Monday, December 14, 2009

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം
കണ്ണൂര്‍: കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്. കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോഗ്രസ്പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.

2 comments:

ജനശബ്ദം said...

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം

കണ്ണൂര്‍: കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

എല്ലാ രാഷ്ട്രീയ കക്ഷികളുടേയും അറിവോടും അനുഗ്രഹത്തോടും കൂടിത്തന്നെയാണ് കണ്ണൂരിലും കേരളത്തിലും ഭീകരവാദം വളര്‍ന്ന് വലുതായി നിക്കുന്നത്. എതിര്‍ പാര്‍ട്ടിക്കാരന്റെ പാളയത്തില്‍ വച്ചേ ഭീകരവാദിയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കു എന്ന ദൌര്‍ബല്യം ബീകരവാദത്തിന് എന്നും ഒരു സുരക്ഷാ കവചമാണ്. അതുകൊണ്ടാണ് ഭീകരവാദികള്‍ രണ്ടു മുന്നണിയിലുമായി വ്യത്യസ്ത പേരുകളില്‍ ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചത്.
ഭീകരവാദികളുടെ കമ്മീഷന്‍ പറ്റി രാജ്യത്തെ ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ജനം തിരിച്ചറിയുകതന്നെ ചെയ്യും.