Friday, November 20, 2009

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും
പ്രകാശ് കാരാട്ട്



കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സമ്മേളനത്തിന് ഈ വര്‍ഷം സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം നല്‍കുന്നത്. 'സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവും ബദലും, അതില്‍ കമ്യൂണിസ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയമാണ് ഈ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക. എല്ലാ വര്‍ഷവും സമ്മേളനം ചേരുന്നതിന്റെ പ്രസക്തിയെന്താണ്? സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കും ശേഷം തീര്‍ത്തും പുതിയ ഒരു സാഹചര്യം നിലവില്‍ വന്നു. സോഷ്യലിസത്തിന് അന്ത്യമായെന്നും മുതലാളിത്തം അനശ്വരമായി നിലനില്‍ക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചില കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് അസ്തിത്വം പൂര്‍ണമായും നഷ്ടപ്പെടുകയും മാര്‍ക്സിസം അവര്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം മുന്‍കൈ എടുത്ത് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തിയത്. 'സമകാലിക ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മാര്‍ക്സിസത്തില്‍ ഉറച്ചു നില്‍ക്കുകയും സോഷ്യലിസത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്തുക എന്നതായിരുന്നു ലക്ഷ്യം. 1993 ആഗസ്തില്‍ കൊല്‍ക്കത്തയിലായിരുന്നു സെമിനാര്‍. 21 പാര്‍ടികള്‍ സെമിനാറില്‍ നേരിട്ട് പങ്കെടുത്തു. നാല് പാര്‍ടികള്‍ സന്ദേശം അയക്കുകയുംചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ തുറന്ന ചര്‍ച്ചയ്ക്കായി കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ ഒരു വേദി ആവശ്യമാണെന്ന ബോധം ഇതോടെ ശക്തമായി. ഇറാഖിനെതിരെയുള്ള അമേരിക്കന്‍ ആക്രമണം ഈ ആവശ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 1999ല്‍ അത്തരമൊരു സാര്‍വദേശീയ യോഗം ഗ്രീസിലെ ഏഥന്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗ്രീക്ക് കമ്യൂണിസ്റ് പാര്‍ടി ഇത്തരമൊരു സമ്മേളനത്തിന് ആതിഥേയത്വം നല്‍കാന്‍തുടങ്ങി. ഇത്തരത്തിലുള്ള ഏഴ് സമ്മേളനത്തിനുശേഷം സമ്മേളനവേദി വിവിധ രാജ്യങ്ങളിലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പോര്‍ച്ചുഗലിലും റഷ്യയിലും ബെലാറസിലും ബ്രസീലിലും യോഗം ചേര്‍ന്നു. ഈ വര്‍ഷം ഇന്ത്യയിലും. പ്രധാന ആഗോളവിഷയങ്ങളും സാര്‍വദേശീയ സംഭവ വികാസങ്ങളും ചര്‍ച്ചചെയ്യാന്‍ ഈ സമ്മേളനങ്ങള്‍ കമ്യൂണിസ്റ് പാര്‍ടികള്‍ക്കും വര്‍ക്കേഴ്സ് പാര്‍ടികള്‍ക്കും അവസരം നല്‍കി. കമ്യൂണിസ്റുകാരുടെ ഒരു അന്താരാഷ്ട്ര സംഘടനയായി ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും അനുഭവങ്ങളും വീക്ഷണങ്ങളും കൈമാറാനുള്ള ഫലപ്രദമായ വേദിയായി മാറി. ലോകമെങ്ങും പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനോട് കമ്യൂണിസ്റുകാരുടെ പ്രതികരണവും ചര്‍ച്ച ചെയ്യും എന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സോഷ്യലിസത്തിനുമേല്‍ വിജയം പ്രഖ്യാപിച്ച മുതലാളിത്തം പെട്ടെന്നുതന്നെ പ്രതിസന്ധിയിലായി. 1997-98 കാലത്ത് കിഴക്കനേഷ്യയും തെക്ക്-കിഴക്കനേഷ്യയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഫിനാന്‍സ് മൂലധനത്തിനുമേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ആഗോളവല്‍ക്കരണത്തിന് ശാശ്വതമായി നിലനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയത്. തുടര്‍ന്നും ലോക മുതലാളിത്തത്തെ പ്രതിസന്ധി പിന്തുടര്‍ന്നു. ഏറ്റവും അവസാനമായി 2007-08 ല്‍ അമേരിക്കയില്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടു. അതാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. അത് അതിവേഗം ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളരുകയുംചെയ്തു. ഈ പ്രതിസന്ധിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്. അമേരിക്കയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 10.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒഇസിഡി (മുപ്പത് വികസിത രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളിലാകട്ടെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമാണ്. 2010 ആകുമ്പോഴേക്കും പട്ടിണിക്കാരുടെ പട്ടികയിലേക്ക് ഒമ്പത് കോടി ജനങ്ങള്‍കൂടി അണിചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പാര്‍ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്‍ഹി സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്‍ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുമായും പാര്‍ടികളുമായും ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ് പാര്‍ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ വര്‍ധിത ആവേശത്തോടെ പൊരുതിനില്‍ക്കാന്‍ സമ്മേളനം കരുത്ത് നല്‍കും.

1 comment:

ജനശബ്ദം said...

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും
പ്രകാശ് കാരാട്ട്
കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സമ്മേളനത്തിന് ഈ വര്‍ഷം സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം നല്‍കുന്നത്. 'സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവും ബദലും, അതില്‍ കമ്യൂണിസ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയമാണ് ഈ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക. എല്ലാ വര്‍ഷവും സമ്മേളനം ചേരുന്നതിന്റെ പ്രസക്തിയെന്താണ്? സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കും ശേഷം തീര്‍ത്തും പുതിയ ഒരു സാഹചര്യം നിലവില്‍ വന്നു. സോഷ്യലിസത്തിന് അന്ത്യമായെന്നും മുതലാളിത്തം അനശ്വരമായി നിലനില്‍ക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചില കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് അസ്തിത്വം പൂര്‍ണമായും നഷ്ടപ്പെടുകയും മാര്‍ക്സിസം അവര്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം മുന്‍കൈ എടുത്ത് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തിയത്. 'സമകാലിക ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മാര്‍ക്സിസത്തില്‍ ഉറച്ചു നില്‍ക്കുകയും സോഷ്യലിസത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്തുക എന്നതായിരുന്നു ലക്ഷ്യം. 1993 ആഗസ്തില്‍ കൊല്‍ക്കത്തയിലായിരുന്നു സെമിനാര്‍. 21 പാര്‍ടികള്‍ സെമിനാറില്‍ നേരിട്ട് പങ്കെടുത്തു. നാല് പാര്‍ടികള്‍ സന്ദേശം അയക്കുകയുംചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ തുറന്ന ചര്‍ച്ചയ്ക്കായി കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ ഒരു വേദി ആവശ്യമാണെന്ന ബോധം ഇതോടെ ശക്തമായി. ഇറാഖിനെതിരെയുള്ള അമേരിക്കന്‍ ആക്രമണം ഈ ആവശ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 1999ല്‍ അത്തരമൊരു സാര്‍വദേശീയ യോഗം ഗ്രീസിലെ ഏഥന്‍സില്‍ ചേര്‍ന്നു.