Saturday, November 14, 2009

വായില്‍തോന്നിയത് കോതയ്ക്ക് പാട്ട്, അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണം.

വായില്‍തോന്നിയത് കോതയ്ക്ക് പാട്ട്, അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണം.

www.janasabdam.ning.com

സിപിഐ എമ്മിന് മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണം നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. വായില്‍തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലപാട് ഉന്നതസ്ഥാനത്തിരിക്കുന്ന ആദരണീയനായ ഒരാള്‍ക്ക് യോജിച്ചതല്ല. തൃണമൂല്‍ കോഗ്രസ് കോഗ്രസിന്റെ സഖ്യകക്ഷിയാണെന്നത് നേരാണ്. സഖ്യകക്ഷിയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം ഇതല്ല. സിപിഐ എമ്മിന് ഇടതുപക്ഷ തീവ്രവാദത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് രഹസ്യമല്ല. വളരെ പരസ്യമാണ്. അവിഭക്ത കമ്യൂണിസ്റ് പാര്‍ടി 1951ല്‍ അംഗീകരിച്ച നയപ്രഖ്യാപനരേഖയില്‍ പാര്‍ടിയുടെ ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമീപനം സിപിഐ എം പൂര്‍ണമായും അംഗീകരിച്ചതാണ്. റഷ്യയില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടി കെട്ടിപ്പടുക്കുന്ന കാലത്ത് ഇടതുപക്ഷ തീവ്രവാദത്തെ ലെനിന് നേരിടേണ്ടിവന്നിട്ടുണ്ട്. ലെനിന്‍ വ്യക്തിപരമായ ഭീകരപ്രസ്ഥാനത്തെ തള്ളിപ്പറയുകമാത്രമല്ല, 'ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടം' എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് അതിനെ ആശയപരമായി ഫലപ്രദമായി നേരിടുകയാണ് ചെയ്തത്. അതേ മാതൃകയാണ് സിപിഐ എം സ്വീകരിച്ചത്. ഇടതുപക്ഷ തീവ്രവാദികള്‍ ത്യാഗികളോ നിസ്വാര്‍ഥമതികളോ അര്‍പ്പണബോധമുള്ളവരോ ആയിരിക്കാം. എന്നാല്‍, ബഹുജനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ ഏതാനും വ്യക്തികളുടെ ഭീകരപ്രവര്‍ത്തനത്തിനാകില്ല എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തുപോയവരാണ് 1969ല്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ സമ്മേളിച്ച് കനുസന്യാലിന്റെ നേതൃത്വത്തില്‍ നക്സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചത്. അന്നുമുതല്‍ അതിനെ ആശയപരമായും കായികമായും നേരിട്ടുകൊണ്ടാണ് സിപിഐ എം ബംഗാളിലും കേരളത്തിലും വളര്‍ന്നത്. ഒരു ഘട്ടത്തില്‍ അവര്‍ക്ക് ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ പ്രോത്സാഹനമുണ്ടായിരുന്നു. 'വിപ്ളവം തോക്കിന്‍കുഴലിലൂടെ' എന്നായിരുന്നു അവരുടെ വിപ്ളവമന്ത്രം. മാവോചിന്തയാണ് അവര്‍ അംഗീകരിച്ചതെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ പുല്‍പ്പള്ളി പൊലീസ് സ്റേഷന്‍ ആക്രമിച്ചു. തലശ്ശേരി ആക്രമണം ആസൂത്രണംചെയ്തു. പാലക്കാട് ജില്ലയില്‍ കൊങ്ങാട്ട് നാരായണമേനോന്റെ തലയറുത്ത് ഗേറ്റില്‍ വച്ചു. വയനാട്ടില്‍ മത്തായിയെ കൊന്നു. മലയാളമനോരമ ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കി. പശ്ചിമബംഗാളില്‍ സിപിഐ എം കാഡര്‍മാര്‍ക്കെതിരെ നക്സലൈറ്റുകളും കോഗ്രസ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് അര്‍ധഫാസിസ്റ് രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നുവന്ന സിപിഐ എമ്മിന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സന്തതിയായ മാവോയിസ്റുമായി ബന്ധമുണ്ടെന്നു പറയാന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. മാവോയിസ്റുകള്‍ വന്‍തോതില്‍ ആയുധം ശേഖരിക്കുന്നുണ്ട്. ആധുനികരീതിയിലുള്ള എകെ 47 ഉള്‍പ്പെടെയുള്ള തോക്കും റോക്കറ്റുമൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി ഈയിടെ പറഞ്ഞത് മാവോയിസ്റുകള്‍ക്ക് ചൈനയില്‍നിന്ന് ആയുധം ലഭിക്കുന്നതായി സംശയമുണ്ട്. സംശയം ആഭ്യന്തരമന്ത്രി വിളിച്ചുപറയേണ്ടിയിരുന്നില്ല. ശരിയായ വിവരവും തെളിവും ലഭിച്ചതിനുശേഷം അത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നതാണ് ഉചിതം. ഏതായാലും ചൈനയിലെ ഗവമെന്റല്ല ആയുധം നല്‍കുന്നതെന്നും പറയുകയുണ്ടായി. ഇത് കേട്ടയുടനെ ചില മാധ്യമങ്ങള്‍ ചൈനയ്ക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങിയത് യാദൃച്ഛികമല്ല. അമേരിക്കയ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ചൈനീസ് വിരുദ്ധ ലോബി ഇപ്പോഴും സജീവമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രചാരവേലകള്‍. മാവോയിസ്റുകള്‍ വളരെക്കാലമായി ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒറീസ, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരത്തോളം സൈനികരെ അടുത്ത ഏതാനും വര്‍ഷമായി മാവോയിസ്റുകള്‍ കൊന്നുതള്ളുകയുണ്ടായി. മഹാരാഷ്ട്രയില്‍ അടുത്തദിവസം മാവോയിസ്റ് ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ അവര്‍ ഒരു സബ് ഇന്‍സ്പെക്ടറെ തട്ടിക്കൊണ്ടുപോയി കൊന്നു. ഇതൊന്നും ഗൌരവമായി കാണാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പശ്ചിമബംഗാളില്‍ അടുത്തകാലത്താണ് സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് മാവോയിസ്റുകള്‍ അക്രമം സംഘടിപ്പിച്ചത്. അവര്‍ തനിയേ അവിടെ കടന്നുവന്നതല്ല. തൃണമൂല്‍ കോഗ്രസ് നേതൃത്വം അവരെ പ്രോത്സാഹിപ്പിച്ച് ക്ഷണിച്ചുവരുത്തിയതാണ്. പശ്ചിമബംഗാളിലെ പാര്‍ടിയെയും ഇടതുപക്ഷ ഗവമെന്റിനെയും ദുര്‍ബലപ്പെടുത്താന്‍ മാവോയിസ്റുകളെ ഉപയോഗപ്പെടുത്താനാണ് തൃണമൂല്‍ കോഗ്രസും കോഗ്രസും ബിജെപിയും മറ്റ് സാമുദായിക പിന്തിരിപ്പന്‍ ശക്തികളും ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മാര്‍ച്ചിനും ഒക്ടോബര്‍ 15നും ഇടയ്ക്ക് 120 സിപിഐ എം പ്രവര്‍ത്തകരെയും അനുയായികളെയും കൊന്നുതള്ളിയതാണ്. ഇത് നിസ്സാര സംഭവമല്ലല്ലോ. മാവോയിസ്റ് അക്രമത്തെ നേരിടാന്‍ പൊലീസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചതിനുശേഷവും കൊലപാതകം തുടരുകയാണ്. ഈ പ്രദേശത്ത് പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് കേന്ദ്രമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോഗ്രസ് നേതൃത്വവുമാണ്. ശക്തമായ പൊലീസ് നടപടിയില്ലാതെ ആയുധധാരികളായ, പരിശീലനം സിദ്ധിച്ച മാവോയിസ്റുകളെ നേരിടാന്‍ കഴിയുന്നതല്ല. എന്നാല്‍, അതുമാത്രം പോരാ. അവര്‍ക്ക് ഗോത്രവര്‍ഗക്കാരെയും മറ്റ് പിന്നോക്കക്കാരെയും സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഗോത്രവര്‍ഗക്കാരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തുകതന്നെ വേണം. രാജ്യത്തിനാകെ ഭീഷണിയായ,ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന, നിരപരാധികളെ കിടന്നുറങ്ങുമ്പോള്‍ വെടിവച്ചുകൊല്ലുന്ന മാവോയിസ്റുകളെ യോജിച്ച് നേരിടുകയാണ് വേണ്ടത്. അതിനുപകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സഖ്യകക്ഷിയായ തൃണമൂല്‍ കോഗ്രസിനെ തൃപ്തിപ്പെടുത്താനുംവേണ്ടി സിപിഐ എമ്മിനെതിരെ ചെളിവാരിയെറിയാന്‍ കേന്ദ്രമന്ത്രി ചിദംബരം തുനിയരുതായിരുന്നു.
deshabhimani

1 comment:

ജനശബ്ദം said...

വായില്‍തോന്നിയത് കോതയ്ക്ക് പാട്ട്, അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണം.

സിപിഐ എമ്മിന് മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണം നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. വായില്‍തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലപാട് ഉന്നതസ്ഥാനത്തിരിക്കുന്ന ആദരണീയനായ ഒരാള്‍ക്ക് യോജിച്ചതല്ല. തൃണമൂല്‍ കോഗ്രസ് കോഗ്രസിന്റെ സഖ്യകക്ഷിയാണെന്നത് നേരാണ്. സഖ്യകക്ഷിയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം ഇതല്ല. സിപിഐ എമ്മിന് ഇടതുപക്ഷ തീവ്രവാദത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് രഹസ്യമല്ല. വളരെ പരസ്യമാണ്. അവിഭക്ത കമ്യൂണിസ്റ് പാര്‍ടി 1951ല്‍ അംഗീകരിച്ച നയപ്രഖ്യാപനരേഖയില്‍ പാര്‍ടിയുടെ ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമീപനം സിപിഐ എം പൂര്‍ണമായും അംഗീകരിച്ചതാണ്. റഷ്യയില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടി കെട്ടിപ്പടുക്കുന്ന കാലത്ത് ഇടതുപക്ഷ തീവ്രവാദത്തെ ലെനിന് നേരിടേണ്ടിവന്നിട്ടുണ്ട്. ലെനിന്‍ വ്യക്തിപരമായ ഭീകരപ്രസ്ഥാനത്തെ തള്ളിപ്പറയുകമാത്രമല്ല, 'ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടം' എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് അതിനെ ആശയപരമായി ഫലപ്രദമായി നേരിടുകയാണ് ചെയ്തത്. അതേ മാതൃകയാണ് സിപിഐ എം സ്വീകരിച്ചത്. ഇടതുപക്ഷ തീവ്രവാദികള്‍ ത്യാഗികളോ നിസ്വാര്‍ഥമതികളോ അര്‍പ്പണബോധമുള്ളവരോ ആയിരിക്കാം. എന്നാല്‍, ബഹുജനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ ഏതാനും വ്യക്തികളുടെ ഭീകരപ്രവര്‍ത്തനത്തിനാകില്ല എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തുപോയവരാണ് 1969ല്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ സമ്മേളിച്ച് കനുസന്യാലിന്റെ നേതൃത്വത്തില്‍ നക്സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചത്. അന്നുമുതല്‍ അതിനെ ആശയപരമായും കായികമായും നേരിട്ടുകൊണ്ടാണ് സിപിഐ എം ബംഗാളിലും കേരളത്തിലും വളര്‍ന്നത്. ഒരു ഘട്ടത്തില്‍ അവര്‍ക്ക് ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ പ്രോത്സാഹനമുണ്ടായിരുന്നു. 'വിപ്ളവം തോക്കിന്‍കുഴലിലൂടെ' എന്നായിരുന്നു അവരുടെ വിപ്ളവമന്ത്രം. മാവോചിന്തയാണ് അവര്‍ അംഗീകരിച്ചതെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ പുല്‍പ്പള്ളി പൊലീസ് സ്റേഷന്‍ ആക്രമിച്ചു. തലശ്ശേരി ആക്രമണം ആസൂത്രണംചെയ്തു. പാലക്കാട് ജില്ലയില്‍ കൊങ്ങാട്ട് നാരായണമേനോന്റെ തലയറുത്ത് ഗേറ്റില്‍ വച്ചു. വയനാട്ടില്‍ മത്തായിയെ കൊന്നു. മലയാളമനോരമ ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കി. പശ്ചിമബംഗാളില്‍ സിപിഐ എം കാഡര്‍മാര്‍ക്കെതിരെ നക്സലൈറ്റുകളും കോഗ്രസ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് അര്‍ധഫാസിസ്റ് രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നുവന്ന സിപിഐ എമ്മിന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സന്തതിയായ മാവോയിസ്റുമായി ബന്ധമുണ്ടെന്നു പറയാന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. മാവോയിസ്റുകള്‍ വന്‍തോതില്‍ ആയുധം ശേഖരിക്കുന്നുണ്ട്. ആധുനികരീതിയിലുള്ള എകെ 47 ഉള്‍പ്പെടെയുള്ള തോക്കും റോക്കറ്റുമൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി ഈയിടെ പറഞ്ഞത് മാവോയിസ്റുകള്‍ക്ക് ചൈനയില്‍നിന്ന് ആയുധം ലഭിക്കുന്നതായി സംശയമുണ്ട്. സംശയം ആഭ്യന്തരമന്ത്രി വിളിച്ചുപറയേണ്ടിയിരുന്നില്ല. ശരിയായ വിവരവും തെളിവും ലഭിച്ചതിനുശേഷം അത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നതാണ് ഉചിതം. ഏതായാലും ചൈനയിലെ ഗവമെന്റല്ല ആയുധം നല്‍കുന്നതെന്നും പറയുകയുണ്ടായി. ഇത് കേട്ടയുടനെ ചില മാധ്യമങ്ങള്‍ ചൈനയ്ക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങിയത് യാദൃച്ഛികമല്ല. അമേരിക്കയ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ചൈനീസ് വിരുദ്ധ ലോബി ഇപ്പോഴും സജീവമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രചാരവേലകള്‍. മാവോയിസ്റുകള്‍ വളരെക്കാലമായി ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒറീസ, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരത്തോളം സൈനികരെ അടുത്ത ഏതാനും വര്‍ഷമായി മാവോയിസ്റുകള്‍ കൊന്നുതള്ളുകയുണ്ടായി.