നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയവിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള മത്സരമാണ് നടന്നത്. വിവാദങ്ങള്‍ കുത്തിപ്പൊക്കി അതില്‍ കടിച്ചുതൂങ്ങിയുള്ള മാധ്യമ-രാഷ്ട്രീയ തന്ത്രം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുപിഎ നേതൃത്വത്തിന്റെ സാമ്രാജ്യത്വവിധേയത്വവും അതിന്റെ ഫലമായ ജനദ്രോഹനയങ്ങളും, ആഗോളവല്‍ക്കരണനയങ്ങളുടെ ദുരിതമുഖം, വര്‍ഗീയവിപത്ത്- ഇവയൊന്നും ചര്‍ച്ചയ്ക്കുവന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടത്. ഇത്തവണ, മൂന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യത്യസ്തമായ സ്ഥിതിയാണ് കാണാനാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വാഴ്ത്തപ്പെട്ട മൂന്നു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുരംഗം മാറിമറിഞ്ഞിരിക്കുന്നു. ശബ്ദപ്രചാരണം അവസാനിക്കുമ്പോഴുള്ള അവസ്ഥ, മൂന്നിടത്തും കോഗ്രസിന് വിജയപ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ്. അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് 40 മാസം പിന്നിട്ടിരിക്കുന്നു. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട കാല്‍ക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കി രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചിരിക്കുന്നു. പാവങ്ങള്‍ക്ക് റേഷനരി രണ്ടു രൂപ നിരക്കില്‍ നല്‍കുന്നത് ഒറ്റപ്പെട്ട ഒരു നടപടിയല്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പരിധിയില്ലാതെ സബ്സിഡി നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ വിപണി ഇടപെടല്‍ നടത്തുന്നതിന്റെ, പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കിയതിന്റെ തുടര്‍ച്ചയാണിത്. ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി എന്നിവ കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. മൂന്നുവര്‍ഷംമുമ്പ് അത്തരമൊരു ഭീതിദാവസ്ഥയിലായിരുന്നു കേരളവും. കേരളത്തില്‍ ആത്മഹത്യപ്രവണത പൂര്‍ണമായി അവസാനിപ്പിച്ചെന്നുമാത്രമല്ല, കാര്‍ഷികമേഖലയില്‍ നവോന്മേഷവും ആവേശവും സൃഷ്ടിക്കാനും കഴിഞ്ഞു. ഈ കാലയളവില്‍ നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് ഘട്ടംഘട്ടമായി 12 രൂപയായി വര്‍ധിപ്പിക്കുകയും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. പലിശരഹിതവായ്പ ലഭ്യമാക്കിയും കര്‍ഷക പെന്‍ഷന്‍പദ്ധതി നടപ്പാക്കിയും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. അതിന്റെ തുടര്‍ച്ചയായി നെല്ല്, പാല്‍, മുട്ട, പഴം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ 1313ല്‍പ്പരം കോടി രൂപയുടെ സമഗ്രപദ്ധതി ആവിഷ്കരിച്ചു. 20,000 ഹെക്ടറില്‍ പുതുതായി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ പ്രതിദിനം നാലുലക്ഷത്തോളം ലിറ്ററിന്റെ വര്‍ധനയുണ്ടാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി കടാശ്വാസനിയമം കൊണ്ടുവന്നു. വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശക്തമായ നടപടി എടുക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. കേന്ദ്ര-പൊതുമേഖലയുമായി സഹകരിച്ച് നിരവധി സംയുക്തസംരംഭം ആരംഭിച്ചു. പാലക്കാട്ട് കോച്ച് ഫാക്ടറി നേടിയെടുക്കുകയും അതിന്റെ നിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയുമാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതവികസനം പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്യുകയും കോവളത്തുനിന്ന് നീലേശ്വരത്തേക്ക് ജലപാത വികസിപ്പിക്കാന്‍ പ്രവൃത്തി ത്വരിതപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടുകയും ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിര്‍മാണം ഈ വര്‍ഷം തുടങ്ങും. വല്ലാര്‍പാടം പദ്ധതിയും എല്‍എന്‍ജി ടെര്‍മിനലും നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത യത്നം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നു. ഏറ്റവും അധികം വികസനസാധ്യതയുള്ള ടൂറിസം-ഐടി മേഖലകള്‍ക്ക് പ്രധാന പരിഗണന നല്‍കാന്‍ കഴിഞ്ഞു. ടൂറിസം രംഗത്ത് പ്രധാന ഡെസ്റിനേഷനായി കേരളം മാറി. 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കി. ഐടി മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലവസരം വര്‍ധിച്ചു. പത്തു പുതിയ ഐടി പാര്‍ക്ക് നിര്‍മിക്കുന്നതിന് തുടക്കമായി. ഐടി സംരംഭങ്ങള്‍ക്കുള്ള അടിസ്ഥാനസൌകര്യം മൂന്നുകൊല്ലംകൊണ്ട് അഞ്ചുമടങ്ങായി വര്‍ധിച്ചു. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി 53 പുതിയ കമ്പനി വന്നു. ഐടിയില്‍ ഇനി കേരളത്തിന്റെ കാലമാണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയാണ്. ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ വീണ്ടും രാജ്യത്തിനാകെ മാതൃകയാകാന്‍ കഴിഞ്ഞു. പത്തുലക്ഷംവരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയും പെന്‍ഷനും ചികിത്സാസഹായവുമെല്ലാം ഉറപ്പാക്കുന്ന ക്ഷേമനിധിനിയമം പ്രാബല്യത്തിലാക്കി. 30 ലക്ഷത്തില്‍പ്പരം കുടുംബത്തിന് സഹായകമായ പ്രവാസിക്ഷേമനിധി ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടുലക്ഷംവരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഉറപ്പാക്കി. ക്ഷേമപെന്‍ഷനുകള്‍ നൂറും നൂറ്റിയിരുപതും രൂപയായിരുന്നത്, 250 രൂപയായി വര്‍ധിപ്പിച്ച് കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു. ഒരു ക്ഷേമനിധിയിലും അംഗമല്ലാത്ത നിരാലംബ വൃദ്ധര്‍ക്ക് പ്രതിമാസം നൂറു രൂപ അലവന്‍സ് അനുവദിച്ചു. വീടില്ലാത്ത എല്ലാ കുടുംബത്തിനും വീട്, വീടുവയ്ക്കാന്‍ സ്ഥലമില്ലാത്ത എല്ലാ കുടുംബത്തിനും ആദ്യം സ്ഥലവും പിന്നെ വീടും വീട്ടില്‍ വൈദ്യുതിയും വെളിച്ചവും. അതിനായി വിവിധ പദ്ധതി നടപ്പാക്കിവരികയാണ്. തെരഞ്ഞെടുപ്പുകാലത്ത് ജനവികാരം മനസ്സിലാക്കാന്‍ സര്‍വേ നടത്തുന്ന പല മാധ്യമങ്ങളും ഓരോ സംസ്ഥാനത്തെ സ്ഥിതിഗതിസംബന്ധിച്ച് സര്‍വേ നടത്താറുണ്ട്. ഇത്തവണ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ സമഗ്രമായ ക്ഷേമ-വികസനകാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച നിലവാരം കാഴ്ചവച്ച സംസ്ഥാനമായി കേരളത്തെയാണ് തെരഞ്ഞെടുത്തത്. ആരോഗ്യപരിപാലനം, പരിസ്ഥിതിസംരക്ഷണം, അടിസ്ഥാനസൌകര്യ വികസനം എന്നിവയിലും കേരളമാണ് കഴിഞ്ഞവര്‍ഷം ഏറ്റവും മുന്നേറിയതെന്ന് താരതമ്യപഠനം നടത്തിയ സിഎന്‍എന്‍-ഐബിഎന്‍ പറയുന്നു. അതുപോലെതന്നെ താരതമ്യപഠനം നടത്തിയ ഇന്ത്യാടുഡേ വാരിക ക്രമസമാധാനപാലനത്തിലും കുടിവെള്ളവിതരണത്തിലും കേരളത്തെയാണ് ഒന്നാമതായി കണ്ടെത്തിയത്. ഇത് ഒരു സൂചകമാണ്. വ്യാജവോട്ട് എന്ന ആരോപണം ഉയര്‍ത്തിയും കേന്ദ്രസേനാ വിന്യാസത്തെക്കുറിച്ചും വിവാദമുണ്ടാക്കി തെരഞ്ഞെടുപ്പുചര്‍ച്ച വഴിമാറ്റാനുള്ള ശ്രമം യുഡിഎഫും അതിന്റെ പിന്തുണക്കാരായ മാധ്യമങ്ങളും നടത്തി. എന്നാല്‍, കണ്ണൂരിലെ വ്യാജവോട്ട് ആരോപണം പൊള്ളയാണെന്നും യുഡിഎഫാണ് വ്യാജവോട്ടുകളുടെ കുത്തകാവകാശക്കാരെന്നും അസന്ദിഗ്ധമായി തെളിഞ്ഞുകൊണ്ടാണ് ആ വിവാദം അവസാനിച്ചത്. കേന്ദ്രസേനയുടെ വരവുസംബന്ധിച്ച വിവാദം ഞെക്കിപ്പഴുപ്പിക്കാനുള്ള ശ്രമങ്ങളും ഫലംകണ്ടില്ല.
1 comment:
നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയവിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള മത്സരമാണ് നടന്നത്. വിവാദങ്ങള്‍ കുത്തിപ്പൊക്കി അതില്‍ കടിച്ചുതൂങ്ങിയുള്ള മാധ്യമ-രാഷ്ട്രീയ തന്ത്രം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുപിഎ നേതൃത്വത്തിന്റെ സാമ്രാജ്യത്വവിധേയത്വവും അതിന്റെ ഫലമായ ജനദ്രോഹനയങ്ങളും, ആഗോളവല്‍ക്കരണനയങ്ങളുടെ ദുരിതമുഖം, വര്‍ഗീയവിപത്ത്- ഇവയൊന്നും ചര്‍ച്ചയ്ക്കുവന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടത്. ഇത്തവണ, മൂന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യത്യസ്തമായ സ്ഥിതിയാണ് കാണാനാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വാഴ്ത്തപ്പെട്ട മൂന്നു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുരംഗം മാറിമറിഞ്ഞിരിക്കുന്നു. ശബ്ദപ്രചാരണം അവസാനിക്കുമ്പോഴുള്ള അവസ്ഥ, മൂന്നിടത്തും കോഗ്രസിന് വിജയപ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ്. അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് 40 മാസം പിന്നിട്ടിരിക്കുന്നു. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട കാല്‍ക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കി രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചിരിക്കുന്നു. പാവങ്ങള്‍ക്ക് റേഷനരി രണ്ടു രൂപ നിരക്കില്‍ നല്‍കുന്നത് ഒറ്റപ്പെട്ട ഒരു നടപടിയല്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പരിധിയില്ലാതെ സബ്സിഡി നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ വിപണി ഇടപെടല്‍ നടത്തുന്നതിന്റെ, പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കിയതിന്റെ തുടര്‍ച്ചയാണിത്. ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി എന്നിവ കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. മൂന്നുവര്‍ഷംമുമ്പ് അത്തരമൊരു ഭീതിദാവസ്ഥയിലായിരുന്നു കേരളവും. കേരളത്തില്‍ ആത്മഹത്യപ്രവണത പൂര്‍ണമായി അവസാനിപ്പിച്ചെന്നുമാത്രമല്ല, കാര്‍ഷികമേഖലയില്‍ നവോന്മേഷവും ആവേശവും സൃഷ്ടിക്കാനും കഴിഞ്ഞു. ഈ കാലയളവില്‍ നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് ഘട്ടംഘട്ടമായി 12 രൂപയായി വര്‍ധിപ്പിക്കുകയും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. പലിശരഹിതവായ്പ ലഭ്യമാക്കിയും കര്‍ഷക പെന്‍ഷന്‍പദ്ധതി നടപ്പാക്കിയും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. അതിന്റെ തുടര്‍ച്ചയായി നെല്ല്, പാല്‍, മുട്ട, പഴം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ 1313ല്‍പ്പരം കോടി രൂപയുടെ സമഗ്രപദ്ധതി ആവിഷ്കരിച്ചു. 20,000 ഹെക്ടറില്‍ പുതുതായി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ പ്രതിദിനം നാലുലക്ഷത്തോളം ലിറ്ററിന്റെ വര്‍ധനയുണ്ടാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി കടാശ്വാസനിയമം കൊണ്ടുവന്നു. വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശക്തമായ നടപടി എടുക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. കേന്ദ്ര-പൊതുമേഖലയുമായി സഹകരിച്ച് നിരവധി സംയുക്തസംരംഭം ആരംഭിച്ചു. പാലക്കാട്ട് കോച്ച് ഫാക്ടറി നേടിയെടുക്കുകയും അതിന്റെ നിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയുമാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതവികസനം പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്യുകയും കോവളത്തുനിന്ന് നീലേശ്വരത്തേക്ക് ജലപാത വികസിപ്പിക്കാന്‍ പ്രവൃത്തി ത്വരിതപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടുകയും ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. .
Post a Comment