യു എ ഇയിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവഹ്രദയങളുടെ കലാമേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന്ന് ഡിസംബര്‍ രണ്ടിന്ന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരിതെളിഞ്ഞിരിക്കുകയാണ്. ഇളം തലമുറയുടെ സര്‍ഗ്ഗസിദ്ധികള്‍ കണ്ടെത്തുന്നതിന്നും പരിപോഷിപ്പിക്കുന്നതിന്നും യു എ ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവജനോത്സവം നടത്തിപ്പിലെ മികവും വിധി നിര്‍ണ്ണയത്തിലെ നിഷ്പക്ഷതയുംകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്.50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുക്കുന്ന , രണ്ടു ദിവസം നീണ്ടുനില്ക്കുന്ന ഈ മേള കലാമേന്മ മാറ്റുരക്കുന്ന സാമ്സ്കാരിക സംഗമം തന്നെയാണ്..ദേശ ഭാഷ അതിര്‍വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നിലനിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്ക്കാരിക സംഗമങള്‍ക്ക് കഴിയുമെന്നൂള്ള ഉറച്ച വിശ്വാസമാണ്‍ ദലക്കുള്ളത്. നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിതസ്ഥിതിയിലും കലയും സംസ്ക്കാരവും നെഞ്ചിലേറ്റി യുവതലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവുംസ്വന്തം നാടിന്നോടുള്ള പ്രതിബദ്ധത തന്നെയാണ്‍ എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യമനസ്സുകളില്‍ നിന്നെല്ലാം പടിയിറങുന്ന സ്നേഹത്തിന്‍റ്റെയും സൌഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്‍റ്റെയും പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ക്ക് കഴിയും , കഴിയേണ്ടതായിട്ടുണ്ട്.
പുതുയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തുന്നതുകൊണ്ട് ഫലപ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തുന്നതിന്നും പരാധികള്‍ ഇല്ലാതാക്കുന്നതിന്നും ദല നടത്തുന്ന യുവജനോത്സത്തിന്ന്
കഴിഞ്ഞിട്ടുണ്ട് എന്നത്എടുത്ത് പറയേണ്ടതാണ്.ദല യുവജനോത്സവത്തില്‍ കലാതിലകവും കലാപ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്കപ്പെടുന്നതുകൊണ്ടുതന്നെ മത്സരവും വളരെ കടുത്തതാണ്‍
സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദലയൊരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന്ന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, .കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടിഉറപ്പിക്കനും ഇത്തരത്തിലുള്ള സംസ്ക്കാരിക സംഗമങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.
1 comment:
ആശംസകള്‍
Post a Comment