Thursday, May 13, 2010

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും


കിനാലൂര്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കി യു ഡി എഫും സോളിഡാരിറ്റിയും വികസന വിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവുള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചരണമാണ് അഴിച്ചുവിട്ടത്. നൂറു മീറ്റര്‍ വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്തു വ്യവസായ പദ്ധതിയാണ് വരുന്നത് എന്നാണ് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം, റബ്ബര്‍ തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് - 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കെ എസ് ഐ ഡി സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) 1995 ല്‍ ഏറ്റെടുത്തു. എന്നാല്‍ ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ - റോഡ്, വൈദ്യുതി, ജലവിതരണം, തുടങ്ങിയവ വികസിപ്പിക്കാന്‍ കെ എസ് ഐ ഡി സി ക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായ പദ്ധതികളൊന്നും ഈ വ്യവസായ പാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 4 വ്യവസായ പാര്‍ക്കുകളിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍ 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിയൂറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം.ഈ പ്രശ്‌നം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെ എസ് ഐ ഡി സി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റ്റേഷന്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലി കിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു.കിനാലൂരില്‍ 2500 കോടി രൂപ മുതല്‍ മുടക്കുള്ള ഒരു പ്രോജക്ട് സ്ഥാപിക്കുവാന്‍ മലേഷ്യന്‍ ഗവണ്‍മെന്റ് സ്ഥാപനമായ സി ഐ ഡി ബി മുന്നോട്ട് വരികയും കെ എസ് ഐ ഡി സി യുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഈ പദ്ധതി നിലവില്‍ വരാന്‍ സി ഐ ഡി ബി മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഒന്ന് കോഴിക്കോട് നഗരത്തില്‍ നിന്ന് കിനാലൂര്‍ വരെ ഒരു നാലുവരി പാത വേണമെന്നതായിരുന്നു. 15000 ത്തില്‍പരം യുവജനങ്ങള്‍ക്ക് നേരിട്ടും ഇരട്ടിയിലധികവും പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടുന്നതായിരുന്നു ഈ വ്യവസായ പദ്ധതി. കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷകളോടെ നോക്കിയ പ്രസ്തുത പദ്ധതി, റോഡ് വികസനം വൈകിയതിനാല്‍ നടക്കാതെ പോയി. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരി്ക്കുന്ന സാഹചര്യത്തിലാണ്, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതി നഷ്ടമായത്.ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ക്കായി കെ എസ് ഐ ഡി സി ശ്രമം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ നന്നായി വികസിച്ച ഫുട്‌വെയര്‍ ഉല്‍പാദന വ്യവസായം കൂടുതല്‍ വികസിപ്പിക്കുവാന്‍ ഒരു ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 70 ഏക്കര്‍ ഭൂമി കിനാലൂരില്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു. 50 ഏക്കര്‍ ഭൂമി ഫുഡ് പ്രോസസിംഗ് വ്യവസായ പാര്‍ക്ക് വികസിപ്പിക്കാന്‍, കിന്‍ഫ്രക്ക് കൈമാറാനും തീരുമാനമായി. യു എ ഇ യില്‍ നിന്നുള്ള ഒരു പ്രമുഖ സ്ഥാപനം ഒരു 'മെഡിസിറ്റി' സ്ഥാപിക്കുവാനുള്ള നിര്‍ദേശവുമായി കെ എസ് ഐ ഡി സി യെ സമീപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവര്‍ കിനാലൂര്‍ സന്ദര്‍ശിച്ച് സ്ഥലം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടു. മെയ് 17 ന് തുടര്‍ച്ചയായി അവര്‍ വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. മലേഷ്യന്‍ കമ്പനി നേരത്തെ നിര്‍ദ്ദേശിച്ചതിനെക്കാള്‍ വലിയ പദ്ധതിയാണ് ഇപ്പോള്‍ വന്നിട്ടുള്ള നിര്‍ദേശം. ഇത്തരമൊരു പദ്ധതി നിലവില്‍ വരണമെങ്കില്‍ റോഡ് വികസനം അനിവാര്യമാണ്. ചര്‍ച്ചകളെല്ലാം കഴിഞ്ഞ് ഒടുവില്‍ റോഡ് സൗകര്യമില്ലെന്ന് പറഞ്ഞ് യു എ ഇ കമ്പനിയും ഒഴിഞ്ഞ് പോകാന്‍ ഇടവരരുതെന്ന് സര്‍ക്കാര്‍ കരുതുന്നു.മലേഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ഒന്നര വര്‍ഷം മുമ്പാണ്. അന്ന് മുതലാണ് പുതിയ റോഡിനെക്കുറിച്ചുള്ള ആലോചന വന്നത്. 2008 - 2009 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ ഈ റോഡ് നിര്‍മാണത്തിനായി നീക്കിവെച്ചു. റോഡ് നിര്‍മാണത്തിന്റെ ചുമതല കെ എസ് ഐ ഡി സിക്കായിരുന്നു.പുതിയ റോഡിന്റെ 'അലൈന്‍മെന്റ്' നിശ്ചയിക്കാന്‍ 'ഇന്‍കെലി'നെ (ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് കേരള ലിമിറ്റഡ്) ചുമതലപ്പെടുത്തി. ഇന്‍കെലാണ് 'വില്‍ബര്‍ സ്മിത്ത്' എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തത്. ഈ സ്ഥാപനം നാല് നിര്‍ദേശങ്ങള്‍ തയ്യാറാക്കി. അവ പരിശോധിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും കുറച്ച് വീടുകളെ ബാധിക്കുന്നതുമായ നിര്‍ദേശം സര്‍വേ ചെയ്യാന്‍ തീരുമാനിച്ചു.ഈ റോഡിന് എത്ര മീറ്റര്‍ വീതി വേണം, എത്ര ഭൂമി വേണം എന്നെല്ലാം സര്‍വ്വേയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂ. സര്‍ക്കാര്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന റോഡായതിനാല്‍ ഇത് പൊതു റോഡാണ്. 'ബി ഒ ടി' റോഡാണെന്ന ദുഷ്പ്രചരണം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 100 മീറ്റര്‍ വീതിയുള്ള റോഡ് എന്നതും വസ്തുതാ വിരുദ്ധമാണ്.സര്‍വേ നടത്തുന്നതിന് മുമ്പ് ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തു. വ്യവസായ വകുപ്പു മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എം പി, എം എല്‍ എ മാര്‍ ജില്ലാ കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന ജനജാഗ്രതാ സമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു. വിശദമായ ചര്‍ച്ചയ്ക്കു ശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു.സര്‍വേ നടത്താന്‍ ചെന്ന ഉദ്യോഗസ്ഥന്മാരെ സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നു ജില്ലാ കലക്ടര്‍, വിവിധ തലങ്ങളില്‍ പത്ത് യോഗങ്ങള്‍ നടത്തി. കക്കോടി, ചേളന്നൂര്‍, നന്‍മണ്ട, കാക്കൂര്‍, ഉണ്ണികുളം, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബാലുശ്ശേരി, കൊടുവള്ളി മണ്ഡലം എം എല്‍ എ മാരും റോഡ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വട്ടോളി ബസാറില്‍ വലിയ ബഹുജനറാലി സംഘടിപ്പിച്ച്, വികസന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. റോഡ് വികസനവുമായി മുന്നോട്ടു പോകണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാരിന് നിവേദനം നല്‍കി.ഈ സാഹചര്യത്തില്‍ റോഡ് വികസനത്തിന്റെ സര്‍വ്വേ ആരംഭിക്കുവാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ വട്ടോളി ബസാര്‍ മുതല്‍ കിനാലൂര്‍ വ്യവസായ പാര്‍ക്കു വരെയുള്ള ഭാഗം സര്‍വേ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. വട്ടോളി ബസാര്‍ മുതല്‍ കിനാലൂര്‍ വ്യവസായ പാര്‍ക്ക് വരെയുള്ള നിലവിലുള്ള റോഡ് നേരത്തെ കെ എസ് ഐ ഡി സി നിര്‍മ്മിച്ചതാണ്. അത് വീതി കൂട്ടാന്‍ 82 ഭൂ ഉടമകളുടെ ഭൂമിയാണ് എടുക്കേണ്ടത്. സ്ഥല ഉടമകളുടെ യോഗം ജില്ലാ കലക്ടര്‍ പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്തു. സ്ഥലമെടുപ്പിന് താഴെപറയുന്ന പാക്കേജ് കലക്ടര്‍ ഭൂ ഉടമകളെ അറിയിച്ചു.1. വിട്ടു നല്‍കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ വില നല്‍കും2. വീട് നഷ്ടപ്പെടുന്നവര്‍ക്ക്, നഷ്ടപരിഹാരത്തിന് പുറമെ, റോഡ് സൈഡില്‍ 5 സെന്റ് ഭൂമി സൗജന്യമായി നല്‍കും3. വീടും ഭൂമിയും വിട്ടു നല്‍കുന്നവരുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തര്‍ക്ക്, കിനാലൂരില്‍വരുന്ന വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലി നല്‍കും.4. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമാണെങ്കില്‍ ചട്ടങ്ങളില്‍ ഇളവു നല്‍കുംഈ പാക്കേജ് ഭൂരിപക്ഷം ഭൂ ഉടമകളും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് 6 ന് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.സര്‍വേ നടത്തുന്ന ദിവസം 46 വീടുകള്‍ക്ക് മുമ്പില്‍ സര്‍വ്വേ നടപടി സ്വാഗതം ചെയ്ത്‌കൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്കനുകൂലമായിരുന്നു. സര്‍വ്വേ ഉദ്യോഗസ്ഥന്മാരെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. കാലത്ത് 9.30 ന് സര്‍വ്വേ ആരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വ്വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍, പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിച്ചതായിരുന്നു സമരക്കാരെ. യു ഡി എഫ്, ബി ജെ പി, എസ് ഡി പി ഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് പൊലീസിനു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവെച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റുകള്‍ കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. പ്രസ്തുത ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു. സമരക്കാര്‍ ചാണകവെള്ളം പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് കോരി ഒഴിച്ചു. സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഒരു സമരത്തിലും കേള്‍ക്കാത്ത സമരമുറയാണ് അവിടെ കണ്ടത്. സ്ത്രീകളെയും കുട്ടികളെയും കവചങ്ങളാക്കി അക്രമം നടത്തുന്ന തീവ്രവാദികളുടെ സമരരീതിയാണ് കിനാലൂരില്‍ കണ്ടത്. വ്യക്തമായ ആസൂത്രണം ഈ അക്രമത്തിനു പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.സമരക്കാരുടെ കല്ലേറില്‍ ഡി വൈ എസ് പി ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇക്കൂട്ടത്തില്‍ വനിതാ പൊലീസുകാരും ഉള്‍പ്പെടും. സ്ത്രീകള്‍ക്ക് നേരെ അക്രമമെന്ന് മുറവിളികൂട്ടുന്നവര്‍ ഇതൊന്നും കണ്ടില്ല. താമരശ്ശേരി ഡി വൈ എസ് പി ശ്രീ കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് മാരകമായ മുറിവേറ്റു. എട്ട് പൊലീസുകാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. സമരക്കാരില്‍ രണ്ട് പേര്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ?ആത്മരക്ഷാര്‍ഥമാണ് പൊലീസ് സമരക്കാരെ നേരിട്ടത്. കല്ലെറിഞ്ഞ സംഘം ഉടന്‍ സ്ഥലംവിട്ടു. ബാക്കിയുള്ളവരെ പൊലീസ് നീക്കം ചെയ്തു. സര്‍വേ നടപടികള്‍ തുടര്‍ന്നു. തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഉച്ചയ്ക്ക് രണ്ടര കിലോ മീറ്റര്‍ സര്‍വേ പൂര്‍ത്തിയായ ശേഷം നിര്‍ത്തിവെച്ചു.ഒരു വികസന പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, സോളിഡാരിറ്റി ആസൂത്രണം ചെയ്തതാണ് ഈ അക്രമം. അവര്‍ക്ക് മറ്റ് ചില തീവ്രവാദ സംഘടനകളുടെ പിന്‍ബലവും കിട്ടിയിരിക്കാന്‍ സാധ്യതയുണ്ട്. വിവിധ തലത്തില്‍ കൂടിയാലോചിച്ചും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചും സ്ഥലമുടമകളെ ബോധ്യപ്പെടുത്തിയും നടത്തിയ സര്‍വേ എന്തിന് തടസപ്പെടുത്തി എന്ന് യു ഡി എഫ് നേതാക്കള്‍ ആലോചിക്കണം. ഈ പ്രവണതയ്ക്ക് വളം വച്ച് കൊടുത്താല്‍, നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത അവസ്ഥ വരും. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന റോഡുകളെല്ലാം ഇപ്രകാരം സ്ഥലമുടമകളില്‍ നിന്നും പല സന്ദര്‍ഭങ്ങളിലായി, നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണെന്ന കാര്യം മറക്കരുത്.കിനാലൂര്‍ എസ്റ്റേറ്റ് വരെ വീതി കൂടിയ റോഡ് പണി തീര്‍ന്നാല്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കാനാകും. പുതിയ സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കും. ആ സാധ്യതകൂടി കണക്കിലെടുത്ത്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ ബാക്കി ഭൂമികൂടി (ഏകദേശം 1800 ഏക്കര്‍) ഏറ്റെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ ഞാന്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 28 നാണ് ഈ നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ഐ ഡി സി പ്രസ്തുത ഭൂമിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച്, ഏറ്റെടുക്കാനുള്ള നിര്‍ദേശം തയ്യാറാക്കുകയാണ്.കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിന്റെ വക കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ നല്‍കിയ ഭൂമി ഒഴികെയുള്ള 1800 ഏക്കര്‍ ഭൂമിയാണ് മാനേജ്‌മെന്റ് പലര്‍ക്കായി മുറിച്ച് വില്‍പ്പന നടത്തിയത്. പല വന്‍കിട പ്രമാണിമാരും ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവരെ സഹായിക്കാനാണ് പുതിയ നാലുവരി പാത എന്ന് ആക്ഷേപിച്ചവര്‍ സര്‍ക്കാരിന്റെ പുതിയ നടപടി വന്നപ്പോള്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. വികസന വിരുദ്ധ സമരക്കാരുടെ എല്ലാ ആരോപണങ്ങളും ഇപ്പോള്‍ കാറ്റില്‍ പറന്നിരിക്കുകയാണ്. റോഡിനെ എതിര്‍ക്കുന്നവര്‍ക്ക് ഒരു ന്യായവും ഇനി പറയാനില്ല. എന്നിട്ടും റോഡിനെ എതിര്‍ക്കുന്നത് ഒരാള്‍ക്കും ന്യായീകരിക്കാനാവില്ല.മെയ് ആറിന്റെ സംഭവത്തിനു ശേഷം യു ഡി എഫ് നേതാക്കളും ചില അരാജക പരിസ്ഥിതിവാദികളും കിനാലൂര്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനും എനിക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. ചില മാധ്യമങ്ങളും ഈ നുണപ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു. ജനുവരി 7 ന് ബാലുശ്ശേരിയില്‍ നടന്ന എല്‍ ഡി എഫ് റാലിയുടെ വേദിയില്‍ 51 സ്ഥലമുടമകള്‍ ഒന്നിച്ചുവന്ന് സമ്മതപത്രം ഏല്‍പ്പിക്കുകയുണ്ടായി. പനങ്ങാട് പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കക്ഷി ഭേദമന്യേ റോഡ് വികസനത്തെ പരസ്യമായി അനുകൂലിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടും ജോലിക്കുവേണ്ടി നാടുവിട്ടു പോകേണ്ടിവരുന്ന തങ്ങളുടെ മക്കള്‍ക്ക്, വീട്ടുമുറ്റത്തുതന്നെ ഒരു ജോലി കിട്ടുന്ന പദ്ധതികളെ തകര്‍ക്കുന്ന വികസന വിരുദ്ധരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
janayugam

2 comments:

ജനശബ്ദം said...

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും

കിനാലൂര്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കി യു ഡി എഫും സോളിഡാരിറ്റിയും വികസന വിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവുള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചരണമാണ് അഴിച്ചുവിട്ടത്. നൂറു മീറ്റര്‍ വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്തു വ്യവസായ പദ്ധതിയാണ് വരുന്നത് എന്നാണ് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം, റബ്ബര്‍ തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.
വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് - 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കെ എസ് ഐ ഡി സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) 1995 ല്‍ ഏറ്റെടുത്തു. എന്നാല്‍ ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ - റോഡ്, വൈദ്യുതി, ജലവിതരണം, തുടങ്ങിയവ വികസിപ്പിക്കാന്‍ കെ എസ് ഐ ഡി സി ക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായ പദ്ധതികളൊന്നും ഈ വ്യവസായ പാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 4 വ്യവസായ പാര്‍ക്കുകളിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍ 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിയൂറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം.
ഈ പ്രശ്‌നം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെ എസ് ഐ ഡി സി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റ്റേഷന്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലി കിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു.

യൂസുഫ് പുലാപ്പറ്റ said...

യൂസുഫ് പുലാപ്പറ്റ
കണ്ണുള്ളവര്‍ തുറന്നു കാണട്ടെ...
തികച്ചും ജനാധിപത്യ പരമായ രീതിയില്‍ പ്രവര്‍ത്തിക്കു ന്ന ജനകീയ കൂട്ടായ്മയാണ് സോളിഡാരിറ്റി .. സമരവും സേവനവും ഒന്നിച്ചു കൊണ്ട് പോകുന്ന അതിന്റെ പ്രവര്‍ത്തനങ്ങള ്‍ പകല്‍ വെളിച്ചം പോലെ വ്യക്തവും സുതാര്യവുമാണ്.. ഇന്നേ വരെ ഏതെങ്കിലും വര്‍ഗീയ പ്രശ്നങ്ങളില്‍ സോളിഡാരിറ്റി പ്രതിയല്ല.. ജാതി മത ഭേദമന്യേ മുഴു ജനവിഭാഗങ്ങളുടെയ ും പ്രശംസ ഏറ്റുവാങ്ങുന്ന ഒരു വിപ്ലവ പ്രസ്ഥാനത്തോടുള ്ള അസൂയയും , തങ്ങളുടെ ജനകീയ അടിത്തറ നഷ്ടപ്പെടുമെന്ന ഭയവുമാണ് ഇങ്ങനെ സോളിഡാരിറ്റിയെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പുതിയ തന്ത്രങ്ങള്‍ക്ക ് പിന്നില്‍..
വിപ്ലവം ജ്വലിക്കട്ടെ.. ജയിക്കട്ടെ..
ഒരായിരം വിപ്ലവാഭിവാദ്യങ ്ങളോടെ.....

യൂസുഫ് പുലാപ്പറ്റ
www.solidarityym.org