ഇല്ലം ചുടരുത് ഉമ്മന്‍ചാണ്ടി
"കാശ്മീര്‍ താഴ്വരപോലെയായി കേരളം''- കേരളത്തിന്റെ ശത്രുക്കള്‍ക്കുപോലും ഉപയോഗിക്കാന്‍തോന്നാത്ത ഈ പ്രയോഗം നടത്തിയത് മറ്റാരുമല്ല; കേരളത്തിന്റെ മിത്രമെന്ന് ഇപ്പോഴും നാം കാണുന്ന സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്. "അത്രമേല്‍ സ്നേഹിച്ചിട്ട്'' എന്ന തലവാചകത്തില്‍ ഡിസംബര്‍ 16ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും മറ്റ് പത്രങ്ങളില്‍ കൊടുത്ത പ്രസിദ്ധീകരണക്കുറിപ്പിലുമാണ് 'കാശ്മീര്‍ താഴ്വരപോലെയായി കേരളം' എന്ന പ്രയോഗം മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ ഉമ്മന്‍ചാണ്ടി നടത്തിയത്. തീവ്രവാദശക്തികള്‍ രാക്ഷസരൂപം പ്രാപിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും. സ്വകാര്യത്തിലും പൊതുഉടമസ്ഥതയിലുമുള്ള ആയുധനിര്‍മാണക്കമ്പനികള്‍ പടക്കോപ്പുകളും വെടിമരുന്നും വിറ്റഴിക്കാനുള്ള വഴിതേടുന്നു. രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷിതത്വം പരിപാലിക്കപ്പെടാനും വൈദേശിക ആക്രമണത്തെ പ്രതിരോധിക്കാനും കൂടുതല്‍ ആയുധങ്ങളും ആധുനിക സജ്ജീകരണങ്ങളും വാങ്ങിക്കാന്‍ രാഷ്ട്രഭരണങ്ങളെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ആവുന്നതെല്ലാം ചെയ്യുന്നു. ഈ ആയുധ-വെടിമരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ 25ശതമാനംവരെ വിധ്വംസകര്‍ക്ക് നല്‍കിയാണ് ഈ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നത്. ഇതുകൂടാതെ മറ്റ് അനേകം കാരണങ്ങള്‍ തീവ്രവാദത്തിന്റെ അകംപൊരുള്‍ തേടുമ്പോള്‍ കാണാനാവും. ലോകത്ത് എല്ലായിടത്തും ഭീകരത ബീഭത്സരൂപം പ്രാപിക്കുമ്പോഴും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത് പ്രത്യക്ഷപ്പെടുമെന്നതില്‍ സംശയം വേണ്ട. കേരളം ഇതില്‍നിന്ന് വ്യത്യസ്തമാകണമെന്ന് നാം എത്രതന്നെ ആഗ്രഹിച്ചാലും അത് ഏറെക്കുറെ അസാധ്യമാണെന്ന് ചിന്തിക്കുന്നവര്‍ക്കെല്ലാം അറിയാം. ഗുണവും ദോഷവും പ്രതിഫലിക്കുമെന്നതില്‍ ദോഷം ഏറ്റവും കുറച്ചുമാത്രം ബാധിക്കത്തക്കനിലയില്‍ കേരളത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതാണ് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന കേരളീയരാകെ ചിന്തിക്കേണ്ടത്. മതങ്ങളെയും ആശയങ്ങളെയും അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ 'മിതവാദം' കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും 'തീവ്രവാദംകൊണ്ടേ രക്ഷയുള്ളൂ'എന്നുമുള്ള വാദഗതികള്‍ ഏറ്റുമുട്ടുന്നത് മാനവചരിത്രത്തോളം പഴക്കമുള്ള ഒന്നാണ്. വ്യത്യസ്തകാലയളവില്‍ ഇവ രണ്ടും മേല്‍ക്കൈ നേടിയിട്ടുള്ളതിന്റെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ആധിപത്യത്തിന് കൊതിക്കുന്ന ശക്തികള്‍ തീവ്രവാദികളെ ഉപയോഗിച്ച് ഭീകരവാദം സൃഷ്ടിക്കാന്‍ തുടങ്ങിയതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പരസ്പരം പടവെട്ടുന്ന തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ മിക്കവാറും ഒരേ 'മേക്ക്' തന്നെയാവും. തമ്പടിക്കാനും താവളമുറപ്പിക്കാനും അനുയോജ്യമായ ഭൂപ്രകൃതി, മനുഷ്യരുടെ ശാന്തസ്വഭാവം, പെട്ടെന്ന് ഭയപ്പെടുന്ന ജനത തുടങ്ങി ഒത്തിണങ്ങിയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് തീവ്രവാദികള്‍ സഞ്ചരിക്കുന്നത്. തീവ്രവാദശക്തികള്‍ ഇടം തേടിയ സ്ഥലങ്ങള്‍ അധികാരികളുടെ നിരീക്ഷണവലയത്തിലായാല് അവര്‍ പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും. ആ നിലയ്ക്ക് ശാന്തസുന്ദരമായ കേരളത്തെ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരിശോധനാസൌകര്യങ്ങള് തീരെ കുറഞ്ഞ കേരളത്തിലെ കടലും നീണ്ട തീരവും ഇക്കൂട്ടര്‍ക്ക് വലിയ അനുഗ്രഹവുമാണ്. തീവ്രവാദികളെയും അവരോട് സഹകരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഏജന്‍സികള്‍ ഒറ്റയ്ക്കും കൂട്ടായും അന്വേഷിക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ഏജന്‍സിക്ക് തനിച്ച് ആരെയും രക്ഷപ്പെടുത്താനാവില്ല എന്നതാണ് സത്യം. നിസ്സാരസംഭവങ്ങളെ പര്‍വതീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വിവാദവും സംവാദവുമാക്കാനും പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന കേരളത്തില്‍ ഒരാള്‍ക്കും ഒരാളെയും രക്ഷപ്പെടുത്താനാവില്ല. വസ്തുത ഇയിരിക്കെ കേരളം 'കാശ്മീര്‍ താഴ്വരപോലെയായി' എന്ന ഉമ്മന്ചാണ്ടിപ്രയോഗം അതീവനിന്ദ്യവും അതിക്രൂരവുമായെന്ന് പറയാതെവയ്യ. ഭരണപക്ഷത്തെ ലക്ഷ്യമാക്കി തൊടുത്തുവിടുന്ന ആരോപണ അസ്ത്രം ചെന്നുതറഞ്ഞത് കേരളത്തിന്റെ നെഞ്ചിലാണെന്ന് ഉമ്മന്‍ചാണ്ടി മറക്കരുത്. ഭീകരവാദംമൂലം തകര്‍ന്നുപോയ കശ്മീരിന് തുല്യമാക്കി കേരളത്തെ ചിത്രീകരിച്ചും കേരളത്തിന്റെ ടൂറിസം, വ്യവസായം, പശ്ചാത്തലവികസനം തുടങ്ങിയ രംഗങ്ങളിലുള്ള നിക്ഷേപകരെ തടഞ്ഞും അഭ്യസ്തവിദ്യരായ കേരളീയരുടെ വിദേശതൊഴില്‍ സാധ്യതകളെ അടച്ചും വളര്‍ച്ചയെയും പ്രതിക്ഷകളെയും തകര്‍ക്കാമോ? 28 സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന് കോഗ്രസ് നേതാവ് കൂടിയായ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരളം അവാര്‍ഡ് ഏറ്റുവാങ്ങിയത് മറന്നുപോകരുത്. ഇല്ലം ചുട്ടും സിപിഐ എം വിരോധം ആളിക്കത്തിച്ചാല്‍ വെന്തു വെണ്ണീറാകുകയും മറ്റുള്ളവരാല്‍ വെറുക്കപ്പെടുകയും ചെയ്യുന്നത് ഈ നാടാണ് എന്ന് ഓര്‍ക്കുക. കശ്മീര്‍ താഴ്വരപോലെയായി കേരളം എന്ന പ്രയോഗം പിന്‍വലിച്ച് കേരളജനതയോട് മാപ്പുപറയുകയാണ് ഉമ്മന്‍ചാണ്ടിയില്‍ അര്‍പ്പിതമായ അടിയന്തര കടമ. നാടിനെ നശിപ്പിക്കുന്ന പ്രസ്താവന പിന്‍വലിക്കുന്നതുവരെ സാംസ്കാരികകേരളം ഉണര്‍ന്നുപ്രവര്‍ത്തിക്കണം എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ.
എ എം ആരിഫ്
ദേശാഭിമാനി

2 comments:
ഇല്ലം ചുടരുത് ഉമ്മന്‍ചാണ്ടി
"കാശ്മീര്‍ താഴ്വരപോലെയായി കേരളം''- കേരളത്തിന്റെ ശത്രുക്കള്‍ക്കുപോലും ഉപയോഗിക്കാന്‍തോന്നാത്ത ഈ പ്രയോഗം നടത്തിയത് മറ്റാരുമല്ല; കേരളത്തിന്റെ മിത്രമെന്ന് ഇപ്പോഴും നാം കാണുന്ന സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്. "അത്രമേല്‍ സ്നേഹിച്ചിട്ട്'' എന്ന തലവാചകത്തില്‍ ഡിസംബര്‍ 16ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും മറ്റ് പത്രങ്ങളില്‍ കൊടുത്ത പ്രസിദ്ധീകരണക്കുറിപ്പിലുമാണ് 'കാശ്മീര്‍ താഴ്വരപോലെയായി കേരളം' എന്ന പ്രയോഗം മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ ഉമ്മന്‍ചാണ്ടി നടത്തിയത്. തീവ്രവാദശക്തികള്‍ രാക്ഷസരൂപം പ്രാപിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും. സ്വകാര്യത്തിലും പൊതുഉടമസ്ഥതയിലുമുള്ള ആയുധനിര്‍മാണക്കമ്പനികള്‍ പടക്കോപ്പുകളും വെടിമരുന്നും വിറ്റഴിക്കാനുള്ള വഴിതേടുന്നു. രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷിതത്വം പരിപാലിക്കപ്പെടാനും വൈദേശിക ആക്രമണത്തെ പ്രതിരോധിക്കാനും കൂടുതല്‍ ആയുധങ്ങളും ആധുനിക സജ്ജീകരണങ്ങളും വാങ്ങിക്കാന്‍ രാഷ്ട്രഭരണങ്ങളെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ആവുന്നതെല്ലാം ചെയ്യുന്നു. ഈ ആയുധ-വെടിമരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ 25ശതമാനംവരെ വിധ്വംസകര്‍ക്ക് നല്‍കിയാണ് ഈ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നത്. ഇതുകൂടാതെ മറ്റ് അനേകം കാരണങ്ങള്‍ തീവ്രവാദത്തിന്റെ അകംപൊരുള്‍ തേടുമ്പോള്‍ കാണാനാവും. ലോകത്ത് എല്ലായിടത്തും ഭീകരത ബീഭത്സരൂപം പ്രാപിക്കുമ്പോഴും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത് പ്രത്യക്ഷപ്പെടുമെന്നതില്‍ സംശയം വേണ്ട. കേരളം ഇതില്‍നിന്ന് വ്യത്യസ്തമാകണമെന്ന് നാം എത്രതന്നെ ആഗ്രഹിച്ചാലും അത് ഏറെക്കുറെ അസാധ്യമാണെന്ന് ചിന്തിക്കുന്നവര്‍ക്കെല്ലാം അറിയാം. ഗുണവും ദോഷവും പ്രതിഫലിക്കുമെന്നതില്‍ ദോഷം ഏറ്റവും കുറച്ചുമാത്രം ബാധിക്കത്തക്കനിലയില്‍ കേരളത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതാണ് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന കേരളീയരാകെ ചിന്തിക്കേണ്ടത്.
എ എം ആരിഫ്
ദേശാഭിമാനി
രാഷ്ട്രീയ അധികാരം അഞ്ചുവര്‍ഷത്തെ കോണ്ട്രാക്റ്റ് (കാന്റീന് കോണ്ട്രാക്റ്റ് പോലെ)കച്ചവട അവസരമാണെന്നു കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളാല്‍ നശിപ്പിക്കപ്പെടുന്ന നാടാണ് നമ്മുടേത്.
ഇത്രയും ഗുരുതരമായ പ്രതിസന്ധി നേരിടുംബോള് പോലും സങ്കുചിത പാര്‍ട്ടി രാഷ്ട്രീയത്തിന്റെ നാണം കെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജനങ്ങളെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണയാണ് ഈ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാനാകുന്നത്.
തെറ്റ് ഉടന്‍ തിരുത്തുക എന്നാല്ലാതെ, ഇത്തരം പൊട്ടന് കളിയുമായൊന്നും ഏറെക്കാലം മുന്നോട്ടുപോകാനാകില്ല.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും വിളിച്ചു ചേര്‍ത്തുള്ള അടിയന്തിര യോഗത്തിലൂടെ ജനം തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കുന്നു എന്ന സന്ദേശം ഉയര്‍ത്തിക്കാണിക്കാനാണ് ഭരണകക്ഷികള്‍ ഉത്തരവാദിത്വം കാണിക്കേണ്ടത്.
സത്യമായും ലജ്ജിക്കുന്നു... !!!
Post a Comment