ബഹുജനപ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ടുപോകും: സിപിഐ എം
തിരു: ബഹുജനങ്ങള്‍ക്കിടയിലെ പാര്‍ടിപ്രവര്‍ത്തനം കൂടുതല്‍ ശക്തവും വ്യാപകവുമാക്കിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വി വി ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയസ്ഥിതിഗതികളെപ്പറ്റിയും തെറ്റുതിരുത്തല്‍ ക്യാമ്പയിനെക്കുറിച്ചുമുള്ള കേന്ദ്രകമ്മിറ്റി രേഖകള്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട്ചെയ്തു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള പ്രാഥമിക അവലോകന റിപ്പോര്‍ട്ട് സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുമ്പോള്‍ ഈ മൂന്നു മണ്ഡലങ്ങളിലെ ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയ പിന്തുണ ഇപ്പോഴും തുടരുന്നു എന്നാണ് വോട്ടിങ് നിലവാരം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫില്‍നിന്ന് അകന്ന ജനവിഭാഗങ്ങള്‍ തിരിച്ചുവരാന്‍ തയ്യാറായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ടിയും എല്‍ഡിഎഫും കൂടുതല്‍ ഐക്യത്തോടും കെട്ടുറപ്പോടുംകൂടി പ്രവര്‍ത്തിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനനേട്ടങ്ങളും സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് ജയം നേടാന്‍ സാധിക്കുന്നവിധത്തില്‍ നമ്മുടെ സ്വാധീനം ഈ മണ്ഡലത്തില്‍ വര്‍ധിപ്പിക്കാന്‍ ഇനിയും സാധിക്കേണ്ടതുണ്ട്. എല്‍ഡിഎഫിനൊപ്പം അണിനിരന്ന വിവിധ വിഭാഗം ജനങ്ങള്‍ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി നന്ദി രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചില പാര്‍ടി നേതാക്കള്‍ക്കെതിരായ വിമര്‍ശനം ഉയര്‍ന്നുവന്നതായി ഏതാനും ചില പത്രങ്ങളില്‍ ഒരേപോലെ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ പുരോഗമന മതേതരവിശ്വാസികളായ എല്ലാവരും തയ്യാറാകുമെന്നും സംസ്ഥാന കമ്മിറ്റി പ്രത്യാശിച്ചു.
1 comment:

Post a Comment