രോഗികളുടെ ജീവന്‍ പന്താടുന്ന സമരം അവസാനിപ്പിക്കണം: സിപിഐ എം .
തിരു: ഗവ. മെഡിക്കല്‍ കോളേജുകളിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാലസമരം രോഗികളുടെ ജീവന്‍ പന്താടുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. വിവേകരഹിതമായ സമരത്തില്‍നിന്ന് ഡോക്ടര്‍മാര്‍ ഉടന്‍ പിന്മാറണമെന്ന് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്വകാര്യ പ്രാക്ടീസ് കൂടിയേതീരൂ എന്ന് ശഠിക്കുന്ന ചെറുന്യൂനപക്ഷത്തിന്റെ താല്‍പ്പര്യപ്രകാരം ഡോക്ടര്‍മാരുടെ സംഘടനാനേതൃത്വം ആഹ്വാനംചെയ്തതാണ് സമരം. ഇതില്‍ നിന്ന് വലിയവിഭാഗം ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് നല്ല കാര്യമാണ്. അസോസിയേഷന്‍ നേതൃത്വത്തെ കൂടെനിര്‍ത്തി സ്വകാര്യ പ്രാക്ടീസ് ലോബി ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച തുടങ്ങിയ സമരം രോഗികളെ ബുദ്ധിമുട്ടിക്കും. പേവാര്‍ഡ് ബഹിഷ്കരണവും ഇന്ത്യന്‍ മെഡിക്കല്‍ കൌസിലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ നിസ്സഹകരണവും മെഡിക്കല്‍ ബോര്‍ഡുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും അവിവേകമാണ്. ജൂലൈ രണ്ടിന് ആരംഭിച്ച സമരം ശമ്പളപരിഷ്കരണത്തെത്തുടര്‍ന്ന് പിന്‍വലിച്ചതായിരുന്നു. അന്നത്തെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഒക്ടോബര്‍ ഒന്നിന് സംഘടനാനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതാണ്. മൂന്ന് നിയമസഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് വോട്ടെടുപ്പിനുശേഷമേ അപാകതകള്‍ പരിഹരിച്ചുള്ള ഉത്തരവും മറ്റു വിഷയങ്ങളില്‍ ചര്‍ച്ചയും നടത്താന്‍ കഴിയൂ എന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയതാണ്. ഇത് മുഖവിലയ്ക്കെടുക്കാതെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയുടെയും മെഡിക്കല്‍കോളേജ് ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമരവുമായി ഒരുവിഭാഗം ഡോക്ടര്‍മാര്‍ രംഗത്തുവന്നിരിക്കുന്നത് നിരുത്തരവാദപരമാണ്. ഉത്തരവാദിത്തബോധം പുലര്‍ത്താത്ത സംഘടനാനേതൃത്വമാണ് ഇതിന് സമാധാനം പറയേണ്ടത്. അക്കാദമിക് നിലവാരവും ഗവേഷണവും ചികിത്സാസേവനവും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. ഈ തീരുമാനത്തിനൊപ്പം മെച്ചപ്പെട്ട നോ പ്രാക്ടീസിങ് അലവന്‍സും അനുവദിച്ചു. അടിസ്ഥാനശമ്പളത്തിന്റെ 25 ശതമാനവും പേഷ്യന്റ് കെയര്‍ അലവന്‍സായി 15 ശതമാനവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. ഇതിന്റെ ഫലമായി ഡോക്ടര്‍മാരുടെ വേതനം ഇരട്ടിയിലധികമായി. 100 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടായത്. വീടുകളിലെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതുകൊണ്ട് സാധാരണക്കാര്‍ക്ക് നല്ല ഡോക്ടര്‍മാരുടെ സേവനം ആശുപത്രി സമയത്തിനുശേഷം കിട്ടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ആശുപത്രിസമയത്തിനുശേഷം പ്രാക്ടീസ് നടത്താന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്കുവേണ്ടി മെഡിക്കല്‍കോളേജ് ആശുപത്രികളില്‍തന്നെ പ്രത്യേക പരിശോധനാസമയം അനുവദിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ വന്നിരുന്നു. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ആര്‍സിസി തുടങ്ങിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നേരത്തേതന്നെ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം കിട്ടാതെവരുന്നില്ല. ഇത്തരം വസ്തുതകളെല്ലാം കണക്കിലെടുത്ത് അഞ്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം നടപ്പാക്കുന്നതിന് ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ് വേണ്ടത്. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യരംഗം രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് മൂന്നരവര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ പ്രാക്ടീസ് വിലക്കിയതിനോടൊപ്പം മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന് ഉപതെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച ആകാമെന്നിരിക്കെ അനവസരത്തില്‍ സമരവുമായി ഇറങ്ങിത്തിരിച്ച മെഡിക്കല്‍കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നടപടി തികഞ്ഞ അരാജകത്വമാണെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി. ജനവികാരം മാനിച്ച് സമരത്തില്‍നിന്ന് പിന്മാറാന്‍ ഡോക്ടര്‍മാരോട് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
2 comments:
രോഗികളുടെ ജീവന്‍ പന്താടുന്ന സമരം അവസാനിപ്പിക്കണം: സിപിഐ എം

I agree with you in this case. Dr who are striking should be treated seriously by Govt and People
Post a Comment