Wednesday, January 18, 2012

മെയില്‍ പരിശോധിച്ചത് നടപടിക്രമം മുഖ്യമന്ത്രി


മെയില്‍ പരിശോധിച്ചത് നടപടിക്രമം മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ചില ഈ മെയില്‍ വിലാസങ്ങള്‍ പരിശോധിച്ചത് സാധാരണ നടപടിക്രമമാണെന്നും അതില്‍ സാമുദായിക സ്വാഭാവമുണ്ടാക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതരം അന്വേഷണങ്ങള്‍ നേരത്തെയും നടത്തിയിട്ടുണ്ട്.
ആരുടെയും മെയില്‍ വിലാസങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. പൊലീസ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ മെയില്‍ നിന്നും ദുരൂഹമായ 268 വിലാസങ്ങള്‍ ലഭിച്ചു. അതിന്റെ വിശദാംശങ്ങളറിയുന്നതിനാണ് കത്തയച്ചത്. സിമി ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചത് ഉദ്യോഗസ്ഥനു പറ്റിയ തെറ്റാണ്. കിട്ടിയ വിലാസങ്ങളില്‍ അധികവും ഒരു സമുദായത്തില്‍പ്പെട്ടവരുടെയാണ്. മാധ്യമങ്ങളില്‍ ചിലരുടെ പേരുകള്‍ ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments: