പോയിട്ട് സര്‍വകക്ഷി സംഘമായി കേന്ദ്രത്തിന് നിവേദനം കൊടുക്കാന്‍പോലും യുഡിഎഫ് വിസമ്മതിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാചകഗ്യാസിന് കിട്ടിക്കൊണ്ടിരിക്കുന്ന സബ്സിഡിതന്നെ എടുത്തുകളയാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇപ്പോള്‍ 345 രൂപയുള്ള ഒരു സിലിണ്ടര്‍ ഗ്യാസിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 650 രൂപയിലധികമാകും. യുഡിഎഫ് പത്രികയില്‍ പക്ഷേ ഇതേക്കുറിച്ചൊന്നും ഒരക്ഷരവുമില്ല. യുഡിഎഫ് ഭരണത്തില്‍ വയനാട്ടിലും ഇടുക്കിയിലുമടക്കം കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നിത്യേന ആത്മഹത്യചെയ്തത് മറക്കാറായിട്ടില്ല. കടക്കെണികൊണ്ടല്ല, മദ്യപാനവും വിഷാദരോഗവും കാരണമാണ് ആത്മഹത്യയെന്നു പറഞ്ഞ് മുഖംതിരിക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചെയ്തത്. കടംകയറി മുടിഞ്ഞ ഒരു കര്‍ഷകനുപോലും എന്തെങ്കിലും സഹായം ഇവര്‍ ചെയ്തില്ല. ബാങ്കുകളുടെ ജപ്തിനടപടി മുടക്കമില്ലാതെ മുന്നേറുകയും ചെയ്തു. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്. കടാശ്വാസപദ്ധതിയും പാക്കേജും നടപ്പാക്കി കര്‍ഷകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒടുവിലിപ്പോള്‍ യുഡിഎഫും കര്‍ഷകരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു. പലിശരഹിത വായ്പ, അവശപെന്‍ഷന്‍, രണ്ടു ലക്ഷം ധനസഹായം അങ്ങനെ പലതും. പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പയാണ് മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസവായ്പ പ്രതീക്ഷിച്ച് പ്രൊഫഷണല്‍ കോഴ്സിന് ചേര്‍ന്ന് ഒടുവില്‍ വായ്പ കിട്ടാതെ പഠനം മുടങ്ങി അപമാനഭാരത്താല്‍ മനംനൊന്ത് ആത്മാഹുതിചെയ്ത രജനി എസ് ആനന്ദിനെ നമുക്ക് മറക്കാനാകുമോ. ബൈക്കും കംപ്യൂട്ടറും അല്ല, ഫീസും പഠനച്ചെലവും നിര്‍വഹിക്കാനാണ് രജനി എസ് ആനന്ദ് വായ്പയ്ക്ക് ബാങ്കുകള്‍ കയറിയിറങ്ങിയത്. പണമുള്ളവര്‍ പഠിച്ചാല്‍മതിയെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് രജനി എസ് ആനന്ദ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ട് ഓഫർ - കേന്ദ്രതുല്യത. എന്നാല്‍,ഇത് കേള്‍ക്കുമ്പോള്‍ ജീവനക്കാരുടെ മനസ്സില്‍ ഇടിത്തീപോലെയെത്തുന്ന ഓര്‍മയുണ്ട്; എ കെ ആന്റണിയുടെ ധവളപത്രം. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ആന്റണി തയ്യാറാക്കിയ തിരക്കഥ. 32 ദിവസം നീണ്ട പോരാട്ടത്തിന്റെ ഓര്‍മ ഇന്നും അവരുടെ മനസ്സിലുണ്ട്. ഒരു രൂപയ്ക്ക് അരി നല്‍കണമെങ്കില്‍ കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരി നാലര ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇവര്‍ക്ക് സൈക്കിള്‍ നല്‍കാന്‍ 100 കോടിയിലേറെ രൂപവേണ്ടിവരും. എട്ടു ലക്ഷത്തോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജവിളക്ക് നല്‍കണമെങ്കില്‍ 240 കോടിയിലേറെ രൂപയും വേണം. പക്ഷേ ഒന്നുണ്ട്, നടപ്പാക്കാനുദ്ദേശിക്കുന്നവര്‍ക്കേ ഇതിന്റെയൊക്കെ കണക്ക് നോക്കേണ്ടതുള്ളൂ. ഉത്സവപ്പറമ്പില്‍ ആനമയില്‍ഒട്ടകം കളിക്കുമ്പോലെ നാട്ടുകാരെ പറ്റിച്ച് വോട്ട് പെട്ടിയിലാക്കാമെന്നു കരുതുന്നവര്‍ അറബിക്കടലിന് പാലം കെട്ടുമെന്നൊക്കെ പറയും. അത്രതന്നെ. തോട്ടം തുറക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക; പ്രഖ്യാപനം അപഹാസ്യമാകുന്നു കേരളത്തില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ തേയില തോട്ടങ്ങളും തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിലൂടെ യുഡിഎഫ് സ്വയം പരിഹാസ്യമാകുന്നു. കേരളത്തില്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 22 തേയില തോട്ടങ്ങളാണ് പൂട്ടിക്കിടന്നത്. ഇതില്‍ 21ഉം ഇടുക്കി ജില്ലയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പീരുമേട് ടീ കമ്പനി ഒഴികെ മുഴുവന്‍ തോട്ടങ്ങളും തുറക്കാന്‍ കഴിഞ്ഞു. പീരുമേട് ടീ കമ്പനി ഏറ്റെടുക്കാനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണ്. ഇങ്ങനെയിരിക്കെയാണ് പൂട്ടിയ തോട്ടങ്ങള്‍ മുഴുവന്‍ തുറക്കുമെന്ന് പ്രഖ്യാപനം നടത്തി യുഡിഎഫും കോണ്‍ഗ്രസും അപഹാസ്യമായിരിക്കുന്നത്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുമ്പോള്‍ പീരുമേട് ടീ കമ്പനി മാത്രമാണ് പൂട്ടിയിരുന്നത്. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും ധനകാര്യമന്ത്രി മന്‍മോഹന്‍സിങിന്റെയും തലതിരിഞ്ഞ ഇറക്കുമതി നയങ്ങളാണ് തോട്ടങ്ങള്‍ പൂട്ടുന്നതിന് കാരണമായത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പീരുമേട്ടില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം എല്‍ഡിഎഫ് സര്‍ക്കാരാണ് തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നും യുഡിഎഫ് വന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നുമായിരുന്നു. യുഡിഎഫ് വന്നതോടെ പീരുമേട്ടിലെ പ്രബല തോട്ടമായ ആര്‍ബിടി ഉള്‍പ്പെടെ മുഴുവന്‍ തോട്ടങ്ങളും പൂട്ടി. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പൂട്ടിയ തോട്ടങ്ങള്‍ തുറക്കുകയോ പകരം ഉടമകളെ ഏല്‍പിക്കുകയോ ചെയ്യണമെന്ന് ഗവണ്‍മെന്റ് ഉടമകളോട് ആവശ്യപ്പെട്ടു. പിന്നീട് തൊഴില്‍വകുപ്പും മന്ത്രി പി കെ ഗുരുദാസനും നടത്തിയ നിരന്തര ഇടപെടല്‍ മൂലമാണ് തോട്ടങ്ങള്‍ ഒന്നൊന്നായി തുറന്നത്. ഇക്കാര്യത്തില്‍ തോട്ടം തുറക്കുന്നതിന് സഹായകരമായ നിലപാടായിരുന്നില്ല കേന്ദ്രത്തിന്റേത്. തോട്ടം വ്യവസായത്തില്‍ ഏര്‍പ്പെട്ടവരും നിശ്ചിത തുക ടേണ്‍ ഓവര്‍ ഉള്ളവരേയും മാത്രമേ തോട്ടങ്ങള്‍ ഏല്‍പിക്കു എന്ന നിലപാടിലായിരുന്നു കേന്ദ്രത്തിന്റേത്. അവശേഷിച്ച പീരുമേട് ടീ കമ്പനിയുടെ തോട്ടം ഏറ്റെടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30ന് മുമ്പ് തോട്ടം തുറക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനവും നല്‍കി. കേന്ദ്ര ടീ ബോര്‍ഡ് ആക്ട് അനുസരിച്ച് തോട്ടം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇ കെ പത്മനാഭന്‍ / ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
"എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ പുണ്ണാക്ക് തരാത്തവനാണോ വീട്ടില്‍ ചെന്നാല്‍ എണ്ണ തരുന്നത് ".
യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ല് ഓര്‍ത്തുപോകും. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പറയുന്നത്. കോണ്‍ഗ്രസ് എപ്പോഴും അങ്ങനെയാണ്; തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. "ഗരീബി ഹഠാവോ"" മുതല്‍ എന്തെല്ലാം കേട്ടിരിക്കുന്നു. വോട്ട് പെട്ടിയിലാകുന്നതോടെ കോണ്‍ഗ്രസുകാര്‍ പ്രകടനപത്രിക മറക്കും. അടുത്ത തെരഞ്ഞെടുപ്പിന് പിന്നെയും പൊടിതട്ടിയെടുക്കും.
എന്തായാലും ഇത്തവണ കിടിലന്‍ പ്രകടനപത്രികതന്നെ. ഇത് തമിഴ്നാട്ടില്‍നിന്നുള്ള ഇറക്കുമതിയാണെന്നു പറയുന്നവരുമുണ്ട്. ഒരു രൂപയ്ക്ക് മാസം 35 കിലോ അരി. പത്താംക്ലാസിലെ കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജ വിളക്ക്, ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പ, അവശ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപയും പെന്‍ഷനും, കര്‍ഷകര്‍ക്ക് മൂന്നുശതമാനം പലിശയ്ക്ക് വായ്പ... കുറ്റം പറയരുതല്ലോ കേട്ടാല്‍ ആരും സ്തംഭിച്ചുപോകും. മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല, കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പോയിട്ട് സര്‍വകക്ഷി സംഘമായി കേന്ദ്രത്തിന് നിവേദനം കൊടുക്കാന്‍പോലും യുഡിഎഫ് വിസമ്മതിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാചകഗ്യാസിന് കിട്ടിക്കൊണ്ടിരിക്കുന്ന സബ്സിഡിതന്നെ എടുത്തുകളയാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇപ്പോള്‍ 345 രൂപയുള്ള ഒരു സിലിണ്ടര്‍ ഗ്യാസിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 650 രൂപയിലധികമാകും. യുഡിഎഫ് പത്രികയില്‍ പക്ഷേ ഇതേക്കുറിച്ചൊന്നും ഒരക്ഷരവുമില്ല. യുഡിഎഫ് ഭരണത്തില്‍ വയനാട്ടിലും ഇടുക്കിയിലുമടക്കം കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നിത്യേന ആത്മഹത്യചെയ്തത് മറക്കാറായിട്ടില്ല. കടക്കെണികൊണ്ടല്ല, മദ്യപാനവും വിഷാദരോഗവും കാരണമാണ് ആത്മഹത്യയെന്നു പറഞ്ഞ് മുഖംതിരിക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചെയ്തത്. കടംകയറി മുടിഞ്ഞ ഒരു കര്‍ഷകനുപോലും എന്തെങ്കിലും സഹായം ഇവര്‍ ചെയ്തില്ല. ബാങ്കുകളുടെ ജപ്തിനടപടി മുടക്കമില്ലാതെ മുന്നേറുകയും ചെയ്തു.
Post a Comment