'പണത്തിനു പകരം വാര്‍ത്ത' .കവറേജ് പാക്കേജുകള്‍ ആകര്‍ഷക നിരക്കില്‍ .
രാം പണ്ഡിറ്റിന് ഇനി തന്റെ പ്രതിവാരപംക്തി പുനരാരംഭിക്കാം. ദീര്‍ഘകാലമായി പ്രമുഖ മറാത്തി ദിനപത്രത്തിലെ പംക്തികാരനാണ് ഡോ.പണ്ഡിറ്റ്(യഥാര്‍ഥ പേരല്ല). ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം പണ്ഡിറ്റിനെ വിളിച്ച് പത്രാധിപര്‍ ക്ഷമാപണത്തോടെ പറഞ്ഞു:"പണ്ഡിറ്റ്ജി, താങ്കളുടെ പംക്തി ഒക്ടോബര്‍ 13 വരെ നിര്‍ത്തിവയ്ക്കുകയാണ്. അതുവരെ പത്രത്തിന്റെ സ്ഥലമെല്ലാം വിറ്റുകഴിഞ്ഞു.'' നിഷ്കളങ്കനായ മനുഷ്യനായതിനാല്‍ പത്രാധിപര്‍ സത്യം തുറന്നു പറയുകയായിരുന്നു. പണക്കൊഴുപ്പിന്റെ മേളയായി മാറിയ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പണച്ചാക്കുകള്‍ക്ക് പിന്നാലെയായിരുന്നു. എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറിയെന്ന് പറയുന്നില്ല; എന്നാല്‍, ചെറുകിട പത്രങ്ങള്‍ മുതല്‍ അതിശക്തമായ അച്ചടിമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും വരെ പണംമാത്രമാണ് മോഹിച്ചത്. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അവരുടെ മാനേജ്മെന്റുകളുടെ നടപടി അമ്പരപ്പിച്ചു."ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി മാധ്യമങ്ങളാണ്''-ഒരു പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. "മാന്ദ്യം മറികടക്കാന്‍ മാധ്യമങ്ങള്‍ അവരുടേതായ വഴി കണ്ടെത്തി''- മറ്റൊരാള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപയാണ് മാധ്യമങ്ങള്‍ സമ്പാദിച്ചത്. പരസ്യങ്ങള്‍ വഴിയല്ല, സ്ഥാനാര്‍ഥികളുടെ പ്രചാരണവാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചതിലൂടെ. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത്പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു. വായനക്കാരും പ്രേക്ഷകരും തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ യഥാര്‍ഥപ്രശ്നങ്ങള്‍ തിരിച്ചറിയുന്നത് തടയുകയുംചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 15-20 ലക്ഷത്തിന്റെ ചെറുകിട 'കവറേജ് പാക്കേജുകള്‍' നടപ്പാക്കിയത് 'ദി ഹിന്ദു' 2009 ഏപ്രില്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രവണത വളരെ ശക്തമായി. അതുകൊണ്ടുതന്നെ ഈ ശൈലി പുതിയതല്ല. എന്നാല്‍, ഇതിന്റെ തോത് പുതുമയുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതിയില്‍നിന്ന് മാധ്യമസ്ഥാപനങ്ങളുടെ സംഘടിതമായ ധനസമ്പാദനമാര്‍ഗമായി ഈ കളി വളര്‍ന്നു. പശ്ചിമമഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലെ വിമതസ്ഥാനാര്‍ഥി പ്രാദേശികമാധ്യമത്തിനു മാത്രം നല്‍കിയത് ഒരു കോടി രൂപയാണ്. പാര്‍ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് അദ്ദേഹം വിജയിക്കുകയുംചെയ്തു. പല തരത്തിലുള്ള പാക്കേജുകളാണ് മാധ്യമങ്ങള്‍ നടപ്പാക്കിയത്. സ്ഥാനാര്‍ഥികളുടെ ജീവചരിത്രം, അഭിമുഖം, 'നേട്ടങ്ങളുടെ പട്ടിക', എതിരാളിക്കെതിരായ വാര്‍ത്ത എന്നിവ ഓരോന്നും പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം പ്രത്യേകം പണം നല്‍കണം.(ചാനലുകളില്‍ തത്സമയം പ്രചാരണപരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ സ്ഥാനാര്‍ഥിയോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കും). എതിരാളിയെ കരിവാരിത്തേക്കുന്നതിനോടൊപ്പം സ്വന്തം ക്രിമിനല്‍ പാരമ്പര്യം മറച്ചുവയ്ക്കുന്നതിനും ഈ 'പണത്തിനു പകരം വാര്‍ത്ത' സംസ്കാരം നിങ്ങളെ സഹായിക്കും. ഇക്കുറി മഹാരാഷ്ട്ര നിയമസഭയില്‍ അംഗങ്ങളായവരില്‍ പകുതിപ്പേര്‍ക്കും എതിരായി ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. പണംവാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൊന്നും ഈ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ നടപടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. 'പ്രത്യേക പതിപ്പുകളാണ്' ഇക്കൂട്ടത്തില്‍ ഏറ്റവും മുന്തിയ ഇനം. തന്റെ ഭരണകാലത്തെക്കുറിച്ച് വിവരിക്കാന്‍ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കാനായി സംസ്ഥാനത്തെ ഒരു പ്രമുഖനേതാവ് ചെലവഴിച്ചത് 1.5 കോടി രൂപയാണ്. ഒരു സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരമാവധി ചെലവിടാന്‍ അനുവാദമുള്ളതിന്റെ 15 ഇരട്ടി തുകയാണ് ഒരൊറ്റ പത്രപ്പതിപ്പിനായി നല്‍കിയത്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ഉയര്‍ന്ന സ്ഥാനത്ത് എത്തുകയുംചെയ്തു. മാധ്യമങ്ങള്‍ നടപ്പാക്കിയ ചെറുകിട പാക്കേജ് ഇതാണ്: നിങ്ങളുടെ ജീവചരിത്രവും 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നാല് വാര്‍ത്തയും' പ്രസിദ്ധീകരിക്കാന്‍ പേജിന്റെ പ്രാധാന്യമനുസരിച്ച് നാലുലക്ഷം രൂപ മുതല്‍ മുകളിലോട്ട്. 'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന' വാര്‍ത്ത എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ വാര്‍ത്ത എന്നത് ഒരു ഉത്തരവാണ്. പണത്തിനു പകരമുള്ളത്.(വാര്‍ത്തയുടെ സാമഗ്രി തയ്യാറാക്കാന്‍ പത്രത്തിന്റെ എഴുത്തുകാരന്‍ നിങ്ങളെ സഹായിക്കും). കൌതുകകരമായ ചില വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഉദാഹരണത്തിന് ഒരേ വലുപ്പത്തിലുള്ള 'വാര്‍ത്താഇനങ്ങള്‍' ഒരേ പത്രത്തിന്റെ വ്യത്യസ്ത പേജുകളില്‍ വരുന്നു. ഇവയുടെ ഉള്ളടക്കവും വ്യത്യസ്തമാണ്. ഇവ യഥാര്‍ഥത്തില്‍ പണം വാങ്ങി പ്രസിദ്ധീകരിച്ച വാര്‍ത്തകളായിരുന്നു. നാലു കോളം 10 സെന്റീമീറ്റര്‍ വാര്‍ത്തകളാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത്. ഒരു സംഘപരിവാര്‍ അനുകൂല പത്രം കോഗ്രസ്-എന്‍സിപി സ്ഥാനാര്‍ഥികളെ സ്തുതിക്കുന്ന വാര്‍ത്തകള്‍ നല്‍കിയപ്പോള്‍തന്നെ പതിവില്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നതായി ബോധ്യപ്പെട്ടു.(തീര്‍ച്ചയായും പണം വാങ്ങിയുള്ള നാലു വാര്‍ത്തകള്‍ക്കൊപ്പം അഞ്ചാമതൊരെണ്ണം സൌജന്യമായി പ്രസിദ്ധീകരിച്ചു). ഇതിനു ചില അപവാദങ്ങളും ഉണ്ടായിരുന്നു. രണ്ടു പത്രാധിപന്മാര്‍ വാര്‍ത്താകവറേജില്‍ സന്തുലനം പാലിക്കാന്‍ ശ്രമിച്ചു. ഇവര്‍ 'വാര്‍ത്താ ഓഡിറ്റിങ്' നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ധനാഗമനത്തിന്റെ കുത്തൊഴുക്കില്‍ ഇതൊന്നും വിലപ്പോയില്ല. മാധ്യമങ്ങള്‍ ഓരോ എഡിഷനും കൈവരിക്കേണ്ട 'ലക്ഷ്യം' നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതു നേടാന്‍ ശ്രമിക്കാത്തവര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായി. ഈ പദ്ധതിയില്‍ തെറ്റൊന്നുമില്ലെന്നാണ് പൊതുവാദം. പരസ്യപാക്കേജുകള്‍ മാധ്യമവ്യവസായത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ദീപാവലി, ഗണേശപൂജ ഉത്സവകാലങ്ങളില്‍ നടപ്പാക്കുന്ന പാക്കേജുകള്‍പോലെ ഒന്നുമാത്രമാണ് തെരഞ്ഞെടുപ്പിനും ആവിഷ്കരിച്ചതെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, വാര്‍ത്തയുടെ രൂപത്തില്‍ അവതരിപ്പിച്ച പരസ്യങ്ങളിലെ തെറ്റായ കാര്യങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ അടിത്തറയാണ് ഇളക്കുന്നത്. ഇവ വോട്ടര്‍മാരില്‍ അളവറ്റ സ്വാധീനമാണ് ചെലുത്തുന്നത്. മറ്റൊരു കാര്യംകൂടിയുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് ഒട്ടേറെ പ്രമുഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കുറി ഇവരില്‍ പലരും പ്രതിഫലം കൈപ്പറ്റുന്ന പ്രചാരണമാനേജര്‍മാരായി. ഇവര്‍ എത്ര പണം വാങ്ങിയെന്ന് ആര്‍ക്കുമറിയില്ല. മാധ്യമങ്ങളും പണാധിപത്യവും ചേര്‍ന്ന് സ്വാധീനശക്തി കുറഞ്ഞവരെ വീണ്ടും ഞെരുക്കുകയാണ്. 'ആം ആദ്മിയെ' കളത്തിനു പുറത്താക്കുന്നു. അവരുടെ പേരിലാണ് മത്സരിക്കുന്നതെങ്കിലും. നിങ്ങളുടെ കൈവശം 10 കോടി രൂപയുണ്ടെങ്കില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യത 10 ലക്ഷം രൂപയുള്ളവരേക്കാള്‍ 48 മടങ്ങ് കൂടുതലാണ്. അഞ്ചുലക്ഷം രൂപയുള്ളവരുടെ ജയസാധ്യത വളരെ കുറവ്. മഹാരാഷ്ട്രയിലെ 288 എംഎല്‍എമാരില്‍ ആറുപേര്‍ക്ക് മാത്രമാണ് അഞ്ചുലക്ഷം രൂപയില്‍ കുറഞ്ഞ സ്വത്തുള്ളത്. 10 കോടി രൂപയില്‍ കൂടുതല്‍ സ്വത്തുള്ള എംഎല്‍എമാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2004ല്‍ ഇത്തരക്കാരുടെ എണ്ണം 108 ആയിരുന്നു. ഇപ്പോള്‍ 184 ആയി. മഹാരാഷ്ട്രയിലെ മൂന്നില്‍ രണ്ടും ഹരിയാനയിലെ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണ്. 1,200 ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച്(എന്‍ഇഡബ്ള്യു) എന്ന സര്‍ക്കാരിതര സംഘടന ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് ശേഖരിച്ച റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍. നാമനിര്‍ദേശപത്രികയില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ മഹാരാഷ്ട്രയിലെ എംഎല്‍എമാരുടെ ശരാശരിസ്വത്ത് നാലു കോടി രൂപയാണ്. കോഗ്രസ്, ബിജെപി എംഎല്‍എമാരാണ് ആസ്തിയില്‍ മുന്നില്‍. എന്‍സിപി, ശിവസേനക്കാരും ഒട്ടും മോശമല്ല. ഇവരുടെ ശരാശരിസ്വത്ത് മൂന്നുകോടിയില്‍പ്പരമാണ്. ഓരോ തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുമ്പോഴും നാം തെരഞ്ഞെടുപ്പ് കമീഷനെ മഹത്തായ കടമ നിറവേറ്റിയെന്ന് അഭിനന്ദിക്കും. കള്ളവോട്ട്, ബൂത്തുപിടിത്തം എന്നിവ തടയുന്ന കാര്യത്തില്‍ പലപ്പോഴും ഇത് ശരിയാണ്. എന്നാല്‍, പണാധിപത്യവും മാധ്യമങ്ങളുടെ 'കവറേജ് പാക്കേജുകളും' തടയുന്നതില്‍ ഇതുവരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. അത്യന്തം ഗൌരവതരമായ സംഗതിയാണിത്. വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും സംഘടിതവും നിഗൂഢവുമായ മാര്‍ഗം. തെരഞ്ഞെടുപ്പിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെതന്നെ അടിസ്ഥാനശിലകള്‍ക്ക് ഭീഷണിയാണിത്.
(ദി ഹിന്ദു പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)
പി സായ്നാഥ് .deshabhimani
1 comment:
'പണത്തിനു പകരം വാര്‍ത്ത' .കവറേജ് പാക്കേജുകള്‍ ആകര്‍ഷക നിരക്കില്‍ .
രാം പണ്ഡിറ്റിന് ഇനി തന്റെ പ്രതിവാരപംക്തി പുനരാരംഭിക്കാം. ദീര്‍ഘകാലമായി പ്രമുഖ മറാത്തി ദിനപത്രത്തിലെ പംക്തികാരനാണ് ഡോ.പണ്ഡിറ്റ്(യഥാര്‍ഥ പേരല്ല). ഇക്കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം പണ്ഡിറ്റിനെ വിളിച്ച് പത്രാധിപര്‍ ക്ഷമാപണത്തോടെ പറഞ്ഞു:"പണ്ഡിറ്റ്ജി, താങ്കളുടെ പംക്തി ഒക്ടോബര്‍ 13 വരെ നിര്‍ത്തിവയ്ക്കുകയാണ്. അതുവരെ പത്രത്തിന്റെ സ്ഥലമെല്ലാം വിറ്റുകഴിഞ്ഞു.'' നിഷ്കളങ്കനായ മനുഷ്യനായതിനാല്‍ പത്രാധിപര്‍ സത്യം തുറന്നു പറയുകയായിരുന്നു. പണക്കൊഴുപ്പിന്റെ മേളയായി മാറിയ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പണച്ചാക്കുകള്‍ക്ക് പിന്നാലെയായിരുന്നു. എല്ലാ മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറിയെന്ന് പറയുന്നില്ല; എന്നാല്‍, ചെറുകിട പത്രങ്ങള്‍ മുതല്‍ അതിശക്തമായ അച്ചടിമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും വരെ പണംമാത്രമാണ് മോഹിച്ചത്. ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അവരുടെ മാനേജ്മെന്റുകളുടെ നടപടി അമ്പരപ്പിച്ചു."ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി മാധ്യമങ്ങളാണ്''-ഒരു പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. "മാന്ദ്യം മറികടക്കാന്‍ മാധ്യമങ്ങള്‍ അവരുടേതായ വഴി കണ്ടെത്തി''- മറ്റൊരാള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപയാണ് മാധ്യമങ്ങള്‍ സമ്പാദിച്ചത്. പരസ്യങ്ങള്‍ വഴിയല്ല, സ്ഥാനാര്‍ഥികളുടെ പ്രചാരണവാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിച്ചതിലൂടെ. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി അരങ്ങേറിയത് 'കവറേജ് പാക്കേജുകളാണ്'. സ്ഥാനാര്‍ഥികളുടെ ഏതു തരത്തിലുള്ള വാര്‍ത്ത നല്‍കുന്നതിനും മാധ്യമത്തിന് പണം കൊടുക്കണം. പണമില്ലെങ്കില്‍, വാര്‍ത്തയുമില്ല. ഇത്പണമൊഴുക്കാന്‍ ശേഷിയില്ലാത്ത പാര്‍ടികളുടെയും സ്ഥാനാര്‍ഥികളുടെയും വായ് മൂടിക്കെട്ടുന്ന അവസ്ഥ സൃഷ്ടിച്ചു. വായനക്കാരും പ്രേക്ഷകരും തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ യഥാര്‍ഥപ്രശ്നങ്ങള്‍ തിരിച്ചറിയുന്നത് തടയുകയുംചെയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 15-20 ലക്ഷത്തിന്റെ ചെറുകിട 'കവറേജ് പാക്കേജുകള്‍' നടപ്പാക്കിയത് 'ദി ഹിന്ദു' 2009 ഏപ്രില്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രവണത വളരെ ശക്തമായി. അതുകൊണ്ടുതന്നെ ഈ ശൈലി പുതിയതല്ല. എന്നാല്‍, ഇതിന്റെ തോത് പുതുമയുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്. ഒരു കൂട്ടം പത്രപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതിയില്‍നിന്ന് മാധ്യമസ്ഥാപനങ്ങളുടെ സംഘടിതമായ ധനസമ്പാദനമാര്‍ഗമായി ഈ കളി വളര്‍ന്നു. പശ്ചിമമഹാരാഷ്ട്രയിലെ ഒരു മണ്ഡലത്തിലെ വിമതസ്ഥാനാര്‍ഥി പ്രാദേശികമാധ്യമത്തിനു മാത്രം നല്‍കിയത് ഒരു കോടി രൂപയാണ്. പാര്‍ടിയുടെ ഔദ്യോഗികസ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് അദ്ദേഹം വിജയിക്കുകയുംചെയ്തു. പല തരത്തിലുള്ള പാക്കേജുകളാണ് മാധ്യമങ്ങള്‍ നടപ്പാക്കിയത്. സ്ഥാനാര്‍ഥികളുടെ ജീവചരിത്രം, അഭിമുഖം, 'നേട്ടങ്ങളുടെ പട്ടിക', എതിരാളിക്കെതിരായ വാര്‍ത്ത എന്നിവ ഓരോന്നും പ്രസിദ്ധീകരിക്കാന്‍ പ്രത്യേകം പ്രത്യേകം പണം നല്‍കണം.(ചാനലുകളില്‍ തത്സമയം പ്രചാരണപരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ സ്ഥാനാര്‍ഥിയോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിക്കും).
Post a Comment