5.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 5.
നാരായണന്‍ വെളിയംകോട്..വൈദ്യുതി രംഗത്തും കേരളമാതൃക..
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം പവര്‍കട്ടും ലോഡ് ഷെഡിംഗുമാണ്. ഡല്‍ഹി നഗരത്തില്‍ 12 മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ടായിരുന്നു. ഇപ്പോഴും രണ്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. തൊട്ടടുത്ത യു.പി.യില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. മഹാരാഷ്ട്രയില്‍ എട്ട് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഉണ്ട്. കര്‍ണാടകയില്‍ രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ലോഡ് ഷെഡിങ്. റൂറല്‍ ഫീഡറുകളില്‍ ആറ് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി നല്‍കുന്നത്. തമിഴ്നാട്ടില്‍ ഇടക്കാലത്ത് പവര്‍ ഹോളിഡേ എന്ന നിലയില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചിരുന്നു. ഇപ്പോഴും രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ്ങാണ് അവിടെ. ആന്ധ്രയില്‍ നാല് മണിക്കൂര്‍ ലോഡ് ഷെഡിങ് ഉണ്ട്. ഇങ്ങനെ രാജ്യമാകെ കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി നിലനില്‍ക്കുന്നത്. പ്രതിദിന ഉപഭോഗം 43 മില്യണ്‍ യൂണിറ്റില്‍നിന്ന് 56 മില്യണ്‍ യൂണിറ്റിലധികമായി വര്‍ധിക്കുകയും അതേസമയം കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി കിട്ടേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതി മാത്രം ലഭ്യമാക്കുകയും ചെയ്യുമ്പോഴാണീ നേട്ടം എന്നത് പ്രസ്താവ്യമാണ്. 21 ലക്ഷം കണക്ഷനുകളും ഇക്കാലയളവില്‍ നല്‍കി.കഴിഞ്ഞ നാല് വര്‍ഷത്തെ വൈദ്യുതി മേഖലാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാം സ്ഥാനത്ത് കേരളമാണ്. ഇതില്‍ തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളമാണ് ഒന്നാമത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈദ്യുതി യൂട്ടിലിറ്റിയായി കെ.എസ്.ഇ.ബിയെ ആണ് തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനായിരുന്നു. വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കിടയിലും വൈദ്യുതി ഉത്പാദനപ്രസരണ-വിതരണ രംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് സാധിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആകെ 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിച്ചത്. പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു. അതിന് മുമ്പത്തെ എല്‍ഡിഎഫ് കാലത്തെ ഉത്പാദന നേട്ടം കൊണ്ടാണ് അന്ന് പിടിച്ചു നിന്നത്. പരമാവധി 38 മില്യണ്‍ യൂണിറ്റ് പ്രതിദിന ഉപഭോഗം ഉണ്ടായിട്ടുപോലും അക്കാലത്ത് മൂന്ന് വര്‍ഷത്തോളം ലോഡ് ഷെഡ്ഡിങ്ങായിരുന്നു. എന്നാല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ നല്ല ഇടപെടലാണ് നടത്തിയത്. ഇതിനകം കാറ്റില്‍നിന്നുള്ള 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ട് കമ്മീഷന്‍ ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. എകദേശം 730 മെഗാവാട്ടിന്റെ 30 ഓളം പദ്ധതികളാണ് നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലായുള്ളത്. അടുത്ത പത്തുവര്‍ഷത്തെ വൈദ്യുതി ആവശ്യകത മുന്നില്‍ കണ്ട് ബൃഹത്് പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായാണ് ഒറീസയില്‍ 1000 മെഗാവാട്ട് കല്‍ക്കരി പാടത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് അനുമതി നേടിയത്. ഇതോടൊപ്പം ചീമേനിയില്‍ 2400 മെഗാവാട്ടിന്റെ സൂപ്പര്‍ താപനിലയം നടപ്പാക്കാന്‍ നടപടികളായി. സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ബോര്‍ഡിന്റെ തന്നെ ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ട് പദ്ധതിക്കുള്ള നടപടികളും ആരംഭിക്കുകയാണ്. ഇങ്ങനെ 3000-4000 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. താല്‍ക്കാലികമായി പ്രതിസന്ധി തരണം ചെയ്യുന്നതിന് വൈദ്യുതി ഊര്‍ജസംരക്ഷണത്തിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുക എന്നിങ്ങനെ രണ്ട് പ്രധാന തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ താത്കാലികമായി നേരിടുന്നത്. 1800 കോടി രൂപയുടെ പ്രസരണ മാസ്റ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ 206 സബ്സ്റ്റേഷനുകളുടെ പണി നടന്നുവരികയാണ്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 24.6 ശതമാനമായിരുന്ന പ്രസരണ, വിതരണ നഷ്ടം ഇപ്പോള്‍ 17.4 ശതമാനത്തിലെത്തിക്കാന്‍ കഴിഞ്ഞു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ പ്രാധാന്യം നല്‍കി. കഴിഞ്ഞ വര്‍ഷം 10 ലക്ഷം സി.എഫ്.എല്‍ സൌജന്യമായി വിതരണം ചെയ്തത് ഇതിന്റെ തുടര്‍ച്ചയായാണ്. ഇപ്പോള്‍ ഒന്നരക്കോടി സി.എഫ്.എല്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തുവരുന്നു. ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിവരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോഡല്‍ സെക്ഷന്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 150 സെക്ഷനുകളില്‍ നടപ്പാക്കിയ ഈ പരിഷ്കരണം മറ്റ് സെക്ഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് വലിയ ജനാഭിപ്രായമാണ് സൃഷ്ടിച്ചത്. 56 പേജുള്ള അപേക്ഷ ഫോറം രണ്ട് പേജായി ചുരുക്കി. ഉത്പാദന, പ്രസരണ, വിതരണ മേഖലകളില്‍ ഉണ്ടായ പൊതു വികസനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. ഇപ്പോള്‍ 29 മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചു. 80 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി.പ്രസരണ മേഖലയെ പ്രത്യേക കമ്പനിയാക്കുകയും പ്രസരണ വിതരണ മേഖലകളില്‍ ഓപ്പണ്‍ അക്സസ് അനുവദിക്കുകയും ചെയ്ത് സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വൈദ്യുതി ബോര്‍ഡുകളെ കമ്പനികളായി വിഭജിച്ച് പുനഃസംഘടന നടത്തിക്കഴിഞ്ഞു. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുന:സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദസ്ഥാപനമാക്കുന്നതിന് പൊതുമേഖലയിലൂന്നിയ പരിഷ്കരണങ്ങളാണ് സംസ്ഥാനം നടപ്പാക്കുന്നത്.പട്ടികവിഭാഗക്ഷേമം ദേശീയ മാതൃകപട്ടികവിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ദേശീയതലത്തില്‍ തന്നെ മാതൃകയായി. പദ്ധതിച്ചെലവുകള്‍ നിര്‍വഹിക്കുന്നതില്‍ മുന്‍സര്‍ ക്കാരിന്റെ കാലത്തെ പരാതികളും അഴിമതികളും ഇല്ലാതാക്കാനായി. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികവിഭാഗ കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി പട്ടികവിഭാഗക്കാര്‍ക്കായി 65,000 വീടുകള്‍ നിര്‍മിച്ചു. വീട് വെയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ ധനസഹായം മൂന്നിരട്ടിയാക്കി. ആദിവാസി ഗോത്ര സമൂഹത്തിന് എല്ലാ ആധുനിക ചികിത്സാ സൌകര്യങ്ങളും സൌജന്യമായി നല്‍കുന്ന പത്തു കോടിയുടെ സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി, പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമുള്ള കടാശ്വാസ പദ്ധതി എന്നിവ ശ്രദ്ധേയമാണ്. മുന്‍സര്‍ക്കാര്‍ കുടിശ്ശികയാക്കിയതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആനുകൂല്യം പൂര്‍ണമായും നല്‍കി. ആനുകൂല്യങ്ങള്‍ ബാങ്ക് എടിഎം വഴി വിതരണത്തിന്. ഇ - ഗ്രാന്റ്സ് എന്ന പദ്ധതി ഇദംപ്രഥമായി നടപ്പിലാക്കുകയും ചെയ്തു. ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇതാദ്യമായി പ്രതിമാസ സ്റ്റൈപ്പെന്റ് ഏര്‍പ്പെടുത്തി. 80 ശതമാനം സീറ്റും പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത് വയനാട്ടില്‍ പികെ കാളന്‍ സ്മാരക അപ്ളൈഡ് സയന്‍സ് കോളജ് ആരംഭിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 20000ല്‍നിന്ന് അരലക്ഷമാക്കി. പട്ടികവിഭാഗ പെണ്‍കുട്ടികളുടെ വിവാഹധനസഹായം നാല് ഇരട്ടിയാക്കി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 877 കോളനികളില്‍ കുടിവെള്ളപദ്ധതിയും 1366 കോളനികളില്‍ വൈദ്യുതീകരണവും നടപ്പിലാക്കി. 26960 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 30661.54 ഏക്കര്‍ ഭൂമി നല്‍കി. വനാവകാശ നിയമപ്രകാരം 14758 കുടുംബങ്ങള്‍ക്കായി 18135 ഏക്കര്‍ ഭൂമി നല്‍കി. തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരകം. പട്ടിക വിഭാഗം പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2500 രൂപയായി വര്‍ധിപ്പിച്ചു. പട്ടിക വിഭാഗ വികനകോര്‍പ്പറേഷന്‍ 10898 പേര്‍ക്ക് 60 കോടി രൂപ വായ്പ നല്‍കി. സ്വയം തൊഴിലിന് 86447 പേര്‍ക്ക് 415 കോടി വായ്പ അനുവദിച്ചു. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ 6500 പേര്‍ക്ക് 981 ലക്ഷം രൂപയുടെ വിവിധ വായ്പകള്‍ അനുവദിച്ചു. പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ മുഖേന 120219. പേര്‍ക്ക് 523.56 കോടിയുടെ വായ്പാസഹായം നല്‍കി. വിദ്യാഭ്യാസ കായികരംഗങ്ങളില്‍ പ്രോത്സാഹനം. പഠന മികവിന് 581 പേര്‍ക്ക് 265.5 പവന്‍ സ്വര്‍ണമെഡല്‍ നല്‍കി. കായികമികവിന് 700 പേര്‍ക്ക് 18.76 ലക്ഷം രുപ സമ്മാനം നല്‍കി.മത്സ്യമേഖലയില്‍ ഉണര്‍വിന്റെ ചാകരഫിഷറീസ് വകുപ്പിന് പ്രത്യേക പ്രാധാന്യം നല്‍കി പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു വകുപ്പാക്കിമാറ്റാന്‍ സാധിച്ചുവെന്നതാണ് ഈ സര്‍ക്കാരിന്റെ നേട്ടം. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തിയും മത്സ്യമേഖലയില്‍ സര്‍വതോമുഖമായ വികസനത്തിന് അടിത്തറപാകി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.1,20,000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 380 കോടിയുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളി. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 300 രൂപയാക്കി. പെന്‍ഷനില്ലാത്ത 65 വയസുകഴിഞ്ഞവര്‍ക്ക് പ്രതിമാസം 100 രൂപ സഹായധനം നല്‍കി. ട്രോളിംങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് പുതിയ നിയമം; സൌജന്യ റേഷന്‍ എന്നിവ ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളിക്ഷേമനിധിയില്‍ പണം കണ്ടെത്താന്‍ പ്രത്യേക സെസ് നിയമം ആവിഷ്കരിച്ചു. 10000 മത്സ്യത്തൊഴിലാളികളുടെ ഭവനവായ്പ എഴുതിത്തള്ളി. 28000 വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് 5000 രൂപ പലിശരഹിത വായ്പ നല്‍കി. 70,000 മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായത്തിന് 24 കോടി രൂപ, സ്വാശ്രയ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നടപ്പിലാക്കി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് വീടു പണിയാന്‍ 25 കോടി രൂപ നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാന്‍ 325 കോടിയുടെ പദ്ധതി, ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി, അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി കടല്‍ സുരക്ഷാപദ്ധതി, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കാന്‍ 1000 ഹെക്ടറില്‍ ‘മത്സ്യകേരളം’ പദ്ധതി, സമഗ്ര തീരദേശ വികസനത്തിനായി 2500 കോടിയുടെ പദ്ധതി നടപ്പാക്കി. ആറിടത്ത് ഫിഷിംങ് ഹാര്‍ബര്‍ നിര്‍മാണം തുടങ്ങി. രണ്ടിടത്ത് നിര്‍മാണം ഉടന്‍. കൊച്ചിയില്‍ 500 കോടി രൂപ മുതല്‍ മുടക്കില്‍ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററും ഓഷ്യനേറിയവും. ഫിഷറീസ് സര്‍വകലാശാല ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൂര്‍ത്തിയായതും തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചതും ഈ വര്‍ഷം എറണാകുളം, ആലപ്പുഴ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതുമായ സമഗ്ര തീരദേശ വികസന പരിപാടി തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കി വരുന്നു.മഞ്ചേശ്വരം, വെള്ളയില്‍, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം തീരദേശ വികസനകോര്‍പ്പറേഷന്‍ മുഖേന ഏറ്റെടുക്കാന്‍ നടപടിയായി. കൊയിലാണ്ടി, തലായി, ചെല്ലാനം, ചെത്തി, അര്‍ത്തുങ്കല്‍, കാസര്‍ഗോഡ്, ചേറ്റുവ എന്നിവിടങ്ങളില്‍ പുതിയ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ഉടന്‍ നിര്‍മാണം ആരംഭിക്കുന്നതാണ്. ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചു.ഉള്‍നാടന്‍ മേഖലയില്‍ 25 പുതിയ ലാന്റിങ് സെന്ററുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. അതില്‍ മുഹമ്മ, സാമ്പ്രാണിക്കോടി, ബേക്കല്‍, മുസ്സോഢി, കോയിപ്പാടി, പൂഞ്ചാവി, അജാനൂര്‍, ചാത്തനാട്, വൈപ്പിന്‍ എന്നീ ഫിഷ് ലാന്റിങ് സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. കണ്ണൂര്‍ ജില്ലയിലെ എഴോം കോട്ടക്കീല്‍, കിഴുന്നപ്പാറ, മുഴുപ്പിലങ്ങാട്, മലപ്പുറം ജില്ലയിലെ പറവണ്ണ ആലപ്പുഴ ജില്ലയിലെ മുട്ടത്തു മണ്ണേല്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ഫിഷ് ലാന്റിങ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇതില്‍ എഴോം, കോട്ടക്കീല്‍ നിര്‍മാണം ആരംഭിച്ചു. അതോടൊപ്പം തൃശ്ശൂര്‍ ജില്ലിലെ കൈപ്പമംഗലം ഫിഷ് ലാന്റിങ് സെന്റര്‍ നവീകരിക്കുന്ന പ്രവൃത്തിയും ഏറ്റെടുത്തു.നബാര്‍ഡിന്റെ സഹായത്തോടെ നീണ്ടകരയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രപദ്ധതിയിന്‍കീഴില്‍ ബേപ്പൂരിലേയും നിലവിലുള്ള ഫിഷിങ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ചിറയന്‍കീഴിനെ മുതലപ്പൊഴിയുമായി ബന്ധിപ്പിക്കുന്ന 1.65 കോടിരൂപയുടെ മൂഞ്ഞമൂട്-താഴമ്പള്ളിപ്പാലം കമ്മീഷന്‍ ചെയ്തു. അതോടൊപ്പം തന്നെ നബാര്‍ഡ് സ്കീമില്‍ മുതലപ്പൊഴിയേയും പെരുമാതുറയേയും ബന്ധിപ്പിക്കുന്ന പെരുമാതുറ-താഴംപള്ളി പാലത്തിന് 16 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുവാദം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ പ്രധാന റോഡുകളുമായും ഫിഷിങ് ഹാര്‍ബറുകളുമായും ബന്ധിപ്പിക്കുന്നതും 97 കോടി രൂപ ചെലവു വരുന്നതുമായ 516 തീരദേശ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി രൂപ മുടക്കി ഏഴുകുടിക്കല്‍-കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ ചരിത്രനേട്ടങ്ങളാണ് ഉണ്ടാക്കിയത്. ആസിയാന്‍ കരാര്‍ പ്രകാരമുള്ള മത്സ്യ ഇറക്കുമതി, വിദേശ ട്രോളറുകളുടെ അനിയന്ത്രിതമായ കടന്നുവരവ്, തീരദേശ പരിപാലന നിയമം തുടങ്ങിയവ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പിനെയാകെ ഉലയ്ക്കുന്ന ഘടകങ്ങളാണ്. ആഗോള സാമ്പത്തികമാന്ദ്യവും ആഗോളവത്കരണ നയങ്ങളും മത്സ്യത്തൊഴിലാളി വിരുദ്ധ സമീപനവും കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നതാണ് ഇന്ന് ഈ മേഖലയില്‍ കാണുന്ന പുത്തന്‍ ഉണര്‍വ് തെളിയിക്കുന്നത്. പരിതാപകരമായ ജീവിത സാഹചര്യങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനവും പഞ്ഞമാസങ്ങളില്‍ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.രജിസ്ട്രേഷന്‍ വകുപ്പ് - അതിവേഗ സേവനം സുതാര്യതയോടെ...അമിത ജോലിഭാരം, ജോലി കുടിശ്ശിക, കാലതാമസം എന്നിവ പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ സംവിധാനം പുതുതായി വികസിപ്പിച്ചെടുത്ത് നടപ്പാക്കിയതാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ പ്രധാന നേട്ടം. പഴയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കാന്‍ മാസങ്ങളുടേയും വര്‍ഷങ്ങളുടെയും തന്നെയും കാലതാമസം ഉണ്ടായിരുന്നു. ഇപ്പോള്‍ മിനുട്ടുകള്‍ക്കകം സര്‍ട്ടിഫൈഡ് കോപ്പികള്‍ അപേക്ഷകര്‍ക്ക് നല്‍കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 32 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കി. അതുമൂലം ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കുന്നു. എന്നാല്‍ കാര്യക്ഷമതക്കായി സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോഴും ഫയലിങ് സമ്പ്രദായം നിര്‍ത്തലാക്കാത്തത് മൂലം ആധാരമെഴുത്തുകാരുടെ തൊഴില്‍ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പുവരുത്തി. വ്യാജ പ്രമാണങ്ങള്‍ തടയുന്നതിനായി ആധാരങ്ങളില്‍ കക്ഷികളുടെ ഫോട്ടോയും വിരല്‍ പതിപ്പും നിര്‍ബന്ധമാക്കി. ആള്‍മാറാട്ടം തടയുന്നതിനായി ആധാര നടപടികള്‍ക്ക് ഹാജരാവുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന നിയമം കൊണ്ടുവന്നു. അജ്ഞാതരായ ആളുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനായി മാധ്യമങ്ങളില്‍ ആശങ്ക ഉയര്‍ന്ന ഘട്ടത്തില്‍ നടത്തിയ ഈ പരിഷ്കാര നടപടി വളരെ ഫലപ്രദമായി. എല്ലാ രജിസ്ട്രേഷന്‍ ഓഫീസുകളിലും ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കി, പൌരാവകാശ രേഖ നടപ്പാക്കി. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ജനകീയ മോണിറ്ററിങ് കമ്മിറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. ജില്ലാതലത്തിലും സബ് രജിസ്ട്രാര്‍ ഓഫീസ് തലത്തിലും ഓരോ മാസവും സ്ഥിരമായി പരാതി പരിഹാര അദാലത്ത് ആരംഭിച്ചു. പഞ്ചായത്ത് പ്രദേശത്ത് 5 സെന്റില്‍ത്താഴെ ഭൂമി വാങ്ങിയവരെ അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍നിന്നും ഒഴിവാക്കി. ആധാരമെഴുത്തുകാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. കുടിശ്ശിക അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ ഉദാരമായ വ്യവസ്ഥകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. തിരുമ്പാടി, കോട്ടായി എന്നീ പുതിയ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ആരംഭിച്ചു. ഭൂമിക്ക് ന്യായവില നിശ്ചയിച്ച് 01-04-2010 മുതല്‍ നടപ്പാക്കുകയും അതോടൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ ഗണ്യമായി കുറക്കുകയും ചെയ്തു. ഏത് ആധാരത്തിന്റെ മേലും അണ്ടര്‍ വാല്യുവേഷന്‍ കേസ് എടുക്കാനുള്ള സബ് രജിസ്ട്രാര്‍മാര്‍ക്കുണ്ടായിരുന്ന അമിതാധികാരമാണ് ന്യായവിലയിലൂടെ ഇല്ലാതായത്. മേഖല സുതാര്യമാണിപ്പോള്‍. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു; കുടുംബങ്ങള്‍ക്ക് ഒട്ടേറെ ഇളവുകള്‍...വിലയാധാരത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി പഞ്ചായത്ത് പ്രദേശത്ത് 10 ശതമാനം ആയിരുന്നത് 7 ശതമാനം ആയി കുറച്ചു. അതുപോലെ മുന്‍സിപ്പല്‍ പ്രദേശത്ത് 12.5 ശതമാനം എന്നത് 8 ശതമാനം ആയും കോര്‍പ്പറേഷനില്‍ 13.5 ശതമാനം ആയിരുന്നത് 9 ശതമാനം ആയും കുറച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി നേരത്തെ 5 ശതമാനം ആയിരുന്നു. അത് 1 ശതമാനം ആയി കുത്തനെ കുറച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ദാനാധാരത്തിന് പഞ്ചായത്തില്‍ 10 ശതമാനം ഡ്യൂട്ടി കൊടുക്കണമായിരുന്നു. മുന്‍സിപ്പാലിറ്റിയില്‍ 12.5 ശതമാനവും കോര്‍പ്പറേഷനില്‍ 13.5 ശതമാനം വും ആയിരുന്നു ഡ്യൂട്ടി. അത് 2 ശതമാനം ആയി കുറച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ധന നിശ്ചയത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനംത്തില്‍ നിന്നും 2 ശതമാനം ആയിക്കുറച്ചു. സഹോദരര്‍ തമ്മിലുള്ള ഒഴിമുറിയ്ക്ക് (Release Deed) വിലയാധാരത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി വേണമായിരുന്നു. (10 ശതമാനം, 12.5 ശതമാനം, 13.5 ശതമാനം). അത് 1 ശതമാനം ആയി കുറച്ചു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും, മാതാപിതാക്കള്‍ മക്കള്‍ക്കും എഴുതിക്കൊടുക്കുന്ന ഒഴിമുറിയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനംത്തില്‍ നിന്നും 1 ശതമാനം ആയിക്കുറച്ചു. ഇ.എം.എസ് ഭവനപദ്ധതി ആധാരങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ഫീസിലും പൂര്‍ണമായ ഇളവ് നല്‍കി. വീടു വെയ്ക്കുന്നതിനായി 5 സെന്റ് വരെ സ്ഥലം വാങ്ങുന്ന ആദിവാസികളുടെ ആധാരങ്ങളെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി. ദാരിദ്യ്രരേഖക്ക് താഴെയുള്ള ആദിവാസികളുടെ ഭാഗപത്രങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി 100 രൂപയാക്കി കുറച്ചു. ഭാഗപത്രങ്ങളുടെ (കുടുംബാംഗങ്ങളുടെ) രജിസ്ട്രേഷന്‍ ഫീസ് രണ്ട് ശതമാനത്തില്‍നിന്നും ഒരു ശതമാനമായി കുറച്ചു. 10 കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഒഴിമുറി ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസും രണ്ട് ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചിട്ടുണ്ട്.പൊതുമരാമത്ത് - നവകേരള സൃഷ്ടിക്കായ്കേരളത്തിലെ റോഡുകള്‍ പാലങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും പരിപാലനവുമാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു വകുപ്പ് എന്ന നിലയില്‍ എന്നും വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും ഈ വകുപ്പിനാണ്. റോഡുകളുടെ വികസനം എന്നാല്‍ ഒരു നാടിന്റെ സമഗ്ര പുരോഗതിക്കുള്ള പ്രഥമവും പ്രധാനപ്പെട്ടതുമായ വികസന പ്രക്രിയയാണ്. എന്നാല്‍ കേരളം പോലൊരു സംസ്ഥാനത്തിന്റെ സാമൂഹ്യഭൂമികയില്‍ ജനങ്ങളുടെ പാര്‍പ്പിട സൌകര്യങ്ങളെയും പ്രകൃതി വിഭവങ്ങളെയും പ്രതികൂലമായി ബാധിക്കാത്ത വിധം വേണം ഈ വികസന പ്രക്രിയ സാധ്യമാക്കാന്‍ നിര്‍ഭാഗ്യവശാല്‍ അത്തരം ദീര്‍ഘവീക്ഷണത്തോട് കൂടിയ ഒരു സമീപനം നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഈ ദ്വിമുഖ പ്രശ്നങ്ങളില്‍ സമഗ്രതയുള്ള ഒരു സമീപനം പൊതുമരാമത്ത് വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. തല്‍ഫലമായി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ്ണ പദ്ധതികളാണ് വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോഡ് വികസനത്തിനായി മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപ അനുവദിച്ചത്. മരാമത്തു വകുപ്പിന്റെ ബഡ്ജറ്റ് വിഹിതം വിലയിരുത്തുമ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റോഡ് വികസനത്തിനായി അനുവദിക്കപ്പെടുന്നത്. കൂടാതെ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി 140 നിയോജക മണ്ഡലങ്ങളിലും വിഷന്‍ 2010 എന്ന പേരില്‍ 2 കോടി രൂപ വീതം പ്രത്യേക പദ്ധതിയും ആവിഷ്ക്കരിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതും വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമാണ്. 1. മഴനാശംകഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ കേരളം കണ്ട എക്കാലത്തെയും വലിയ മഴക്കാലമായിരുന്നു ഇപ്പോഴത്തേതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തുന്നു. ശക്തവും തുടര്‍ച്ചയായതുമായ ഈ മഴ നമ്മുടെ റോഡുകളെ നാമാവശേഷമാക്കുകയും അറ്റകുറ്റപ്പണികളെ മന്ദീഭവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 133.42 കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലം കണക്കാക്കപ്പെട്ടിട്ടുള്ളത്. മഴ മാറിയതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ നടന്നു വരുന്നു. പദ്ധതി ഇനത്തില്‍ 121 കോടി രൂപയും പദ്ധതീതര ഇനത്തില്‍ 240 കോടി രൂപയും ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഒ.ഡി.ആര്‍ ഉള്‍പ്പെടെയുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 718 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഓരോ ജില്ലാപഞ്ചായത്തിനും 6 കോടി മുതല്‍ 12 കോടി വരെ റോഡു പണികള്‍ക്കനുവദിച്ചു. ഇതിന് പുറമേ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി 133 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് കൊണ്ടാണ് വകുപ്പ് ഈ മുന്നേറ്റം നടത്തുന്നത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 5 വര്‍ഷത്തിലൊരിക്കല്‍ ടാറിംഗ് നടത്തേണ്ട നാഷണല്‍ ഹൈവേകള്‍ പൂര്‍ണ്ണമായ തോതില്‍ ഏറ്റെടുത്ത് നടത്താന്‍ 156 കോടിയോളമ രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി നാമമാത്രമായ തുകയാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. എങ്കിലും സംസ്ഥാന ഫണ്ടുപയോഗിച്ച്തന്നെ താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു.2. ഉദാഹരണംഈ പദ്ധതികളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. കേശവദാസപുരം - മണ്ണന്തല റോഡ് വികസനം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. അപ്രതീക്ഷിതമായി തുടര്‍ന്ന കനത്ത മഴ ജനങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ 2010 ജൂലൈയില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 18 കോടി രൂപ അനുവദിച്ച ഈ പദ്ധതി ആഗസ്റ്റില്‍ തന്നെ പണി തുടങ്ങുകയും വാട്ടര്‍ കണക്ഷന്‍ ഇലക്ട്രിസിറ്റി കേബിള്‍, ബി.എസ്.എന്‍.എല്‍ കേബിളുകള്‍, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം മാറ്റി സ്ഥാപിച്ച് കേവലം രണ്ട് മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയും പുരോഗതി വന്നിരിക്കുന്നത് വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധ കൊണ്ടാണ്. എഗ്രിമെന്റ് പ്രകാരം പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് ഇത്രയും വേഗത്തില്‍ പദ്ധതി ഫലപ്രാപ്തിയിലെത്തുന്നത്. ശബരിമലയിലേക്കുള്ള വിവിധ റോഡുകള്‍ക്ക് വാര്‍ഷാവര്‍ഷം കോടികള്‍ ചെലവഴിച്ച് പുനരുദ്ധാരണം നടത്താറുണ്ടെങ്കിലും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാന്‍ കഴിയാറില്ല. വകുപ്പിന്റെ വാര്‍പ്പു മാതൃകയില്‍ നിന്ന് വ്യതിചലിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി പുതിയ രീതി നടപ്പിലാക്കുകയാണ്. 5 വര്‍ഷത്തെ ഗ്യാരണ്ടി കാലാവധിയോടെയുള്ള ഹെവി മെയിന്റനന്‍സ് പദ്ധതിയാണത്. ഇതിന്റെ ഫലമനുസരിച്ച് മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.3. ക്രൈസിസ് മാനേജ്‌മെന്റ് സമിതിമഴ നാശം വിതച്ച സംസ്ഥാനത്തെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വകുപ്പ് മന്ത്രി അധ്യക്ഷനും വകുപ്പ് സെക്രട്ടറി കണ്‍വീനറുമായുള്ള ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇതിനായി രൂപീകരിച്ചു. നടപടികള്‍ക്ക് കാലതാമസം ഉണ്ടാകാതിരിക്കാനായി ചീഫ് സെക്രട്ടറി കണ്‍വീനറായുള്ള സമിതിയില്‍ ധനകാര്യ, റവന്യൂ, ജലവിഭവ, ഗതാഗത മന്ത്രിമാരും ധനകാര്യ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും അംഗങ്ങളാണ്. ഇതു കൂടാതെ വകുപ്പിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും പ്രവര്‍ത്തന നിരതമാണ്. ഇതിന് പുറമേ വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ മാധ്യമ ഉപദേശക സമിതിക്കും രൂപം കൊടുത്തിട്ടുണ്ട്. 4. ജില്ലാ റിവ്യൂ കമ്മിറ്റിപൊതുമരാമത്ത് വകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കുന്നതിലേക്കായി ജില്ലാ റിവ്യൂ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി അതതു ജില്ലകളിലെ ജനപ്രതിനിധികളെ കൂടാതെ ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓരോ ജില്ലയിലും ഒരു മന്ത്രിക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. ഇങ്ങനെ വകുപ്പ് മന്ത്രിയുടെ മേല്‍നോട്ടം കൂടാതെ 14 ജില്ലകളിലും റോഡ് വികസനത്തിന് ചുക്കാന്‍ പിടിക്കാന്‍ 14 മന്ത്രിമാര്‍ തന്നെ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മന്ത്രിമാരുടെ കൂട്ടുത്തരവാദിത്വത്തില്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്.. 5. അതിവേഗം, സുതാര്യംറോഡ് പണികള്‍ പെട്ടന്ന് നടത്താന്‍ തടസമായത് ടെണ്ടര്‍ നടപടികളുടെ കാലതാമസമാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനും പരിഹാരമായി. പ്രീക്വാളിഫിക്കേഷന്‍ ഇല്ലാത്ത ജോലികള്‍ക്ക് 7 ദിവസവും പ്രീക്വാളിഫിക്കേഷന്‍ വേണ്ട ജോലികള്‍ക്ക് 20 ദിവസവുമായി ടെണ്ടര്‍ സമയം കുറച്ചു. ടെണ്ടര്‍ ചെയ്യാനുള്ള ഡെലിഗേഷന്‍ ഓഫ് പവര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് 15 ലക്ഷത്തില്‍ നിന്നും 50 ലക്ഷമായും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍ക്ക് 50 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപ വരെ വര്‍ദ്ധിപ്പിച്ചതോടെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ ചരിതത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത കൈവന്നിരിക്കുകയാണ്. എന്‍.എച്ച് 47 ഉം എന്‍.എച്ച് 17 ഉം ബി.ഒ.റ്റി. അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനായിരുന്നു കേന്ദ്ര തീരുമാനം. എന്നാല്‍ കൊല്ലം ബൈപ്പാസ് ആലപ്പുഴ ബൈപ്പാസ് എന്നിവ ബി.ഒ.റ്റിയില്‍ ഉള്‍പ്പെടുത്താതെ നിര്‍മ്മിക്കാന്‍ വകുപ്പിന്റെ സമ്മര്‍ദ്ദം കൊണ്ട് സാധിച്ചു. ആലപ്പുഴ ബൈപ്പാസിന് 134 കോടി രൂപയും കൊല്ലം ബൈപ്പാസിന് 215 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഇക്കാര്യത്തില്‍ യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ല. 6. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ മന്ത്രിയുണ്ട് പൊതുജനങ്ങളുടെ നിത്യ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പെന്ന നിലക്ക് പൊതുമരാമത്ത് വകുപ്പിന്റെ നേരിട്ടുള്ള സഹകരണം അത്യാവശ്യമാണ്. അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും ഗൌരവപൂര്‍വ്വം പരിഗണിക്കാന്‍ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ടോള്‍ ഫ്രീ നമ്പര്‍ സജ്ജമാക്കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയോ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചോ പൊതുമരാമത്ത് വകുപ്പില്‍ സെഭവിക്കുന്ന എല്ലാ നിര്‍മ്മണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ നിങ്ങള്‍ക്ക് ഈ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കാം. പരാതി രേഖപ്പെടുത്തി 48 മണിക്കൂറിനുള്ളില്‍ അസ്സി. എക്സിക്യുട്ടീവ് എന്‍ജിനീയറില്‍ കുറയാത്ത ഒരാള്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതുമാണ്. എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെ പൊതുമരാമത്ത് മന്ത്രി ഈ കോള്‍ സെന്ററില്‍ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതും അപ്പോള്‍ത്തന്നെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതുമാണ്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ മാത്രമല്ല ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളുടെ ചരിത്രത്തില്‍ത്തന്നെ ഇത്തരം ഒരു നടപടി ആദ്യാമായിട്ടാണ് എന്നത് വകുപ്പിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.7. റോഡുവികസന ഫണ്ടുകള്‍കെ.എസ്.റ്റി.പി. ഒന്നാംഘട്ടം ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കുകയും രണ്ടാംഘട്ടത്തിനായിട്ടുള്ള 1365 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുടെ അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞത് വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. ശബരിമല റോഡ് നവീകരണ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്കായി 1344 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഈ വര്‍ഷം നല്‍കിയത്.8. കുഴിയടയ്ക്കാന്‍ സത്വരനടപടിറോഡുകളിലെ കുഴിയടക്കല്‍ എന്നത് അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യമാണ് ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും 50,000 രൂപ വീതം അനുവദിക്കുകയും അതോടൊപ്പം കൃത്യമായി പണിയെടുക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ധനകാര്യ വകുപ്പിലെ ഇന്‍സ്പെക്ഷന്‍ വിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന കാര്യം പരിഗണനയിലാണ്. അതുപോലെ കരാര്‍ കുടിശ്ശിക എന്ന ദുര്‍ഭൂതത്തെ ആട്ടിയോടിച്ച് 2010 നവംബര്‍ 30 വരെയുള്ള എല്ലാ ബില്ലുകളും ഇതിനകം കൊടുത്തു കഴിഞ്ഞു കൃത്യ സമയത്ത് പണി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് 1% ബോണസ് ഇപ്പോള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പ്രത്യേകാനുകൂല്യവും അവാര്‍ഡും നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരുന്നു. 9. അഴിമതി ഇല്ലാതാക്കല്‍വകുപ്പില്‍ അഴിമതിക്കുള്ള പഴുതുകള്‍ അടയ്ക്കുകയെന്നതാണ് അഴിമതി നിര്‍മാര്‍ജനത്തിനുള്ള ആദ്യപടി. ഇതിന്റെ ഭാഗമായി ടെണ്ടര്‍ രംഗത്തെ ഒത്തുകളി ഇല്ലാതാക്കാന്‍ ഇ-ടെണ്ടര്‍ സമ്പ്രദായത്തിലേക്ക് പോകുകയാണ്. ഇതിന്റെ മുന്നോടിയായി ടെണ്ടര്‍ ഷെഡ്യൂളുകള്‍ ഇന്റര്‍നെറ്റ് വഴി ഡൌണ്‍ലോഡ് ചെയ്ത് ടെണ്ടര്‍ ചെയ്യുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. ഏറ്റെടുത്ത ജോലികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നുയെന്ന് ഉറപ്പാക്കാന്‍ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കുകയും ഇടപെടലിന് ഇടം നല്‍കുകയും ചെയ്തിട്ടുണ്ട്.പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പ്രവൃത്തി സംബന്ധിച്ച അത്യാവശ്യ വിവരങ്ങള്‍ (പ്രവൃത്തിയുടെ പേര്, കരാറുകാരന്‍, തുക, ചെയ്‌നേജ്, തുടങ്ങിയ തീയതി, കാലാവധി തുടങ്ങിയവ) ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. വകുപ്പിലെ ഗുണനിലവാര പരിശോധനാ വിഭാഗത്തെയും വിജിലന്‍സ് വിഭാഗത്തെയും ശക്തിപ്പെടുത്തി സാക്രികമാക്കാനുള്ള നടപടി സര്‍ക്കാരിന്റെ പരിഗണനയിലാണ്.10. സോഷ്യല്‍ ഓഡിറ്റിംഗ്വകുപ്പില്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സോഷ്യല്‍ ഓഡിറ്റ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത് വിപ്ളവകരമായ പരിഷ്ക്കാരമായിരുന്നു. ഓരോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും അവരുടെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍മാന്‍/കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുടെ അംഗീകാരത്തോടെയും എം.എല്‍.എ മാരുടെ വിലയിരുത്തലോട് കൂടിയും വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കുന്ന വിപ്ളവകരമായ പദ്ധതിയാണ് സോഷ്യല്‍ ഓഡിറ്റിംഗ്. ഈ നടപടി കാലാകാലങ്ങളായി തുടര്‍ന്ന് വന്ന ധനചോര്‍ച്ചയും അഴിമതിയും പിടിപ്പുകേടും ഒഴിവാക്കാന്‍ സഹായകരമാകും എന്നാണ് പ്രതിക്ഷ. വകുപ്പിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്തരം പരിഷ്ക്കര നടപടികള്‍ ആദ്യമാണ് എന്നതാണ് ശ്രദ്ധേയം 1970 ല്‍ നിലവില്‍ വന്ന പി.ഡബ്ല്യു.ഡി. മാനുവലും കോഡും സമഗ്രമായി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന് കൂടുതല്‍ ജനകീയവും പുരോഗമനപരവുമായ പുതിയ പ്രതിഛായയും കൈവരും എന്നത് തീര്‍ച്ച.മണല്‍, മെറ്റല്‍, പാറ, ചുവന്ന മണ്ണ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക് ദൌര്‍ലഭ്യം നേരിടുന്നു എന്ന പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമായി റവന്യൂ, വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇവ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി. കാലാവസ്ഥ വ്യതിയാനങ്ങളില്‍ റോഡ് തകരാതിരിക്കുന്നതിനും മഴക്കാലത്തും റോഡ് പണി സുഗമമായി നടത്തുന്നതിനെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ എന്നിവയിലെ വിദഗ്ദ്ധന്മാരെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്‍കി. 11. പുനരധിവാസംറോഡ് വികസനം വരുമ്പോള്‍ നഷ്ടം സംഭവിക്കുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കി. സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ ഉടമസ്ഥരായ വ്യാപാരികള്‍, വാടകക്കാരായ വ്യാപാരികള്‍, വ്യാപാരത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമേ പുറമ്പോക്കിലെ താമസക്കാര്‍ക്കും ആരാധനാലയങ്ങള്‍ക്കും മരങ്ങള്‍ക്കും കൃഷിക്കും വരെയുള്ള നഷ്ടപരിഹാരവും ഉള്‍പ്പെടുത്തിയാണ് വിശാലമായ പുനരധിവാസ പാക്കേജിന് രൂപം നല്‍കിയിട്ടുള്ളത്. ചുരുക്കത്തില്‍ കേരളത്തിന്റെ നാളെയുടെ വികസനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ സുപ്രധാനമായ പങ്കിനെ കണക്കിലെടുത്തു കൊണ്ടുള്ള ഭാവനാ പൂര്‍ണ്ണവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളാണ് ഇപ്പോള്‍ ഈ വകുപ്പില്‍ നടപ്പിലാക്കി വരുന്നത്. നാളിതു വരെയുള്ള വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയും വിപുലവും സമഗ്രവുമായ നടപടികള്‍ ഉണ്ടായിട്ടില്ല. പദ്ധതി വിഹിതത്തിനും പദ്ധതികളുടെ വൈപുല്യത്തിനും സമയബന്ധിതമായ നടത്തിപ്പിനും വലിയ കുതിച്ചു ചാട്ടം തന്നെയാണ് ചുരുങ്ങിയ കാലയളവില്‍ സംഭവിച്ചിട്ടുള്ളത്. ഇത് ഒരു വിസ്മയാവഹമായ ചരിത്ര നേട്ടം തന്നെയാണ്. കായികംസാമൂഹിക പുരോഗതിയില്‍ നമ്മുടെ രാജ്യത്തിന് പലപ്പോഴും മാതൃകയായി നിന്നിട്ടുള്ളതാണ് കേരളം. കായിക രംഗത്തെ കുതിപ്പിനും കേരളം വീണ്ടും വഴികാട്ടുന്നു. കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍ കായിക വികസന നിധി കായിക ക്ഷമതാ മിഷന്‍ എന്നിവ ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമായി മാറുകയാണ് കേരളം. മൂന്ന് വിസ്മയ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിലൂടെ ഇളം തലമുറയെ ആരോഗ്യമുള്ള ഒരു ജനതയായി വളര്‍ത്തിയെടുക്കാനുള്ള നിശ്ചയദാര്‍ഡ്യവും പ്രതിബദ്ധതയും നമുക്കാവശ്യമാണ്. അതിന് വേണ്ടിയാണ് സമ്പൂര്‍ണ്ണ കായിക ക്ഷമത ലക്ഷ്യമാക്കി കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹദ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ സഹകരണത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കായിക വികസന നിധിയും സംസ്ഥാന കായിക ക്ഷമതാ മിഷനും ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥിയിതര മേഖലകളിലേക്ക് കൂടി ഈ പദ്ധതി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ്. കായിക കേരളത്തിന്റെയും ആരോഗ്യ കേരളത്തിന്റെയും വളര്‍ച്ചയിലും ഈ മൂന്ന് പദ്ധതികളും വരും കാലത്ത് നിര്‍ണ്ണായകമായ പങ്ക് വഹിക്കും. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും വഹിക്കാന്‍ കഴിയാത്ത ചരിത്ര നേട്ടമാണ് കേരളം ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതിവളര്‍ന്ന് വരുന്ന തലമുറയെ മുഴുവന്‍ കായിക ക്ഷമതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി 5 മുതല്‍ 12-ാം ക്ളാസു വരെയുള്ള കുട്ടികളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. എന്നാല്‍ ഈ പദ്ധതിയുമയി ബന്ധപ്പെട്ട് നടത്തിയ കായിക ക്ഷമതാ പരീക്ഷയില്‍ കേരളത്തിലെ 80%ത്തോളം കുട്ടികള്‍ ശരാശരി ആരോഗ്യ നിലവാരം പോലും എല്ല എന്നുള്ള കണ്ടെത്തല്‍ എല്ലാവരിലും ആശങ്ക ഉളവാക്കും. അടിസ്ഥാന സൌകര്യ വികസനംകേരള കായിക രംഗത്തിന്റെ സമഗ്ര വികസനത്തിനായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് വയനാട്ടില്‍ ആര്‍ച്ചറി അക്കാഡമിയും കൊല്ലം ജില്ലയില്‍ വനിതകള്‍ക്കുള്ള അത്‌ലറ്റിക് അക്കാഡമിയും കൊല്ലത്തെ ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം മൂന്നാര്‍ എച്ച്.എ.റ്റി.സിക്കുള്ള സഹായം എന്നിങ്ങനെ അടിസ്ഥാന കളി വികസനത്തിന് കളമൊരുക്കി. അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തിലും കായിക വകുപ്പ് ഏറെ മുന്നോട്ട് പോയി എറണാകുളം മഹാരാജാസ് കോളേജിലെ ആധുനിക രിതിയിലുള്ള സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുര്‍ത്തീകരണം. മുടങ്ങിക്കിടന്ന ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. തിരുവനന്തപുരത്ത് മാണിക്കല്‍ പഞ്ചായത്തില്‍ 10 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചു വരുന്ന അന്തര്‍ദ്ദേശീയ നിലവാരമുള്ള സ്വിമ്മിംഗ് പൂള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വരുന്ന ആലപ്പുഴ സ്വിമ്മിംഗ് പൂള്‍ എന്നിവയൊക്കെ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. കൂടാത പ്രാദേശിക സ്പോര്‍ട്സ് വികസന പദ്ധതി പ്രകാരം കളിസ്ഥലങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി തുക നീക്കിവെച്ചു. പരിശീലനസൌകര്യങ്ങള്‍പരിശീലന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിലേക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചു. സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. എറണാകുളം പനമ്പള്ളി നഗര്‍ സ്കൂള്‍ ഏറ്റെടുത്ത് സ്പോര്‍ട്സ് സ്കൂള്‍ തുടങ്ങുന്നതിന് തീരുമാനമായി എല്ലാ ജില്ലകളിലും ഒരു സ്പോര്‍ട്സ് സ്കൂള്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.വിഷന്‍ ഇന്ത്യ കേരളഫുട്ബോള്‍ കളികളുടെ നിലവാരം ഉയര്‍ത്തുന്നതിലേക്കായി ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന പരിശീലനം ‘വിഷന്‍ ഇന്ത്യ കേരള‘ എന്ന പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ആദ്യ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 8 സ്കൂളുകളെ വീതം പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്ന് അവര്‍ക്ക് അന്താരാഷ്ട്ര രീതിയിലുള്ള പരിശിലനം നല്‍കും. മറ്റ് സംരഭങ്ങള്‍കേരളത്തില്‍ ദേശീയ ജലോത്സവമായ വള്ളംകളിയെ സ്പോര്‍ട്സ് ഇനമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും പ്രധാനപ്പെട്ട ജലോത്സവങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തു. അവശത അനുഭവിക്കുന്ന കായിക താരങ്ങളെ സഹായിക്കുന്ന പദ്ധതി പ്രകാരം 150 മുന്‍ കായിക താരങ്ങള്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ വിതരണം ചെയ്തു. കായിക താരങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കി സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കായിക താരങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തു. പ്രൈസ് മണി ഇരട്ടിയാക്കിസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രതിവര്‍ഷം മികച്ച 20 കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയിരുന്നു. 2009 മുതല്‍ ഇത് 50 കായിക താരങ്ങള്‍ക്കായി വര്‍ദ്ധിപ്പിച്ചു. ദേശീയ അന്തര്‍ദേശീയ രാജ്യാന്തര തലങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തെടുത്ത കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വര്‍ദ്ധിപ്പിച്ച നടപടി കായിക കേരളത്തിന്റെ പ്രശംസ പിടിച്ചു പറ്റി. ദേശീയ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവിടങ്ങളിലെല്ലാം നേട്ടങ്ങള്‍ കൊയ്ത കായിക താരങ്ങള്‍ക്ക് പ്രൈസ് മണി ഇരട്ടിയായി നല്‍കി വകുപ്പ് ആദരവ് രേഖപ്പെടുത്തി. ദേശീയഗെയിംസ്35-മത് ദേശീയഗെയിംസ് കേരളത്തില്‍ വെച്ച് നടത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചത് കേരളത്തിന് കിട്ടിയ അംഗികാരമാണ് ഗെയിംസ് സംഘടിപ്പുക്കുന്നതിനാവശ്യമായ വിപുലമായ സംവിധാനമാണ് വകുപ്പ് ഒരുക്കുന്നത്. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 160 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അനുവദിച്ചു കഴിഞ്ഞു. പുതിയ സ്പോര്‍ട്സ് കോംപ്ലക്സുകളും ഇന്‍ഡോര്‍ സ്റ്റേഡിയവും ഹോക്കി സ്റ്റേഡിയവും സ്വിമ്മിംഗ് പൂളുകളും രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ അറ്റകുറ്റപ്പണികള്‍ നടത്തി വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഭാരതത്തിന്റെ അഭിമാനമായ ദേശീയ ഗെയിംസ് കേരളത്തിലെ കായിക ലോകത്തിന് അഭിമാനനിമിഷങ്ങള്‍ സമ്മാനിക്കും വിധത്തില്‍ സുസജ്ജമായിട്ടാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത്. കായിക ലോകത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട സ്പോര്‍ട്സ് ലോട്ടറി, ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ‘ഗോ ഫോര്‍ ഗോള്‍ഡ്’പദ്ധതി, നീന്തല്‍ പരിശീലനത്തിനുള്ള ‘ടേക് എ സ്പ്ളാഷ്’ പദ്ധതി, ഒരു കായിക സര്‍വ്വകലാശാലക്കു വേണ്ടിയുള്ള ആദ്യ ചുവട് വെപ്പുകള്‍ 440 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. സ്പോര്‍ട്സ് കമ്മീഷന്‍ സ്പോര്‍ട്സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ കായിക രംഗത്ത് ഉജ്വലമായ ഒരു ഭാവി വിഭാവനം ചെയ്തു കൊണ്ടുള്ള പദ്ധതികളുമായി കായിക വകുപ്പ് കുതിപ്പിന്റെ ട്രാക്കിലാണ്.നിയമംനിയമ വകുപ്പിന്റെ നേതൃത്വത്തില്‍ ജനോപകാര പ്രദമായ 65 നിയമങ്ങള്‍ പാസാക്കാന്‍ ഇതിനകം നിയമസഭയ്ക്ക് കഴിഞ്ഞു. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. പരമ്പരാഗത വിജ്ഞാന മേഖലയിലെ അറിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബൌദ്ധിക സ്വത്തവകാശ നിയമം നടപ്പിലാക്കിയത് വകുപ്പിന്റെ ധീര സംരഭമായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമം നിര്‍ബന്ധമാക്കുന്നതിനുള്ള ചട്ടങ്ങള്‍ പുറപ്പെടുവിച്ചതും കേരളീയ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ഐക്യകേരള രൂപികരണത്തിന് ശേഷവും നിലനിന്നിരുന്ന വ്യത്യസ്ഥ നിയമങ്ങള്‍ ക്രോഡീകരിച്ച് ഒറ്റനിയമങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിയമ വകുപ്പില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടത്തി. കേന്ദ്ര നിയമങ്ങള്‍ വിധിന്യായങ്ങള്‍ അപൂര്‍വ്വ നിയമ ഗ്രന്ഥങ്ങള്‍ എന്നിവ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനുള്ള അവസരം ഒരുക്കി. അങ്ങനെ നിയമവും നിയമനിര്‍മ്മാണവും കൂടുതല്‍ ജനകീയവും ജനോപകാരപ്രദമായും നടപ്പിലാക്കാന്‍ നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. സഹകരണ കയര്‍ മേഖല കൂടുതല്‍ കരുത്തോടെകേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണമേഖലക്ക് പുതിയ ദിശാബോധം നല്‍കാനാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. സഹകരണാശുപത്രികള്‍, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണവും നെല്ല് സംഭരണവും തുടങ്ങി നിരവധി പുതിയ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം മുന്നേറി. സംസ്ഥാനത്തെ 25,000ത്തോളം സംഘങ്ങളില്‍ 15,000ത്തോളം സഹകരണവകുപ്പിനു കീഴിലാണ്. സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ഒന്‍പതിന കര്‍മപരിപാടിയായ ‘സഹകരണനവരത്നം കേരളീയം’ സഹകരണമേഖലക്ക് കരുത്തു പകരുന്നു.ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിലെ സഹകരണനിക്ഷേപ വായ്പാമേഖല കരുത്താര്‍ജിച്ചു. ‘സഹകരണനിക്ഷേപം കേരളീയം’ എന്ന സംരംഭത്തിലൂടെ 14200.00 കോടിയുടെ അധികനിക്ഷേപം സമാഹരിച്ചു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നിക്ഷേപം 20287.23 കോടിയായിരുന്നു. ഇപ്പോള്‍ 65600.00 കോടിയായി.ഹ്രസ്വകാല വായ്പകളെ മധ്യകാല വായ്പകളാക്കി മാറ്റി. നബാര്‍ഡില്‍നിന്ന് റീഫൈനാന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ സ്വന്തം ഫണ്ടില്‍നിന്ന് കാര്‍ഷിക വായ്പ നല്‍കാന്‍ നടപടി സ്വീകരിച്ചു. സഹകരണമേഖലയില്‍നിന്ന് പിരിച്ചെടുക്കുന്ന നിക്ഷേപത്തിന്റെ 90 ശതമാനവും വായ്പയായി സംസ്ഥാനത്തുതന്നെ നല്കുന്നു എന്നത് പ്രത്യേകതയാണ്.ഒരുവര്‍ഷം 5,000 കോടിയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകള്‍ സജ്ജമാണ്. നെല്‍കൃഷിക്കും പച്ചക്കറിക്കൃഷിക്കും നാല് ശതമാനം പലിശ നിരക്കില്‍ സഹകരണ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി നടപ്പിലാക്കി. രാജ്യത്ത് തന്നെ ആദ്യമായി നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയും നടപ്പിലാക്കി. ശരാശരി നൂറുകോടി രൂപ നെല്‍കൃഷിക്കായി ഒരു വര്‍ഷം വായ്പ നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നെല്ലുത്പാദകസമിതികള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് വായ്പ നല്‍കി.നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് “കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം” ആരംഭിച്ചു. 4554.25 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ നല്‍കി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് ഇ.എം.എസ്. ഭവനവായ്പാ പദ്ധതിയിലൂടെ 4000 കോടി രൂപ വിതരണം ചെയ്യാനുള്ള പദ്ധതി നിലവില്‍ വന്നു. പട്ടിക വിഭാഗക്കാര്‍ക്കുള്ള 25000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ ഈടാക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി.വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ‘സഹകരണ വിപണനം കേരളീയം’ പരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍, വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ വേളകളില്‍ വിപണിയില്‍ സജീവമായി ഇടപെട്ടു. പൊതുമാര്‍ക്കറ്റിനെക്കാളും 80 ശതമാനം വരെ വിലകുറച്ച് സാധനങ്ങള്‍ നല്‍കി. ഇതുവഴി 300 ഓളം കോടി രൂപയുടെ സാമ്പത്തിക നേട്ടം ജനങ്ങള്‍ക്കുണ്ടായി. സംസ്ഥാനത്താകെ 800 ഓളം നീതി സ്റ്റോറുകളുണ്ട്. 222 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇവയുടെ എണ്ണം 500 ആക്കാനുള്ള കര്‍മപദ്ധതി നടപ്പിലാക്കിവരുന്നു.കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറു നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും ആരംഭിച്ച് പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വില കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു. കുട്ടനാട്ടില്‍ ‘ഒഴുകുന്ന ത്രിവേണി’’ ആരംഭിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. സഹകരണമേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. ‘കേപ്പ്’ എന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എജ്യൂക്കേഷന്‍ ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്.ഡി.സി.എം കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (‘കിക്‍മ’) എന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കാന്‍140 സഹകരണാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. സഹകരണമേഖലയിലെ അഴിമതി സംബന്ധിച്ച് 200 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ ചെയ്തു. കേസുകള്‍ അന്വേഷിക്കുന്നതിന് സഹകരണ വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. വായ്പക്കാരന്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണമടയുകയാണെങ്കില്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യതയില്‍നിന്ന് വിടുതല്‍ ചെയ്യാന്‍ പദ്ധതി ഏര്‍പ്പെടുത്തി. സഹകരണ രംഗത്ത് വിവിധ മേഖലകളിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, കേപ്പ്, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, ഹോള്‍സെയില്‍ സ്റ്റോര്‍ ജീവനക്കാര്‍, റെയ്‌ഡ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ വേതന ഘടന പരിഷ്കരിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ രക്ഷപ്പെടുത്താനുള്ള ‘സഹകരണ സാമൂഹികം കേരളീയം’ പദ്ധതി പ്രകാരം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കുടിശ്ശിക വിതരണം ചെയ്തു. ഒരൊറ്റ ദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപയാണ് നല്‍കി യത്. തുടര്‍ന്ന് കൊടുക്കാനുണ്ടായിരുന്ന 2.17 കോടി രൂപയും നല്‍കി. 2010 ഡിസംബറിനകം 500 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. 2010 ഡിസംബറോടെ 1000 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ശബ്ദതാരാവലി പോലുള്ള ബൃഹദ് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധം ചെയ്തു. എസ്.പി.സി.എസില്‍ ശമ്പളകുടിശ്ശിക തീര്‍ത്തു. 23 വര്‍ഷത്തിനുശേഷം എസ്.പി.സി.എസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിച്ചു. എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറി ആരംഭിക്കാന്‍ തീരുമാനിച്ചു. 2206 സഹകരണസംഘങ്ങളില്‍ ലൈബ്രറിയായി. കോട്ടയത്ത് എസ്.പി.സി.എസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് ഒരുകോടി നല്‍കി, പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
കയര്‍മേഖല
No comments:
Post a Comment