വിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടി
കെ ബി ലെനിന്
കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. ഭക്ഷ്യസുരക്ഷാസംവിധാനത്തില്‍നിന്ന് കേന്ദ്രം പിന്തിരിഞ്ഞുനിന്നുകൊണ്ട് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും പൂഴ്ത്തിവയ്ക്കുന്നതിനും ബഹുരാഷ്ട്രകുത്തകകള്‍ക്കും ദേശീയ കുത്തകകള്‍ക്കും അവസരമൊരുക്കിക്കൊടുത്തു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോളത്തില്‍ ഇടപെടേണ്ട സര്‍ക്കാര്‍ അത് കുത്തകകളെ ഏല്‍പ്പിച്ചു. അവര്‍ യഥേഷ്ടം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. കഴിഞ്ഞ ഇരുപതുകൊല്ലം ധാന്യം ഇറക്കുമതിചെയ്യാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ധാന്യം ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ആവശ്യത്തില്‍ കൂടുതല്‍ ധാന്യം ഉല്‍പ്പാദിപ്പിച്ചിരുന്ന ഇന്ത്യ, ആ കാലയളവില്‍ ധാന്യം കടലില്‍ തള്ളുകയോ ഒന്നിച്ച് കത്തിച്ചുകളയുകയോ ആണ് ചെയ്തുകൊണ്ടിരുന്നത്. ഇത് ധാന്യത്തിന്റെ വില നിശ്ചയിക്കാന്‍ വ്യാപാരികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്നതിനുവേണ്ടിയായിരുന്നു. ഭക്ഷ്യധാന്യം കരുതല്‍ശേഖരമായി സൂക്ഷിക്കേണ്ടിയിരുന്ന എഫ്സിഐ ഗോഡൌണുകള്‍ പൂട്ടിയിട്ടതും മറ്റൊന്നുംകൊണ്ടല്ല. കമ്പോളത്തില്‍ ഭക്ഷ്യധാന്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഉള്ളതിന് ആവശ്യാനുസരണം വിലകയറ്റാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയായിരുന്നു. കുത്തകകളുടെ പ്രതിനിധികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, ഇതിനപ്പുറം ജനക്ഷേമകരമായി പ്രവര്‍ത്തിക്കാന്‍, നിയമംവഴി വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ജീവന്‍രക്ഷാമരുന്നുകളുടെ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞതും കുത്തകകളുടെ ലാഭം ലക്ഷ്യംവച്ചുകൊണ്ടുതന്നെ. ലോകകമ്പോളത്തില്‍ എണ്ണയുടെ വില കുറഞ്ഞപ്പോള്‍ ഇവിടെ വില കുറയ്ക്കാതിരുന്നത് റിലയന്‍സ് പോലുള്ള സ്വകാര്യകമ്പനികള്‍ക്ക് ലാഭംകൊയ്യുന്നതിന് അവസരമൊരുക്കാനായിരുന്നു. അതിന് മന്‍മോഹന്‍സിങ് പറഞ്ഞ ന്യായം എണ്ണക്കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് വില കുറയ്ക്കാത്തത് എന്നായിരുന്നു. ഇപ്പോള്‍ നിത്യോപയോഗസാധനങ്ങളുടെ വില അത്ഭുതകരമാംവിധം കുതിച്ചുയരുമ്പോള്‍, സര്‍ക്കാര്‍ മൌനംപാലിക്കുന്നു. ആഭ്യന്തരവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ദൌര്‍ലഭ്യം നേരിടുമ്പോള്‍ കയറ്റുമതി നിയന്ത്രിക്കാതെയും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാതെയും സര്‍ക്കാര്‍ നിസ്സംഗ നിലപാട് സ്വീകരിക്കുന്നു. കൃഷിനാശത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. എട്ട് രൂപ തൊണ്ണൂറ് പൈസയ്ക്ക് റേഷനരി തന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 13 രൂപ 88 പൈസയാണ് വിലയിട്ടിരിക്കുന്നത്. കയറ്റിറക്കുകൂലിയുംകൂടി കണക്കാക്കുമ്പോള്‍ സംസ്ഥാനം എന്തുവിലയ്ക്കാണ് ജനങ്ങള്‍ക്ക് റേഷന്‍ വിതരണംചെയ്യേണ്ടത്. കൂടാതെ റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇപ്പോള്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ നിഷേധിച്ചിരിക്കുന്നു. പൊതുമാര്‍ക്കറ്റില്‍നിന്ന് ഇരുപത്തഞ്ചോ അതില്‍ കൂടുതലോ വിലയ്ക്ക് അരി വാങ്ങാന്‍ കാര്‍ഡുടമകള്‍ നിര്‍ബന്ധിതരായിത്തീരുകയും അരി വ്യാപാരം കുത്തകകള്‍ക്കുമാത്രമായി ഒതുങ്ങുകയും സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറി ജനങ്ങളെ ദ്രോഹിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട അരിവിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നു മാത്രമല്ല, സംസ്ഥാനങ്ങളുടെ തലയില്‍ കുറ്റം ചാര്‍ത്തി തടിയൂരാനുള്ള ശ്രമവുമാണ് കേന്ദ്രം നടത്തുന്നത്. വിലക്കയറ്റത്തിനെതിരെയുള്ള യുഡിഎഫിന്റെ സമരാഭാസം ജനവഞ്ചനയാണ്. കാര്‍ഷികമേഖല ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടി അവഗണിക്കുകയും അതിന്റെ ഫലമായി ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കര്‍ണാടകയിലും കേരളത്തിലും ആയിരക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കടാശ്വാസകമീഷന് രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കി, കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടം എഴുതിത്തള്ളുകയും ആശ്രിതര്‍ക്ക് 50,000രൂപ നഷ്ടപരിഹാരം നല്കുകയുംചെയ്തു. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്കിവരുന്നു. മാവേലിസ്റോര്‍വഴിയും സിവില്‍സപ്ളൈസ് കോര്പറേഷന് വഴിയും നിത്യോപയോഗസാധനങ്ങള്‍ വിലകുറച്ച് വിതരണംചെയ്യുന്നു. ആഘോഷദിനങ്ങളില്‍ ആയിരക്കണക്കിന് വിപണനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. അതുമൂലം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും വിലക്കുറവ് കേരളത്തില്‍ അനുഭവപ്പെടുന്നു. വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന യുഡിഎഫിന്റെ മുതലക്കണ്ണീര് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദുരിതക്കയത്തിലേക്ക് വലിച്ചെറിയുന്ന കേന്ദ്രത്തിന്റെ ക്രൂരതക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1 comment:

Post a Comment