Thursday, December 31, 2009

കോഗ്രസിന്റെ മുഖം എത്ര സുന്ദരം

കോഗ്രസിന്റെ മുഖം എത്ര സുന്ദരം .

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു. സംസ്ഥാനം തെലങ്കാന വിഷയത്തില്‍ കത്തിയെരിയുമ്പോഴും നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്ന(കാമകേളികളില്‍ ഏര്‍പ്പെടുന്ന) തിവാരിയെ ലോകം മുഴുവന്‍ വീക്ഷിച്ചു. സംസ്ഥാനത്തുനിന്നുള്ള കോഗ്രസ് എംപിമാരും തിവാരി രാജ്ഭവനില്‍ പാര്‍പ്പിച്ച യുവതികളുടെ അടുത്ത് എത്താറുണ്ടായിരുന്നത്രെ. തിവാരി ഗവര്‍ണര്‍സ്ഥാനം രാജിവച്ചതോടെ എല്ലാ പ്രശ്നവും തീര്‍ന്നെന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന കോഗ്രസ് കൈക്കൊള്ളുന്നത്. തിവാരി സ്വയം രാജിവച്ച് ഒഴിഞ്ഞതിലൂടെ പൊതുജീവിതത്തിന്റെ ഉയര്‍ന്ന മാതൃകയാണ് തിവാരി കാട്ടിയതെന്നാണ് കോഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണം. രാജിവച്ചതോടെ ഈ കേസ് അവസാനിപ്പിക്കാമെന്ന സമീപനമാണ് കോഗ്രസിന്റേത്. എന്നാല്‍, കോഗ്രസിന് ഈ കറ തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല. കാരണം കോഗ്രസിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍നിന്നുള്ള തിവാരി. അലഹബാദ് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തിവാരി 1952ല്‍ തന്നെ പ്രജാ സമാജ്വാദി പാര്‍ടിയുടെ ടിക്കറ്റില്‍ യുണൈറ്റഡ് പ്രോവിന്‍സ്(യുപി) നിയമസഭയിലെത്തി. 1963 ലാണ് നെഹ്റുവിന്റെ പ്രേരണയാല്‍ തിവാരി കോഗ്രസിലെത്തുന്നത്. 1965 ല്‍ കാശിപുര്‍ മണ്ഡലത്തില്‍നിന്ന് കോഗ്രസ് ടിക്കറ്റില്‍ വിജയിച്ച തിവാരി സംസ്ഥാനത്തെ കോഗ്രസ് മന്ത്രിസഭയില്‍ സഹമന്ത്രിയായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച അപൂര്‍വ വ്യക്തികൂടിയാണ് തിവാരി. 1976 ലാണ് തിവാരി ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 1984ലും 1988ലും വീണ്ടും മുഖ്യമന്ത്രിയായി. 2000ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ അവിടത്തെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. രാജിവ്ഗാന്ധി മന്ത്രിസഭയില്‍ വിദേശമന്ത്രിയായ തിവാരി, ചൌധരി ചരസിങ് സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യംചെയ്തു. നാലു തവണ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയ വേളയില്‍ ആ സ്ഥാനം മോഹിച്ച തിവാരി 1994ല്‍ കോഗ്രസ് വിട്ട് ഓള്‍ ഇന്ത്യ ഇന്ദിരാ കോഗ്രസിന് രൂപംകൊടുത്തു. 1997ല്‍ കോഗ്രസ് പാര്‍ടിയിലേക്ക് തിരിച്ചുവന്നു. ദീര്‍ഘകാലം കോഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. കോഗ്രസിലെ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന നേതാവാണ് തിവാരി എന്നര്‍ഥം. അത്തരമൊരു നേതാവ് രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിച്ചപ്പോള്‍ ആ കേസ് രാജിയില്‍മാത്രമായി ഒതുക്കപ്പെടരുത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരമൊരാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിന്റെ അര്‍ഥം ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വന്ദ്യവയോധിക കക്ഷി കണ്ണടയ്ക്കുന്നുവെന്നാണ്. തിവാരിക്കെതിരെ ഇത് ആദ്യമായൊന്നുമല്ല ഇത്തരമൊരു ആരോപണം. എന്‍ ഡി തിവാരി ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പിതൃത്വകേസ് നേരിട്ടുവരികയാണ്. അഭിഭാഷകനായ രോഹിത് ശേഖറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പിതൃത്വം അംഗീകരിച്ചുകിട്ടണമെന്നാണ് ഈ ഇരുപത്താറുകാരന്റെ ആവശ്യം. പരാതി സിംഗിള്‍ ബെഞ്ച് തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കയാണ് രോഹിത് ശേഖര്‍. തന്നെയും അമ്മ ഉജ്വലശര്‍മയെയും അംഗീകരിക്കാന്‍ എന്‍ ഡി തിവാരി തയ്യാറാവാത്ത സാഹചര്യത്തിലാണ് രോഹിത് കോടതിയെ സമീപിച്ചത്. നേരത്തെ തന്റെ പിറന്നാള്‍ ആഘോഷത്തിലും മറ്റും തിവാരി കൃത്യമായി പങ്കെടുക്കാറുണ്ടെന്നും രോഹിത് ശേഖര്‍ ഓര്‍ക്കുന്നു. തിവാരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ഒരു സ്ത്രീയെ തിവാരിയുടെ ഭാര്യ സുശീല തന്‍വല്‍(1990 ല്‍ മരിച്ചു) ലഖ്നൌവിലെ മഹാനഗറില്‍വച്ച് പരസ്യമായി തലമുടിപിടിച്ച് വലിച്ച് അസഭ്യം പറഞ്ഞത് അങ്ങാടിപ്പാട്ടാണ്. പശ്ചിമ യുപിയിലെ ഗജ്റോളയിലെ ഒരു ഗസ്റ്ഹൌസില്‍വച്ച് മറ്റൊരു സ്ത്രീയുടെ കൂടെ തിവാരി പിടിക്കപ്പെട്ടു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ വഴിമധ്യേ തിവാരിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തിവാരിയെ ഗസ്റ്ഹൌസില്‍വച്ച് കൈയോടെ പിടികൂടിയത്. 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ നേപ്പാളി വനിതയായ ഇരുപത്തിമൂന്നുകാരി സരിക പ്രധാനെ സഹമന്ത്രിപദവി നല്‍കി ഉയര്‍ത്തിയത് കോഗ്രസിനകത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഇതേ തിവാരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ റവന്യൂമന്ത്രി ഹരക്ക് സിങ് റാവത്തിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. തിവാരിയുടെ ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡിലെങ്ങും പ്രസിദ്ധമാണ്. നരേന്ദ്രസിങ് നേഗിയെന്ന നാടോടിപ്പാട്ടുകാരന്‍ 'നൌച്ചാമി നാരായ' എന്ന പേരില്‍ ഒരു പ്രത്യേക വിസിഡിപോലും ഇറക്കി. ഇത്തരമൊരാളെയാണ് ഭരണഘടനാപദവിയിലേക്ക് കോഗ്രസ് നേതൃത്വം ഉയര്‍ത്തിയത്. കോഗ്രസ് രാഷ്ട്രീയത്തില്‍ തിവാരിമാരും ഉണ്ണിത്താന്മാരും നിരവധിയാണ്. യൂത്ത് കോഗ്രസ് അഖിലേന്ത്യാ നേതാവായിരുന്ന സുശീല്‍ ശര്‍മ കാമുകിയും യൂത്ത് കോഗ്രസ് പ്രവര്‍ത്തകയുമായ നൈന സാഹ്നിയെ വെട്ടിക്കൊന്ന് തന്തൂരി അടുപ്പില്‍ ചുട്ടെരിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണ്. ശര്‍മയ്ക്കും നൈനക്കുമുണ്ടായിരുന്ന അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പുറത്തുവരികയുണ്ടായി. നാഗ്പുരില്‍ എന്‍എസ്യുഐ സമ്മേളനം നടന്നപ്പോള്‍ നഗരത്തിലെ യുവതികളെ അപമാനിച്ച വിദ്യാര്‍ഥിനേതാക്കളെ നാട്ടുകാര്‍ക്ക് സംഘടിതമായി ചെറുക്കേണ്ടിവന്നു. വേശ്യാലയങ്ങള്‍ തേടിപ്പോയ വിദ്യാര്‍ഥിനേതാക്കളെ കൈയോടെ പിടികൂടിയതും ചരിത്രം. മഹാരാഷ്ട്രയിലെ സമുന്നത കോഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന രാമറാവു അദിക് 1980 ല്‍ ജര്‍മനിയിലേക്ക് വിമാനത്തില്‍ യാത്രചെയ്യവെ മദ്യപിച്ച് എയര്‍ഹോസ്റസിനെ കയറിപ്പിടിച്ചത് വന്‍ വിവാദമായി. സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനുപകരം സംഭവത്തെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജമ്മു കശ്മീരിലെ കോഗ്രസ് മന്ത്രി ഗുലാം മുഹമ്മദ് മീറും ലൈംഗിക അപവാദക്കേസില്‍ പിടിക്കപ്പെട്ട് അഞ്ചു മാസം ജയിലില്‍ കിടന്നു. ഒപ്പം പിസിസി അധ്യക്ഷന്‍ പീര്‍ സാദാ സയിദിനെതിരെയും ആരോപണമുയരുകയുണ്ടായി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാവേളയില്‍ പിസിസി അധ്യക്ഷനായിരുന്ന ഭരത് സോളങ്കിക്കെതിരെ തെളിവുസഹിതം ലൈംഗിക ആരോപണമുയര്‍ന്നു. സോളങ്കിയുടെ ലൈംഗികവേഴ്ച ചിത്രീകരിച്ച ഏഴ് മിനിറ്റ് വരുന്ന സിഡി അന്ന് പ്രതിപക്ഷം പുറത്തിറക്കി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള മുന്‍ വിദേശമന്ത്രി മാധവ്സിങ് സോളങ്കിയുടെ മകനായ ഭരത് സോളങ്കി ഇപ്പോള്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയാണ്. കേന്ദ്ര മന്ത്രിയായ ഗുലാംനബി ആസാദിനെതിരെയും വര്‍ഷങ്ങള്‍ക്കുമുമ്പ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാഗ്പുര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുവേളയില്‍ വനിതാസംവരണ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ യോഗ്യത കോഗ്രസ് നേതാക്കളുടെ ലൈംഗിക ആവശ്യത്തിന് വഴങ്ങലാണെന്ന് നഗരത്തിലെ വനിതാ കോഗ്രസ് നേതാവ് കല്‍പ്പന ഫുല്‍ബാന്തെ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. 125-ാം വര്‍ഷം ആഘോഷിക്കുന്ന കോഗ്രസിന്റെ മുഖമാണ് ഇതൊക്കെ. വി ബി പരമേശ്വരന്‍ .ദേശാഭിമാനി

5 comments:

ജനശബ്ദം said...

കോഗ്രസിന്റെ മുഖം എത്ര സുന്ദരം

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു. സംസ്ഥാനം തെലങ്കാന വിഷയത്തില്‍ കത്തിയെരിയുമ്പോഴും നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്ന(കാമകേളികളില്‍ ഏര്‍പ്പെടുന്ന) തിവാരിയെ ലോകം മുഴുവന്‍ വീക്ഷിച്ചു.

ശ്രീക്കുട്ടൻ said...

കോഗ്രസിന്റെ മുഖം എത്ര സുന്ദരം

കടത്തുകാരന്‍/kadathukaaran said...

സ്ത്രീകള്‍ ഭരണസാരഥികള്‍ ആയി എന്നതുകൊണ്ട് സ്ത്രീകള്‍ക്കെതിരായ എല്ലാ അധിക്രമങ്ങളും അസമത്വങ്ങളും അവസാനിക്കും എന്ന ധാരണ തന്നെ തെറ്റാണ്. എന്നാല്‍ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളിലും മറ്റും വരുന്നത് അവരുടെ നേരിട്ടുള്ള നിയന്ത്രണങ്ങലിലുണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തുവാന്‍ കഴിയും എന്നു തന്നെയാണ്‍ പ്രതീക്ഷ. സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കില്ലായിരുന്നു, കിളിരൂരിലെ പെണ്‍കുട്ടി മരണപ്പെടുകയില്ലായിരുന്നു, അനേകം നവജാത ശിശുക്കള്‍ മരണപ്പെട്ടു പോകില്ലായിരുന്നു, ഇതെല്ലാം മന്ത്രി ശ്രീമതിയുടെ ഒത്താശയോടേയോ ഭരണക്കാലത്തൊ ഉണ്ടായതാണല്ലോ? കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ മദ്യപിക്കുകയോ അനാശാസ്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തുവെങ്കില്‍ അവര്‍ മാത്രമാണ്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നോ കോണ്‍ഗ്രസ്സിലെ ഈ പിടിക്കപ്പെട്ട നേതാക്കന്മാര്‍ മാത്രമാണ്‍ ഇത്തരം പ്രവര്‍ത്ഥനങ്ങളിലേര്‍പ്പെടുന്നതെന്നോ കരുതരുത്. ഐസ്ക്രീം പാര്‍ലര്‍ കേസിലെ കോഴിക്കോട് മുന്‍ മേയറായ പ്രതി സി പി എം കാരനായിരുന്നു, കിളിരൂരിലെ കേസില്‍ ഇപ്പോഴത്തെ മന്ത്രി പുത്രന്മാരും സി പി എം നേതാക്കനമാരുടേയും പുത്രന്മാരായിരുന്നു, ബിനീഷ് കൊടിയേരിയുടെ കാര്യത്തില്‍ മന്ത്രിക്കസേരയുടെ ബലത്തില്‍ ആറാടുന്ന മന്ത്രി പുത്രനെ കാണാനാകുമായിരുന്നു, പി ജെ ജോസഫ് എല്‍ ഡി എഫില്‍ ഇപ്പോഴുമുണ്ട്, നീല ലോഹിദദാസ് നാടാര്‍ എല്‍ ഡി എഫ് മന്ത്രിയായിരുന്നപ്പോഴായിരുന്നു തന്‍റെ ലീലാവിലാസങ്ങള്‍ കാണിച്ചിരുന്നത്, തൃശൂരിന്‍റെ മുന്‍ ജില്ലാ പ്രസിഡന്‍റും സി പി ഐ നേതാവുമായിരുന്ന മരണപ്പെട്ടുപോയ വി വി രാമന്‍റെ ജാര സന്തതി ഇന്നും പടിയൂര്‍ ജില്ലക്ക് തീരാ ശാപമാണ്.

ഒരു ദേശീയ പാര്‍ട്ടിയുടെ(?) സംസ്ഥാന സിക്രട്ടറി കോടതി വരാന്ത കയറിയിറങ്ങുന്ന നാണ്ക്കേടില്‍ നിന്ന് മുഖം മറക്കാന്‍ വികൃതമായ സ്വന്തം മുഖം എവിടെ കൊണ്ടുപോയി ഒളിപ്പിക്കും എന്ന വികാരത്തില്‍ നിന്നുയര്‍ന്ന് വന്നിട്ടുള്ള കോണ്‍ഗ്രസ്സിന്‍റെ സുന്ദരമുഖം എന്ന ആക്ഷേപം മണ്ടന്‍റെ ആസനത്തിലെ ആലായി മാത്രമേ കാണാന്‍ കഴിയൂ...

നമ്പൂരിച്ചന്‍ said...

കോഗ്രസിന്റെ മുഖം എത്ര സുന്ദരം !!!!!

Anonymous said...

വിഗ്രഹമോഷണം: ഡിസിസി സെക്രട്ടറിയുടെ മകന്‍ ഒളിവില്‍; അഞ്ചുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങളുമായി അഞ്ചുപേര്‍ പിടിയില്‍. ആറാംപ്രതി പാലക്കാട് ഡിസിസി സെക്രട്ടറിയുടെ മകന്‍ ഒളിവില്‍. ഒറ്റപ്പാലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഗ്രഹമോഷണ - വില്‍പ്പനസംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. 'ഉമാദേവി'യുടെ പഞ്ചലോഹവിഗ്രഹവും ജൈനമതക്കാരുടെ 'നേമിനാഥ' തീര്‍ഥങ്കര വിഗ്രഹവുമാണ് പെരിന്തല്‍മണ്ണ എസ്ഐ കെ എം ബിജുവും സംഘവും പിടികൂടിയത്. കൊല്ലം കടയ്ക്കല്‍ കുന്നുംപുറത്ത് വിനോദ് (28), തൃശൂര്‍ അരിമ്പൂര്‍ ഐനാത്ത് ചങ്കരംകണ്ടത്ത് കൃഷ്ണകുമാര്‍ (കിഷോര്‍- 39), ചിറ്റൂര്‍ കൊറ്റമംഗലം ചോണോത്ത് പ്രദീപ് (37), വാഴയൂര്‍ പുതുക്കോട് ചെറയില്‍പറമ്പ് മണ്ണില്‍ കടവത്ത് സെയ്തലവി (43), വൈത്തിരി നടവയല്‍ ആറ്റതോട്ടത്തില്‍ പ്രതീഷ് (23) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡിസിസി സെക്രട്ടറി ഒറ്റപ്പാലം തോട്ടക്കര ലക്ഷ്മിയില്‍ കെ അംബികാദേവിയുടെ മകന്‍ ആനന്ദാണ് (35) ഒളിവിലുള്ളത്. പെരിന്തല്‍മണ്ണ ബൈപാസ് റോഡില്‍ ഒമിനി വാനില്‍നിന്ന് കഴിഞ്ഞ ദിവസം ഉമാദേവിവിഗ്രഹം പിടികൂടിയിരുന്നു. പ്രതികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിസി സെക്രട്ടറി അംബികാദേവിയുടെ ഒറ്റപ്പാലം തോട്ടക്കരയിലെ വീടായ ലക്ഷ്മിയില്‍നിന്നാണ് ജൈനവിഗ്രഹം കണ്ടെടുത്തത്. 18-ാം നൂറ്റാണ്ടിലേതാണ് വിഗ്രഹമെന്ന് കരുതുന്നു. പിടിയിലായ അഞ്ച് പ്രതികളും അന്തര്‍സംസ്ഥാന ബന്ധമുള്ളവരാണ്. ഉമാദേവി വിഗ്രഹം വടക്കന്‍ കേരളം - തമിഴ്നാട് ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ അപൂര്‍വമായുള്ള മൂലവിഗ്രഹമാണ്. നാല് കിലോ തൂക്കമുള്ള നേമിനാഥ തീര്‍ഥങ്കര വിഗ്രഹം ദക്ഷിണേന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. വധശ്രമകേസില്‍ രണ്ടര വര്‍ഷം തമിഴ്നാട് ജയിലില്‍ ശിക്ഷയനുഭവിച്ചയാളാണ് ഒന്നാംപ്രതി വിനോദ്. ഇയാളുമായി ജയിലില്‍പരിചയത്തിലായ ക്ഷേത്രകവര്‍ച്ചക്കേസ് പ്രതിയായ ഒരാളാണ് വിഗ്രഹങ്ങള്‍ വില്‍പ്പനക്ക് ഏല്‍പ്പിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. തുകയുടെ പത്ത് ശതമാനം ഇവര്‍ക്ക് കമീഷന്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നവരായി വേഷംമാറിയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്.