Monday, May 10, 2010

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യവിരുദ്ധരെയും കൂട്ടുപിടിച്ച് മതമൗലികവാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹിക്കുന്നവരും കൂടി രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന്ന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു ഡി എഫ് ശ്രമം അപകടകരമാണൂ.കോണ്‍ഗ്രസ്സും ത്രിണമുല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് കളിച്ച കളിയാണു‍‍ മാവോയിസ്റ്റുകളെ ശക്തിപ്പെടുത്തിയതും രാജ്യത്തിന്നുതന്നെ വന്‍ ഭീഷണിയായിത്തിരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്.തിവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു ഡി എഫ് എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണു എത്തിക്കുകഎല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്ത കുറ്റമെന്താണു? എല്‍ ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?
1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല.
30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി.
ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി.
എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം.
അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്. കോഴിക്കോട്ടുനിന്ന് കിനാലൂര്‍വരെ 28 കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ.
കോഴിക്കോട് കലക്ടര്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായമന്ത്രി പങ്കെടുത്തു. രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്തു. കോഗ്രസിനുവേണ്ടി സ്ഥലം എംപി എം കെ രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനുവേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്‍കുമെന്നും അവരെ ബോധ്യപ്പെടുത്തി.
വീടും ഭൂമിയും വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവിലയ്ക്കുപുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പുവരുത്തി. സ്ഥലം ഉടമകളില്‍ ബഹുഭൂരിപക്ഷംപേരും സ്ഥലം പൂര്‍ണമനസ്സോടെ വിട്ടുകൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്‍ക്കിന് സ്വാഗതമോതിക്കൊണ്ട് വീടിനുമുമ്പില്‍ ബോര്‍ഡുവച്ചു.
11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണയുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി.
ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്‍ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോഗ്രസ്, മുസ്ളിംലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ളാമിയുടെ പോഷകസംഘടന) എസ്ഡിപിഐ തുടങ്ങിയ പാര്‍ടികളുടെയും സംഘടനകളുടെയും ഏതാനും പ്രവര്‍ത്തകരാണ് രംഗത്തുവന്നത്.
വലത്-ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായസംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകരപ്രവര്‍ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്‍ക്കും പങ്കാളത്തമുണ്ടെന്ന് വിവരമുണ്ട്. ചാണകം കലക്കിയ വെള്ളത്തില്‍ ചൂലുമുക്കി പൊലീസിനെ അടിക്കുന്ന സമരമുറ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനുനേരെ എറിഞ്ഞു.
പിന്നെ കല്ലേറാണുണ്ടായത്. കല്ല് മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെപ്പറ്റി എഴുതിയതിങ്ങനെയാണ്: "സമരക്കരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി.
അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''. ഈ റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും പൊലീസ് അസാമാന്യമായ സംയമനംപാലിച്ചെന്നു വ്യക്തമാകും.
കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ അവിടെ നടന്നത് നിയമപാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മരക്ഷാര്‍ഥമായാണ് ചെറിയതോതില്‍ ബലപ്രയോഗം നടത്തിയതെന്ന് വ്യക്തം.
കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. സാമൂഹ്യദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്‍കൈയെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തുനിന്നുമാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
സര്‍വേ തുടങ്ങണം. വ്യവസായ പാര്‍ക്ക് വരണം. പൊലീസിനെ നിര്‍വീര്യമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോഗ്രസും ഇത്തരം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവര്‍ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായസംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.തിവ്രവാദികളെ മാത്രമല്ല അവരെ സഹായിക്കുന്നവരേയും കേരള ജനത വെച്ചു പൊറുപ്പിക്കില്ല..

2 comments:

ജനശബ്ദം said...

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.


കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യവിരുദ്ധരെയും കൂട്ടുപിടിച്ച് മതമൗലികവാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹിക്കുന്നവരും കൂടി രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന്ന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു ഡി എഫ് ശ്രമം അപകടകരമാണൂ.കോണ്‍ഗ്രസ്സും ത്രിണമുല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് കളിച്ച കളിയാണു‍‍ മാവോയിസ്റ്റുകളെ ശക്തിപ്പെടുത്തിയതും രാജ്യത്തിന്നുതന്നെ വന്‍ ഭീഷണിയായിത്തിരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്.തിവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു ഡി എഫ് എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണു എത്തിക്കുക
എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്ത കുറ്റമെന്താണു?

എല്‍ ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?

1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല.

30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി.

ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി.

Unknown said...

സി.പി.എം-നും ദേശാഭിമാനിക്കും പച്ചക്കള്ളങ്ങള് പ്രചരിപ്പിക്കാന് ഉത്സാഹം നല്കുന്നത് പാര്ട്ടിയോടുള്ള പ്രതിബദ്ധതയാണ് എന്നു പറയാം. എന്നാല് നാരായണന് സാറിനെ പോലുള്ളവര് എളമരം കരീമിനെ പോലെ തരം താഴുന്നത് കാണുമ്പോള് സങ്കടമുണ്ട്.

നിലവിലുള്ള രണ്ട് റോഡുകള് (ഒരു ദേശീയപാതയും ഒരു സംസ്ഥാന പാതയും) ഈ പറയുന്ന പദ്ധതി സഥലത്തേക്ക് (ഏത് പദ്ധതിയെന്ന് ചോദിക്കരുത്) ഉപയോഗപ്പെടുത്താവുന്നതേയുളൂ. വേണമെങ്കില് താമരശ്ശേരി മലോറത്തുനിന്ന് ചുരുങ്ങിയ ദൂരം പുതിയ റോഡുണ്ടാക്കിയാലും ആവശ്യം നിറവേറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ നിര്ദേശങ്ങളൊക്കെ തള്ളി, നൂറുകണക്കിന് ഏക്കര് വയല് നികത്തിയും അറുനൂറില്പരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ഇപ്പോഴും ഉറപ്പില്ലാത്ത ഏതോ വ്യവസായത്തിനുവേണ്ടി നാലുവരിപ്പാത ഉണ്ടാക്കുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.... http://bit.ly/bsLlw2

ഉളുപ്പില്ലാതെ കള്ളം പ്രചരിപ്പിക്കുന്നതെങ്ങനെ.. സി.പി.എം-നെ കണ്ട് പഠിക്കുക.. http://www.youtube.com/watch?

സമരമുന്നണിയെ വര്ഗ്ഗീയവിഷം തുപ്പി ഭിന്നിപ്പിക്കാന് നടത്തിയ എളമരത്തിന്റേയും ദേശാഭിമാനിയുടേയും ശ്രമം ഏറ്റുപിടിക്കാന് മാത്രം ആദര്ശപാപ്പരത്തം നാരായണന് സാറിനുമുണ്ടോ? സമരമുന്നണിയിലെ പ്രസ്ഥാനങ്ങളെ തീവ്രവാദത്തിന്റേയും വര്ഗീയതയും ചാപ്പ കുത്താന് ശ്രമിച്ച ഹീനശ്രമം പക്ഷെ വിജയിച്ചില്ല. ജനപ്രതിബദ്ധതയെക്കുറിച്ച് പറഞ്ഞതു കൊണ്ടായില്ല, കുറച്ച് ആത്മാര്ഥത ആ വാക്കിനോടെങ്കിലും വേണം.