Wednesday, December 30, 2009

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

സംസ്ഥാനഭരണം മതതീവ്രവാദത്തിന് അനുകൂലമെന്ന് യുഡിഎഫ് കവീനറും 'സിപിഎം കയറൂരിവിട്ട തീവ്രവാദമെന്ന്' മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത്, സ്വന്തം വികൃതമുഖം മറച്ചുപിടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നല്ല. കേരളത്തില്‍ എക്കാലത്തും യുഡിഎഫ് ഭരണകാലത്താണ് വര്‍ഗീയതയും തീവ്രവാദ പ്രവര്‍ത്തനവും ശക്തിപ്പെട്ടിട്ടുള്ളതെന്നും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സമീപകാല ചരിത്രം തെളിയിക്കുന്നു. ആര്‍എസ്എസിന്റെയും മറ്റ് മതമൌലികവാദ ശക്തികളുടെയും വോട്ട് വാങ്ങിയാണ് എക്കാലത്തും അധികാരത്തില്‍ വരാറുള്ളതെന്നതിനാല്‍ അവര്‍ക്കെതിരെ നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയാറില്ല. യുഡിഎഫ് കേരളം ഭരിക്കുന്ന കാലത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവായത്. 2001-06ലെ യുഡിഎഫ് ഭരണകാലത്ത് 79 വര്‍ഗീയ സംഘര്‍ഷങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. മാറാട് ഉണ്ടായ ദാരുണസംഭവങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. ആദ്യകലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുപോലും അന്ന് ജാഗ്രത കാണിച്ചില്ല. ഏതാനും മുസ്ളിം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ആര്‍എസ്എസ് ന്യൂനപക്ഷ സമുദായാംഗങ്ങളെ ആട്ടിപ്പുറത്താക്കിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ വര്‍ഗീയശക്തികളുമായുള്ള ബന്ധം കാരണം അന്ന് സര്‍ക്കാരിന് കഴിഞ്ഞില്ല. മന്ത്രിമാരെപ്പോലും സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് കൊണ്ടുപോവാന്‍ പറ്റാത്ത നിലപാടില്‍വരെ യുഡിഎഫ് എത്തി. ആട്ടിയോടിക്കപ്പെട്ട മുസ്ളിം സഹോദരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നത്. ഈ ഘട്ടങ്ങളിലെല്ലാം സൌഹാര്‍ദത്തിന്റെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചത് സിപിഐ എമ്മാണ്. ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് തന്നെ സിപിഐ എമ്മിന്റെ വകയായിരുന്നു. കാവിവല്‍ക്കരണത്തെ അനുകൂലിച്ചാണ് അന്നത്തെ മുഖ്യമന്ത്രി സംസാരിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ സമ്പന്നരാണെന്ന പ്രചാരവേല നടത്തി. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചു. എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ പ്രതികളായ കേസുകള്‍ ഉപേക്ഷിച്ചു. ഇങ്ങനെ വര്‍ഗീയശക്തികളെ മാറി മാറി താലോലിച്ച ആ നയസമീപനമാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഇന്ന് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഒട്ടുമിക്കതും യുഡിഎഫ് ഭരിച്ച കാലത്ത് നടന്നവയാണ്. അന്ന് ശക്തമായ നടപടികളെടുക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമീപനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെയും അതിന്റെ പുതിയ രൂപത്തിന്റെയും പിന്തുണ സ്വീകരിച്ചിട്ടില്ലെന്ന് യുഡിഎഫിന് പറയാനാകുമോ? ആര്‍എസ്എസിന്റെ വോട്ട് വിലപേശി വാങ്ങിയാണ് പലപല തെരഞ്ഞെടുപ്പുവിജയങ്ങളും ഉണ്ടാക്കിയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ തീവ്രവാദശക്തികളുടെ തീട്ടൂരത്തിനു വിധേയപ്പെട്ട ഒരു പാര്‍ടിയെ നയിക്കുന്ന കുഞ്ഞാലിക്കുട്ടി തീവ്രവാദത്തിനെതിരെ നടത്തുന്ന ഗിരിപ്രഭാഷണത്തിന് എന്തു വിലയാണുള്ളത്? എല്‍ഡിഎഫ് ഭരിക്കുന്ന കാലത്താണ് വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളുണ്ടായിട്ടുള്ളത്. 1996-2001 ല്‍ കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന, അല്‍ ഉമ്മ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞത് അക്കാലത്താണ്. അന്ന് നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാനുണ്ടാക്കിയ കെട്ടുകഥയാണ്വധശ്രമക്കേസെന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ എഴുന്നള്ളിക്കുന്ന കെട്ടുകഥകളും ദുരാരോപണങ്ങളും എന്തുമാത്രം നെറികെട്ട സമീപനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നത് യുഡിഎഫ് മറന്നുപോകരുത്. യുഡിഎഫ് സര്‍ക്കാര്‍ 2001ല്‍ സകല വര്‍ഗീയതകളെയും കൂട്ടുപിടിച്ച് അധികാരത്തില്‍ വന്നതാണ് കേരളത്തിന്റെ ശാപമായത്. 2006ല്‍ വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് വര്‍ഗീയ അക്രമങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം ന്യൂനപക്ഷ വര്‍ഗീയവാദികള്‍ മുന്നോട്ടുവയ്ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ശക്തമായി നേരിട്ടത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തുനിന്ന് അനധികൃതമായി ഭീകരര്‍ ഇവിടെ വന്ന് താമസിക്കുന്നത് കണ്ടെത്തി നടപടി സ്വീകരിച്ചത്, കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട നാല് മലയാളികളെ തിരിച്ചറിഞ്ഞ് കേസില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കിയത് എന്നിവയടക്കം നിരവധി ഉദാഹരണങ്ങള്‍. കേരളം ഭീകരവാദികളുടെ താവളമാണെന്ന പ്രചാരണം തെറ്റാണെന്നതിനൊപ്പം ദേശീയതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വാധീനം ഇവിടെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മനസ്സിലാക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രചാരണമാണ് ഇന്ന് യുഡിഎഫ് ഏറ്റെടുത്തിട്ടുള്ളത്. അത് ഫലത്തില്‍ തീവ്രവാദ-വര്‍ഗീയ ശക്തികളെ സഹായിക്കലാണ്. താല്‍ക്കാലികമായ രാഷ്ട്രീയലാഭം ലാക്കാക്കി യുഡിഎഫ് നടത്തുന്ന കുത്സിത നീക്കങ്ങള്‍ നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് എതിരാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കു നന്ന്.

2 comments:

ജനശബ്ദം said...

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

സംസ്ഥാനഭരണം മതതീവ്രവാദത്തിന് അനുകൂലമെന്ന് യുഡിഎഫ് കവീനറും 'സിപിഎം കയറൂരിവിട്ട തീവ്രവാദമെന്ന്' മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത്, സ്വന്തം വികൃതമുഖം മറച്ചുപിടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നല്ല. കേരളത്തില്‍ എക്കാലത്തും യുഡിഎഫ് ഭരണകാലത്താണ് വര്‍ഗീയതയും തീവ്രവാദ പ്രവര്‍ത്തനവും ശക്തിപ്പെട്ടിട്ടുള്ളതെന്നും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സമീപകാല ചരിത്രം തെളിയിക്കുന്നു. ആര്‍എസ്എസിന്റെയും മറ്റ് മതമൌലികവാദ ശക്തികളുടെയും വോട്ട് വാങ്ങിയാണ് എക്കാലത്തും അധികാരത്തില്‍ വരാറുള്ളതെന്നതിനാല്‍ അവര്‍ക്കെതിരെ നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയാറില്ല. യുഡിഎഫ് കേരളം ഭരിക്കുന്ന കാലത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവായത്. 2001-06ലെ യുഡിഎഫ് ഭരണകാലത്ത് 79 വര്‍ഗീയ സംഘര്‍ഷങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. മാറാട് ഉണ്ടായ ദാരുണസംഭവങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. ആദ്യകലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുപോലും അന്ന് ജാഗ്രത കാണിച്ചില്ല. ഏതാനും മുസ്ളിം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ആര്‍എസ്എസ് ന്യൂനപക്ഷ സമുദായാംഗങ്ങളെ ആട്ടിപ്പുറത്താക്കിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ വര്‍ഗീയശക്തികളുമായുള്ള ബന്ധം കാരണം അന്ന് സര്‍ക്കാരിന് കഴിഞ്ഞില്ല. മന്ത്രിമാരെപ്പോലും സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് കൊണ്ടുപോവാന്‍ പറ്റാത്ത നിലപാടില്‍വരെ യുഡിഎഫ് എത്തി. ആട്ടിയോടിക്കപ്പെട്ട മുസ്ളിം സഹോദരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നത്. ഈ ഘട്ടങ്ങളിലെല്ലാം സൌഹാര്‍ദത്തിന്റെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചത് സിപിഐ എമ്മാണ്. ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് തന്നെ സിപിഐ എമ്മിന്റെ വകയായിരുന്നു. കാവിവല്‍ക്കരണത്തെ അനുകൂലിച്ചാണ് അന്നത്തെ മുഖ്യമന്ത്രി സംസാരിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ സമ്പന്നരാണെന്ന പ്രചാരവേല നടത്തി. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചു. എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ പ്രതികളായ കേസുകള്‍ ഉപേക്ഷിച്ചു. ഇങ്ങനെ വര്‍ഗീയശക്തികളെ മാറി മാറി താലോലിച്ച ആ നയസമീപനമാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഇന്ന് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഒട്ടുമിക്കതും യുഡിഎഫ് ഭരിച്ച കാലത്ത് നടന്നവയാണ്. അന്ന് ശക്തമായ നടപടികളെടുക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമീപനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെയും അതിന്റെ പുതിയ രൂപത്തിന്റെയും പിന്തുണ സ്വീകരിച്ചിട്ടില്ലെന്ന് യുഡിഎഫിന് പറയാനാകുമോ? ആര്‍എസ്എസിന്റെ വോട്ട് വിലപേശി വാങ്ങിയാണ് പലപല തെരഞ്ഞെടുപ്പുവിജയങ്ങളും ഉണ്ടാക്കിയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ തീവ്രവാദശക്തികളുടെ തീട്ടൂരത്തിനു വിധേയപ്പെട്ട ഒരു പാര്‍ടിയെ നയിക്കുന്ന കുഞ്ഞാലിക്കുട്ടി തീവ്രവാദത്തിനെതിരെ നടത്തുന്ന ഗിരിപ്രഭാഷണത്തിന് എന്തു വിലയാണുള്ളത്? എല്‍ഡിഎഫ് ഭരിക്കുന്ന കാലത്താണ് വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളുണ്ടായിട്ടുള്ളത്. 1996-2001 ല്‍ കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന, അല്‍ ഉമ്മ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞത് അക്കാലത്താണ്.

‍ശരീഫ് സാഗര്‍ said...

യാഥാര്‍ത്ഥ്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ എന്തിനാണീ ന്യായീകരണങ്ങള്‍? മുസ്‌്‌ലിംലീഗിനെതിരെ ഉപയോഗിക്കുക എന്ന ഒറ്റ അജണ്ടയുടെ ഭാഗമായിട്ടാണ്‌ എക്കാലത്തും സി.പി.എം മുസ്‌്‌ലിം പ്രതിലോമ ശക്തികളെ സഹായിച്ചിട്ടുള്ളത്‌. അത്തരം തീവ്രവാദികളുടെ ഉള്ളിലിരുപ്പ്‌ രാജ്യദ്രോഹമാണെന്ന്‌ അന്നും ഇന്നും ചൂണ്ടിക്കാട്ടിയത്‌ മുസ്‌്‌ലിംലീഗാണ്‌. അവരെ പ്രതിരോധിക്കാന്‍ ലീഗ്‌ സഹിച്ച നഷ്ടങ്ങള്‍ ചെറുതായിരുന്നില്ല.
വിശദീകരണങ്ങള്‍ അനാവശ്യമാണ്‌. സ്വയം ചിന്തിച്ച്‌ പുനര്‍വിചിന്തനത്തിന്‌ തയ്യാറാവുകയും പറ്റിപ്പോയ തെറ്റുകള്‍ തിരുത്തി രാജ്യത്തോട്‌ മാപ്പു പറയുകയുമാണ്‌ സി.പി.എം ചെയ്യേണ്ടത്‌.