എല്‍ഡിഎഫിന് അനുകൂലമായ മാറ്റം: പിണറായി
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ മാറ്റം പ്രകടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. 'തെറ്റിദ്ധാരണകളുടെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുകയാണ്. ഈ മാറ്റം എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു'- ആലപ്പുഴ പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പിണറായി പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫുമായി നല്ല ബന്ധത്തിലാണ്. തെറ്റിദ്ധാരണകളുടെ പേരില്‍ ചില ക്രൈസ്തവ സഭകള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതിലും മാറ്റം വന്നു. ക്രൈസ്തവ സഭകള്‍ക്ക് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫ് തുറന്നമനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സംസ്ഥാന സര്‍ക്കാരിനും ഈ നിലപാടാണുള്ളത്-പിണറായി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ മൂടിവച്ച് വിവാദം സൃഷ്ടിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചത്. അത്തരം പ്രചാരണങ്ങള്‍ ഇപ്പോള്‍ വിലപ്പോവില്ല. കോഗ്രസിന് വോട്ടുചെയ്ത ജനങ്ങളുടെ പ്രതീക്ഷ തകര്‍ക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ആസിയന്‍ കരാര്‍, നവരത്ന സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിക്കാമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ പാടേ തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം: ക്രമസമാധാനമാണ് ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം എന്നാണല്ലോ പ്രതിപക്ഷം പറയുന്നത്. പിണറായി: ക്രമസമാധാനം നന്നായി ചര്‍ച്ച ചെയ്യേണ്ടതുതന്നെ. എന്തായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്ഥിതി. തിരുവനന്തപുരത്ത് ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചത് അന്നല്ലേ. തൃശൂരില്‍ പള്ളിയില്‍ കയറി വികാരിയെ കൊന്നില്ലേ. ആ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് ഇടപെടല്‍ ഉണ്ടായില്ലേ. അതിനെതിരെ കത്തോലിക്കാ സഭയ്ക്കു പ്രക്ഷോഭം നടത്തേണ്ടിവന്നു. എറണാകുളത്ത് ക്രൈസ്തവ പുരോഹിതരെ ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. വര്‍ഗീയ കലാപത്തില്‍ 18 പേര് മരിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ. ആ ശക്തികള്‍ ഇപ്പോഴും കേരളത്തിലുണ്ട്്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയംമൂലം അവര്‍ക്കു തലപൊക്കാനാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചിരുന്നു. എല്‍ഡിഎഫ് അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു. ചോദ്യം: ഉപതെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറയുന്നല്ലോ പിണറായി: അതൊക്കെ ദിവാസ്വപ്നമാണ്. എല്‍ഡിഎഫ് കരുത്തോടെ നില്ക്കുന്നു. ഞങ്ങളുടെ ഇടയില്‍ പ്രശ്നങ്ങളില്ല. ആരോഗ്യവിഭ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതാണ് മെഡിക്കല്‍ കോളേജ് അധ്യാപകര്‍കൂടിയായ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച നടപടി. എന്നാല്‍, പണത്തിന് ആര്‍ത്തിയുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ സമരരംഗത്താണ്. അവര്‍ ഈ സമീപനം ഉപേക്ഷിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. തെറ്റുതിരുത്തല്‍ രേഖ പാര്‍ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്കി.
2 comments:

എല്‍ഡിഎഫിന് അനുകൂലമായ വമ്പിച്ച തരംഗം തന്നെ ഇപ്പോള്‍ കേരളത്തില്‍ അലയടിക്കുന്നുണ്ട്. തെറ്റു തിരുത്തല്‍ രേഖ വന്നത്കൊണ്ട് മറ്റ് പാര്‍ട്ടികള്‍ കേരളത്തില്‍ നിന്ന് തുടച്ചു നീക്കപെടും.കേരളം മോചിപ്പിക്കപ്പെട്ടു സഖാവേ.....ഇനി ലാവലിന്‍ കേസ് അറബിക്കടലില്‍.
Post a Comment