ടി ശിവദാസമേനോന്
കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്ക് നവംബര്‍ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കോഗ്രസ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ്. കാരണം അഞ്ചുവര്‍ഷത്തേക്കാണ് ഈ മണ്ഡലങ്ങളില്‍നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചത്. എന്നാല്‍, ആ മാന്‍ഡേറ്റിനെ അവഗണിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ഇവര്‍ തയ്യാറായത്. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് നടത്തിപ്പിലൂടെ ഖജനാവിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം കോഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ഥികളും പാര്‍ലമെന്റിലേക്ക് പോയ കോഗ്രസുകാരുടെ നോമിനികളാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ എംപിമാരുടെ പ്രതിപുരുഷന്മാരെ നിയമസഭയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോഗ്രസ് നടത്തുന്നത്. ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കേരളീയരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താനാവണം. രാജ്യത്ത് വമ്പിച്ച വിലക്കയറ്റമാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കുത്തകകള്‍ക്ക് ധാന്യങ്ങള്‍ സംഭരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ഉല്‍പ്പാദനത്തിനു മുമ്പുതന്നെ ഉല്‍പ്പന്നത്തിന്റെ അളവ് കണക്കാക്കി അവയ്ക്ക് കുത്തകകള്‍ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു. അവധിവ്യാപാരം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം ഇവ ഊഹക്കച്ചവടത്തിലൂടെ ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ ഉയരുന്നു. വിലക്കയറ്റം രാജ്യത്ത് രൂപപ്പെടുന്നതിനു പിന്നിലുള്ള സുപ്രധാനമായ കാരണം ഇതാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയിരുന്ന പൊതുവിതരണ സംവിധാനത്തെ ഇതോടൊപ്പംതന്നെ ദുര്‍ബലപ്പെടുത്തുന്നു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എഫ്സിഐപോലും പിന്മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില താഴ്ന്നുനില്‍ക്കുമ്പോഴും സ്വകാര്യ പെട്രോളിയം കമ്പനിക്കാരുടെ താല്‍പ്പര്യത്തിന് അനുസൃതമായി വന്‍ വില ചുമത്തുന്ന നിലപാടും തുടരുകയാണ്. ഇതിലൂടെ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ എത്തിച്ചേരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കടത്തുകൂലി ഇനത്തില്‍ വന്‍തുക നല്‍കേണ്ടിവരുന്നു. കേരളത്തിലെ വിലക്കയറ്റത്തിന് ഇതും കാരണമായിത്തീരുന്നു. കേരളത്തിന്റെ റേഷന്‍ വിഹിതത്തിന്റെ കാര്യത്തിലും കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. എപിഎല്‍ ഉപയോക്താക്കള്‍ക്കുള്ള അരിയില്‍ 80 ശതമാനത്തോളം വെട്ടിക്കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ ദേശീയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന ഓണക്കാലത്ത് നമുക്ക് നല്‍കാറുള്ള അധിക ക്വോട്ട ധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്. ബിപിഎല്‍ ലിസ്റ് തന്നെ കേന്ദ്രഗവമെന്റ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിലൂടെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് നഷ്ടപ്പെടുകയാണ്. നികുതിഘടനയിലും സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണവാറന്റായിത്തീര്‍ന്നിരിക്കുന്ന ആസിയന്‍ കരാറുമായി മുന്നോട്ടു പോകാന്‍തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ആനന്ദശര്‍മ തന്നെ ഈ കാര്യം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിപോലും നഷ്ടമാകും. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടുതലായ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ചുങ്കം നീക്കിക്കൊണ്ടും ലഘൂകരിച്ചുകൊണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങള്‍ കടന്നുവരാന്‍ അവസരമുണ്ടാകുന്നതോടെ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുകയും കാര്‍ഷികമേഖല പ്രതിസന്ധിയിലാവുകയുംചെയ്യും. ചില ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. റബറും നാളികേരവും ഈ ലിസ്റിലുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍, കൃത്രിമ റബറും റബര്‍ ഉല്‍പ്പന്നങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നില്ല. പാമോയില്‍ ഇറക്കുമതിക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഈ കരാറിലില്ല. ഫലത്തില്‍ റബറും നാളികേരവും നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ ഒരു ഗുണവും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല എന്നര്‍ഥം. മാത്രമല്ല, ഡല്‍ഹിയില്‍ ആസിയന്‍ രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക സഹകരണക്കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയില്‍ ചില രാജ്യങ്ങള്‍ക്ക് വിപണി അധിഷ്ഠിത പദവി നല്‍കുന്നതിനുള്ള ആലോചന നടക്കുന്നതായും ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതോടെ അവര്‍ക്ക് നെഗറ്റീവ് ലിസ്റ് തന്നെ ബാധകമല്ലാതാകും. നിലവിലുള്ള നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങള്‍തന്നെ വെട്ടിക്കുറയ്ക്കാനും ചര്‍ച്ച നടക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സ്യമേഖലയും ആസിയന്‍ കരാറിന്റെ ഭാഗമായി വറുതിയിലേക്ക് നീങ്ങാന്‍ പോവുകയാണ്. ഇവിടെയും ചില മത്സ്യങ്ങളെ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പാക്കറ്റിലാക്കി അയക്കുന്ന മത്സ്യങ്ങള്‍ ഈ പരിധിയില്‍ വരികയുമില്ല. ഇത്തരത്തില്‍ കടലോര മേഖലയിലെ ജനതയെ ദാരിദ്യ്രത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത് എന്നര്‍ഥം. മനുഷ്യച്ചങ്ങലയിലൂടെയും മറ്റും കേരളം ഉയര്‍ത്തിയ പ്രതിഷേധം തൃണവല്‍ഗണിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍പോലും ഇതിനെ എതിര്‍ത്തിട്ടും കൂടുതല്‍ കടുത്ത നടപടികളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് തുടര്‍നടപടികള്‍ വ്യക്തമാക്കുന്നു. കേരളത്തെ മരുഭൂമിയാക്കാനുള്ള കോഗ്രസിന്റെ നയത്തിനെതിരായുള്ള കേരളത്തിന്റെ പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റണം. ഇന്ത്യയെ ലോക രാഷ്ട്രീയത്തില്‍ത്തന്നെ ശ്രദ്ധേയമായ രാജ്യമാക്കി മാറ്റിയത് വിദേശനയത്തിന്റെ കാര്യത്തില്‍ നാം എടുത്ത ചേരിചേരാനയമായിരുന്നു. ഇത് ഫലത്തില്‍ പലപ്പോഴും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് എത്തുകയുംചെയ്തു. എന്നാല്‍, ഈ നിലപാട് കൈയൊഴിഞ്ഞുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ആണവകരാര്‍. അതിനുശേഷം ഇന്ത്യയുടെ ആയുധശേഖരങ്ങള്‍പോലും അമേരിക്കക്കാര്‍ക്ക് പരിശോധിക്കാനുള്ള അവസരംതന്നെ നല്‍കിക്കൊണ്ട് അമേരിക്കന്‍ വിധേയത്വം ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. ഊര്‍ജക്ഷാമം പരിഹരിക്കാനാണ് ആണവകരാര്‍ എന്നായിരുന്നു യുപിഎയുടെ വാദം. എന്നാല്‍, ഇന്ത്യയിലെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ ഏറ്റവും സഹായകമായ സംവിധാനമായിരുന്നു ഇറാനിലൂടെയുള്ള വാതക പൈപ്പ്ലൈന് പദ്ധതി. എന്നാല്‍, പാകിസ്ഥാന് ആ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉറച്ചുനിന്നപ്പോള്‍ അത്തരമൊരു സമീപനത്തിലേക്ക് ഇന്ത്യാഗവമെന്റ് നീങ്ങിയില്ല. ഇറാന് പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അതില്‍ പങ്കുചേരാന്‍ ഇന്ത്യ താല്‍പ്പര്യം കാണിക്കുന്നില്ല. എന്നാല്‍, ഈ കരാറിലൂടെ ഊര്‍ജക്ഷാമം പരിഹരിക്കാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ ചൈനയെപ്പോലും ഇത്തരമൊരു കരാറിലേക്ക് എത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഊര്‍ജകാര്യത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാതിരിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുയോജ്യമായ വിധത്തിലാണ് ഇറാന് വാതക പൈപ്പ്ലൈനിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിരപരാധികളായ പലസ്തീന്‍കാരെ കൊന്നൊടുക്കുകയും അറബ് ജനതയെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയുംചെയ്യുന്ന നിലപാട് സ്വീകരിക്കുന്ന ഇസ്രയേലുമായും നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇസ്രയേലിന്റെ ആയുധങ്ങള്‍ വാങ്ങുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യാഗവമെന്റ് മാറിയിരിക്കുന്നു. ഇത്തരത്തില്‍ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തീവ്രമായി തുടരുകയാണ്. മാത്രമല്ല, യുഎസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്തിനേറെ അമേരിക്കയില്‍ നിരോധിച്ച ഡൌ കെമിക്കല്‍സ് എന്ന കീടനാശിനിപോലും ഇന്ത്യയില്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുന്നിടത്തുപോലും ഈ വിധേയത്വം എത്തിയിരിക്കുകയാണ്. അഴിമതിയെ സംബന്ധിച്ച് വാതോരാതെ കോഗ്രസുകാര്‍ സംസാരിക്കുമെങ്കിലും രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറത്ത് ഒരു അഴിമതിവിരുദ്ധ നിലപാടും അവര്‍ക്കില്ലതന്നെ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബൊഫോഴ്സ് കേസില്‍ കുറ്റവാളിയായ ക്വട്ട്റോച്ചിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പേരു പറഞ്ഞ് കോടതിയില്‍ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് സിബിഐ എടുത്ത നടപടി. ഇത്തരം നയങ്ങള്‍ക്കെതിരായുള്ള വലിയ പ്രതിഷേധമായി ഈ ഉപതെരഞ്ഞെടുപ്പുകള്‍ നമുക്ക് മാറ്റാനാവണം. കേരളം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരാകട്ടെ ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക കടാശ്വാസ നിയമം കൊണ്ടുവന്നു. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുന്നതിന് ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി. ഇത്തരം നയങ്ങളിലൂടെ യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ഇല്ലാതാക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നിലപാടെടുത്തതിന്റെ ഭാഗമായി 28 പൊതുമേഖലാ സ്ഥാപനം ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 169 കോടി രൂപയായി മാറിക്കഴിഞ്ഞു. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശികകള്‍ തീര്‍ത്തു എന്നു മാത്രമല്ല പെന്‍ഷന്‍തുക ഇരട്ടിയിലേറെയാക്കി ഉയര്‍ത്തി. യുഡിഎഫ് തടഞ്ഞുവച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കുന്നതിനും ഡിഎ കൃത്യമായി നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിനായി. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടവും തൊഴിലവസരവും ഒരുക്കുന്ന തരത്തില്‍ ഇ എം എസ് ഭവനനിര്‍മാണപദ്ധതിയും ദേശീയ തൊഴിലുറപ്പുപദ്ധതിയും നടപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. എല്ലാ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 50 ശതമാനമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എല്ലാ ആദിവാസികള്‍ക്കും സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കി. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആകമാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുന്നതിനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാനാവണം. കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായുള്ള അടങ്ങാത്ത രോഷം പ്രതിഫലിപ്പിക്കുന്ന ഒന്നായി ഈ ഉപതെരഞ്ഞെടുപ്പിനെ മാറ്റുക എന്ന ദൌത്യമാണ് നിര്‍വഹിക്കാനുള്ളത്. മലയാളികളുടെ ആത്മാഭിമാനബോധം എത്ര ഉയര്‍ന്നതാണെന്ന് കാണിക്കാനുള്ള അവസരം ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പ്രതിഫലിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്ര ആവേശമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയും കേരള സര്‍ക്കാരിന് തലോടലുമാകും ഈ തെരഞ്ഞെടുപ്പുഫലം.
2 comments:
കേരളത്തിന്റെ പ്രതിഷേധം ഉപതെരഞ്ഞെടുപ്പില്‍ അലയടിക്കും
ടി ശിവദാസമേനോന്
കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്ക് നവംബര്‍ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കോഗ്രസ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ്. കാരണം അഞ്ചുവര്‍ഷത്തേക്കാണ് ഈ മണ്ഡലങ്ങളില്‍നിന്ന് ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചത്. എന്നാല്‍, ആ മാന്‍ഡേറ്റിനെ അവഗണിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കാനാണ് ഇവര്‍ തയ്യാറായത്. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് നടത്തിപ്പിലൂടെ ഖജനാവിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം കോഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ഥികളും പാര്‍ലമെന്റിലേക്ക് പോയ കോഗ്രസുകാരുടെ നോമിനികളാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ എംപിമാരുടെ പ്രതിപുരുഷന്മാരെ നിയമസഭയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോഗ്രസ് നടത്തുന്നത്. ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കേരളീയരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താനാവണം. രാജ്യത്ത് വമ്പിച്ച വിലക്കയറ്റമാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കുത്തകകള്‍ക്ക് ധാന്യങ്ങള്‍ സംഭരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ ഉല്‍പ്പാദനത്തിനു മുമ്പുതന്നെ ഉല്‍പ്പന്നത്തിന്റെ അളവ് കണക്കാക്കി അവയ്ക്ക് കുത്തകകള്‍ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്നു. അവധിവ്യാപാരം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം ഇവ ഊഹക്കച്ചവടത്തിലൂടെ ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ ഉയരുന്നു. വിലക്കയറ്റം രാജ്യത്ത് രൂപപ്പെടുന്നതിനു പിന്നിലുള്ള സുപ്രധാനമായ കാരണം ഇതാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയിരുന്ന പൊതുവിതരണ സംവിധാനത്തെ ഇതോടൊപ്പംതന്നെ ദുര്‍ബലപ്പെടുത്തുന്നു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് എഫ്സിഐപോലും പിന്മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില താഴ്ന്നുനില്‍ക്കുമ്പോഴും സ്വകാര്യ പെട്രോളിയം കമ്പനിക്കാരുടെ താല്‍പ്പര്യത്തിന് അനുസൃതമായി വന്‍ വില ചുമത്തുന്ന നിലപാടും തുടരുകയാണ്. ഇതിലൂടെ ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ എത്തിച്ചേരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കടത്തുകൂലി ഇനത്തില്‍ വന്‍തുക നല്‍കേണ്ടിവരുന്നു. കേരളത്തിലെ വിലക്കയറ്റത്തിന് ഇതും കാരണമായിത്തീരുന്നു. കേരളത്തിന്റെ റേഷന്‍ വിഹിതത്തിന്റെ കാര്യത്തിലും കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. എപിഎല്‍ ഉപയോക്താക്കള്‍ക്കുള്ള അരിയില്‍ 80 ശതമാനത്തോളം വെട്ടിക്കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ ദേശീയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന ഓണക്കാലത്ത് നമുക്ക് നല്‍കാറുള്ള അധിക ക്വോട്ട ധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കുകയാണ്. ബിപിഎല്‍ ലിസ്റ് തന്നെ കേന്ദ്രഗവമെന്റ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിലൂടെ പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് നഷ്ടപ്പെടുകയാണ്. നികുതിഘടനയിലും സംസ്ഥാന സര്‍ക്കാരിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണവാറന്റായിത്തീര്‍ന്നിരിക്കുന്ന ആസിയന്‍ കരാറുമായി മുന്നോട്ടു പോകാന്‍തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ആനന്ദശര്‍മ തന്നെ ഈ കാര്യം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിപോലും നഷ്ടമാകും. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടുതലായ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് ചുങ്കം നീക്കിക്കൊണ്ടും ലഘൂകരിച്ചുകൊണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങള്‍ കടന്നുവരാന്‍ അവസരമുണ്ടാകുന്നതോടെ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയുകയും കാര്‍ഷികമേഖല പ്രതിസന്ധിയിലാവുകയുംചെയ്യും. ചില ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.
Post a Comment