വയലാര്‍ രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി
ആലപ്പുഴ: പുന്നപ്ര വയലാര്‍ 63-ാം വാര്‍ഷിക വാരാചരണത്തോടനുബന്ധിച്ച് വയലാര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് ആയിരങ്ങള്‍ പുഷ്പാര്‍ച്ച നടത്തി. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചൊവ്വാഴ്ച സിപിഐ എം - സിപിഐ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണത്തിന് തുടക്കമായത്. രക്തസാക്ഷി നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ സഹായത്തോടെ റിലേ ആയി കൊണ്ടുവന്നു. വലിയ ചുടുകാട്ടില്‍ പുന്നപ്ര വയലാര്‍ സമര നായകന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും മേനോശേരിയ്യി സമര സേനാനി കെ വി തങ്കപ്പനും ദീപശിഖ കൊളുത്തി അത്ലീറ്റുകള്‍ക്ക് കൈമാറി. 11ഓടെ ഇരു റിലേകളും വയലാര്‍ മണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ രക്തസാക്ഷി നഗറില്‍ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനയിലാണ് വയലാര്‍ രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച് നാടും നഗരവും രണസ്മരണ പുതുക്കിയത്. പുഷ്പാര്‍ച്ചനയില്‍ ആയിരക്കണക്കിന് ആളുകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തി പങ്കെടുത്തു.
1 comment:

Post a Comment