Wednesday, October 14, 2009

മാധ്യമ വിചിന്തനം


മാധ്യമ വിചിന്തനം.


സുകുമാര് അഴീക്കോട്

ഈ ആഴ്ചക്കുറിപ്പിന് 'പത്രത്തിന്റെ അസത്യക്രീഡ' എന്ന ശീര്ഷകം കൊടുക്കണമെന്നാണ് ഞാന് ആദ്യം കരുതിയത്. 21 വര്ഷംമുമ്പ് ഞാന് ഒരു ഓണപ്പതിപ്പില് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് അതായിരുന്നു. അതേ വിഷയത്തെപ്പറ്റി ഈ വര്ഷത്തിലും എഴുതേണ്ടിവന്നല്ലോ എന്നോര്ക്കുമ്പോള് ദുഃഖം തോന്നുന്നു. മാധ്യമങ്ങളെപ്പറ്റി ഒരുപാട് വിചാരങ്ങള് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അസത്യക്രീഡാ ലോലുപമായ ഇന്നത്തെ മാധ്യമ പ്രവര്ത്തനത്തെപ്പറ്റി കുറേക്കൂടി ആഴത്തില് ചിന്തിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് 'മാധ്യമവിചിന്തനം' എന്ന തലവാചകം സ്വീകരിച്ചത്. നമുക്ക് 'ത്രം' എന്ന അക്ഷരത്തില് അവസാനിക്കുന്ന രണ്ട് ഇന്ദ്രിയങ്ങള് ഉണ്ടല്ലോ- നേത്രം, ശ്രോത്രം എന്നിവ. സമൂഹത്തിന്റെ കണ്ണും ചെവിയുമായിരിക്കണം പത്രം എന്നാണ് പഴയ പ്രബന്ധത്തില് ഞാന് വാദിച്ചത്. പത്രം എന്ന വാക്ക് 'പവിത്രം' എന്ന വാക്കിനോട് ഒട്ടിപ്പിടിച്ചു നില്ക്കുന്നുവെന്ന് പത്രക്കാരും വായനക്കാരും എല്ലാം മറന്നുപോയ മട്ടുണ്ട് ഇന്നത്തെ പോക്കില്. പത്രം പവിത്രമായി നിലനില്ക്കണമെങ്കില് അത് സമൂഹത്തിന്റെ നേത്രവും ശ്രോത്രവുമായി പ്രവര്ത്തിക്കണം. സമൂഹത്തിന് ലോകത്തെമ്പാടും നടക്കുന്ന സംഭവങ്ങള് എല്ലാം സ്വന്തം കണ്ണുകൊണ്ട് കാണാനും സ്വന്തം ചെവികൊണ്ട് കേള്ക്കാനും കഴിയാത്തതുകൊണ്ട് വിശ്വാസപൂര്വം ഒരാളെ തന്റെ കണ്ണും കാതുമായി പ്രവര്ത്തിക്കാന് ഏല്പ്പിക്കുന്നു. അയാളാണ് പത്രപ്രവര്ത്തകന് എന്ന റിപ്പോര്ട്ടര്. അന്ധനായ ധൃതരാഷ്ട്രരുടെ സഞ്ജയന്! അതുകൊണ്ട് മാധ്യമസ്വാതന്ത്യ്രം എന്നു പറയുമ്പോള് സമൂഹത്തിന്റെ കണ്ണും ചെവിയും മൂടി വേറെ കണ്ണും ചെവിയും ഉപയോഗിക്കുന്ന സ്ഥിതിവിശേഷം പാടില്ല എന്നാണര്ഥം. സമൂഹത്തിനാണ് സ്വാതന്ത്യ്രം ഉള്ളത്. ഈ സ്വാതന്ത്യ്രം പത്രപ്രവര്ത്തകന് മാത്രം ഉള്ളതല്ല. പറയാനുള്ളത് പറയാന് ഇന്ത്യക്കാരനായ ഏത് പൌരനും ഭരണഘടനപ്രകാരം (19, 1, എ) അധികാരവും അവകാശവും ഉണ്ട്. മാധ്യമ സ്വാതന്ത്യ്രം എന്ന വേറിട്ടൊരു സ്വാതന്ത്യ്രമില്ല. ഈ ആശയപ്രകടന സ്വാതന്ത്യ്രത്തെ ഗവമെന്റും മാര്ക്സിസ്റ് കക്ഷിയും നിയന്ത്രിക്കാനും തടയാനും ശ്രമിക്കുന്നുവെന്ന് ഇന്നത്തെ പത്രക്കാരുടെയും അവരുടെ രക്ഷകരായി വേഷം കെട്ടിക്കഴിയുന്നവരുടെയും മുറവിളി നാടാകെ മുഴങ്ങുന്നു. ഇവരോട് തുടക്കത്തിലേ ഒരു ചോദ്യം ചോദിക്കട്ടെ- മാധ്യമങ്ങളെ വിമര്ശിക്കാന് പാടില്ലേ? അഥവാ മാധ്യമങ്ങളെ വിമര്ശിച്ചാല് അത് മാധ്യമ നിയന്ത്രണമാണോ? അല്ലെങ്കില്, മാധ്യമങ്ങളെ വിമര്ശിക്കാനുള്ള സ്വാതന്ത്യ്രം മാര്ക്സിസ്റ് നേതാക്കള്ക്ക് അവകാശപ്പെട്ടതല്ലേ? മാധ്യമങ്ങള് അത് തടയാമോ? വിമര്ശിച്ചുകൂടെന്ന് പറയുന്നത് ഏത് വകുപ്പനുസരിച്ചാണ്? ഇവിടെ മാധ്യമങ്ങള് വാര്ത്തകള് വളയ്ക്കുകയും ഒടിക്കുകയും ചെയ്യുന്നുവെന്നും വാര്ത്ത വ്യാജമായി മാറുന്നുവെന്നും രാഷ്ട്രീയപക്ഷപാതംകൊണ്ട് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയെ നിരന്തരം കുറ്റപ്പെടുത്തുകയും വഷളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് പത്രധര്മമല്ല എന്നേ പറയുന്നുള്ളൂ. വിമര്ശം സ്വയം നേരിടാന് സഹിഷ്ണുതയില്ലാത്തവര് മാധ്യമസ്വാതന്ത്യ്രത്തെപ്പറ്റി പറയാന് യോഗ്യരല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളും ചുവടെ വരുന്ന രണ്ടു മൂന്നു പത്രങ്ങളും മേല്പ്പറഞ്ഞ 'അസത്യക്രീഡ' നടത്തിക്കൊണ്ടിരിക്കുന്നതില് അതിവിദഗ്ധരാണ്. ഈ സ്പഷ്ടമായ ചീത്തപ്രവണത കണ്ടിട്ടാണ് 'മാധ്യമ സിന്ഡിക്കറ്റ്' എന്ന പ്രയോഗം ഉണ്ടായത്. പ്രത്യക്ഷമായ ഒരു ഉന്നത്തോടെ കൂട്ടായി പ്രവര്ത്തിക്കുന്നവരെയാണ് സിന്ഡിക്കറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ സമാനമായ ഒരു ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പത്രങ്ങള് പ്രവര്ത്തിച്ചുവരുന്നതിനെ അപഹസിക്കാന് ഉദ്ദേശിച്ചുള്ള ഒരു ആലങ്കാരിക പ്രയോഗമാണ് മാധ്യമ സിന്ഡിക്കറ്റ്. ഈ വിമര്ശം നേരിടുന്നതിന് പകരം 'മാധ്യമ സ്വാതന്ത്യ്രം സംഹരിക്കപ്പെടുന്നു' എന്ന് അലമുറയിടുന്നത് കുറ്റം സമ്മതിക്കുന്ന ഏര്പ്പാടാണ്. പത്രസ്വാതന്ത്യ്രം സ്വാതന്ത്യ്രാനന്തര ഘട്ടത്തില് വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ഇന്ദിരയെ അനുകൂലിച്ച കോഗ്രസ് ഇന്ന് മാധ്യമ സ്വാതന്ത്യ്രമില്ലെങ്കില് ജനാധിപത്യമില്ല എന്ന മട്ടില് പ്രസംഗിച്ചു നടക്കുന്നു. ജനം എല്ലാം മറക്കുന്നു. കാവല്ക്കാരന് ആര് കാവല് നില്ക്കും എന്ന് ബൈബിളില് ഒരു ചോദ്യമുണ്ട്. മാധ്യമങ്ങള് കാവല്ക്കാര് തന്നെ; ജനപ്രതിനിധിസഭകളും കാവല്ക്കാര്തന്നെ, കോടതിയും കാവല്ക്കാര്തന്നെ- പക്ഷേ ഇവര്ക്കെല്ലാം കാവല് നില്ക്കാന് ഒരു ശക്തിയുണ്ട്. അതാണ് ജനങ്ങള്. അവര് കാവല്ക്കാരുടെ കുറ്റങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടും. അപ്പോള് 'ഞങ്ങള് കാവല്ക്കാരാണ്' എന്നുപറഞ്ഞ് രക്ഷപ്പെടാന് ശ്രമിക്കരുത്. ഇപ്പോള് കേരളത്തില് മാധ്യമ സ്വാതന്ത്യ്രത്തിന് ഒരാപത്തും ഇല്ല. പക്ഷേ, നേരത്തേതന്നെ മാധ്യമപ്രവര്ത്തകര് നിയന്ത്രിക്കപ്പെട്ടിട്ടുള്ളത് അവര് എന്തുകൊണ്ടാണ് സഹിക്കുകയും മൂടിവയ്ക്കുകയും ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. മാധ്യമ സ്വാതന്ത്യ്രത്തിന്റെ വക്താക്കള് ഈ ചോദ്യം കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തില് ഏത് പത്രത്തിലാണ് പത്രപ്രവര്ത്തകര്ക്ക് സ്വാതന്ത്യ്രം പൂര്ണമായുള്ളത്. പത്രത്തില് വരുന്ന വാര്ത്തകളുടെ സ്വഭാവവും അവയുടെ ആവിഷ്കരണത്തിന്റെ ശൈലിയും പത്രത്തില് പ്രതിഫലിക്കുന്ന കാഴ്ചപ്പാടും ചിന്താഗതിയും പത്രപ്രവര്ത്തകരുടേതാണോ? വലിയ പാരമ്പര്യങ്ങളും അതിപ്രചാരവും ഉള്ള പത്രങ്ങളുടെ സ്വാതന്ത്യ്രം എന്ന് പറയുന്നത് പത്ര ഉടമയുടെ സ്വാതന്ത്യ്രമാണ്. പത്ര പ്രവര്ത്തകരുടെ സ്വാതന്ത്യ്രമല്ല. പത്രപ്രവര്ത്തകന് സ്വാതന്ത്യ്രം കൊടുത്ത ഒരു പത്ര ഉടമയെ മാത്രമേ കേരളം കണ്ടിട്ടുള്ളു-വക്കം അബ്ദുള് ഖാദര് മൌലവി. അദ്ദേഹം ഇല്ലായിരുന്നെങ്കില് ഇന്നറിയുന്ന ധീരനായ പത്രാധിപര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഇതിനിടെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ചോദിച്ചത്, അതുപോലെയൊരു പത്ര ഉടമ ഇന്ന് മലയാളത്തിലുണ്ടോ എന്ന്. ഇന്നോളം ഇവിടത്തെ മാധ്യമസ്വാതന്ത്യ്ര ഘോഷകര് ആരും ആ ചോദ്യം കേട്ടതായി ഭാവിച്ചിട്ടില്ല. ഉത്തരം പറയാനാവാത്ത ചോദ്യം നേരിടേണ്ടി വരുമ്പോള് ഏറ്റവും നല്ല ഉപായം അത് കേട്ടില്ലെന്നു നടിക്കലാണ്. തങ്ങളുടെ ശമ്പളം തരുന്നവരുടെ അഭിപ്രായത്തിനനുസരിച്ച് പത്രം നടത്തുന്ന ജേര്ണലിസ്റുകള് തങ്ങളുടെ സ്വാതന്ത്യ്രം അവിടെ അടിയറ വച്ചില്ലേ. മാധ്യമ പാരതന്ത്യ്രത്തില് സുഖിച്ചു കഴിയുന്ന ഇക്കൂട്ടര് സങ്കല്പ്പസൃഷ്ടിയായ ഒരു മാധ്യമ സ്വാതന്ത്യ്ര നിഷേധത്തെപ്പറ്റി ബഹളമുണ്ടാക്കി തടി രക്ഷിക്കുകയാണ്. മാധ്യമ സ്വാതന്ത്യ്രത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന ഒരു പത്രം ഈ ലേഖകനെപ്പറ്റി 'ഒരു രാഷ്ട്രീയ നേതാവിന്റെ ശമ്പളം പറ്റി കഴിയുന്ന അഴീക്കോട്' എന്ന താഴേക്കിടക്കാരനായ ഒരു യൂത്ത് കോഗ്രസുകാരന്റെ പ്രസ്താവന തങ്ങളുടെ പത്രത്തില് പ്രസിദ്ധീകരിച്ചല്ലോ. ആ പത്രത്തിലെ പ്രവര്ത്തകര് ഈ ആക്ഷേപം വിശ്വസിക്കുന്നവരാകാന് തരമില്ല. ആ യൂത്ത്കോഗ്രസുകാരന്തന്നെ ആ പ്രസ്താവന പിന്വലിച്ചത് അവര്ക്ക് പിന്നീട് പ്രസിദ്ധീകരിക്കേണ്ടി വന്നു. ശമ്പളം തരുന്നവര്ക്കുവേണ്ടി സ്വന്തം അഭിപ്രായത്തെ ഞെരിച്ചുകൊണ്ട് പത്രപ്രവര്ത്തനം നടത്തുന്നവര്, ഇന്നോളം ഒരുവന്റെ ഒരു പൈസപോലും പറ്റാതെ സ്വാഭിപ്രായം തുറന്നുപറയുന്നത് ശീലമാക്കിയ ഒരാളെപ്പറ്റി 'ശമ്പളം പറ്റുന്ന' എന്ന് എഴുതിപ്പിടിപ്പിച്ചത് ഇവരുടെ മാധ്യമ സ്വാതന്ത്യ്രത്തിന്റെ നല്ല ഉദാഹരണമാണ്. സോവിയറ്റ് യൂണിയനില് മുമ്പുണ്ടായിരുന്ന രണ്ടു പത്രങ്ങള്, ഒന്ന് 'പ്രവ്ദ'യും മറ്റേത് 'ഇസ്വെസ്റ്റിയ'യും ആയിരുന്നു. അവയുടെ അര്ഥം സത്യം എന്നും വാര്ത്ത എന്നും ആണ്. അമേരിക്കക്കാര്ക്ക് തമാശയായിരുന്നു ഈ പേരുകള്. തങ്ങളുടെ പത്രങ്ങളില് എത്രമാത്രം ശുദ്ധമായ സത്യവും വാര്ത്തയും ഉണ്ടെന്ന് കേരള പത്രപ്രവര്ത്തക സമൂഹം പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ മാധ്യമലോകം ഇടയ്ക്കിടെ വായിക്കേണ്ട ഒരു കൃതിയാണ് സെബാസ്റ്യന് പോള് രചിച്ച 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പുസ്തകം. ഞാന് മേലേ എഴുതിയ വിമര്ശങ്ങളെല്ലാം ആ പുസ്തകത്തിലും ശക്തിയായി പ്രതിധ്വനിക്കുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളുടെ വാര്ത്താവിഷ്കാര രീതി തിരുത്തേണ്ടതാണെന്ന വിമര്ശത്തെ ഇതിനിടെ അദ്ദേഹം എതിര്ത്തതുകണ്ട് അത്ഭുതപ്പെട്ടുപോയി ഈ ലേഖകന്. (ആ പുസ്തകത്തെ ഈ കോളത്തിലൂടെ ഞാന് നിരൂപണം ചെയ്തിട്ടുമുണ്ട്). ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായം ശരിയാണെങ്കില് ആ പുസ്തകം പിന്വലിക്കേണ്ടി വന്നേക്കാം. 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന മനോഭാവം മാധ്യമക്കാര്ക്ക് പാടില്ലെന്നാണ് പുസ്തകത്തിന്റെ സന്ദേശം. അല്ലെങ്കില് ആ തലക്കെട്ടുതന്നെ ഉപേക്ഷിക്കേണ്ടിവരും. പിലാത്തോസുമാരാകരുത് എന്നേ ഇവിടത്തെ മാധ്യമവിമര്ശകര് പറയുന്നുള്ളു. ഇന്നത്തെ മാധ്യമലേഖകരെ താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ട് സാങ്കല്പ്പിക ചോദ്യങ്ങള് ഗ്രന്ഥകാരന് ചോദിക്കുന്നുണ്ട്- 1. ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുണ്ടാക്കലും ഇന്നത്തെ പത്രപ്രവര്ത്തകരാണ് റിപ്പോര്ട്ട് ചെയ്തതെങ്കില് എങ്ങനെയിരിക്കും? 2. ക്രിസ്തുവിന്റെ സുവിശേഷങ്ങള് റിപ്പോര്ട്ട് ചെയ്തത് ഇവരാണെങ്കില് ക്രിസ്തു ബാക്കിയുണ്ടാകുമോ? മാധ്യമങ്ങളെ വിമര്ശിച്ച മാര്ക്സിസ്റ് നേതാവ് ഏതോ 'ഉപജാപകവൃന്ദ'ത്താല് വലയം ചെയ്യപ്പെട്ടതുകൊണ്ടാണത്രേ ഈ വിമര്ശം നടത്തുന്നത്. തന്റെ പുസ്തകത്തില് മാധ്യമവിമര്ശം നടത്തിയത് ഉപജാപകവൃന്ദം വലയം ചെയ്തതുകൊണ്ടാണെന്ന് സമ്മതിച്ചിട്ടു മതിയായിരുന്നു ഈ ആരോപണം. അവനവന് ചെയ്തത് മറ്റൊരാള് ചെയ്തുപോയാല് ആദ്യത്തേത് ശരിയും മറ്റേത് തെറ്റും ആകുന്നതെങ്ങനെ എന്ന് എന്റെ മാന്യമിത്രം വിവരിച്ചു തരാതിരിക്കില്ല എന്നാണെന്റെ വിശ്വാസം! വലിയൊരു മൂല്യച്യുതിയുടെ വക്കത്താണ് ഇന്ന് നമ്മുടെ പത്രലോകം. ദേശീയമോ മാനവികമോ തൊഴില് സംബന്ധിയോ ആയ ഉയര്ന്ന ആകാശങ്ങളിലേക്ക് കണ്ണയക്കാതെ താഴെ ഇഴഞ്ഞുപോകുന്നവരാണ് ഇവര്. 'ഞാനെഴുതിയത് എഴുതി' എന്ന വാശിയില് കഴിയുന്ന പിലാത്തോസിനെ വെല്ലുന്ന ഇവര് 'ഇനിയും ഇങ്ങനെയേ എഴുതുകയുള്ളു' എന്ന് ശാഠ്യം പിടിക്കുന്നവര്കൂടിയാണ്. ഇവര്ക്ക് പക്വതയും ആദര്ശമഹിമയും ഏറിവരുമ്പോള് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതമേഖലകള് വളരെയേറെ സമ്പുഷ്ടമാകാതിരിക്കില്ല. അപക്വതയും ആദര്ശ ദാരിദ്യ്രവുംകൊണ്ട് പത്രപ്രവര്ത്തനം നടത്തുമ്പോള് വന്നുചേരുന്ന ആഭാസങ്ങള്ക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്കൊണ്ട് തെളിയിക്കാന് മുതിരട്ടെ. 1. ഒക്ടോബര് ആറാം തീയതി വടക്കുവച്ച് കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടന'ത്തിന്റെ സംസ്കൃത വിവര്ത്തനം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള സാഹിത്യത്തിലെ അസാധാരണമായ ഒരു സംഭവമാണ് അന്നവിടെ നടന്നത്. സംസ്കൃതത്തില്നിന്നുള്ള തര്ജമകളുടെ പെരുവെള്ളത്തില് കൈരളി കിടന്നു കഴിയുമ്പോള് സംസ്കൃതത്തിന് മലയാളം ഒരു ഗദ്യകൃതി തര്ജമയിലൂടെ സംഭാവന ചെയ്യുന്നത് ചരിത്രപ്രാധാന്യമുള്ള ഒരു കടപ്പാട് വീട്ടലാണ്. ആ സംഭവം ഒരു സാധാരണ പ്രാദേശിക വാര്ത്തപോലെ നിസ്സാരീകരിച്ചവരുടെ മാധ്യമലോകം. സ്ഥലം മുഴുവന് പോയത് പോള്വധം, കോടാലി ശ്രീധരന് തുടങ്ങി അസംഖ്യം നിത്യഹരിത വിഷയങ്ങളുള്ളപ്പോള് ഏത് കുട്ടികൃഷ്ണമാരാര്, എന്ത് ഭാരതപര്യടനം. മാതൃഭൂമിക്കുപോലും ആ വാര്ത്ത കേരളം മുഴുവന് ഒരു സിങ്കിള് കോളത്തിലെങ്കിലും എത്തിക്കണമെന്ന് തോന്നിയില്ല! വെറുമൊരു പ്രൂഫ് റീഡറായ കുട്ടികൃഷ്ണമാരാരെ ഇന്നത്തെ വന്ശമ്പളക്കാരായ മാധ്യമപ്രവര്ത്തക ശ്രേഷ്ഠര്ക്ക് കണ്ണില് പിടിക്കുകയില്ല. പക്ഷേ, മലയാള സാഹിത്യചരിത്രത്തിലെ അനശ്വര ദീപ്തിയായ ആ വിമര്ശകനെപ്പോലൊരാള് 'മാതൃഭൂമി'യില് ഉണ്ടായിരുന്നുവെന്നത് ആ പത്രത്തിന്റെ അവിസ്മരണീയ മാഹാത്മ്യങ്ങളില് ഒന്നാണെന്ന് അവരോടു പറഞ്ഞിട്ട് ഫലമുണ്ടാകുമോ? ഒക്ടോബര് ഏഴിന് ശ്രീശങ്കര സംസ്കൃത സര്വകലാശാലയില് സ്വാമി അഗ്നിവേശ് നവോത്ഥാന പഠനത്തിനുള്ള ഒരു ഡിപ്പാര്ട്മെന്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇന്ത്യയില് ഇന്നുള്ള പ്രതികരണ പ്രതിഭകളില് മുമ്പനും നൊബേല് സമ്മാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയ വ്യക്തിയുമാണ്. കേരളത്തില് അടുത്തൊന്നും വന്നിട്ടില്ല. പക്ഷേ, ആ വാര്ത്തയും 'ഭാരതപര്യടനം' പോലെ തമസ്കരിക്കപ്പെട്ടു. പിറ്റേന്ന് രാഹുല്ഗാന്ധി എന്നൊരു ചെറുപ്പക്കാരനായ കോഗ്രസുകാരന് വന്ന് ചില കലാലയങ്ങളില് പോയതിന്റെ 'ത്രില്' അടിച്ച് പത്രപ്രവര്ത്തകര് എഴുതിക്കൂട്ടിയ 'പൈചില്യ'ങ്ങള് (സഞ്ജയന്റെ ശൈലിയാണ്) തൊണ്ടയില് ഉരുണ്ടുകളിക്കുന്നു!. തങ്ങള്മാത്രം ശരിയെന്നും തങ്ങള് എഴുതിയത് എഴുതിയതുതന്നെയെന്നും അഭിപ്രായസ്വാതന്ത്യ്രം തങ്ങള്ക്കുമാത്രമുള്ള അവകാശമാണെന്നും തങ്ങള് വിമര്ശത്തിന് അതീതരാണെന്നും വിശ്വസിക്കുന്ന ഒരു മാധ്യമലോകം തങ്ങള്ക്ക് ഈ നാട്ടിലെ ജനങ്ങള് ചരിത്രം പണയംവച്ചിരിക്കയാണെന്നുകൂടി വിശ്വസിക്കരുതേ എന്ന് പറഞ്ഞുനിര്ത്തട്ടെ!

1 comment:

ജനശബ്ദം said...

മാധ്യമ വിചിന്തനം
സുകുമാര് അഴീക്കോട്

ഈ ആഴ്ചക്കുറിപ്പിന് 'പത്രത്തിന്റെ അസത്യക്രീഡ' എന്ന ശീര്ഷകം കൊടുക്കണമെന്നാണ് ഞാന് ആദ്യം കരുതിയത്. 21 വര്ഷംമുമ്പ് ഞാന് ഒരു ഓണപ്പതിപ്പില് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട് അതായിരുന്നു. അതേ വിഷയത്തെപ്പറ്റി ഈ വര്ഷത്തിലും എഴുതേണ്ടിവന്നല്ലോ എന്നോര്ക്കുമ്പോള് ദുഃഖം തോന്നുന്നു. മാധ്യമങ്ങളെപ്പറ്റി ഒരുപാട് വിചാരങ്ങള് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അസത്യക്രീഡാ ലോലുപമായ ഇന്നത്തെ മാധ്യമ പ്രവര്ത്തനത്തെപ്പറ്റി കുറേക്കൂടി ആഴത്തില് ചിന്തിക്കേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് 'മാധ്യമവിചിന്തനം' എന്ന തലവാചകം സ്വീകരിച്ചത്. നമുക്ക് 'ത്രം' എന്ന അക്ഷരത്തില് അവസാനിക്കുന്ന രണ്ട് ഇന്ദ്രിയങ്ങള് ഉണ്ടല്ലോ- നേത്രം, ശ്രോത്രം എന്നിവ. സമൂഹത്തിന്റെ കണ്ണും ചെവിയുമായിരിക്കണം പത്രം എന്നാണ് പഴയ പ്രബന്ധത്തില് ഞാന് വാദിച്ചത്. പത്രം എന്ന വാക്ക് 'പവിത്രം' എന്ന വാക്കിനോട് ഒട്ടിപ്പിടിച്ചു നില്ക്കുന്നുവെന്ന് പത്രക്കാരും വായനക്കാരും എല്ലാം മറന്നുപോയ മട്ടുണ്ട് ഇന്നത്തെ പോക്കില്. പത്രം പവിത്രമായി നിലനില്ക്കണമെങ്കില് അത് സമൂഹത്തിന്റെ നേത്രവും ശ്രോത്രവുമായി പ്രവര്ത്തിക്കണം. സമൂഹത്തിന് ലോകത്തെമ്പാടും നടക്കുന്ന സംഭവങ്ങള് എല്ലാം സ്വന്തം കണ്ണുകൊണ്ട് കാണാനും സ്വന്തം ചെവികൊണ്ട് കേള്ക്കാനും കഴിയാത്തതുകൊണ്ട് വിശ്വാസപൂര്വം ഒരാളെ തന്റെ കണ്ണും കാതുമായി പ്രവര്ത്തിക്കാന് ഏല്പ്പിക്കുന്നു. അയാളാണ് പത്രപ്രവര്ത്തകന് എന്ന റിപ്പോര്ട്ടര്. അന്ധനായ ധൃതരാഷ്ട്രരുടെ സഞ്ജയന്! അതുകൊണ്ട് മാധ്യമസ്വാതന്ത്യ്രം എന്നു പറയുമ്പോള് സമൂഹത്തിന്റെ കണ്ണും ചെവിയും മൂടി വേറെ കണ്ണും ചെവിയും ഉപയോഗിക്കുന്ന സ്ഥിതിവിശേഷം പാടില്ല എന്നാണര്ഥം. സമൂഹത്തിനാണ് സ്വാതന്ത്യ്രം ഉള്ളത്. ഈ സ്വാതന്ത്യ്രം പത്രപ്രവര്ത്തകന് മാത്രം ഉള്ളതല്ല. പറയാനുള്ളത് പറയാന് ഇന്ത്യക്കാരനായ ഏത് പൌരനും ഭരണഘടനപ്രകാരം (19, 1, എ) അധികാരവും അവകാശവും ഉണ്ട്. മാധ്യമ സ്വാതന്ത്യ്രം എന്ന വേറിട്ടൊരു സ്വാതന്ത്യ്രമില്ല. ഈ ആശയപ്രകടന സ്വാതന്ത്യ്രത്തെ ഗവമെന്റും മാര്ക്സിസ്റ് കക്ഷിയും നിയന്ത്രിക്കാനും തടയാനും ശ്രമിക്കുന്നുവെന്ന് ഇന്നത്തെ പത്രക്കാരുടെയും അവരുടെ രക്ഷകരായി വേഷം കെട്ടിക്കഴിയുന്നവരുടെയും മുറവിളി നാടാകെ മുഴങ്ങുന്നു. ഇവരോട് തുടക്കത്തിലേ ഒരു ചോദ്യം ചോദിക്കട്ടെ- മാധ്യമങ്ങളെ വിമര്ശിക്കാന് പാടില്ലേ? അഥവാ മാധ്യമങ്ങളെ വിമര്ശിച്ചാല് അത് മാധ്യമ നിയന്ത്രണമാണോ? അല്ലെങ്കില്, മാധ്യമങ്ങളെ വിമര്ശിക്കാനുള്ള സ്വാതന്ത്യ്രം മാര്ക്സിസ്റ് നേതാക്കള്ക്ക് അവകാശപ്പെട്ടതല്ലേ? മാധ്യമങ്ങള് അത് തടയാമോ? വിമര്ശിച്ചുകൂടെന്ന് പറയുന്നത് ഏത് വകുപ്പനുസരിച്ചാണ്? ഇവിടെ മാധ്യമങ്ങള് വാര്ത്തകള് വളയ്ക്കുകയും ഒടിക്കുകയും ചെയ്യുന്നുവെന്നും വാര്ത്ത വ്യാജമായി മാറുന്നുവെന്നും രാഷ്ട്രീയപക്ഷപാതംകൊണ്ട് ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയെ നിരന്തരം കുറ്റപ്പെടുത്തുകയും വഷളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നത് പത്രധര്മമല്ല എന്നേ പറയുന്നുള്ളൂ. വിമര്ശം സ്വയം നേരിടാന് സഹിഷ്ണുതയില്ലാത്തവര് മാധ്യമസ്വാതന്ത്യ്രത്തെപ്പറ്റി പറയാന് യോഗ്യരല്ല. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളും ചുവടെ വരുന്ന രണ്ടു മൂന്നു പത്രങ്ങളും മേല്പ്പറഞ്ഞ 'അസത്യക്രീഡ' നടത്തിക്കൊണ്ടിരിക്കുന്നതില് അതിവിദഗ്ധരാണ്. ഈ സ്പഷ്ടമായ ചീത്തപ്രവണത കണ്ടിട്ടാണ് 'മാധ്യമ സിന്ഡിക്കറ്റ്' എന്ന പ്രയോഗം ഉണ്ടായത്. പ്രത്യക്ഷമായ ഒരു ഉന്നത്തോടെ കൂട്ടായി പ്രവര്ത്തിക്കുന്നവരെയാണ് സിന്ഡിക്കറ്റ് എന്ന് വിളിക്കുന്നത്. ഇവിടെ സമാനമായ ഒരു ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പത്രങ്ങള് പ്രവര്ത്തിച്ചുവരുന്നതിനെ അപഹസിക്കാന് ഉദ്ദേശിച്ചുള്ള ഒരു ആലങ്കാരിക പ്രയോഗമാണ് മാധ്യമ സിന്ഡിക്കറ്റ്. ഈ വിമര്ശം നേരിടുന്നതിന് പകരം 'മാധ്യമ സ്വാതന്ത്യ്രം സംഹരിക്കപ്പെടുന്നു' എന്ന് അലമുറയിടുന്നത് കുറ്റം സമ്മതിക്കുന്ന ഏര്പ്പാടാണ്. പത്രസ്വാതന്ത്യ്രം സ്വാതന്ത്യ്രാനന്തര ഘട്ടത്തില് വ്യാപകമായി നശിപ്പിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ഇന്ദിരയെ അനുകൂലിച്ച കോഗ്രസ് ഇന്ന് മാധ്യമ സ്വാതന്ത്യ്രമില്ലെങ്കില് ജനാധിപത്യമില്ല എന്ന മട്ടില് പ്രസംഗിച്ചു നടക്കുന്നു. ജനം എല്ലാം മറക്കുന്നു. കാവല്ക്കാരന് ആര് കാവല് നില്ക്കും എന്ന് ബൈബിളില് ഒരു ചോദ്യമുണ്ട്. മാധ്യമങ്ങള് കാവല്ക്കാര് തന്നെ; ജനപ്രതിനിധിസഭകളും കാവല്ക്കാര്തന്നെ, കോടതിയും കാവല്ക്കാര്തന്നെ- പക്ഷേ ഇവര്ക്കെല്ലാം കാവല് നില്ക്കാന് ഒരു ശക്തിയുണ്ട്. അതാണ് ജനങ്ങള്.read..more