Wednesday, December 9, 2009

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്. വിവിധ ഏജന്‍സികളും സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കേസന്വേഷണത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തിവിട്ടത് യുഡിഎഫ് കവീനര്‍തന്നെയാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രശ്നം ഭീകരപ്രവര്‍ത്തനമല്ല, അന്വേഷണച്ചുമതലയുള്ള ഐജിയാണ് എന്ന നിലയിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എട്ടുകേസില്‍ പ്രതിയാണ്. ആദ്യത്തേത് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസാണ്. ഇതില്‍ അറസ്റിലായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കെട്ടിച്ചമതാണ് ഈ കേസെന്ന് എം വി രാഘവനും കെ സുധാകരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത് കേരളീയരുടെ ഓര്‍മയിലുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഈ കേസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസ്, കോഴിക്കോട് ടൌ മൊഫ്യൂസില്‍ ബസ് സ്റാന്‍ഡ് ബോംബ് കേസ്, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡ് പരിസരത്തുള്ള ബോംബ് സ്ഫോടനക്കേസ് എന്നിവയിലെല്ലാം നസീറിന്റെ പങ്കാളിത്തം കണ്ടുപിടിച്ചതും നസീറിനെ പ്രതിചേര്‍ത്തതും എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസ്കേരള പൊലീസിന്റെ ശ്രമഫലമായാണ് കണ്ടുപിടിച്ചതും നസീറിന്റെ പങ്കാളിത്തം തെളിയിച്ചതും. നസീറിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളെല്ലാം വിശദമാക്കി കേരളാ പൊലീസാണ് 2009 ഏപ്രിലില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചത്. നസീറും കൂട്ടാളികളും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബംഗ്ളാദേശില്‍ എത്തിയിട്ടുണ്ടെന്ന് ബംഗ്ളാദേശില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരടക്കം ചൂണ്ടിക്കാട്ടിയാണ് അറിയിച്ചത്. നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതും അക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതും കേരളമാണ് എന്നര്‍ഥം. പ്രതികള്‍ വിദേശത്തായതുകൊണ്ട് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിക്കുന്നത് ഉചിതമാണെന്ന കേരള സര്‍ക്കാരിന്റെ കത്തിനെതുടര്‍ന്നാണ് കോഴിക്കോട് ബസ്സ്റാന്‍ഡ് സ്ഫോടനക്കേസുകള്‍ ദേശീയ ഏജന്‍സി ഏറ്റെടുത്തത്. ഇതെല്ലാം മറച്ചുവച്ചാണ്, എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ ഐജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരുവില്‍ അയച്ചതിന്റെ പേരില്‍ കുതിരകയറാന്‍ യുഡിഎഫ് തയ്യാറായത്. തച്ചങ്കരി കണ്ണൂര്‍ മേഖലയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്; യുഡിഎഫിന്റെ കാലത്തും പ്രധാനപ്പെട്ട പല പദവികളും അലങ്കരിച്ചയാളാണ്. സ്പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള ഡിഐജി ടി കെ വിനോദ്കുമാര്‍ വിദേശത്തായതിനാല്‍ അടിയന്തര നടപടിയെന്ന നിലയിലാണ് തച്ചങ്കരിയെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി തന്നെ അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംശയത്തിന്റെ പുകമറ പരത്താനുള്ള യുഡിഎഫ് പ്രചോദനം എന്താണ്? വിവിധ ഏജന്‍സികളും അനേകം ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്? എന്തു ലക്ഷ്യമാണ് ഇങ്ങനെ ആരോപിക്കുന്നതിലൂടെ യുഡിഎഫിന് നേടാനുള്ളത്? പിഡിപി ബന്ധത്തിന്റെ പേരില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ഒരു ആക്ഷേപം. എന്തേ പിഡിപിയുമായി യുഡിഎഫിന് ബന്ധമുണ്ടായിരുന്നില്ലേ. നസീറിനെ കോഴിക്കോട് ബോംബ് കേസിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാക്കിയത് പതിനഞ്ചാം ലോക്സഭാ ഇലക്ഷനുശേഷമാണ് എന്നത് ഇവര്‍ക്കറിയില്ലേ? നസീര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ബോംബ് കേസ് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറിയത് ഈ സര്‍ക്കാരാണ് എന്നതറിയില്ലേ? നസീറിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ ഇത്തരം നടപടികളുടെ കാര്യമെന്ത്? ഭീകരവാദികള്‍ ഭയവും ഭീകരതയും സൃഷ്ടിച്ച് ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും പൊലീസിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം ആരോപിച്ച് അന്വേഷണത്തെ തളര്‍ത്താനാണ് യുഡിഎഫ് നോക്കുന്നത്. ഇത് നാടിന് ഗുണംചെയ്യുന്ന സമീപനമല്ല. ഒരു സുപ്രധാന പ്രശ്നത്തെ ഇവ്വിധം രാഷ്ട്രീയദുഷ്ടലാക്കോടെ സമീപിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യതാല്‍പ്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടണം. നസീറിന്റെ വെളിപ്പെടുത്തലുകളെ ഭയപ്പെടുകയും കേസന്വേഷണത്തിന്റെ പുരോഗതി തങ്ങളെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന ആരെങ്കിലും യുഡിഎഫ് പാളയത്തിലുണ്ടോ? ഇല്ലെങ്കില്‍ എന്തിനീ വെകിളിപിടിച്ച പ്രകടനങ്ങള്‍? എന്തിനെയും വിവാദത്തില്‍ പുതപ്പിച്ച് നശിപ്പിച്ചുകളയുന്ന വികലമനസ്സുകളെ അവഗണിച്ച്, ഭീകരതയ്ക്കെതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് ഗവമെന്റിന് പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കാന്‍ ജനങ്ങളാകെ തയ്യാറാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും കക്ഷിയുടെ കാര്യമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ജനങ്ങളുടെയാകെയും കാര്യമാണ് എന്ന തിരിച്ചറിവോടെ യുഡിഎഫ് കക്ഷികളും സഹകരണത്തിന് തയ്യാറാകണം.

2 comments:

ജനശബ്ദം said...

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്.

Anonymous said...

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

You are exactly right, but wherever there is a bomb attack 90% behind that is keralites. Banglore people are already started refusing accommodation facilities to Keralites. You boast here and attack each other (LDF or UDF) for all this criminals. But beware that, if there is similar notion arised in rest of India mallus will be in trouble