തോക്കുസ്വാമ ി ഡൊമിനിക്കിന് സാംസ്കാരികപ്രതിഭ.
കൊച്ചി: എറണാകുളം നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന് തോക്കുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുമായുള്ള അടുപ്പം വിവാദമാകുന്നു. മംഗളം പത്രത്തിന്റെ ഓഫീസ് ആക്രമിക്കുകയും ആലുവ പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത തോക്കുസ്വാമിക്ക് ഡൊമിനിക് പ്രസന്റേഷന് സാംസ്കാരികപ്രതിഭ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. സ്ഥാനാര്‍ഥിയുടെ തോക്കുസ്വാമി ബന്ധം മണ്ഡലത്തില്‍ ചര്‍ച്ചയായതോടെ എല്‍ഡിഎഫിനെതിരെ ഗുണ്ടാ-ക്രിമിനല്‍ ബന്ധം ആരോപിക്കുന്ന യുഡിഎഫ് വായ്ത്താരി എറണാകുളത്ത് തുടരാനാകാത്ത അവസ്ഥയിലാണ് നേതൃത്വം. മന്ത്രിയായിരുന്ന ഡൊമിനിക് പ്രസന്റേഷനില്‍നിന്ന് സാംസ്കാരികപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങിയാണ് മുന്‍ കെഎസ്യുക്കാരനായ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ കൊച്ചിയിലെ വളര്‍ച്ചയുടെ തുടക്കം. അരുചന്ദ് എന്നായിരുന്നു ഇയാളുടെ പേര്. തിരുവനന്തപുരത്തും കോഴിക്കോടും പയറ്റി തോറ്റ അരുചന്ദിന്റെ ആത്മീയവേഷം കൊച്ചിയില്‍ പച്ചപിടിച്ചത്് മന്ത്രി പങ്കെടുത്ത പുരസ്കാരദാന ചടങ്ങോടെയാണ്. ഭൂമികച്ചവടവും പണപ്പിരിവുമായി കഴിഞ്ഞിരുന്ന ഭദ്രാനന്ദന് പെട്ടന്ന് നഗരത്തില്‍ പ്രശസ്തനായി. എന്തെങ്കിലും സംഭാവനയുടെ പേരിലായിരുന്നില്ല അവാര്‍ഡ്. ആവശ്യമനുസരിച്ച് ഇത്തരം ചടങ്ങുകള്‍ ഒപ്പിക്കുന്ന കോഗ്രസിനോട് അടുപ്പമുള്ള ഒരാളായിരുന്നു ഇതിന്റെ പിന്നില്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബീക്ക ലൈറ്റ് ഘടിപ്പിച്ച കാറിലായിരുന്നു സ്വാമിയുടെ കറക്കം. ചട്ടപ്രകാരമുള്ള പരിശോധനകൂടാതെ ഭദ്രാനന്ദന് തോക്ക് ലൈസന്‍സും നേടിയെടുത്തു. പൊലീസ് നടപടികളുണ്ടായപ്പോള്‍ എല്‍ഡിഎഫ് മന്ത്രിമാരെപ്പോലും ഭദ്രാനന്ദന് പരസ്യമായി അസഭ്യം പറഞ്ഞു. സന്തോഷ് മാധവന് വിവാദത്തിനിടെയാണ് ഹിമവല്‍ ഭദ്രാനന്ദയും വാര്‍ത്തകളിലെത്തിയത്. മംഗളം പത്രത്തില്‍ തന്നെക്കുറിച്ചുവന്ന പരാമര്‍ശത്തിന്റെ പേരില്‍ ഭദ്രാനന്ദന് പത്രമോഫീസ് ആക്രമിച്ചു. തുടര്‍ന്ന് പൊലീസിനു കീഴടങ്ങി. പിന്നീട് താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആലുവയിലെ വീട്ടിലേക്ക് വരുത്തി. തലയില്‍ തോക്കുചൂണ്ടിയിരുന്ന ഭദ്രാനന്ദനെ പൊലീസ് ആലുവ സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇവിടെവച്ചാണ് ഭദ്രാനന്ദന് രണ്ടുവട്ടം മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ വെടിയുതിര്‍ത്തത്.
Deshabhimani
3 comments:
തോക്കുസ്വാമ ി ഡൊമിനിക്കിന് സാംസ്കാരികപ്രതിഭ

ഈ സമയം തന്നെ നിങ്ങളെവിടെ നിന്നും തപ്പിപ്പിടിച്ചെടുത്തു ഈ വാറ്ത്ത?
ക്രിസ്ത്യന്‍ യുവാവിനെ പ്രേമിച്ചു;പത്രപ്രവര്‍ത്തകക്ക് 'ജന്മഭൂമി'യിലെ ജോലി പോയി
കൊച്ചി: ക്രിസ്ത്യന്‍ യുവാവിനെ പ്രണയിച്ച ബി.ജെ.പി മുഖപത്രമായ 'ജന്മഭൂമി'യിലെ സബ് എഡിറ്റര്‍ക്ക് ജോലി നഷ്ടമായി. ജന്മഭൂമി സാരഥിയും ഹിന്ദു ഐക്യവേദി നേതാവുമായ കുമ്മനം രാജശേഖരന്റെ ഇടപെടലിനെ തുടര്‍ന്ന്, ഇവര്‍ക്ക് ജോലി രാജിവെക്കേണ്ടി വരികയായിരുന്നു. ഇന്റര്‍നെറ്റിലെ സജീവ ചര്‍ച്ചാ വിഷയമാണ് ഇപ്പോള്‍ ഇക്കാര്യം. ആറുമാസം മുമ്പ് ജന്മഭൂമിയില് ജോലിക്ക് കയറിയ ഇവര്‍ അന്നുനല്‍കിയ ബയോഡാറ്റയില്ത്തന്നെ ഭര്‍ത്താവിന്റെ ക്രിസ്ത്യന്‍പേര് വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടത്തിയത്. ഈമാസം മൂന്നിന് കതൃക്കടവ് ചര്‍ച്ചില്‍വെച്ച് ഇവര്‍ മതപരമായി വിവാഹിതരാകാന്‍ തീരുമാനിച്ചതോടെയാണ് മാനേജ്മെന്റ് പ്രശ്നത്തില്‍ ഇടപെട്ടത്. സബ്എഡിറ്ററെ കാബിനിലേക്ക് വിളിച്ചുവരുത്തിയ കുമ്മനം രാജശേഖരന്, 'ലൌ ജിഹാദ്' പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം വിവാഹം സ്ഥാപനത്തിന് ക്ഷീണം ചെയ്യുമെന്ന് വ്യക്തമാക്കുകയായിരുന്നു.
ഭര്‍ത്താവുമായി സംസാരിച്ച് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തുന്നതിന് സൌകര്യമൊരുക്കാമെന്ന കാര്യവും ഇദ്ദേഹം സംസാരിച്ചതായാണ് സൂചന. എന്നാല്‍, വിവാഹം തന്റെ വ്യക്തിപരമായ കാര്യമാണെന്ന നിലപാടില്‍ ഉറച്ചുനിന്ന അവര്‍ ഒടുവില്‍ ഈമാസം ഒന്നിന് ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.
Post a Comment