Tuesday, October 13, 2009

കണ്ണൂരില്‍ സ:എം വി ജയരാജന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ സ്ഥാനാര്‍ത്ഥിയായി സി പി ഐ എം നേതാവ് എം വി ജയരാജന്‍ മത്സരിക്കും. സി പി ഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ജയരാജന്‍റെ പേര് തീരുമാനിച്ചത്. ഏറ്റവും കരുത്തനായ സ്ഥാ‍നാര്‍ത്ഥിയെയാണ് കണ്ണൂരില്‍ സി പി എം രംഗത്തിറക്കിയിരിക്കുന്നത്.
എല്‍ഡിഎഫ് പ്രചാരണത്തിന് ഗംഭീര തുടക്കം ,പ്രചരണം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍: വിജയപ്രതീക്ഷയുണര്‍ത്തി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗംഭീര തുടക്കം. മൂന്നു മണ്ഡലത്തില്‍ നവംബര്‍ ഏഴിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവികാരം ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കവന്‍ഷനുകള്‍ ആരംഭിച്ചു. തിങ്കളാഴ്ച കണ്ണൂരില്‍ ചേര്‍ന്ന എല്‍ഡിഎഫ് മണ്ഡലം കവന്‍ഷന്‍ വലിയ സമ്മേളനമായി മാറി. കണ്ണൂര്‍ ടൌ സ്ക്വയറില്‍ ചേര്‍ന്ന കവന്‍ഷന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത നൂറുകണക്കിനാളുകള്‍ കവന്‍ഷന് എത്തി. ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയത്. എന്നാല്‍, അതെല്ലാം നിറഞ്ഞുകവിഞ്ഞ് ടൌസ്ക്വയര്‍ ജനനിബിഢമായി. മുഖ്യമന്ത്രി വി എസിനെ പ്രവര്‍ത്തകള്‍ ആവേശപൂര്‍വം എതിരേറ്റു. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ചു വരുന്ന യുഡിഎഫുകാരോട് നിങ്ങള്‍ നെഗറ്റീവ് ലിസ്റ്റിലാണെന്ന് പറയണമെന്ന വി എസിന്റെ ആഹ്വാനം സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. ദേവസ്വം മന്ത്രിയും കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, സിപിഐ അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം എംഎല്‍എ, കേരളകോഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്, സത്യന്‍ മൊകേരി, കെ പി സഹദേവന്‍, സ്ഥാനാര്‍ഥി എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ മണ്ഡലം കവന്‍ഷന്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുനിസിപ്പല്‍ മൈതാനത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. മണ്ഡലത്തിലെ എട്ടു മേഖലയിലെയും കവന്‍ഷന്‍ 15നു നടക്കും. 16നും 17നും ബൂത്ത് കവന്‍ഷനുകള്‍ ചേരും.

1 comment:

ജനശബ്ദം said...