കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ അഞ്ചുവര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വര്‍ധന. 2004ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിലെ വന്‍വര്‍ധന വെളിപ്പെടുന്നത്. 2004ല്‍ 4,13,365 രൂപയുടെ ആസ്തിയും ഒന്നരലക്ഷത്തിന്റെ അംബാസിഡര്‍ കാറുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 42,61,562 രൂപയുടെ ആസ്തിയും നാലു ലക്ഷം രൂപ വിലവരുന്ന ഇന്‍ഡിക്ക കാറുമുണ്ട്. തിങ്കളാഴ്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം എസ്ബിഐയുടെ ഡല്‍ഹി, കണ്ണൂര്‍ ശാഖകളിലും കനറാ ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലുമായി അബ്ദുള്ളക്കുട്ടിക്ക് 99,148 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യ റോസ്നയുടെപേരില്‍ ഇതേ ബാങ്കുകളില്‍ 1,02,623 നിക്ഷേപമുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 1000 രൂപയുടെയും മലബാര്‍ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 10,000 രൂപയുടെയും ഷെയറുണ്ട്. ഭാര്യക്ക് പള്ളിക്കുന്ന് അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 10,461 രൂപയുടെ ഷെയറുണ്ട്. രണ്ടു മക്കളുടെ പേരില്‍ എസ്ബിടി മ്യൂച്വല്‍ ഫണ്ടില്‍ 20,000 രൂപയുണ്ട്. അബ്ദുള്ളക്കുട്ടിയുടെപേരില്‍ എല്‍ഐസിയില്‍ ഒരു ലക്ഷം രൂപയുടെ പോളിസിയും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ 3,72,500 രൂപയുടെ പോളിസിയും ഭാര്യയുടെ പേരില്‍ എല്‍ഐസിയില്‍ മൂന്ന് ലക്ഷത്തിന്റെയും മെറ്റാലൈഫില്‍ 25000 രൂപയുടെയും പോളിസിയുണ്ട്. ഭാര്യക്ക് 66 പവനും മകള്‍ക്ക് മൂന്ന് പവനും സ്വര്‍ണമുണ്ട്. മലപ്പട്ടത്ത് മൂന്ന് ലക്ഷം രൂപ വിലവരുന്ന ഭൂമിയും കൊളച്ചേരിയില്‍ ഒരു ലക്ഷം രൂപ വില വരുന്ന ഭൂമിയും നാറാത്ത് 1,37,700 രൂപ വരുന്ന ഭൂമിയും പള്ളിക്കുന്നില്‍ 75000 രൂപ വിലവരുന്ന ഭൂമിയും പള്ളിക്കുന്നില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. എസ്ബിടിയില്‍ 18 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്. പ്രതിമാസ എംപി പെന്‍ഷന്‍ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തിയിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ കൈവശം 2430 രൂപയും ഭാര്യയുടെ കൈവശം 2700 രൂപയുമാണുള്ളത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ സുരേന്ദ്രനാണ് അബ്ദുള്ളക്കുട്ടിയുടെ ഡമ്മി സ്ഥാനാര്‍ഥി. മണ്ഡലം പുനര്‍നിര്‍വചനവുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയിലെ ക്രമനമ്പറില്‍ വന്ന മാറ്റം നാമനിര്‍ദേശപത്രിക സമര്‍പ്പണം അര മണിക്കൂറോളം വൈകാന്‍ കാരണമായി. പഴയ നമ്പറും പുതിയ നമ്പറും എഴുതിയാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. സി ടി അഹമ്മദലി, കെ സി ജോസഫ് എംഎല്‍എ, എം കെ രാഘവന്‍ എംപി, കെ സുധാകരന്‍ എംപി തുടങ്ങിയവരോടൊപ്പം എത്തിയാണ് എഡിഎം വി കുഞ്ഞികൃഷ്ണന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.
കണ്ണൂര്‍: എ പി അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്രമോഡി പ്രേമം വീണ്ടും വിവാദമാവുന്നു. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോഡിപ്രേമം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയശേഷം, യുഡിഎഫ് സ്ഥാനാര്‍ഥിയായതിനാല്‍ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന നിലപാടില്‍ മാറ്റമുണ്ടോ എന്നായിരുന്നു ചോദ്യം. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കേരളം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കണ്ടുപഠിക്കണം; അത് മാതൃകയാക്കണം എന്നാണ് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. ഗുജറാത്തില്‍ മതന്യൂനപക്ഷങ്ങളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാട് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

3 comments:
2004ല്‍ 4 ലക്ഷം ഇപ്പോള്‍ 42 ലക്ഷം : അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ പത്തിരട്ടിയിലേറെ വര്‍ധന.. മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.
കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ അഞ്ചുവര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വര്‍ധന. 2004ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിലെ വന്‍വര്‍ധന വെളിപ്പെടുന്നത്. 2004ല്‍ 4,13,365 രൂപയുടെ ആസ്തിയും ഒന്നരലക്ഷത്തിന്റെ അംബാസിഡര്‍ കാറുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 42,61,562 രൂപയുടെ ആസ്തിയും നാലു ലക്ഷം രൂപ വിലവരുന്ന ഇന്‍ഡിക്ക കാറുമുണ്ട്.
സത്യം പറഞ്ഞാല്‍ CPM വിട്ടപ്പോള്‍ ആളു നന്നായി, ആള്‍ക്ക് കാശായി.
ഗുണപാടം- നന്നാവണമെന്ന് ആഗ്രഹമുള്ളവര്‍ CPM വിട്ട് പുറത്ത് വരുക.
Mr Narayanan dont you have shame to blabber like this. Abdulla kutty left LDF 6 months back. Untill that time he was in LDF so from 2004 to 2009 accumulated this money and that a normal person will not find anything wrong in it. So he got this money when he is in LDF
Post a Comment