മലപ്പുറം: യുവതിയുമായി മഞ്ചേരിയിലെ വീട്ടിലെത്തിയ കെപിസിസി എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, മുസ്ളിംലീഗ് പ്രവര്‍ത്തകര്‍. യൂത്ത് കോഗ്രസ് ജില്ലാ സെക്രട്ടറി വി ഫിറോസിന്റെ നേതൃത്വത്തില്‍ കോഗ്രസുകാരാണ് ആദ്യം വീട്ടിലെത്തിയത്. ഉണ്ണിത്താനാണെന്ന് മനസ്സിലായതോടെ കോഗ്രസുകാര്‍ പകുതിയും മുങ്ങി. ശേഷിച്ചവര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്‍വാങ്ങി. കോഗ്രസിനും ലീഗിനും സ്വാധീനമുള്ള പ്രദേശമാണിത്. ഈ വീട് വ്യഭിചാരത്തിന് ഉപയോഗിക്കുന്നെന്ന സൂചനയെ തുടര്‍ന്ന് ഈ രാഷ്ട്രീയകക്ഷികളുടെ പ്രാദേശികനേതാക്കള്‍ വീട് വാടകയ്ക്കെടുത്ത മഞ്ചേരി സ്വദേശി തലാപ്പില്‍ അഷ്റഫിനെ താക്കീത് ചെയ്തിരുന്നു. മാത്രമല്ല, സ്ത്രീകളുമായി വരുന്നവരെ പിടിക്കാനും അവര്‍ തീരുമാനിച്ചു. ഉണ്ണിത്താനെ പിടികൂടുമ്പോള്‍ കേസിലെ ഒന്നാംപ്രതി കൂടിയായ അഷ്റഫും മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെട്ടു. സമനിലതെറ്റിയപോലെ പെരുമാറിയ ഉണ്ണിത്താന് വീടിന് പുറത്തുവന്ന് നാട്ടുകാരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു. കൂടെയുള്ളത് ഭാര്യയാണെന്നായിരുന്നു ആദ്യം പറഞ്ഞത്. രക്ഷയില്ലാതായപ്പോള്‍ പ്രശ്നം ഒതുക്കാന്‍ വന്‍തുക വാഗ്ദാനംചെയ്തതായും നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസംമുമ്പും ഉണ്ണിത്താന് ജയലക്ഷ്മിക്കൊപ്പം മഞ്ചേരിയിലെത്തിയിരുന്നു. അന്ന് പെരിന്തല്‍മണ്ണയിലെ ഒരു ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അവിടെയെത്തിയ കോഗ്രസിന്റെ നഗരസഭാ കൌസിലറോടും മറ്റൊരു കോഗ്രസ് പ്രവര്‍ത്തകനോടും കൂടെയുള്ളത് ബന്ധുവാണെന്നാണ് പരിചയപ്പെടുത്തിയത്. ജയലക്ഷ്മി മഞ്ചേരിയിലാണ് താമസമെന്നും അവിടെ കൊണ്ടുവിടാന്‍ പോകുകയാണെന്നും തട്ടി. മകനെ കൂട്ടാന്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ മഞ്ചേരിയില്‍ എത്തിയതാണെന്നാണ് നാട്ടുകാര്‍ പിടിച്ചപ്പോള്‍ ഉണ്ണിത്താന് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പറഞ്ഞത് സംഘടനാ ആവശ്യത്തിന് മഞ്ചേരിയില്‍ എത്തിയെന്ന്. ഇരുവരും പൊതുപ്രവര്‍ത്തകരാണെന്നും സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ വന്നതെന്നുമാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഉണ്ണിത്താന്റെ കൂടെ പിടിയിലായ കൊല്ലം എഴുകോ പുത്തന്‍വീട്ടില്‍ ജയലക്ഷ്മിക്ക് സംഘടനയില്‍ ഇപ്പോള്‍ ഒരു സ്ഥാനവുമില്ല. ഉണ്ണിത്താനെ അനാശാസ്യത്തിന് യുവതിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോഗ്രസ് നേതാവ് എന്‍ പി മൊയ്തീന് ബുധനാഴ്ച അന്വേഷണം തുടങ്ങും. അന്വേഷണത്തിനായി മൊയ്തീന് ബുധനാഴ്ച മഞ്ചേരിയിലെത്തും. ഉണ്ണിത്താന്, ജയലക്ഷ്മി, പരിസരവാസികള്‍, പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്ന് തെളിവെടുക്കുമെന്ന് മൊയ്തീന് പറഞ്ഞു. തെളിവ് നല്കാനാഗ്രഹിക്കുന്ന മറ്റ് രാഷ്ട്രീയകക്ഷികളില്‍നിന്നും വിവരം ശേഖരിക്കും. ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും മൊയ്തീന് കോഴിക്കോട്ട് പറഞ്ഞു.
Subscribe to:
Post Comments (Atom)
7 comments:
ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍
മലപ്പുറം: യുവതിയുമായി മഞ്ചേരിയിലെ വീട്ടിലെത്തിയ കെപിസിസി എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, മുസ്ളിംലീഗ് പ്രവര്‍ത്തകര്‍. യൂത്ത് കോഗ്രസ് ജില്ലാ സെക്രട്ടറി വി ഫിറോസിന്റെ നേതൃത്വത്തില്‍ കോഗ്രസുകാരാണ് ആദ്യം വീട്ടിലെത്തിയത്. ഉണ്ണിത്താനാണെന്ന് മനസ്സിലായതോടെ കോഗ്രസുകാര്‍ പകുതിയും മുങ്ങി. ശേഷിച്ചവര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്‍വാങ്ങി. കോഗ്രസിനും ലീഗിനും സ്വാധീനമുള്ള പ്രദേശമാണിത്. ഈ വീട് വ്യഭിചാരത്തിന് ഉപയോഗിക്കുന്നെന്ന സൂചനയെ തുടര്‍ന്ന് ഈ രാഷ്ട്രീയകക്ഷികളുടെ പ്രാദേശികനേതാക്കള്‍ വീട് വാടകയ്ക്കെടുത്ത മഞ്ചേരി സ്വദേശി തലാപ്പില്‍ അഷ്റഫിനെ താക്കീത് ചെയ്തിരുന്നു.
ASSUYAPATTITTU KARIYAM ILLA!!!!THANKALKUM SANDARBHAM KITTIYAL ITHALLA ITHNAPURAM CHAYUMM!!!ILLANNU THANKALKU PARAYAMO!!!
Shibu : Asharafinte sthanath Nee aanenkil enthu cheyyum?
THANKAL KUM ETHUPOLA ERU SOUKARIAM KITTIYAL KANNADACHU PIDICKUMO
THANKAL KUM ETHUPOLA ERU SOUKARIAM KITTIYAL KANNADACHU PIDICKUMO
shibu,
enthu chettaththaram kaatuvanum patunnavar unt. thaankalkum athil cheraam.iyaale inthyayute prasidant aakkaNam. allenkil congressinte prasidantenkilum aakkaNam
ആള് നല്ല വെള്ളത്തിലായിരുന്നല്ലൊ. കാറില്‍ വേറേകുപ്പിയുമുണ്ടായിരുന്നു.. അതെഴുതാന്‍ മറന്നതാണോ? രാവിലെ കെട്ടിറങ്ങിയപ്പോളാണ് ഗീര്‍വാണങ്ങള്‍ തുടങ്ങിയത്.
Post a Comment