Friday, October 2, 2009

കേരളത്തിന്റെ കരുത്ത് പ്രവാസികള്‍,വിദേശ മലയാളികളിലും നിക്ഷേപത്തിലും മലപ്പുറം മുന്നില്‍.

കേരളത്തിന്റെ കരുത്ത് പ്രവാസികള്‍,വിദേശ മലയാളികളിലും നിക്ഷേപത്തിലും മലപ്പുറം മുന്നില്‍.
കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷ തേടി വിദേശത്ത് പോകുന്നവരുടെ സ്വപ്നഭൂമിയിന്നും ഗള്‍ഫ് രാജ്യങളാണ്.ഇതില്‍ എറിയ പങ്കും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരാണ്.മോഹന വാഗ്ദാനങളുടെ മോഹവലയത്തില്‍ പെട്ടിട്ടല്ല ഇവരൊന്നും ഈ പ്രവാസം തിരെഞ്ഞെടുക്കുന്നത്.ഉയര്‍ന്ന വിദ്യാഭാസ യോഗ്യതയും ജോലിയെടുക്കാനുള്ള സന്നദ്ധയുമാണ് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമെത്തി ജോലിയെടുത്ത് ജീവിതം കരുപ്പിടിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നത്.ഈ ആഗോള മാന്ദ്യത്തിന്നിടയിലും മലയാളികളുടെ ഗല്‍ഫ് സ്വപ്നത്തിന്ന് യാതൊരു മങലും ഏറ്റിട്ടില്ല.കേരളത്തില്‍ നിന്ന് എറ്റവും കൂടുതല്‍ ആളുകള്‍ ജോലിതേടി പോയതും പോകുന്നതും ഗള്‍ഫ് രാജ്യങളിലേക്കാണ്.തിരുവനന്തപുരത്തെ സെന്റ്ര് ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലെ വസ്തുതകളാണിത്.1998മുതല്‍ 2008വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങളില്‍ ജോലി തേടി പോയവരുടെ എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് ‍ രേഖപ്പെടുത്തിയിരിക്കുന്നത്.അതുപോലെത്തന്നെ ഗള്ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരുടെ എണ്ണത്തിലം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.1998ല്‍ ഗള്‍ഫില്‍ ജോലിതേടിപ്പോയ മലയാളികളുടെ എണ്ണം 13.6 ലക്ഷമായിരുന്നുവെങ്കില്‍ 2003 അത് 18.4 ലക്ഷമായും 2008 ല്‍ അത് 21.9 ലക്ഷമായും ഉയര്‍ന്നു. ഇക്കാലയളവില്‍ ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് മടങിയെത്തിയവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.1998 ല്‍ 7.4 ലക്ഷവും 2003 ല്‍ 8.9 ലക്ഷവും 2008 11.6 ലക്ഷവും ജോലി നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ കാലയളവില്‍ ഗള്‍ഫില്‍ മൊത്തം പണിയെടുത്തിരുന്ന മയാളികളുടെ എണ്ണം1998 ല്‍ 21 ലക്ഷവും 2003 ല്‍ 27.3 ലക്ഷവും 2008ല്‍ 33.5 ലക്ഷവുമായി ഉയര്‍ന്നുവെന്ന് പഠനം വ്യക്തമാക്കുന്നു2003 മുതല്‍ 2008 വരെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ജോലി വേണ്ടിയുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് ‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2003 ല്‍ 18.4 ലക്ഷമായിരുന്നു കേരളത്തില്‍ നിന്നുള്ള ജോലിക്കു വേണ്ടിയുള്ള കുടിയേറ്റക്കാരുടെ എണ്ണമെങ്കില്‍ 2008ല്‍ അത് 21.4 ലക്ഷമായി ഉയര്ന്നു.എന്നാല്‍ 2003 ല്‍ പ്രതിവര്ഷം 18400 കോടി രൂപയാണ് ‍ കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കില്‍ 2008ല്‍ അത് 43,300 കോടിയായി ഉയര്ന്നു.അതായത് 135 ശതമാനത്തിന്റെ വര്‍‌‍ദ്ധനവ്. ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഏറ്റവും സഹായകരമായ നിലപാട് സ്വികരിച്ചിരിക്കുന്നത് മലയാളികളുടെ കഠിനാധ്വാനമാണെന്ന് കാണാന്‍ കഴിയും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ത്രിശൂര്‍ ജില്ലയില്‍ നിന്ന് കഴിഞ്ഞ 10 വര്‍‍ഷമായി വിദേശത്ത് ജോലിതേടിപ്പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.. മയാളികളുടെ സ്വപ്നഭൂമി ഇന്നും ഗള്‍ഫ് തന്നെയാണെന്നാണ്‍ പഠനം വ്യക്തമാക്കുന്നത്.. മലയാളികളുടെ ഗള്‍ഫ് കിടിയേറ്റത്തില്‍ 1998 മുതല്‍ 2003 കാലഘട്ടത്തില്‍ ചെറിയ കുറവ് അനുഭവപ്പെട്ടെങ്കിലും 2003 നു ശേഷം 2008 വരെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് ..ഇതില്‍ 2007 - 2008 കാലഘട്ടത്തില്‍ അത് പാരമ്യത്തിലെത്തിയതെന്നും കാണാന്‍ കഴിയും1998 വരെ മലയാളികള്‍ സൌദി അറേബ്യയില്‍ ജോലി എടുക്കുന്നതില്‍ ഏറെ ഇഷ്ടം കാണിച്ചിരുന്നു പിന്നിട് ഈ മനോഭാവത്തില്‍ ഏറെ മാറ്റം വന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1998 വരെ കേരളത്തില്‍ നിന്നുള്ള വിദേശ മലയാളികളില്‍ 37.5 ശതമാനവും സൗദി അറേബ്യയിലാണ് പണിയെടുത്തിരുന്നത്. എന്നാല്‍ 2003 ല്‍ അത് 26.7 ശതമാനവും 2008 ല്‍ അത് 23 ശതമനമഅയും കുറഞ്ഞു.1998 വരെ 31 ശതമാനം പേരാണ് യു എ ഇ ലേക്ക് ജോലി തേടി പോയതെങ്കില്‍ 2008 ല്‍ അത് 41.9 ശതമാനമായി വര്‍ദ്ധിച്ചു. ഈ കാഘട്ടത്തില്‍ യു എ ഇ യുടെ വികസനരംഗത്തെ കുതിച്ച് ചാട്ടവും വേതനത്തിലും സ്വാതന്ത്ര്യത്തിലും ലഭിച്ച വര്‍ദ്ധനവുമാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ടത്കേരളത്തിലെ തൊഴിലില്ലായ്മക്ക് കാര്യമായ പരിഹാരം കാണാന്‍ ഗല്ഫ് കുടിയേറ്റം കൊണ്ട് കഴിഞ്ഞതായി പഠനം വ്യക്തമക്കുന്നു.1998 ല്‍ കേരളത്തിലെ തൊഴിലില്ലയ്മ 11.2 ശതമാനമായിരുന്നു.‍ 2003 ല്‍ അത് 19.2 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2008ല്‍ അത് 8.6 ശതമാനമായി കുത്തനെ താഴ്ന്നു.ഈ കാലഘട്ടത്തില്‍ ഗല്‍ഫ് രാജ്യങളിലേക്കുള്ള മലയാളികളുടെ ജോലിക്ക് വേണ്ടിയുള്ള കുടിയേറ്റം വര്‍ദ്ധിച്ചതും ഗല്‍ഫ് പണം ഉപയോഗിച്ച് സ്വകാര്യ മേഖലയില്‍ നിരവധി വ്യവസായ സം‌രംഭങല്‍ തുടങിയതും തൊഴിലില്ലായ്മയുടെ രൂക്ഷത കുറയാന്‍ കാരണമായിട്ടുണ്ട്.ഗള്‍ഫ് മലയാളികളില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിങളും 37.7 ശതമാനം ഹിന്ദുക്കളും 21.2 ശതമാനം ക്രൈസ്തവരുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.എറ്റവും കൂടുതല്‍ നിക്ഷേപം മലപ്പുറം ജില്ലയിലെ പ്രവാസിളില്‍ നിന്നാണ് 35 ശതമാനം ഏറ്റവും കുറവ് ഇടുക്കി 1.5 ശതമാനം. പ്രവാസി മലയാളികളുടെ നിക്ഷേപം ദേശിയ ശരാശരിയുടെ 31 ശതമാനമാണ്. സാമ്പത്തിക മാന്ദ്യം ലോകത്തെ മറ്റെല്ലാ രാജ്യങളെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ കാര്യമായി ബാധിച്ചില്ലായെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല സംസ്ഥാനത്തിന്ന് ഇതുവരെയുള്ള മൊത്തം കടങളുടെയും മുക്കാല്‍ പങ്കും വീട്ടാന്‍ കഴിയും വിധം ശക്തമാണ് നമ്മുടെ പ്രവാസി നിക്ഷേപത്തിന്റെ തോത്.കേരളത്തിന്നും ഇന്ത്യക്കും അഭിമാനകരമായി സാമ്പത്തിക സുരക്ഷിതത്തവും സാമൂഹ്യ സുരക്ഷിതത്തവും ഉറപ്പ് വരത്താന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്നവരുടെ ഉന്നമനത്തിന്നു വേണ്ടി യാതൊന്നും ചെയ്യാന്‍ കേന്ദ്ര-കേരള ഗവണ്മണ്ടുകള്‍ തയ്യാറാകുന്നില്ലായെന്നത് എറെ പ്രതിഷേധാര്‍ഹമാണ്

CDS .A decade of kerala's gulf connection by K.C Zachariah

No comments: