ഇ അഹമ്മദിന്റെ ബന്ധു ബംഗളൂരു സ്ഫോടനക്കേസിലും പ്രതി
http://www.deshabhimani.com/Profile.aspx?user=130002
കണ്ണൂര്‍, തിരു: കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു ഷെഫീഖിനെ ബംഗളൂരു സ്ഫോടനക്കേസിലും പ്രതിചേര്‍ത്തു. തടിയന്റവിട നസീറിനെ കര്‍ണാടക പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ബംഗളൂരു സ്ഫോടനത്തിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായത്. എറണാകുളത്തെ റഹീം പൂക്കടശേരി വധശ്രമ കേസിലും ഇയാള്‍പ്രതിയാണ്. ഷെഫീഖിനെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. സൌദിഅറേബ്യയില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ കേരളത്തിലെ ചില ഉന്നതരുമായി ടെലിഫോണില്‍ സംസാരിച്ചതായി അന്വേഷണസംഘത്തിന് സൂചന കിട്ടി. കോഴിക്കോട് ഇരട്ട സ്ഫോടനം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയും ബംഗളൂരു സ്ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പൊലീസും ഷെഫീഖിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ കസ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ കണ്ണൂരിലെ പ്രധാന സഹായികളില്‍ ഒരാളാണ് താവക്കര പള്ളിയത്ത്വില്ല ഹംസയുടെ മകന്‍ ഷെഫീഖ് (27). മുസ്ളിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര റെയില്‍ സഹമന്ത്രിയുമായ ഇ അഹമ്മദിന്റെ മരുമകളുടെ ഭര്‍ത്താവ് ഖാലിദിന്റെ അനുജനാണ്. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച തീവ്രവാദി ഫായീസും ഷെഫീഖും അടുത്ത സുഹൃത്തുക്കളായിരുന്നു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനടുത്തുള്ള പെട്രോള്‍പമ്പിന് അരികിലുള്ള കടയായിരുന്നു ഇവരുടെ പ്രധാനകേന്ദ്രം. ഇടയ്ക്കിടെ കണ്ണൂരിലെത്തിയിരുന്ന തടിയന്റവിട നസീറിന്റെ പ്രധാന സഹായികളും ഇവരായിരുന്നു. ബൈക്കില്‍ കൊണ്ടുപോകാനും യോഗങ്ങള്‍ നടത്താനും ഇവര്‍ സൌകര്യം ഒരുക്കിയിരുന്നു. ബംഗളൂരു സ്ഫോടനം ആസൂത്രണംചെയ്യുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും നസീറിനൊപ്പം പിടിയിലായ ഷഫാസിന് പ്രധാന സഹായികളായിരുന്നത് മരിച്ച ഫായീസും ഷെഫീഖുമായിരുന്നു. ഫായീസിന്റെ വീട്ടില്‍വച്ചാണ് ബോംബ് വയ്ക്കാനുള്ള തകരപ്പെട്ടി ഉണ്ടാക്കിയതെന്നും നസീര്‍ മൊഴി നല്‍കിയിരുന്നു. 2005 സെപ്തംബറില്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്‍പതാം പ്രതിയാക്കിയപ്പോഴാണ് ഷെഫീഖ് ദുബായിലേക്ക് കടന്നത്. കേസില്‍ പിടിയിലായവര്‍ ഷെഫീഖിന്റെ പേരും പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാന്‍ എറണാകുളത്തുനിന്ന് പൊലീസ് കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍, പൊലീസ് എത്തി മൂന്നാംദിവസം ഷെഫീഖ് മുംബൈയില്‍നിന്ന് ദുബായിക്ക് വിമാനത്തില്‍ കടന്നു. അന്ന് കേന്ദ്ര വിദേശ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെ പേഴ്ണല്‍ സ്റാഫിലെ പ്രമുഖനാണ് ഷെഫീഖിനെ തടസ്സങ്ങളില്ലാതെ ഗള്‍ഫിലേക്ക് കടക്കാന്‍ സഹായിച്ചത്. അഹമ്മദിന്റെ സഹോദരി ആയിഷയുടെ മകള്‍ ബേബിയുടെ ഭര്‍ത്താവാണ് ഷെഫീഖിന്റെ ജ്യേഷ്ഠന്‍ ഖാലിദ്്. റഹീം പൂക്കടശേരി വധശ്രമ കേസില്‍ അഞ്ചാം പ്രതിയാണ് ഷെഫീഖ്. പൂക്കടശേരി കേസിലെ മറ്റ് പ്രതികള്‍ ഷെഫീഖിന്റെ ഫോട്ടോ തിരിച്ചറിഞ്ഞു. നസീറിനോടൊപ്പം ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ കണ്ണൂരില്‍നിന്ന് കളമശേരിയില്‍ എത്തിയാണ് വധശ്രമം നടത്തിയത്. പൂക്കടശേരിയെ വിളിച്ചുവരുത്തിയതും ബോംബ് എറിഞ്ഞതും ഇയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിസിറ്റിങ് വിസയില്‍ ദുബായിക്ക് പോയ ഷെഫീഖ് കുറച്ചുകഴിഞ്ഞ് രഹസ്യമായി നാട്ടില്‍ വന്നെന്നാണ് സൂചന. ഇതിനിടയിലെല്ലാം നസീറുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് നസീര്‍ നല്‍കിയ മൊഴി. കശ്മീരില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ഷെഫീഖ് വീണ്ടും ഗള്‍ഫിലേക്ക് പോയതെന്നാണ് വിവരം.

1 comment:
Get lost
Post a Comment